എൻ.എം. വിജയന്റെ ബാങ്ക് ബാധ്യത കെ.പി.സി.സി. അടച്ചുതീർത്തു

    സുൽത്താൻ ബത്തേരി: ആത്മഹത്യ ചെയ്ത കോൺഗ്രസ് നേതാവ് എൻ.എം. വിജയന്റെ ബത്തേരി അർബൻ ബാങ്കിലെ 60 ലക്ഷം രൂപയുടെ കുടിശ്ശിക കെ.പി.സി.സി. അടച്ചുതീർത്തു. പാർട്ടിക്കുവേണ്ടിയാണ് വിജയന് ബാധ്യതയുണ്ടായതെന്ന് കുടുംബം നേരത്തെ ആരോപിച്ചിരുന്നു.   ബാധ്യത ഏറ്റെടുത്തില്ലെങ്കിൽ ഡി.സി.സി. ഓഫീസിന് മുന്നിൽ സത്യാഗ്രഹം ഇരിക്കുമെന്നും കുടുംബം മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് കെ.പി.സി.സി. നേതൃത്വം ഇടപെട്ട് ബാധ്യത പൂർണ്ണമായി അടച്ചുതീർത്തത്.

    Read More

    കേരള ഫിഷറീസ് ഡിപ്പാർട്ട്മെൻ്റിൻ്റെ സംസ്ഥാനത്തെ മികച്ച അക്വാ കൾച്ചർ പ്രൊമോട്ടർക്കുള്ള പുരസ്കാരം കരസ്ഥമാക്കിയ സമൂനയെ ആദരിച്ചു.

    തൊണ്ടർനാട്: കേരള ഫിഷറീസ് ഡിപ്പാർട്ട്മെൻ്റിൻ്റെ സംസ്ഥാനത്തെ മികച്ച അക്വാ കൾച്ചർ പ്രൊമോട്ടർക്കുള്ള പുരസ്കാരം കരസ്ഥമാക്കിയ സമൂനയെ ആദരിച്ചു. പുഴയോരം ഫിഷ് ഫാർമേഴ്സ് സൊസൈറ്റിയും തൊണ്ടർനാട് മത്സ്യകർഷക ക്ലബ്ബും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. ഫിറോസ് വി പി സ്വാഗതം പറഞ്ഞ ചടങ്ങിൽ തൊണ്ടർനാട് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശങ്കരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു, പ്രസിഡണ്ട് അംബിക ഷാജി ഉദ്ഘാടനം നിർവഹിച്ചു. എഫ്.ഡി.ഒ. ഹനീഫ, ഫിഷറീസ് കോഡിനേറ്റർ അനു, ഫിഷറീസ് പ്രമോട്ടർ സിന്ധു , പഞ്ചായത്ത് മെമ്പർമാരായ കുസുമം ടീച്ചർ,…

    Read More

      വോട്ടര്‍ ബോധവത്കരണ പരിപാടികളുമായി സ്വീപ് വയനാട്

      സ്വീപ് വയനാട് പദ്ധതിയുടെ ഭാഗമായി ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ തെരഞ്ഞെടുപ്പ് ബോധവത്ക്കരണ പരിപാടികള്‍ സംഘടിപ്പിച്ചു. മാനന്തവാടി നിയോജക മണ്ഡലത്തിന് കീഴിലെ പട്ടിക വര്‍ഗ്ഗ പ്രൊമോട്ടര്‍മാര്‍, സോഷ്യല്‍ വര്‍ക്കര്‍മാര്‍ എന്നിവര്‍ക്കായി സംഘടിപ്പിച്ച ക്ലാസ് ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ ഉദ്ഘാടനം ചെയ്തു. മാനന്തവാടി കരുണാകരന്‍ മെമ്മോറിയല്‍ ഹാളില്‍ നടത്തിയ പരിപാടിയില്‍ മാനന്തവാടി ട്രൈബല്‍ ഡെവലപ്പ്‌മെന്റ് ഓഫിസര്‍ എം.മജീദ് അധ്യക്ഷനായി. വോട്ടര്‍ പ്രതിജ്ഞയും എടുത്തു. അസിസ്റ്റന്റ് ട്രൈബല്‍ ഡെവലപ്പ്‌മെന്റ് ഓഫിസര്‍ കെ.ടി മനോജ്, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസര്‍മാരായ ഷിജി, നജ്മുദ്ധീന്‍,…

      Read More

        ഏകദിന രക്തദാന ക്യാമ്പ്

        കൽപ്പറ്റ കെ.എം.എം ഗവ. ഐ.ടി.ഐ റെഡ് റിബൺ ക്ലബ്ബിന്റെയും നാഷണൽ സർവീസ് സ്കീം, കൽപ്പറ്റ ജനറൽ ആശുപത്രി എന്നിവയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ഏകദിന രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഐ.ടി.ഐയിൽ നടന്ന ക്യാമ്പ് മെഡിക്കൽ ഓഫീസർ ഡോ. എം.എസ് ശുഭ ഉദ്ഘാടനം ചെയ്തു. ഗ്രൂപ്പ് ഇൻസ്ട്രക്ടർ പി.വി റോയി അദ്ധ്യക്ഷനായ പരിപാടിയിൽ റെഡ് റിബൺ ക്ലബ്ബ് കോഓർഡിനേറ്റർ സ്റ്റീഫൻ ജയിംസ്, സീനിയർ ഇൻസ്ട്രക്ടർ കെ.എസ് രാഖി, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ എ രജീഷ് എന്നിവർ പങ്കെടുത്തു. കെ.എം.എം ഗവ….

