വൈത്തിരി സബ്ബ് ജില്ലാ കരാട്ടെ ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചു

കൽപ്പറ്റ: സ്കൂൾ ഗെയിംസ് 2026 വൈത്തിരി സബ്ബ് ജില്ലാ കരാട്ടെ ചാമ്പ്യൻഷിപ്പ് തരിയോട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടന്നു. സ്കൂൾ പ്രിൻസിപ്പൾ രാധിക എം. ചാമ്പ്യൻഷിപ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു. അസോസിയേഷൻ പ്രസിഡന്റ് ഷിബു കുറുമ്പേമഠം, ജനറൽ സെക്രട്ടറി പി.വി. സുരേഷ്, ഹെഡ്മിസ്ട്രസ് ഉഷ കെ., റഫറി കമ്മീഷൻ ചെയർമാൻ ഷിജു മാത്യു, സെക്രട്ടറി സജി പി.പി. തുടങ്ങിയവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സബ്ബ് ജില്ലാ കൺവീനർ ബിന്ദു വർഗീസ് ചടങ്ങിന് സ്വാഗതവും സീനിയർ…

Read More

കേരള സ്റ്റേറ്റ് ടെയ്ലേഴ്സ് അസോസിയേഷൻ മീനങ്ങാടി മേഖലാ സമ്മേളനംനടത്തി.

മീനങ്ങാടി : കേരള സ്റ്റേറ്റ്ടെയ്ലേഴ്സ് അസോസിയേഷൻ മീനങ്ങാടി മേഖലാ സമ്മേളനത്തിൽ കേരളത്തിലെ തയ്യൽ തൊഴിലാളികൾ അടക്കമുള്ളവരുടെ ക്ഷേമ പെൻഷൻ 2500 രൂപയായി വർധിപ്പിക്കണമെന്ന് പ്രകടനപത്രിയിലെ വാഗ്ദാനം നടപ്പിലാക്കാൻ സർക്കാർ തയ്യാറാവണമെന്നും എട്ടര വർഷക്കാലം ഭരിച്ചിട്ടും 100 രൂപ പോലും പെൻഷൻ വർധിപ്പിക്കാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല. സ്ത്രീ തൊഴിലാളികളുടെ പ്രസവ ആനുകൂല്യ കുടിശിക ഉടൻ വിതരണം ചെയ്യുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു. കെ. എസ്. ടി. എ . (എൻ) സംസ്ഥാന ജനറൽ സെക്രട്ടറി കെ. കെ. മനോഹരൻ…

Read More

വയനാട് പുനരധിവാസത്തിന് ടൗണ്‍ഷിപ്പ്; പ്രാരംഭ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇന്ന് മുതല്‍ തുടങ്ങും.

കല്‍പ്പറ്റ: ഉരുള്‍പൊട്ടല്‍ പുനരധിവാസത്തിനായുള്ള ടൗണ്‍ഷിപ്പിന്റെ പ്രാരംഭ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇന്ന് മുതല്‍ തുടങ്ങും. വയനാട് ചുരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസത്തിനായുള്ള ടൗണ്‍ഷിപ് നിര്‍മാണത്തിനു ഭൂമി ഏറ്റെടുക്കുന്നതിനുള്ള തടസങ്ങള്‍ നീങ്ങി എല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ 64 ഹെക്ടര്‍ ഭൂമി ഇന്നലെ സര്‍ക്കാര്‍ ഔദ്യോഗികമായി ഏറ്റെടുത്തതിന് പിന്നാലെയാണ് നിര്‍മ്മാണം ആരംഭിക്കുന്നത്. കോടതി നിര്‍ദ്ദേശപ്രകാരം 17 കോടി രൂപയും സര്‍ക്കാര്‍ കോടതിയില്‍ കെട്ടി വച്ചിട്ടുണ്ട്. ഹൈക്കോടതി ഉത്തരവ് ലഭിച്ച് മണിക്കൂറുകള്‍ക്കുള്ളിലാണ് വയനാട് ജില്ലാ കളക്ടറും ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘം എസ്റ്റേറ്റിലെത്തി ഭൂമി ഏറ്റെടുക്കുന്നതായി…

Read More

കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം ലഭിച്ച ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു

