മാലിന്യ മുക്തം നവകേരളം;ജനകീയ ക്യാമ്പെയിൻ തുടങ്ങി

മീനങ്ങാടി: മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പയിൻ ഐ.സി. ബാലകൃഷ്ണൻ എം എൽ എ ഉദ്ഘാടനം ചെയ്തു. ദേശീയ പാത766 സൗന്ദര്യവൽക്കരണം കൃഷ്ണഗിരിയിൽ തുടക്കം കുറിച്ചു കൊണ്ടാണ് ജനകീയ ക്യാമ്പെയിനിന് തുടക്കമായത്. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സംഷാദ് മരക്കാർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ കെ ഇ വിനയൻ, നവകേരളം കർമപദ്ധതി ജില്ലാ കോർഡിനേറ്റർ ഇ സുരേഷ്ബാബു, ബത്തേരി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി അസൈനാർ, മീനങ്ങാടി ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി…

Read More

    ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി

    മാനന്തവാടി: മാനന്തവാടി നഗരസഭയിലെ 37 ജനപ്രതിനിധികൾക്കും അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി. ഫാർമേഴ്സ് ബാങ്ക് പരിസരത്തുനിന്ന് വാദ്യമേളങ്ങളോടെ മുഴുവൻ ജനപ്രതിനിധികളെയും മാനന്തവാടി ഗാന്ധി പാർക്കിലേക്ക് ആനയിച്ചു. ഗാന്ധി പാർക്കിൽ നടത്തിയ സ്വീകരണ സമ്മേളനം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വയനാട് ജില്ലാ പ്രസിഡന്റ് ജോജിൻ ടി ജോയ് ഉദ്ഘാടനം ചെയ്തു മാനന്തവാടി മർച്ചൻസ് അസോസിയേഷൻ പ്രസിഡന്റ് കെ ഉസ്മാൻ അധ്യക്ഷത വഹിച്ചു.   നഗരസഭ ചെയർമാൻ ജേക്കബ് സെബാസ്റ്റ്യൻ വൈസ് ചെയർപേഴ്‌സൺ അഡ്വക്കേറ്റ് സിന്ധു സെബാസ്റ്റ്യൻ…

    Read More

    മുണ്ടക്കൈ ദുരന്തം: ഇരകളോട് സർക്കാർ അനീതി തുടരുന്നത് നോക്കി നിൽക്കാനാവില്ല: എസ്.ഡി. പി. ഐ

    കൽപ്പറ്റ: മുണ്ടക്കൈ ചൂരൽമല ഉളുൾപൊട്ടലിൽ സർവവും നഷ്ടമായ ഇരകളോട് സർക്കാർ സ്വീകരിക്കുന്ന സമീപനം കടുത്ത വഞ്ചനയാണെന്നും ഈ അനീതി നോക്കി നിൽക്കാനാവില്ലെന്നും എസ്.ഡി.പി.ഐ വയനാട് ജില്ലാ കമ്മിറ്റി. പുനരാധിവാസ കാര്യത്തിൽ സർക്കാർ തുടക്കം മുതൽ മെല്ലെപ്പോക്ക് സമീപനമാണ് സ്വീകരിക്കുന്നത്. ഇപ്പോൾ പുറത്തിറങ്ങിയ കരട് പട്ടികയിൽ അർഹരായവർ പലരും പുറത്താകുകയും ഗുരുതരമായ പിശകുകൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. പുനരധിവാസം സംബന്ധിച്ച പലകാര്യങ്ങളിലും ഉദ്യോഗസ്ഥരുടെ വീഴ്ചയും അനാസ്ഥയും സംഭവിക്കുന്നത് സർക്കാരിന്റെ മൗനാനുവാദത്തോടെയാണ്. ബോധപൂർവമായി പുനരധിവാസം വൈകിപ്പിച്ചു കൊണ്ട് സർക്കാർ ചുമതലയിൽ നിന്നും…

    Read More

      പ്രവേശനോത്സവവും യാത്രയയപ്പും സംഘടിപ്പിച്ചു

      മേപ്പാടി: കോട്ടവയൽ കൊല്ലിവയൽ 24-ാം നമ്പർ അങ്കണവാടിയിൽ പ്രവേശനോത്സവവും പഠനം കഴിഞ്ഞവർക്ക് യാത്രയയപ്പും സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം ഐസിഡിഎസ് സുപ്പർവെസർ ഷീജ പി ജി നിർവഹിച്ചു. എ എൽ എം എസ് സി അംഗങ്ങൾ രക്ഷിതാക്കൾ നാട്ടുകാർ എന്നിവർ പങ്കെടുത്തു. പുതുതായി പ്രവേശനം നേടിയ കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി സ്വാഗതമേകുകയും പഠനം പൂർത്തിയാക്കിയവർക്ക് മെമൻ്റോകൾ നൽകി യാത്രയയപ്പും ഒരുക്കി. ചടങ്ങിൽ പങ്കെടുത്തവർക്ക് പായസവിതരണവും നടത്തി. അങ്കണവാടി ടീച്ചർ രാധാമണി ടി , ഹെൽപ്പർ ദീപ ടി .കെ…

