സ്കൂൾ സോഷ്യൽ സർവീസ് സ്കീം ഉദ്ഘാടനം ചെയ്തു

    വിദ്യാർഥികളിൽ സാമൂഹിക പ്രതിബദ്ധതയും സേവന മനോഭാവവും വളർത്തുക എന്ന ലക്ഷ്യത്തോടെ കമ്പളക്കാട് ഗവ. യു.പി സ്കൂളിൽ ആരംഭിച്ച സ്കൂൾ സോഷ്യൽ സർവീസ് സ്കീമിന്റെ (S.S.S.S) ഉദ്ഘാടനം കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി. യൂസഫ് നിർവഹിച്ചു. ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് ഹാരിസ് അയ്യാട്ട് അധ്യക്ഷത വഹിച്ചു.

    എസ്എം.സി ചെയർമാൻ കെ.പി ഷമീർ, എം.പി.ടി.എ പ്രസിഡണ്ട് അഖില , എച്ച്.എം ഒ.സി എമ്മാനുവൽ, സീനിയർ അസിസ്റ്റൻറ് ദീപ ഡി എന്നിവർ സംസാരിച്ചു. അധ്യാപകർ, പി.ടി.എ അംഗങ്ങൾ, വിദ്യാർഥികൾ എന്നിവർ പങ്കെടുത്തു. വിദ്യാർഥികളെ സമൂഹവുമായി കൂടുതൽ അടുപ്പിക്കുകയും, സമൂഹത്തിലെ വിവിധ വിഭാഗങ്ങളുടെ ആവശ്യങ്ങളും പ്രശ്നങ്ങളും മനസ്സിലാക്കി അവരോടൊപ്പം ചേർന്ന് പ്രവർത്തിക്കാനുള്ള അവസരം ഒരുക്കുകയും ചെയ്യുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. സ്കൂൾ തല സോഷ്യൽ സർവീസ് കോ-ഓർഡിനേറ്റർ ശ്യാമിലി കെ നന്ദി രേഖപ്പെടുത്തി.

    Leave a Reply

    Your email address will not be published. Required fields are marked *