താളൂര്‍: കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്‍റെ അംഗീകാരം ലഭിച്ച വയനാട് ജില്ലയിലെ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് നീലഗിരി കോളേജില്‍ വച്ച് വിതരണം ചെയ്തു. ഓണ്‍ലൈന്‍ മീഡിയ റിപ്പോര്‍ട്ടേഴ്സ് അസ്സോസിയേഷനും (OMAK) മീഡിയ വിങ്സും ചേര്‍ന്ന് നടത്തിയ മിസ്റ്റി ലൈറ്റ്സ് എന്ന പരിപാടിയില്‍ , ടി.സിദ്ദീഖ് എം.എല്‍.എയും , നീലഗിരി കോള്ളേജ് ചെയര്‍മാന്‍ റാസ്സിദ് ഗസ്സാലിയും ചേര്‍ന്നാണ് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തത്. ഒമാക് വയനാട്  ജില്ലാ പ്രസിഡണ്ട് സി.വി.ഷിബു അധ്യക്ഷനായിരുന്നു . വിനയാസ് ഫ്രീഡം ഫൗണ്ടേഷൻ ചെയർപേഴ്സൺ…

Read More

തൃശ്ശിലേരി പള്ളി പെരുന്നാൾ സ്വാഗത സംഘം രുപികരിച്ചു.

മാനന്തവാടി: സർവ്വമത സംഗമഭൂമിയായതൃശ്ശിലേരി മോർ ബസേലിയോസ് യാക്കോബായ സുറിയാനി സിംഹാസന പള്ളിയിൽ യൽദോ മോർബസേലിയോസ് ബാവയുടെ ഓർമ്മ പെരുന്നാൾ ഒക്ടോബർ ഒന്നു മുതൽ നാല് വരെ നടത്തും. മലബാർ ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മോർസ്തേഫാനോസ് മെത്രാപ്പോലീത്ത പ്രധാന കാർമികത്വം വഹിക്കും. പെരുന്നാളിനോട് അനുബന്ധിച്ച് സാമൂഹ്യ സേവനത്തിനുള്ള ബസേലിയൻ പുരസ്കാരം, വിദ്യാഭ്യാസ മേഖലയിൽ വിവിധ നേട്ടങ്ങൾ കൈവരിച്ച വ്യക്തിക്കുള്ള പ്രതിഭാ പുരസ്കാരം, അഗതികളുടെ ആചാര്യൻ ഫാ.ഗീവർഗീസ് കാട്ടുച്ചിറയുടെ   സ്മരണാർത്ഥം ഓൺലൈൻ സുവിശേഷ ഗാന മത്സരത്തിന്റെ പുരസ്കാരം, ബസേലിൻ…

Read More

    മാതൃകാ പെരുമാറ്റച്ചട്ട (എംസിസി) സ്‌ക്വാഡ് 

    മാതൃകാ പെരുമാറ്റച്ചട്ട (എംസിസി) സ്‌ക്വാഡ്   തെരഞ്ഞെടുപ്പ് സമയത്ത് മാതൃകാ പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പൗരന്മാരെ പ്രാപ്തരാക്കുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വികസിപ്പിച്ചെടുത്ത മൊബൈല്‍ ആപ്ലിക്കേഷന്‍ സി-വിജില്‍ ആപ്പ് കൈകാര്യം ചെയ്യുകയാണ് എംസിസി സ്‌ക്വാഡിന്റെ ഉത്തരവാദിത്വം. കലക്ടറേറ്റിലെ ഹുസൂര്‍ ശിരസ്തദാര്‍ വി.കെ ഷാജി എംസിസി സ്‌ക്വാഡ് ചാര്‍ജ് ഓഫീസറായി പ്രവര്‍ത്തിക്കും. കൂടാതെ ഓരോ നിയമസഭാ മണ്ഡലങ്ങളിലും പ്രത്യേക ഓഫീസര്‍മാരേയും നിയോഗിച്ചിട്ടുണ്ട്. മാനന്തവാടി: കെ.കെ രാജേഷ് (ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി), സുല്‍ത്താന്‍ ബത്തേരി: എ.എം ബിജേഷ് (ബ്ലോക്ക് പഞ്ചായത്ത്…

    Read More

    പാലിയേറ്റീവ് രോഗികൾക്കുള്ള ഓണക്കിറ്റുകൾവിതരണംചെയ്തു

    പടിഞ്ഞാറത്തറ: പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് പാലിയേറ്റിവ് സപ്പോർട്ടിംഗ് കമ്മറ്റിയുടെ നേതൃത്വത്തിൽ പലവിധ രോഗ പീഡകളാലും അപകടം സംഭവിച്ചും വാർദ്ധക്യ സഹജമായ ബുദ്ധിമുട്ടുകളാലും കിടപ്പിലായി സാന്ത്വന പരിചരണത്തിൽ കഴിയുന്ന രോഗികൾക്ക് ഓണസമ്മാനമായി പലവ്യഞ്ജനങ്ങളും പച്ചക്കറികളും കിറ്റും അടങ്ങിയ ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തു. വളണ്ടിയര്‍മാര്ക്ക് നൽകി പഞ്ചായത്ത് പ്രസിഡണ്ട് പി ബാലൻ വിതരണഉദ്ഘാടനം ചെയ്തു. പാലിയേറ്റിവ് സപ്പോർട്ടിങ്ങ് കമ്മിറ്റി ചെയർമാർ കെ.ടി കുഞ്ഞബ്ദുള്ള അധ്യക്ഷത വഹിച്ചു. ഡോക്ടർ ഷൗഖീൻ എം സി. മെമ്പർ അനീഷ്. സി ഇ ഹാരിസ്, ജോസ്…

    Read More

      വൈ.എം.സി എ – അഖില ലോക പ്രാർത്ഥനാവാരത്തിന് തുടക്കം കുറിച്ചു

      കൽപ്പറ്റ :അഖിലലോക വൈഎംസിഎ പ്രാർത്ഥനാവാരത്തിന്റെ വയനാട് സബ് റീജന്റ് ഉദ്ഘാടനം കൽപ്പറ്റ വൈഎംസിയിൽ വച്ച് നടന്നു. കൽപ്പറ്റ ൈ വ .എം സി എ പ്രസിഡണ്ട പ്രൊഫസർ സിബി ജോസഫിന്റെ അധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടന സമ്മേളനം വയനാട് സബ് റീജിയൻ ചെയർമാൻ സിജെ ടോമി ഉദ്ഘാടനം ചെയ്തു. ആദ്യ ദിവസത്തെ വചന സന്ദേശം ചേലോട് എസ്റ്റേറ്റ് മാനേജർ റവറന്റ് ഫാദർ ഫ്രാൻസൺ ചെരുമാൻതുരുത്തിയിൽ നൽകി. സമ്മേളനത്തിന് പ്രോഗ്രാം കമ്മിറ്റി കൺവീനർ കെ ഐ വർഗീസ് സ്വാഗതവും ഡോക്ടർ…

      Read More

      കാട്ടുതീ ബോധവൽക്കരണ സെമിനാറും ചെമ്പ്ര പീക്ക് ട്രെക്കിങ്ങും നടത്തി

      കൽപ്പറ്റ : വയനാട് സോഷ്യൽ ഫോറെസ്റ്ററി ഡിവിഷനും ചെമ്പ്ര വി എസ് എസും സംയുക്തമായി മുട്ടിൽ ഡബ്ലിയു എം ഒ.കോളേജിലെ കെമിസ്ട്രി വിഭാഗം വിദ്യാർഥികൾക്കായി കാട്ടുതീ ബോധവൽക്കരണ സെമിനാറും ചെമ്പ്ര പീക്ക് ട്രെക്കിങ്ങും നടത്തി.സെമിനാർ മേപ്പാടി പഞ്ചായത്ത്‌ മെമ്പർ ഓമന രമേശ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സെക്ഷൻ ഫോറെസ്റ്റ് ഓഫിസർ എം കെ ശശി , ചെമ്പ്ര വി എസ് എസ് സെക്രട്ടറി വി മനോജ്‌, ബീറ്റ് ഫോറെസ്റ്റ് ഓഫിസർ മാരായ രാജേഷ് കുമാർ, കൃഷ്ണദാസ്, കല്പറ്റ…

      Read More

        പാലുവയൽ റോഡ് ഉദ്ഘാടനം ചെയ്തു

        കാലിക്കുനി: തരിയോട് ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച പാലുവയൽ എടത്തറ ക്ഷേത്രം റോഡ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. എംപി ഹഫിസലി, വെള്ളൻ പാലുവയൽ, പി കെ പ്രകാശൻ, വത്സല നളിനക്ഷൻ, കെ പി ഇസ്ഹാഖ്, പുഷ്പ സതീശൻ, ദീപ കുഞ്ഞിരാമൻ, ശശി ചെമ്പോക്കണ്ടി, സബീറലി, ടി കെ ഫസൽ, കുഞ്ഞിരാമൻ പി തുടങ്ങിയവർ സംബന്ധിച്ചു..

        Read More