Headlines

    ഹരിത തെരഞ്ഞെടുപ്പ്; ഫ്‌ളാഷ് മോബ് സംഘടിപ്പിച്ചു

    ഹരിത തെരഞ്ഞെടുപ്പ്; ഫ്‌ളാഷ് മോബ് സംഘടിപ്പിച്ചു തദ്ദേശ തെരഞ്ഞെടുപ്പിന് ഹരിതമാനദണ്ഡം ഉറപ്പാക്കാന്‍ ശുചിത്വമിഷന്റെ സഹകരത്തോടെ സുല്‍ത്താന്‍ ബത്തേരി ഡോണ്‍ ബോസ്‌കോ കോളേജ് വിദ്യാര്‍ത്ഥികള്‍ ഫ്‌ളാഷ് മോബ് സംഘടിപ്പിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനും വോട്ടെടുപ്പ് ദിവസവും പ്ലാസ്റ്റിക്, ഡിസ്പോസിബിള്‍, നിരോധിത പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം പൂര്‍ണ്ണമായി ഒഴിവാക്കേണ്ടതിന്റെ ആവശ്യകത ജനങ്ങളിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഫ്‌ളാഷ് മേബ് അവതരിപ്പിച്ചത്. സുല്‍ത്താന്‍ ബത്തേരി പഴയ ബസ് സ്റ്റാന്‍ഡില്‍ സംഘടിപ്പിച്ച പരിപാടിയില്‍ വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, ജില്ലാ ശുചിത്വമിഷന്‍ ജീവനക്കാര്‍, സമ്മതിദായകര്‍ എന്നിവര്‍ പങ്കെടുത്തു.

    Read More

    മുഹമ്മദ് റാഫി കെ.ഇ എമേർജിംഗ് യങ്ങ് ലീഡർ

    കൽപറ്റ:സാമൂഹ്യരംഗത്ത് പ്രവർത്തിക്കുന്ന 40 യുവ നേതാക്കളെ തെരെഞ്ഞെടുക്കുന്നതിന് ഡൽഹി ബേസ്ഡ് തിംഗ് ടാംഗ് ആയ AIMDC യുടെ നേതൃത്വത്തിൽ ബാംഗളുരിൽ വച്ച് നടന്ന ത്രിദിന വിദ്യാഭ്യാസ സമ്മേളനത്തിൽ വയനാട് തരുവണ സ്വദേശിയായ മുഹമ്മദ് റാഫി കെ.ഇ തെരെഞ്ഞെടുക്കപ്പെട്ടു. രാജ്യത്തിനകത്തും പുറത്തും വിവിധ മേഘലകളിൽ പ്രവർത്തിക്കുന്ന ആയിരത്തോളം പേരുടെനോമിനേഷനുകളാണ് പരിഗണിക്കപ്പെട്ടത്. പതിറ്റാണ്ടിലേറെകാലമായി വിവിധ വിദ്യാഭ്യാസ സാമൂഹ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിവരുന്ന ഷീൻ ഇൻ്റർനാഷണൽ മാനേജിംഗ് ഡയറയാടർ ആണു റാഫി. പ്രമുഖ വിദ്യാഭ്യാസ സംഘടനയായ TREND കേരളയുടെ സംസ്ഥാന പ്രവർത്തക…

    Read More

      കോണ്‍ഗ്രസ് അതിന്റെ അന്തസ്സും വാക്കും പാലിച്ചു: ടി. സിദ്ധിഖ് എം എല്‍ എ      

      കല്‍പ്പറ്റ: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അന്തരിച്ച എം എന്‍ വിജയന്റെ കുടുംബവുമായി ബന്ധപ്പെട്ടുകൊണ്ട് ഉണ്ടാക്കിയ മുഴുവന്‍ ധാരണയും കോണ്‍ഗ്രസ് പാര്‍ട്ടി പാലിച്ചിരിക്കുന്നു. ഈ ധാരണയില്‍ നിന്ന് പാര്‍ട്ടി ഒരിക്കലും പുറകോട്ട് പോയിട്ടില്ല 20 ലക്ഷം രൂപ എന്‍.എം വിജയന്റെ കുടുംബത്തിന് നേരിട്ട് ചെക്ക് മുഖാന്തിരവും, 23 ലക്ഷത്തോളം തുക അഹല്യ ഫിനാന്‍സിലെ ബാധ്യതയും പാര്‍ട്ടി ഏറ്റെടുത്ത് നേരത്തെ തീര്‍ക്കുകയും ചെയ്തിരുന്നു. പാര്‍ട്ടി ഏറ്റെടുത്ത് പരിഹരിക്കാം എന്ന് പറഞ്ഞതില്‍ ഉള്‍പ്പെട്ട സുല്‍ത്താന്‍ബത്തേരി അര്‍ബന്‍ ബാങ്കില്‍ എം എന്‍ വിജയന്‍…

      Read More

      കര്‍ഷകസംഘം ഫോറസ്റ്റ് ഓഫീസ് മാര്‍ച്ച് നടത്തി

      മാനന്തവാടി: കര്‍ഷക സംഘം പ്രവര്‍ത്തകര്‍ വരയാല്‍ ഫോറസ്റ്റ് ഓഫീസ് മാര്‍ച്ചും ധര്‍ണയും നടത്തി. വനം ഉദ്യോഗസ്ഥര്‍ ജനദ്രോഹ നടപടികള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരം.കര്‍ഷകസംഘം ജില്ലാ വൈസ് പ്രസിഡന്റ് കെ.എം. വര്‍ക്കി ഉദ്ഘാടനം ചെയ്തു. കൈപ്പാണി റഫീഖ് അധ്യക്ഷത വഹിച്ചു. കര്‍ഷകസംഘം ഏരിയ സെക്രട്ടറി സണ്ണി ജോര്‍ജ്, ബാബു ഷജില്‍കുമാര്‍, ടി.കെ. അയ്യപ്പന്‍, സി.ടി. പ്രേംജിത്ത്, വി.ആര്‍. വിനോദ്, കണ്ണന്‍ നായര്‍, ഷിജി ഷാജി, ആനിബസന്റ് എന്നിവര്‍ പ്രസംഗിച്ചു. ബെന്നി ആന്റണി സ്വാഗതവും ഇ.എം. പിയൂസ് നന്ദിയും പറഞ്ഞു.

      Read More

      കേരള എൻ.ജി.ഒ അസോസിയേഷൻ സ്ഥാപക ദിനം ആചരിച്ചു

      കൽപ്പറ്റ: കേരളത്തിലെ ജനാധിപത്യ വിശ്വാസികളായ ജീവനക്കാരുടെ കൂട്ടായ്മയിൽ 1974-ൽ രൂപം കൊണ്ട കേരള എൻ.ജി.ഒ അസോസിയേഷൻ 49 വർഷങ്ങൾ പൂർത്തീകരിച്ച് 50 -ആം വർഷത്തിലേക്ക് കടക്കുന്നതിൻ്റെ ഭാഗമായി ഒക്ടോബർ 27 സ്ഥാപക ദിനാചരണം നടത്തി. ജീവനക്കാരുടെ അവകാശസമര പോരാട്ട വീഥിയിൽ നെടുനായകത്വം വഹിച്ച ചരിത്രമാണ് അസോസിയേഷനുള്ളത്. അവകാശ സമര പോരാട്ടങ്ങളിൽ അധികാരത്തിലിരിക്കുന്നവരുടെ കൊടിയുടെ നിറം നോക്കാതെ നിലപാട് സ്വീകരിച്ചു മുന്നോട്ട് പോയത് കൊണ്ടാണ് കേരളത്തിലെ ജീവനക്കാരുടെ ഇടയിൽ അസോസിയേഷന് ഇത്രയും സ്വീകാര്യത വന്നത് എന്ന് നിസ്സംശയം പറയാൻ…

      Read More

        ഉപജില്ല സ്കൂൾ ചെസ് ടൂർണമെന്റ് നടത്തി

        തരുവണ: സംസ്ഥാന സ്കൂൾ ഒളിമ്പിക്സ് മത്സരങ്ങളുടെ ഭാഗമായി മാനന്തവാടി ഉപജില്ല തല സ്കൂൾ ചെസ്സ് ടൂർണമെൻ്റ് തരുവണ ജിഎച്ച്എസ് സ്കൂളിൽ കരുക്കൾ നീക്കികൊണ്ട് വയനാട് ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിന്റ് കമ്മിറ്റി ചെയർപേഴ്സൺ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. മത്സരത്തിൽ ഉപജില്ലയുടെ വിവിധ വിദ്യാലയങ്ങളിൽ നിന്നുമായി നൂറിലധികം കുട്ടികൾ പങ്കെടുത്തു. സബ്-ജൂനിയർ, ജൂനിയർ, സീനിയർവിഭാഗങ്ങളായിട്ടാണ് മത്സരം നടന്നത്. കേരള സ്റ്റേറ്റ് ചെസ്സ് ആർബിറ്റർ സന്തോഷ് വി ആർ നേതൃത്വം നൽകി പി. ടി. എ പ്രസിഡന്റ്‌ അഷ്‌റഫ്‌ എം.കെ,ഹെഡ്മാസ്റ്റർ…

        Read More

          നമ്പ്യാർകുന്നിൽ യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച ആൾ അറസ്റ്റിൽ.

