കെ. മുരളീധരന്‍ നയിക്കുന്ന വിശ്വാസ സംരക്ഷണ ജാഥ 15ന് കല്‍പറ്റയില്‍

    കല്‍പറ്റ: കെ പി സി സി ഉത്തരമേഖല വിശ്വാസ സംരക്ഷണ ജാഥയ്ക്ക് 15ന് രാവിലെ 10ന് കല്‍പറ്റയില്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കും. കെ പി സി സി മുന്‍ പ്രസിഡന്റ് കെ മുരളീധരനാണ് ഉത്തരമേഖല ജാഥ നയിക്കുന്നത്. ജാഥ പര്യടനം വിജയിപ്പിക്കാന്‍ ഡി സി സി യോഗം തീരുമാനിച്ചു. പ്രസിഡന്റ് ടി.ജെ. ഐസക് അധ്യക്ഷനായിരുന്നു. നേതാക്കളായ എന്‍.ഡി. അപ്പച്ചന്‍, പി.കെ. ജയലക്ഷ്മി, കെ.എല്‍. പൗലോസ്, പി.പി. ആലി, എന്‍.കെ. വര്‍ഗീസ്, ഒ.വി. അപ്പച്ചന്‍, കെ.വി. പോക്കര്‍ ഹാജി, എം.ജി. ബിജു, ഡി.പി. രാജശേഖരന്‍, നിസി അഹമ്മദ്, ബിനു തോമസ്, പി.കെ. അബ്ദുറഹ്‌മാന്‍, ശോഭനകുമാരി, വിജയമ്മ, ബീന ജോസ്, ഇ.എ. ശങ്കരന്‍, എന്‍.യു. ഉലഹന്നാന്‍, എച്ച്.ബി. പ്രദീപ്, സില്‍വി തോമസ്, ഉമ്മര്‍ കുണ്ടാട്ടില്‍, വര്‍ഗീസ് മുരിയന്‍കാവില്‍, പോള്‍സണ്‍ കൂവയ്ക്കല്‍, ഗൗതം ഗോകുല്‍ദാസ് തുടങ്ങിയവര്‍ സംസാരിച്ചു.

    Leave a Reply

    Your email address will not be published. Required fields are marked *