        Read More

        കടം എഴുതിത്തള്ളണം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ.

        കൽപ്പറ്റ : ഉരുൾപൊട്ടൽ ദുരന്തത്തിനിരയായവരുടെ കടങ്ങൾക്ക് മൊറട്ടോറിയം പ്രഖ്യാപിക്കുമെന്ന നിർദേശം ശരിയല്ലെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ പറഞ്ഞു. ദുരന്തബാധിതരായ മുഴുവൻ ആളുകളുടെയും കടങ്ങൾ എഴുതിത്തള്ളണം. ഇളവുകളോടുകൂടിയ പുതിയ വായ്പ അനുവദിക്കുമെന്ന തീരുമാനം ശരിയല്ല. പലിശരഹിതവായ്പ നൽകി ഈ കുടുംബങ്ങളെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാനുള്ള ശ്രമങ്ങളാണ് ബാങ്കുകളുടെ ഭാഗത്തുനിന്നുണ്ടാകേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ദുരന്തത്തിന്റെ വ്യാപ്തി കണക്കാക്കി കർഷകരുടെ മുഴുവൻ കടങ്ങളും എഴുതിത്തള്ളണം. കുടുംബശ്രീ മുഖേന നൽകിയ വായ്പകൾ സർക്കാർ ഏറ്റെടുക്കുകയും േവണം. കേന്ദ്രത്തിന് സമർപ്പിക്കുന്ന റിപ്പോർട്ടിൽ ദുരന്തബാധിതരുടെ സാമ്പത്തികപ്രശ്നങ്ങൾകൂടി…

        Read More

          തോൽപ്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റിൽ കുഴൽപ്പണ വേട്ട , 31 ലക്ഷത്തോളം രൂപ പിടികൂടി

          മാനന്തവാടി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ കെ ശശിയും പാർട്ടിയും തോൽപ്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റ് പാർട്ടിയും ചേർന്ന് സംയുക്തമായി ഇന്ന് 25.01.25 ന് പുലർച്ചെ മൂന്ന് മണിയോടു കൂടി തോൽപ്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റിൽ വെച്ചു നടത്തിയ വാഹന പരിശോധനയിൽ രേഖകൾ ഇല്ലാതെ കടത്തി കൊണ്ടുവന്ന 3093900 രൂപ (മുപ്പത് ലക്ഷത്തി തൊണ്ണൂറ്റി മൂവായിരത്തി തൊള്ളായിരം രൂപ) കണ്ടെടുത്തു . ബാംഗ്ലൂരിൽ നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ്സിലെ യാത്രക്കാരൻ ആയ മുഹമ്മദ് സാമ്റിൻ, S/o മുഹമ്മദ്,…

          Read More

            പടിഞ്ഞാറത്തറ ടൗൺ സൗന്ദര്യവൽക്കരിക്കാൻ പഞ്ചായത്ത് ഭരണസമിതി ഒരുങ്ങുന്നു

            പടിഞ്ഞാറത്തറ : അനുദിനം പുരോഗമിച്ചുകൊണ്ടിരിക്കുന്ന ദിനേന നൂറുകണക്കിന് വിനോദസഞ്ചാരികൾ ഉൾപ്പെടെ എത്തിച്ചേരുന്ന പടിഞ്ഞാറത്തറ ടൗൺ നവീകരിച്ച് സൗന്ദര്യവൽക്കരിക്കാൻ പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ നടപടികൾ തുടങ്ങി.പടിഞ്ഞാറത്തറ ടൗണിന്റെ ഇരുഭാഗത്തുമുള്ള ഡ്രൈനേജ് പുനക്രമീകരിച്ച് സ്ലാബും ടൈലുകളും മാറ്റി വീതി കൂട്ടേണ്ടിടത്ത് വീതികൂട്ടി കൈവരികൾ സ്ഥാപിച്ചു അതിനുമുകളിൽ ഫ്ലവറുകൾ വെച്ച്ടൗൺ സൗന്ദര്യവൽക്കരിക്കും.ഫോക്കസ് ക്ലിനിക്ക് മുതൽ എയുപി സ്കൂൾ ജംഗ്ഷൻ വരെയുള്ള ഭാഗത്ത് സിംഗിൾ വാം ലൈറ്റുകൾ സ്ഥാപിക്കും.ആവശ്യമായ സൈൻ ബോർഡുകളും ട്രാഫിക് പരിഷ്കരണവും ഏർപ്പെടുത്തും.പടിഞ്ഞാറത്തറ ടൗൺ ക്ലീൻ സിറ്റിയും ഗ്രീൻ…