          നമ്പ്യാർകുന്നിൽ യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച ആൾ അറസ്റ്റിൽ. മരം വ്യാപാരവുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് യുവാവിനെ വെട്ടി പരിക്കേൽപ്പിക്കുകയും, വാർഡ് മെമ്പറെ കയ്യേറ്റം ചെയ്യുകയും ചെയ്ത കേസിൽ ഒരാൾ അറസ്റ്റിൽ.   എരുമാട് സ്വദേശി ഷമീറിനെയാണ് ഇന്നലെ രാത്രി കോയമ്പത്തൂരിൽ നിന്നും പോലീസ് പിടികൂടിയത്. ഇയാളെ ഇന്ന് രാവിലെയോടെ നൂൽപ്പുഴ സ്റ്റേഷനിൽ എത്തിച്ചു. തുടർന്ന് സംഭവസ്ഥലത്ത് എത്തി തെളിവെടുപ്പ് നടത്തി, സംഭവശേഷം വയലിലൂടെ തമിഴ്നാട്ടിലേക്ക് കടന്നപ്രതി പോകുംവഴി നെല്ലിമാട് വയലിലാണ് ആയുധം ഉപേക്ഷിച്ചത്.   കഴിഞ്ഞ വെള്ളിയാഴ്ച നമ്പ്യാർകുന്ന്…

          Read More

          കണിയാമ്പറ്റ പഞ്ചായത്തിലെ തെരുവ് നായ ശല്യം ജനങ്ങൾ ഭീതിയിൽ: എംഎസ്എഫ്

          കണിയാമ്പറ്റ പഞ്ചായത്ത് പരിധിയിൽ തെരുവ് നായകളുടെ ശല്യം മൂലം നാട്ടുകാരും പ്രദേശവാസികളും വിദ്യാർത്ഥികളും തികച്ചും ഭീതിയിലാണ് അതി രാവിലെ മദ്രസയിൽ പോകുന്ന വിദ്യാർത്ഥികൾക്ക് വളരെ ഭയാനകരമായ ഒരവസ്ഥ തന്നെയാണ് നിലവിലുള്ളത് തെരുവ് നായ ശല്യം വളരെ വലിയ ഭീഷണിയും ഭയവും സൃഷ്ടിക്കുന്നു കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ രണ്ട് മദ്രസ വിദ്യാർത്ഥികളെയാണ് അതിമാരകമായ രീതിയിൽ തെരുവുനായ്ക്കൾ ആക്രമിച്ചത് ഈ പ്രശ്നം ദൈനംദിനമായി വഷളായിത്തുടങ്ങുകയും, കുട്ടികളിൽ നിന്നും മുതിർന്നവരിലേക്കും മുഴുവൻ സമൂഹത്തെയും ആശങ്കയിലാക്കുന്ന തരത്തിലേക്ക് കടക്കുകയാണ് ഇത്തരത്തിലുള്ള അപകട സാധ്യതകൾ…

          Read More

            എല്ലാ ഭൂമിക്കും രേഖ സര്‍ക്കാരിന്റെ ആത്യന്തിക ലക്ഷ്യം: മന്ത്രി ഒ.ആര്‍ കേളു

            എല്ലാ ഭൂമിക്കും രേഖ സര്‍ക്കാരിന്റെ ആത്യന്തിക ലക്ഷ്യം: മന്ത്രി ഒ.ആര്‍ കേളു. ജില്ലയിലെ 8885 കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കി   എല്ലാ ഭൂമിക്കും രേഖ നല്‍കുകയെന്ന സര്‍ക്കാറിന്റെ ആത്യന്തിക ലക്ഷ്യത്തിന്റെ ഭാഗമായി ജില്ലയില്‍ പത്തു വര്‍ഷത്തിനകം 8885 കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കിയതായി പട്ടികജാതി – പട്ടികവര്‍ഗ്ഗ -പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു. സുല്‍ത്താന്‍ ബത്തേരി നഗരസഭ ഹാളില്‍ സംഘടിപ്പിച്ച ജില്ലാതല പട്ടയ മേളയില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. എല്ലാ ഭൂമിക്കും രേഖയെന്ന പദ്ധതിയിലൂടെ ജില്ല…

            Read More

              സംസ്ഥാനത്ത് മഴ വീണ്ടും കനക്കുന്നു; വടക്കന്‍ കേരളത്തിലാണ് മഴ കൂടുതല്‍ ശക്തമാകാന്‍ സാധ്യത.

              തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദത്തിന്റെ ഫലമായി സംസ്ഥാനത്ത് മഴ വീണ്ടും കനക്കുന്നു. വടക്കന്‍ കേരളത്തിലാണ് മഴ കൂടുതല്‍ ശക്തമാകാന്‍ സാധ്യത. ഇതിന്റെ പശ്ചാത്തലത്തില്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ ലഭിക്കുന്ന ശക്തമായ മഴയ്ക്കാണ് സാധ്യത പ്രവചിച്ചിരിക്കുന്നത്. കഴിഞ്ഞ ആഴ്ചയ്ക്ക് ശേഷം താത്കാലികമായി അടങ്ങിയ മഴ മുന്നറിയിപ്പുകളാണ് ന്യൂനമര്‍ദ രൂപീകരണത്തോടെ വീണ്ടും സജീവമായിരിക്കുന്നത്. മഴ മുന്നറിയിപ്പിനൊപ്പം കള്ളക്കടല്‍ പ്രതിഭാസത്തെ…

              Read More