      Read More

      കർഷകൻ്റെ ആത്മഹത്യ; സർക്കാർ കുടുംബത്തെ ഏറ്റെടുക്കണം

      മാനന്തവാടി: കൃഷി നാശവും, ബാങ്കുകളുടെ ഭീഷണി മൂലവുംആത്മഹത്യ ചെയ്ത കർഷകന്റെ കുടുംബത്തെ സർക്കാർ ഏറ്റെക്കണമെന്നും, കട ബാധ്യതകൾ മുഴുവൻ എഴുതിത്തള്ളണമെന്നും കർഷക കോൺഗ്രസ് മാനന്തവാടി നിയോജക മണ്ഡലം കമ്മറ്റി വാർത്താ സമ്മേളത്തിൽ ആവശ്യപ്പെട്ടു. ബാങ്കുകളുടെ നിരന്തരമായ ഭീഷണിയും, കൃഷി നാശവും, ഏക വരുമാന മാർഗ്ഗമായകറവപ്പശു അടുത്തിടയായി ചത്തുപോകുകയും ചെയ്തത് തോമസിനെ മാനസീകമായി തകർത്തുവെന്നും, കർഷക ആത്മഹത്യ നിർമ്മിക്കുന്ന ഫാക്ടറികളായി സർക്കാർ മാറിയെന്നും കർഷക കോൺഗ്രസ് കുറ്റപ്പെടുത്തി. കാർഷിക മേഖല പൂർണ്ണമായും തകർത്ത് ശവപറബിലൂടെ നടത്തുന്ന നവകേരളം എന്ന…

      Read More

      കോടതിവിധിയിലെ സാഹിത്യം “ബ്രാഹ്മണിക്കൽ ഫിക്ഷൻ” ആണെന്ന് പ്രൊഫ. മോഹൻ ഗോപാൽ

      കോടതി വിധികൾ നമ്മോട് സംസാരിക്കുന്നതെ ന്ത്? എന്ന വിഷയത്തിൽ വയനാട് സാഹിത്യോത്സവത്തിന്റെ അവസാന ദിനത്തിൽ നടത്തിയ ചർച്ച ശ്രദ്ധേയമായി.ലീന ഗീതാ രഘുനാഥ് മോഡറേറ്ററായ സെഷനിൽ ബഹുമാനപ്പെട്ട പാനലിസ്റ്റുകളായ പ്രൊഫ. മോഹൻ ഗോപാൽ, അഡ്വ. പി.വി.ദിനേശനും അഡ്വ. കുര്യാക്കോസ് വർഗീസ്. ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് ജസ്തി ചെലമേശ്വർ അപ്രതീക്ഷിതമായാണ് കടന്നുവന്നത്. കോടതി വിധികൾ ഉൾപ്പെടെ എല്ലാ രചനാരീതികളിലും സാഹിത്യം ഉൾക്കൊള്ളുന്നു എന്ന പ്രൊഫ.മോഹൻ ഗോപാൽ അഭിപ്രായപ്പെട്ടു. ന്യായാധിപന്മാർ രചിച്ച സാഹിത്യത്തിന്റെ തനതായ ഒരു വിഭാഗമാണ്. നീതിന്യായ വ്യവസ്ഥയിൽ…

      Read More

      വയനാട് റവന്യൂ ജില്ലാ സ്കൂൾ ശാസ്ത്രോത്സവം: സംഘാടക സമിതി രൂപീകരിച്ചു

      ബത്തേരി : ഒക്ടോബർ 28, 29 തീയതികളിലായി മൂലങ്കാവ് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന വയനാട് റവന്യൂ ജില്ല ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, പ്രവർത്തിപരിചയ, ഐ.ടി. മേളയുടെ നടത്തിപ്പിനായി സംഘാടകസമിതി രൂപീകരിച്ചു. വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സംഷാദ് മരക്കാർ യോഗം ഉദ്ഘാടനം ചെയ്തു. പട്ടികജാതി പട്ടികവർഗ പിന്നാക്ക വിഭാഗ ക്ഷേമകാര്യ മന്ത്രി ഒ.ആർ. കേളു, ബത്തേരി നിയോജകമണ്ഡലം എംഎൽഎ ഐ.സി. ബാലകൃഷ്ണൻ, കൽപറ്റ നിയോജക മണ്ഡലം എംഎൽഎ ടി. സിദ്ദീഖ്, വയനാട്…

