പ്രളയബാധിതർക്ക് കൈത്താങ്ങായി വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി; 200 ഭക്ഷ്യ-ശുചിത്വ കിറ്റുകൾ വിതരണം ചെയ്തു.

മാനന്തവാടി:  പ്രളയവും കനത്ത മഴയും മൂലം ദുരിതമനുഭവിക്കുന്ന വയനാട്ടിലെ വിവിധ പ്രദേശങ്ങളിലെ കുടുംബങ്ങൾക്ക് ആശ്വാസമേകുന്നതിനായി വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി (ഡബ്ല്യു.എസ്‌.എസ്.എസ്) 200 ഭക്ഷ്യ-ശുചിത്വ കിറ്റുകൾ വിതരണം ചെയ്തു. കാരിത്താസ് ഇന്ത്യയുടെ പിന്തുണയോടെയാണ് ദുരിതബാധിതർക്കായി ഈ അടിയന്തര സഹായ കിറ്റുകൾ ലഭ്യമാക്കിയത്.   കിറ്റുകളുടെ വിതരണോദ്ഘാടനം വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജിനോജ് പാലത്തടത്തിൽ നിർവ്വഹിച്ചു. ഡബ്ല്യു.എസ്‌.എസ്.എസ് ജോയിന്റ് ഡയറക്ടർ ഫാ. ജോണി കുന്നത്ത് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഡബ്ല്യു.എസ്‌.എസ്.എസ് പ്രോഗ്രാം ഓഫീസർ…

Read More

    ഫാബ്രിക് പെയിൻ്റിംഗിൽ A ഗ്രേഡ് നേടി മിത്ര ജീവൻ

    പാലക്കാട് നടക്കുന്ന സംസ്ഥാന പ്രവൃത്തി പരിചയ മേളയിലെ ഹൈസ്കൂൾ വിഭാഗം ഫാബ്രിക് പെയിൻ്റിംഗിൽ മീനങ്ങാടി ഗവ ഹയർ സെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയായ മിത്ര ജീവൻ A ഗ്രേഡ് നേടി. നെൻമേനി ഗവ. വനിതാ ഐ.ടി.ഐ പ്രിൻസിപ്പൽ ജീവൻ ജോൺസ്, ചീങ്ങേരി സെൻ്റ് മേരീസ് എ.യു.പി സ്കൂൾ അധ്യാപിക ജിഷ എന്നിവരുടെ മകളാണ്.

    Read More

      രേഷ്മയുടെ ആത്മഹത്യ; ബ്ലേഡ് മാഫിയയെ നിയമനടപടികൾക്ക് വിധേയമാക്കണം; കോളിയാടി ആക്ഷൻ കമ്മിറ്റി

      കൽപ്പറ്റ: നെന്മേനി കോളിയാടി സ്വദേശി രേഷ്മയുടെ ആത്മഹത്യക്ക് ഉത്തരവാദിയായ സുൽത്താൻബത്തേരി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ബ്ലേഡ് മാഫിയയെ നിയമ നടപടികൾക്ക് വിധേയമാക്കണമെന്ന് കോളിയാടി ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ വയനാട് പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ ആവശ്യപ്പെട്ടു. കോളിയാടി സ്വദേശി ജിനേഷ് സുൽത്താൻബത്തേരി സ്വദേശികളായ മധു , മനു എന്നിവരിൽ നിന്ന് 20 ലക്ഷം രൂപ വായ്പ വാങ്ങിയിരുന്നു. ബിസിനസ് ആവശ്യത്തിനുവേണ്ടി വാങ്ങിയ തുകയിൽ 15 ലക്ഷം രൂപ ജിനീഷ് മടക്കി നൽകുകയും ചെയ്തതാണ്. 15 ലക്ഷം രൂപ…

