ചിത്ര-ശിൽപ്പ പ്രദർനത്തിൻ്റെ രണ്ടാം ഘട്ടം തൃക്കൈപ്പറ്റ ഉറവ് ബാംബൂ ഗ്രോവിൽ തുടങ്ങി.
കൽപ്പറ്റ: ചിത്ര- ശിൽപ്പ പ്രദർനത്തിൻ്റെ രണ്ടാം ഘട്ടം തൃക്കൈപ്പറ്റ ഉറവ് ബാംബൂ ഗ്രോവിൽ തുടങ്ങി. ഡ്രീംസ് ബിയോണ്ട് ദ ഫോറസ്റ്റ് എന്ന പേരിലാണ് പ്രദർശനം നടക്കുന്നത്.മാനന്തവാടിയിൽ നടന്ന പ്രദർശനത്തിന് ശേഷം “ഡ്രീംസ് ബിയോണ്ട് ദി ഫോറസ്റ്റ്” ചിത്ര-ശിൽപ്പ പ്രദർശനത്തിൻ്റെ രണ്ടാംഘട്ടമാണ് ഡിസംബർ 8 മുതൽ തൃക്കൈപ്പറ്റ ഉറവ് ബാംബു ഗ്രോവിൽ നടക്കുന്നത്. സ്പ്രിങ്ങ് ബോക്സ് ഫിലിംസ് സംവിധായികയും നിർമ്മാതാവുമായ യാസ്മിൻ കിദ്വായി പ്രദർശനം ഉദ്ഘാടനം ചെയ്തു. അഡ്വ. ടി. സിദ്ദീഖ് എം.എൽ.എ മുഖ്യാതിഥിയായിരുന്നു. 13 കലാകാരന്മാരുടെ ചിത്രങ്ങളും…
