ദേശീയപാത 766 വികസനം: വ്യാപാരികള്‍ ആശങ്കയിൽ.

വൈത്തിരി: ദേശീയപാത 766ൽ തീരുമാനിച്ച വികസന പ്രവൃത്തികൾ വൈത്തിരി, ചുണ്ടേല്, ലക്കിടി തുടങ്ങിയ പ്രദേശങ്ങളില് വ്യാപാരികളെ ആശങ്കയിലാക്കുന്നു.

ദേശീയപാത വികസനത്തിന് സ്ഥലം ഏറ്റെടുക്കുന്നതോടെ വര്ഷങ്ങളായി കച്ചവടം നടത്തുന്ന നിരവധി സ്ഥാപനങ്ങള് ഇല്ലാതാകുമെന്ന ഭീതിയിലാണ് വ്യാപാരി സമൂഹം. ഒക്ടോബര് അവസാനത്തോടെ പാതയോരത്തെ സ്ഥലങ്ങള് അളന്നുതിട്ടപ്പെടുത്തി ഏറ്റെടുക്കുന്നതിന് നടപടികള് ആരംഭിക്കുമെന്നാണ് സൂചന.

 

പ്രവൃത്തിയുടെ ഭാഗമായി റോഡിന് ഇരുവശങ്ങളിലുമുള്ളതില് നൂറുകണക്കിന് കടമുറികള് പൂര്ണമായോ ഭാഗികമായോ പൊളിച്ചുമാറ്റേണ്ടി വരും. ഇത് വാടകയ്ക്ക് കെട്ടിടമെടുത്ത് കച്ചവടം നടത്തുന്നവര്ക്ക് തങ്ങളുടേതല്ലാത്ത കാരണത്താല് ജീവിതമാര്ഗം നഷ്ടപ്പെടുന്ന സ്ഥിതി സംജാതമാക്കും. മാന്യമായ പുനരധിവാസ പാക്കേജോ നഷ്ടപരിഹാരമോ ഇല്ലാതെ കച്ചവടം നിര്ത്തേണ്ടിവരുന്നത് വലിയ പ്രതിസന്ധിയാകുമെന്ന് വ്യാപാരികള് പറയുന്നു. പൊളിച്ചുമാറ്റേണ്ടിവരുന്ന കച്ചവടസ്ഥാപനങ്ങളിലെ തൊഴിലാളികളും ഗതികേടിലാകും. സ്ഥലമെടുപ്പ് തുടങ്ങുന്നതിന് മുമ്പ് ആശങ്കകള് പരിഹരിക്കുന്നതിന് സംസ്ഥാന സര്ക്കാരിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും ഇടപെടല് ഉണ്ടാകണമെന്നാണ് വ്യാപാരികളുടെ ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *