ദ്വാരക:സ്കൂൾ ഉച്ചഭക്ഷണ പരിപാടിയുടെ ഗുണമേന്മ നിലനിർത്തണമെന്നും പോഷകമൂല്യമുള്ള ഭക്ഷണം മെനുവിൽ ഉൾപ്പെടുത്തണമെന്നും ബാലസംഘം പനമരം ഏരിയ സമ്മേളനം ആവശ്യപ്പെട്ടു.
ബാലസംഘം ജില്ലാ കോ ഓഡിനേറ്റർ വി എൻ ഉണ്ണികൃഷ്ണൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഹരിജിത്, ദേവനന്ദ ദിനേശ്, ആദിലക്ഷ്മി സുരേഷ് എന്നിവർ അടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. ആദിലക്ഷ്മി സുരേഷ് പതാക ഉയർത്തി. ബാലസംഘം ഏരിയ സെക്രട്ടറി അനീറ്റ ജോബി പ്രവർത്തന റിപ്പോർട്ടും ശ്രേയ ശങ്കർ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ജസ്റ്റിൻ ബേബി, എൻ മുരളീധരൻ ,പി ആർ ഗിരിനാഥൻ, എൻ കെ രാമചന്ദ്രൻ,അക്ഷയ ലിനു എന്നിവർ സംസാരിച്ചു. മനു ജി കുഴിവേലി സ്വാഗതവും ബാലസംഘം ഏരിയ കൺവീനർ ഷിജു എം ജോയ് നന്ദിയും പറഞ്ഞു.
ഭാരവാഹികൾ
ഒ എസ് വൈഗ, (പ്രസിഡന്റ് )വി വി ആകാശ്, അന്ന നിവേദിത (വൈസ് പ്രസിഡണ്ടുമാർ) ശ്രേയ ശങ്കർ (സെക്രട്ടറി )ഹരിജിത്, ആദിലക്ഷ്മി സുരേഷ് (ജോയിന്റ് സെക്രട്ടറിമാർ ) ഷിജു എം ജോയ് (കൺവീനർ)
കെ ഷർഫുന്നിസ, എൻ കെ രാമചന്ദ്രൻ (ജോയിന്റ് കൺവീനർമാർ )
എൻ മുരളീധരൻ (കോ ഓ ഡിനേറ്റർ)