      Read More

      പോലീസ് ജീപ്പ് നിയന്ത്രണം വിട്ടു മറിഞ്ഞ് രണ്ടുപേർക്ക് പരിക്ക്

      മാനന്തവാടി: കണിയാരത്തിന് സമീപം പോലീസ് ജീപ്പ് നിയന്ത്രണം വിട്ടു മറിഞ്ഞ അപകടത്തിൽ ഡ്രൈവർ എഎസ്ഐ ബൈജുവിനും, സിവിൽ പോലീസ് ഓഫീസർ ലിപിനും പരിക്കേറ്റു. ഇവരെ മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. എതിരെ വന്ന കാറിനെ വെട്ടിച്ചു മാറ്റാനുള്ള ശ്രമത്തിനിടെയാണ് അപകടം സംഭവിച്ചത്. അപകടത്തിനിടയാക്കിയ വാഹനം നിർത്താതെ പോയെന്നും പറയപ്പെടുന്നു

      Read More

        ഓർമ്മപെരുന്നാൾ നാളെ തുടങ്ങും

        മാനന്തവാടി: സെൻ്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ ഇടവക മധ്യസ്ഥനായ മോർ ഗീവർഗീസ് സഹദായുടെ ഓർമ്മ പെരുന്നാളും ഭക്തസംഘടനകളുടെ വാർഷികവും നാളെ തുടങ്ങും . വൈകിട്ട് 5 ന് വികാരി ഫാ. ബേബി പൗലോസ് ഓലിക്കൽ കൊടി ഉയർത്തും തുടർന്ന് നടക്കുന്ന ഭക്ത സംഘടനകളുടെ സംയുക്ത വാർഷികം സൺഡേ സ്കൂൾ ഡിസ്ട്രിക്ട് ഇൻസ്പെക്ടർ ടി.വി. സുനിൽ ഉദ്ഘാടനം ചെയ്യും . കലാപരിപാടികൾക്ക് ശേഷം നേർച്ച ഭക്ഷണം ഉണ്ടാകും . 22ന് വൈകിട്ട് സന്ധ്യാ പ്രാർത്ഥന , ആശിർവാദം…

        Read More

          പരിയാരം പാറക്കൽ മഖാം ഉറൂസ് മെയ്‌ 1,2  തീയ്യതികളിൽ

          മുട്ടിൽ: പരിയാരം പാറക്കൽ മഖാം ഉറൂസ് മെയ് 1, 2 വെള്ളി ശനി ദിവസങ്ങളിലായി നടക്കും. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1:30ന് പരിയാരം മഹല്ല് മുസ്ലിം ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് സി നൂറുദ്ധീൻ ഹാജി പതാക ഉയർത്തി ഉദ്ഘാടനം ചെയ്യും. തുടർന്ന് മഹല്ല് ഖത്തീബ് വി എം അഫ്സൽ യമാനി മഖാം സിയാറത്തിന് നേതൃത്വം നൽകും. രാത്രി 7:30ന് മജ്ലിസുന്നൂർ നടക്കും. ശനിയാഴ്ച ഉച്ചക്ക് 12 മണിക്ക് നടക്കുന്ന മൗലിദ് ജൽസയ്ക്കു ശേഷം ഭക്ഷണ വിതരണം നടത്തും. രാത്രി…

          Read More

          കടമാന്‍തോട് പദ്ധതി: പ്രതിഷേധ റാലി നടത്തി

          പുൽപ്പള്ളി : കടമാന്‍തോട് ജലസേചന പദ്ധതി വിരുദ്ധ സമിതി ടൗണില്‍ നടത്തിയ പ്രതിഷേധ റാലിയില്‍ വന്‍ ജനപങ്കാളിത്തം. ക്ഷേത്ര പരിസരത്ത് ആരംഭിച്ച് ടൗണ്‍ ചുറ്റി ബസ് സ്റ്റാന്‍ഡ് പരിസരത്ത് സമാപിച്ച റാലിയില്‍ സ്ത്രീകളും കുട്ടികളും അടക്കം അനേകര്‍ അണിനിരന്നു. നൂറുകണക്കിനു കുടുംബങ്ങളെ കുടിയൊഴിയാന്‍ നിര്‍ബന്ധിതമാക്കുന്ന കടമാന്‍തോട് പദ്ധതി ഉപേക്ഷിക്കുക, കടമാന്‍തോട് പദ്ധതി: പുല്‍പള്ളിയില്‍ റാലി ഇന്ന് പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളില്‍ കാര്‍ഷിക, ഗാര്‍ഹിക ആവശ്യങ്ങള്‍ക്കു ജല ലഭ്യത ഉറപ്പുവരുത്തുന്നതിന് പരിസ്ഥിതി സൗഹൃദ ശാസ്ത്രീയ പദ്ധതികള്‍ പ്രാവര്‍ത്തികമാക്കുക, സര്‍വേ…

