മനുഷ്യാവകാശ കമ്മീഷനിൽ റിപ്പോർട്ട് : മുണ്ടക്കൈ ഉരുൾപൊട്ടലിൽ ലഭിച്ച സംഭാവന ദുരിതബാധിതർക്ക് നേരിട്ട് നൽകാനാവില്ലെന്ന് സർക്കാർ

    കൽപ്പറ്റ: മുണ്ടക്കൈ ഉരുൾപൊട്ടലിലെ ദുരിതബാധിതർക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ വിവിധ വ്യക്തികളും സംഘടനകളും നൽകിയ സംഭാവന ദുരിതബാധിതരുടെ പുനരധിവാസ പ്രവർത്തനങ്ങൾക്ക് മാത്രമാണ് ഉപയോഗിക്കുന്നതെന്നും പണം നേരിട്ട് ദുരിധബാധിതർക്ക് വിതരണം ചെയ്യാൻ കഴിയില്ലെന്നും വയനാട് ജില്ലാ കളക്ടർ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. ദുരിതബാധിതർക്കായി സമാഹരിച്ച തുക അവകാശികൾക്ക് നൽകണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പരാതിയിൽ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ട റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. മുണ്ടക്കൈ ഉരുൾപൊട്ടലിലെ ദുരിതബാധിതരെ പുനരധിവസിപ്പിക്കുന്നതിനായി ഗുണഭേക്തൃലിസ്റ്റ് തയ്യാറാക്കുന്നത് അന്തിമഘട്ടത്തിലാണെന്നും പുനരധിവാസത്തിനായി വ്യക്തികളും സംഘടനകളും നൽകിയിട്ടുള്ള ഓഫറുകൾ…

    Read More

    വന്യജീവി വരാഘോഷത്തിന്റെ ഭാഗമായി സൗഹൃദ ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു

    തവിഞ്ഞാൽ: വനം വന്യ ജീവി സംരക്ഷണം ,വന കുറ്റകൃത്യങ്ങൾ തടയൽ, മനുഷ്യ വന്യ ജീവി സംഘർഷം ലഘുകരിക്കൽ എന്നിങ്ങനെ യുള്ള വനം വകുപ്പിന്റെ പ്രവർത്തനങ്ങൾക്കൊപ്പം നിന്നു പ്രവർത്തിക്കുന്നതിനും വനം വകുപ്പും പൊതു ജനങ്ങളും തമ്മിലുളള ബന്ധം ശക്‌തി പെടുത്തുക എന്ന ഉദേശത്തിലുമാണ് മത്സരം സംഘടിപ്പിച്ചത്. മത്സരത്തിൽ തലപ്പുഴ ഫോറസ്റ്റ് സ്റ്റേഷൻ 5:3 നു വിജയിച്ചു. റേഞ്ച്‌ ഫോറസ്റ്റ് ഓഫീസർ (T)നിധിൻ രാജ് അധ്യക്ഷത വഹിച്ച ചടങ്ങിൽ മത്സരം ഉൽഘാടനം തവിഞ്ഞാൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീ.ജോസ്…

    Read More

    പി.പി.വി.മൂസ്സ സാഹിബ് അനുസ്മരണവും, ടി.മുഹമ്മദിന് സ്വീകരണവും നൽകി

    മാനന്തവാടി: മാനന്തവാടി നിയോജക മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുസ്ലിം ലീഗ് ജില്ലാ നേതാവും മുൻ എം.എൽ.യു മായ പി.പി.വി.മൂസ്സ സാഹിബിന്റെ അനുസ്മരണവും,ചന്ദ്രിക ഗവേണിഗ് കൺവീനറായി തിരഞ്ഞെടുക്കപ്പെട്ട ടി.മുഹമ്മദിനുള്ള സ്വീകരണവും പാണക്കാട് സാദിക്കഅലി ശിഹാബ് തങ്ങൾ ഉൽഘാടനം ചെയ്തു. തന്റെ കുറഞ്ഞ ആയുസിനുള്ളിൽ നിന്ന് കൊണ്ട് ചെയ്യാൻ കഴിയുന്നതിൽ പതിന്മടങ്ങു സേവനം ചെയ്ത് തീർത്ത ഒരു നിസ്വാർത്ത നേതാവായിരുന്നു പി.പി.വി.മൂസ എന്ന് പാണക്കാട് സാദിക്കലി ശിഹാബ് തങ്ങൾ അനുസ്മരിച്ചു.ഒന്നും നേടാതെ,ഒരു കാലത്തു മാനന്തവാടിയിലെത്തുന്ന പാവപ്പെട്ടവരുടെ പ്രശ്നങ്ങൾ…

