മാനന്തവാടി: മാനന്തവാടി കുടുംബശ്രി സി.ഡി.എസ്സ് രണ്ടിൻ്റെ നേതൃത്വത്തിൽ ഗോരിമൂലയിൽ വെച്ച് ബാലസഭ മഴയുത്സവം സംഘടിപ്പിച്ചു. പരിപാടി മാനന്തവാടി നഗരസഭ വിദ്യാഭ്യാസ സ്‌ഥിരസമിതി അദ്ധ്യക്ഷൻ പി.വി. എസ്സ് മൂസ ഉദ്ഘാടനം ചെയ്തു. ബാലസഭ റിസോഴ്സ് പേഴ്സൺ സഫ്വാനശുഹാദ് മഴയുത്സവ സന്ദേശം നൽകി. എ.ഡി.എസ്സ് ഭാരവാഹികളായ സലീല, സജ്ന, ശ്രീചിത്ര, സൈഫുന്നിസ, റജീന,കുടുംബശ്രീ അംഗങ്ങൾ നേതൃത്വം നൽകി