          Read More

          അനുമോദന സദസ്സ് സംഘടിപ്പിച്ചു

            വെള്ളമുണ്ട: ഒഴുക്കൻമൂല സർഗ്ഗ ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ വിവിധ പൊതു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. വയനാട് ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. മാനന്തവാടി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.സുരേഷ് ബാബു മുഖ്യ പ്രഭാഷണം നടത്തി. പി.ടി ജോസ്,വി.ജെ ജോയി, ഡോ:ഷെറിൻ ചാക്കോ,പി.സി റെജി,നിതാര സാബു,അനീറ്റ ജോബി തുടങ്ങിയവർ പ്രസംഗിച്ചു

          Read More

            വിദ്യാഭ്യാസ മേഖലയിൽ ആധുനിക സാങ്കേതിക വിദ്യകൾ സമന്വയിപ്പിക്കും: മന്ത്രി ടി സിദ്ദീഖ്

            കൽപറ്റ: വിദ്യാഭ്യാസ മേഖലയിലേക്ക് ആധുനിക സാങ്കേതിക വിദ്യകളെ മുഴുവന്‍ സമന്വയിപ്പിക്കുന്ന നിലപാടാണ് സര്‍ക്കാരിനുള്ളതെന്ന് കൃഷി വകുപ്പ് മന്ത്രി ടി സിദ്ധീഖ് പറഞ്ഞു. ഇതിന്റെ ഭാഗമായാണ് ഈ വര്‍ഷത്തെ പ്രവേശനോത്സ ഗാനം എ ഐ നിര്‍മിതമായതെന്നും മന്ത്രി പറഞ്ഞു. കല്‍പറ്റ ബ്ലോക്ക്തല സ്‌കൂള്‍ പ്രവേശനോത്സവം റിപ്പണ്‍ ഗവ. ഹൈസ്‌കൂളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ആത്മവിശ്വാസത്തോടെ കളിച്ചു പഠിക്കാന്‍, ചിരിച്ചു കളിക്കാന്‍ അധ്യാപകരും രക്ഷകര്‍ത്താക്കളും അവസരമൊരുക്കണം. സ്കൂളിൽ ബി ആര്‍ സി യുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികള്‍ക്കുണ്ടായ ബുദ്ധിമുട്ടുകള്‍ പരിഗണിച്ച്…

            Read More

            കാലപ്പഴക്കം വന്ന ബസ്സ് വെയ്റ്റിംഗ് ഷെഡ്ഡുകൾ പുതിക്കിപ്പണിയണം: എസ് ഡി പി ഐ.

            വടുവൻഞ്ചാൽ: മൂപ്പൈനാട് പഞ്ചായത്തിലെ പല ബസ്സ് വൈയ്റ്റിംഗ്‌ ഷെഡ്ഡുകളും കാലപ്പഴക്കത്താൽ ജീർണിച്ച് വീഴാറായ അവസ്ഥയിലാണെന്നും അവ പുതിക്കിപ്പണിയാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും എസ്ഡിപിഐ മൂപ്പൈനാട് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അയ്യൂബ് നെടുങ്കരണ. പല വൈയിറ്റിംഗ് ഷെഡ്ഡുകളും മഴയത്ത് ചോർന്നൊലിക്കുന്നുതും, മേൽക്കൂര പൊട്ടി പൊളിഞ്ഞ അവസ്ഥയിലുമാണുള്ളത്. ബസ്സ് കാത്തിരിപ്പ്കാർക്ക് ഉപകാരപ്രദമാവുന്നതിനും അപകടം ഒഴിവാക്കുന്നതിനും ആവശ്യമായ അടിയന്തര നടപടികൾ പഞ്ചായത്ത് അധികൃതർ സ്വീകരിക്കണമെന്നും അദ്ധേഹം ആവശ്യപ്പെട്ടു.

            Read More