            Read More

            ലോട്ടറിക്ക് സമ്മാനം ലഭിച്ചില്ല; കടയുടമയായ യുവതിയെ കത്തി കൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ചു

            ചീരാൽ :നെൻമേനി പഞ്ചായത്തിലെ നമ്പ്യാർകുന്ന് പൂങ്കാവനം ലോട്ടറി ഉടമ വിനീത രജീഷ് (32) നാണ് കുത്തേറ്റത്. ലോട്ടറി ടിക്കറ്റ് സമ്മാനം ലഭിക്കാത്തതിൽ പ്രകോപിതനായ വ്യക്തിയാണ് വിനീതയെ കുത്തി പരിക്കേൽപ്പിച്ചത്. സംഭവത്തിൻ തമിഴ്നാട് പാട്ടവയൽ സ്വദേശിയായ ശിവകുമാർ (44) നെ നൂൽപ്പുഴ പോലിസ് കസ്റ്റഡിയിൽ എടുത്തു. വിനീതയുടെ തലയ്ക്കും കഴുത്തിനുമാണ് കുത്തേറ്റത്. ഇവരെ സുൽത്താൻബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം.

            Read More

            ദേശീയപാത 766 വികസനം: വ്യാപാരികള്‍ ആശങ്കയിൽ.

            വൈത്തിരി: ദേശീയപാത 766ൽ തീരുമാനിച്ച വികസന പ്രവൃത്തികൾ വൈത്തിരി, ചുണ്ടേല്, ലക്കിടി തുടങ്ങിയ പ്രദേശങ്ങളില് വ്യാപാരികളെ ആശങ്കയിലാക്കുന്നു. ദേശീയപാത വികസനത്തിന് സ്ഥലം ഏറ്റെടുക്കുന്നതോടെ വര്ഷങ്ങളായി കച്ചവടം നടത്തുന്ന നിരവധി സ്ഥാപനങ്ങള് ഇല്ലാതാകുമെന്ന ഭീതിയിലാണ് വ്യാപാരി സമൂഹം. ഒക്ടോബര് അവസാനത്തോടെ പാതയോരത്തെ സ്ഥലങ്ങള് അളന്നുതിട്ടപ്പെടുത്തി ഏറ്റെടുക്കുന്നതിന് നടപടികള് ആരംഭിക്കുമെന്നാണ് സൂചന.   പ്രവൃത്തിയുടെ ഭാഗമായി റോഡിന് ഇരുവശങ്ങളിലുമുള്ളതില് നൂറുകണക്കിന് കടമുറികള് പൂര്ണമായോ ഭാഗികമായോ പൊളിച്ചുമാറ്റേണ്ടി വരും. ഇത് വാടകയ്ക്ക് കെട്ടിടമെടുത്ത് കച്ചവടം നടത്തുന്നവര്ക്ക് തങ്ങളുടേതല്ലാത്ത കാരണത്താല് ജീവിതമാര്ഗം നഷ്ടപ്പെടുന്ന…

            Read More

              ഉദയ ഫുട്ബോൾ ടൂർണമെന്റ് ജനുവരി 16 മുതൽ

              കൊയിലേരി ഉദയ വായനശാലയുടെ ആഭീമുഖ്യത്തില്‍ നടത്തിവരുന്ന 20-മത് ഉദയ ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് മാനന്തവാടിവളളിയൂര്‍ക്കാവ് ഗ്രൗണ്ടില്‍ ജനുവരി 16 മുതല്‍ ഫെബ്രുവരി 1 വരെ നടത്തപ്പെടും.ഉദ്ഘാടന മത്സരത്തില്‍ പ്രമുഖ താരങ്ങള്‍ അണിനിരക്കുന്ന എഫ്.സി. തിരുവണ്ണൂര്‍ കാലിക്കറ്റ്/വൈറ്റ് റോസസ് പൊഴുതനയുമായി ഏറ്റുമുട്ടും. 5 മണിക്ക് ബഹു.പട്ടിക ജാതി-പട്ടിക വര്‍ഗ്ഗ പിന്നാക്ക ക്ഷേമവകുപ്പ് മന്ത്രി ശ്രീ. ഒ.ആര്‍. കേളു നിര്‍വ്വഹിക്കും. മാനന്തവാടി നഗരസഭ അധ്യക്ഷന്‍ ശ്രീ. ജേക്കബ് സെബാസ്റ്റ്യന്‍ അധ്യക്ഷതവഹിക്കുന്ന ചടങ്ങില്‍ പ്രമുഖ വ്യക്തിത്വങ്ങള്‍ സംബന്ധിക്കും. ടൂര്‍ണ്ണമെന്റില്‍ മലബാറിലെ പ്രമുഖ ഫുട്ബോള്‍…

              Read More