    Read More

    പരൂര്‍കുന്ന് പുനരധിവാസം; ഭൂരഹിതരായ 123 കുടുംബങ്ങള്‍ക്ക് മുഖ്യമന്ത്രി താക്കോല്‍ കൈമാറും

    കൽപ്പറ്റ : പരൂര്‍കുന്ന് പുനരധിവാസ മേഖലയിലെ ഭൂരഹിതരായ 123 പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഏപ്രില്‍ 22 ന് താക്കോല്‍ കൈമാറും. സംസ്ഥാന സര്‍ക്കാറിന്റെ നാലാം വാര്‍ഷികത്തിന്റെ ഭാഗമായി കല്‍പ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ജില്ലാതല യോഗത്തിലാണ് മുഖ്യമന്ത്രി ഗുണഭോക്താക്കള്‍ക്ക് താക്കോല്‍ കൈമാറുന്നത്. മേപ്പാടി, മുട്ടില്‍, മൂപ്പൈനാട് ഗ്രാമപഞ്ചായത്തുകളിലെ ഭൂരഹിതരായ കുടുംബങ്ങള്‍ക്ക് 10 സെന്റ് ഭൂമിയില്‍ ആറ്‌ലക്ഷം രൂപ ചെലവിലാണ് വീട് നിര്‍മ്മിച്ചത്. 123 ഗുണഭോക്താക്കളുടെ ഭവന നിര്‍മ്മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിച്ചു. 480 സ്‌ക്വയര്‍ ഫീറ്റില്‍ രണ്ട്…

    Read More

    തലപ്പുഴയിലെ വഖഫ് ബോർഡ് നോട്ടീസ് പ്രദേശവാസികളെ ആശങ്കയകറ്റണം:-എസ്ഡിപിഐ

    തലപ്പുഴയിലെ വഖഫ് ബോർഡ് നോട്ടീസ് പ്രദേശവാസികളെ ആശങ്കയകറ്റണം -എസ്ഡിപിഐ മാനന്തവാടി : തലപ്പുഴയിലെ ഏതാനും കുടുംബങ്ങൾക്ക് സംസ്ഥാന വഖഫ് ബോർഡിൽ നിന്നും ലഭിച്ച നോട്ടീസുമായി ബന്ധപ്പെട്ട് പ്രദേശവാസികൾക്കിടയിൽ ഉരുണ്ടുകൂടിയ ആശങ്കകളകറ്റണമെന്നും ബിജെപിയുടെ വർഗീയ പ്രചരണങ്ങൾക്ക് തടയിടണമെന്നും എസ്ഡിപിഐ മാനന്തവാടി മണ്ഡലം കമ്മിറ്റി. 4 മുസ്ലിം കുടുംബത്തിനും ഒരു ഹൈന്ദവ കുടുംബത്തിനും ഉൾപ്പെടെ 5 കുടുംബങ്ങൾക്ക് ലഭിച്ച നോട്ടീസ് പ്രകാരം അവരുടെ വീടടക്കമുള്ള സ്ഥലം മാനന്തവാടി താലൂക്കിലെ തവിഞ്ഞാൽ പഞ്ചായത്ത് തിണ്ടുമ്മൽ ദേശം സർവ്വേ നമ്പർ 47/1,45/1 എന്നിവയിലായി…

    Read More

      എസ്‌ഐആര്‍ നടപടികൾ നിര്‍ത്തിവെക്കണം; ഹർജികൾ ഇന്ന് സുപ്രീംകോടതിയില്‍

      ന്യൂഡല്‍ഹി: കേരളത്തിലെ എസ്‌ഐആര്‍ നടപടികള്‍ക്കെതിരെ സമര്‍പ്പിച്ച ഹര്‍ജികള്‍ സുപ്രീംകോടതി ഇന്നു പരിഗണിക്കും. സംസ്ഥാന സർക്കാർ, രാഷ്ട്രീയ പാർട്ടികളായ സിപിഎം, സിപിഐ, കോൺഗ്രസ്, മുസ്ലിം ലീഗ് തുടങ്ങിയവയാണ് എസ്ഐആർ നടപടികൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്.   തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ എസ്‌ഐആര്‍ നടപടികള്‍ താല്‍ക്കാലികമായി സ്റ്റേ ചെയ്യണമെന്ന് മുസ്ലിം ലീഗും സിപിഎമ്മും ആവശ്യപ്പെട്ടിട്ടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നത് കണക്കിലെടുത്ത് നടപടികൾ നിർത്തിവെക്കണമെന്നാണ് സംസ്ഥാനസർക്കാരും ആവശ്യപ്പെടുന്നത്. ചീഫ് സെക്രട്ടറിയാണ് സർക്കാരിനു വേണ്ടി ഹർജി നൽകിയത്.   എസ്‌ഐആറും തദ്ദേശ…