      Read More

      ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ക്കായി പരിശീലനം നടത്തി

      കൽപ്പറ്റ : തദ്ദേശ സ്വയം ഭരണ വകുപ്പിന്റെയും ശുചിത്വ മിഷന്റെയും നേതൃത്വത്തില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ക്കായി പരിശീലനം നടത്തി. ജില്ലാതലപരിശീലനം തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ബെന്നി ജോസഫ് ഉദ്ഘാടനം ചെയ്തു. ശുചിത്വ മിഷന്‍ കോര്‍ഡിനേറ്റര്‍ ഡോ. അനുപമ അധ്യക്ഷത വഹിച്ചു. മാലിന്യ മുക്തം നവകേരളം ക്യാമ്പെയിനിന്റെ രണ്ടാം ഘട്ടത്തിനോടനുബന്ധിച്ച് തദ്ദേശ സ്ഥാപനതലത്തില്‍ നടത്താനുള്ള വിവിധ പ്രവര്‍ത്തനങ്ങള്‍, അശാസ്ത്രീയമായ മാലിന്യ സംസ്‌കരണത്തിനെതിരെയുള്ള എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് പ്രവര്‍ത്തനങ്ങള്‍, ഹരിത കര്‍മ്മ സേനയെ ഊര്‍ജ്ജിതപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങള്‍, മാലിന്യ സംസ്‌കരണ രംഗത്തെ…

      Read More

        ജീവനക്കാർക്ക് ബഡ്ജറ്റിൽ പ്രതീക്ഷ: രാകേഷ് കമൽ

        കൽപറ്റ. യു.ഡി.എഫ് സർക്കാരിന്റെ ആദ്യ ബഡ്ജറ്റിൽ സംസ്ഥാന ജീവനക്കാർക്കും അധ്യാപകർക്കും പ്രതീക്ഷയെന്ന് എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് വി.എസ് രാകേഷ് കമൽ.ജില്ലാ കമ്മറ്റി സംഘടിപ്പിച്ച അവകാശ സംരക്ഷണ സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ കെ ടി ഷാജി അധ്യക്ഷനായ യോഗത്തിൽ സംസ്ഥാന സെക്രട്ടറി കെ.എ മുജീബ് മുഖ്യ പ്രഭാക്ഷണം നടത്തി ജില്ലാ സെക്രട്ടറി പി.ജെ. ഷൈജു സ്വാഗതം പറഞ്ഞു. സി.കെ.ജിതേഷ്, എം.ജി അനിൽകുമാർ, ഗ്ലോറിൻ സെക്വീര , ആർ. രാംപ്രമോദ്, എൻ.വി….

        Read More

        വയനാട്ടില്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍മാര്‍ക്ക് കൂട്ട സ്ഥലംമാറ്റം

        കല്‍പറ്റ: വയനാട് കലക്ടറേറ്റില്‍ ഉള്‍പ്പെടെ റവന്യൂ വകുപ്പില്‍ ഡെപ്യൂട്ടി തഹസില്‍ദാർമാർക്കും ജൂനിയർ സൂപ്രണ്ടുമാർക്കും കൂട്ട സ്ഥലംമാറ്റം. റവന്യൂ വകുപ്പിലെ ഏതാനും ഉദ്യോഗസ്ഥർക്കെതിരെ കടുത്ത ആരോപണം ഉയർന്ന സാഹചര്യത്തില്‍ മുഖം മിനുക്കലിന്റെ ഭാഗമായാണ് ജില്ല ഭരണകൂടത്തിന്റെ നടപടി. ഉരുള്‍ ദുരന്തവുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ ഡെപ്യൂട്ടി കലക്ടറെയും മാറ്റിയിട്ടുണ്ട്. റവന്യൂ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ ചേരിപ്പോരിനെയും അഴിമതിയാരോപണങ്ങളെയും കുറിച്ച്‌ ‘മാധ്യമം’ കഴിഞ്ഞ ദിവസം വാർത്ത നല്‍കിയിരുന്നു. ഓഫിസിന്റെ സുഗമമായ പ്രവർത്തനത്തിനും ഭരണസൗകര്യത്തിനുമാണ് സ്ഥലംമാറ്റം എന്നാണ് ജില്ല കലക്ടർ ഡി.ആർ. മേഘശ്രീ…

        Read More