മന്ത്രിയുടെ മണ്ഡലത്തിൽ ഒരു പതിറ്റാണ്ടായി നീതി തേടി ഗോത്ര ജനത.
കൽപ്പറ്റ:വനാവകാശ നിയമപ്രകാരം അവകാശപ്പെട്ട ഭൂമിക്ക് പട്ടയം അനുവദിക്കുന്നതില്‍ അധികാരികള്‍ക്ക് വിമുഖത. ഇതില്‍ പ്രതിഷേധിച്ച് പട്ടികവര്‍ഗ കുടുംബങ്ങള്‍ നിയമപ്രകാരം ലഭിക്കേണ്ട ഭൂമിയില്‍ കാര്‍ഷിക വൃത്തി തുടങ്ങുമെന്ന് വനാവാകാശ കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പട്ടിക വർഗ്ഗ ക്ഷേമ വകുപ്പ് മന്ത്രിയുടെ സ്വന്തം മണ്ഡലത്തിൽ ഗോത്ര ജനത നീതിക്കായി നടത്തുന്ന പോരാട്ടത്തിൽ മന്ത്രി ഇടപെടുന്നില്ലന്നും ഇവർ പറഞ്ഞു. തവിഞ്ഞാല്‍ പഞ്ചായത്തിലെ മേലേ തലപ്പുഴ വനാവകാശ കമ്മിറ്റിയുടേതാണ് കൃഷി ഇറക്കാനുള്ള തീരുമാനം. തവിഞ്ഞാല്‍ പഞ്ചായത്തിലെ മക്കിമല, കൈതക്കൊല്ലി…