      Read More

      തുലാവർഷം ആരംഭിച്ചു; സംസ്ഥാനത്ത് മൂന്നുദിവസം ശക്തമായ മഴയ്ക്ക് സാധ്യത

      തിരുവനന്തപുരം: രാജ്യത്ത് നിന്ന് കാലവർഷം പൂർണമായും പിൻവാങ്ങി. തുലാവർഷം ആരംഭിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. സംസ്ഥാനത്ത് മൂന്നുദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. മധ്യ കേരളത്തിലും വടക്കൻ കേരളത്തിലും ഒറ്റപ്പെട്ട അതിശക്തമായ മഴക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. രണ്ട് ജില്ലകളിൽ‌ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഏഴ് ജില്ലകളിൽ യെല്ലോ അലർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. ഇടുക്കി, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ട് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. പത്തനംതിട്ട, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട്…

      Read More

      ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു

      പുൽപള്ളി: കാരുണ്യ പാലിയേറ്റീവ് ക്ലീനിക്കിൻ്റെ ആഭിമുഖ്യത്തിൽ പുതിയതായെത്തിയ വൊളണ്ടിയർമാർക്കായി പാലിയേറ്റീവ് കെയർ എന്ന വിഷയത്തിൽ ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു. എൻ.യു. ഇമ്മാനുവൽ, സുനിൽ ജോർജ്ജ്, കെ.ജി. സുകുമാരൻ എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ എടുത്തു. കാരുണ്യ പ്രസിഡൻ്റ് എൻ.ജെ ജോയി, സെക്രട്ടറി തങ്കമ്മ ആൻ്റണി, ദേവസ്യ വേമ്പേനി, ബെന്നി കുറുമ്പാലക്കാട്ട്, അർച്ചന, ജോബിഷ് എന്നിവർ നേതൃത്വം നൽകി.

      Read More

        തൃശിലേരിയിൽ പെരുന്നാൾ തുടങ്ങി 

        മാനന്തവാടി: തൃശിലേരി മോർ ബസേലിയോസ് പള്ളിപ്പെരുന്നാളിന് തുടക്കം കുറിച്ച് വികാരി ഫാ. ഷിൻസൺ മത്തോക്കിൽ കൊടി ഉയർത്തി. സണ്ടേസ്കൂൾ ഡിസ്ട്രിക്റ്റ് ഇൻസ്പെക്ടർ എബിൻ പി.ഏലിയാസ്, ഫാ.അനൂപ് ചാത്തനാട്ടു കുടി, ട്രസ്റ്റി സി.എം. എൽദോ, സെക്രട്ടറി ബേസിൽ ജോർജ് ,പെരുന്നാൾ കൺവീനർ ബിനോയ് ഐസക് ,ഹെഡ്മാസ്റ്റർ പി.വി സ്ക്കറിയ , പി.കെ.ജോർജ് പുളിക്കകുടി, അജീഷ് വരുമ്പേൽ എന്നിവർ നേതൃത്വം നൽകി.

        Read More

        എംഡിഎംഎ യുമായി യുവാക്കൾ പിടിയിൽ

        മാനന്തവാടി: എം ഡി എം എ യുമായി 2 യുവാക്കളെ മാനന്തവാടി എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. മാനന്തവാടി പായോട് ഹോട്ടലിൽ നടത്തിയ പരിശോധയിൽ ആണ് 7.362 ഗ്രാം എംഡിഎംഎയുമായി തോണിച്ചാൽ പള്ളിക്കണ്ടി പി.കെ. അജ്മൽ (27), പൊരുന്നന്നൂർ, കാരക്കാമല , കുന്നുമ്മൽ, കെ.അജ്നാസ് (24) എന്നിവർ അറസ്റ്റിലായത്. എക്സൈസ് ഇൻസ്പെക്ടർ കെ.ശശിയുടെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫിസർമാരായ ചന്തു പി കെ, രഞ്ജിത്ത് സി കെ, സിഇഒ മാരായ ജോബിഷ് കെ. യു, അഖിൽ കെ എം,…

        Read More