കായികോത്സവം: അധ്യാപക പരിശീലനം തുടങ്ങി

കൽപ്പറ്റ : സമഗ്ര ശിക്ഷ കേരളയുടെ ആഭിമുഖ്യത്തില്‍ വയനാട് ജില്ലയില്‍ സ്‌പെഷ്യല്‍ എഡ്യുക്കേറ്റര്‍മാര്‍ക്കും കായിക അധ്യാപകര്‍ക്കുമായി നടത്തുന്ന ഉള്‍ച്ചേരല്‍ കായിക ഉത്സവത്തിന്റെ ഭാഗമായുള്ള അധ്യാപക പരിശീലനം തുടങ്ങി. ജില്ലാതല പരിശീലനം സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം കെ.റഫീഖ് പനമരം ജി എച്ച് എസ് എസ് ഹാളില്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രോജക്റ്റ് കോര്‍ഡിനേറ്റര്‍ കെ.സുരേഷ് അധ്യക്ഷത വഹിച്ചു. സ്‌പെഷ്യല്‍ ഒളിമ്പിക്‌സ്, പാരാലിമ്പിക്‌സ്, ഡെഫ് ലിമ്പിക്‌സ് , ഡ്വാര്‍ഫ് ഗെയിംസ് എന്നീ മത്സരങ്ങളുടെ മാതൃകയില്‍ പൊതുവിദ്യാലയങ്ങളിലെ ഭിന്നശേഷി…

Read More

സുരക്ഷാ പദ്ധതി പ്രഖ്യാപനം നടത്തി

വെള്ളമുണ്ട : വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് സാമൂഹ്യ സുരക്ഷാ പദ്ധതിയുടെ പൂര്‍ത്തീകരണ പ്രഖ്യാപനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി നിര്‍വ്വഹിച്ചു. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സമ്പൂര്‍ണ്ണ സാമൂഹ്യസുരക്ഷാ പദ്ധതി പൂര്‍ത്തീകരിക്കാന്‍ മുന്‍കൈയ്യെടുത്ത ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെയും ജനപ്രതിനിധികളെയും ചടങ്ങില്‍ ആദരിച്ചു. വൈസ് പ്രസിഡന്റ് ജംഷീര്‍ കുനിങ്ങാരത്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.ചന്ദന്‍, സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍മാരായ സി.എം.അനില്‍കുമാര്‍, ഇ.കെ സല്‍മത്ത്, സീനത്ത് വൈശ്യന്‍, സി ഡി എസ് ചെയര്‍പേഴ്‌സണ്‍ സജ്‌ന ഷാജി,…

Read More

കർഷക ആത്മഹത്യ: ആം ആദ്മി പാർട്ടി കലക്ടറേറ്റ് ധർണ നടത്തി

 കൽപറ്റ: കേരളത്തിൽ കാർഷിക മേഖലയിലെ നയങ്ങൾ കാരണം കർഷകരുടെ ജീവൻ നഷ്ടപ്പെടുന്ന സാഹചര്യം വർധിച്ചു വരികയാണെന്നും കർഷകരെ കുരുതി കൊടുക്കുന്ന സർക്കാർ നയങ്ങളിൽ മാറ്റം വരുത്തണമെന്നും ആവശ്യപ്പെട്ട് ആം ആദ്മി പാർട്ടി കലക്ടറേറ്റിന് മുന്നിൽ ധർണ നടത്തി. സംസ്ഥാന സെക്രടറി ജയദേവ് ഉദ്ഘാടനം ചെയ്തു. കേരളം കർഷക സൗഹൃദ സംസ്ഥാനമല്ലാതായി മാറിക്കൊണ്ടിരിക്കുക്കയാണെന്നും, പി.ആർ.എസ് സംവിധാനം നിർത്തലാക്കുകയും പഞ്ചാബ് ആം ആദ്മി സർക്കാർ നടപ്പിലാക്കിയത് പോലെ മണിക്കൂറുകൾക്കുള്ളിൽ കർഷകൻ്റെ അക്കൗണ്ടിലേക്ക് നേരിട്ട് പണം നല്കുന്ന സംവിധാനം കേരളത്തിലും നടപ്പിലാക്കണം…

Read More

പടിഞ്ഞാറത്തറ-പൂഴിത്തോട് ബദല്‍ പാത: മന്ത്രിതല ഉപസമിതി സന്ദര്‍ശനം നടത്തണം

 കല്‍പ്പറ്റ: വയനാട്ടിലെ നവകേരള സദസിനു മുമ്പ് നിര്‍ദിഷ്ട പടിഞ്ഞാറത്തറ-പൂഴിത്തോട് ബദല്‍ പാത സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് പൊതുമരാമത്ത്-ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ്, വനംമന്ത്രി എ.കെ. ശശീന്ദ്രന്‍ എന്നിവര്‍ ഉള്‍പ്പെട്ട മന്ത്രിതല ഉപസമിതിയെ നിയോഗിക്കണമെന്ന് ബദല്‍ റോഡ് വികസന സമിതി യോഗം മുഖ്യമന്ത്രിയോട് അഭ്യര്‍ഥിച്ചു. മൂന്നു ദശാബ്ദമായി ജില്ലയിലെ ജനങ്ങള്‍ ചുരം ബദല്‍ പാതകള്‍ക്കുവേണ്ടി മുറവിളികൂട്ടുന്നത് കണ്ടില്ലെന്നു നടിക്കുന്നത് ജനാധിപത്യ സര്‍ക്കാരിന് ഭൂഷണമല്ലെന്ന് യോഗം അഭിപ്രായപ്പെട്ടു. ചെയര്‍മാന്‍ കെ.എ. ആന്റണി ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ കെ.എം….

Read More

വിജ്ഞാന തൊഴില്‍ പദ്ധതിക്ക് വയനാട്ടില്‍ തുടക്കമായി

 കാട്ടിക്കുളം: ഗോത്ര ജനതയ്ക്കായുള്ള വിജ്ഞാന തൊഴില്‍ പദ്ധതി ഒപ്പറയ്ക്ക് വയനാട്ടില്‍ തുടക്കമായി. കേരള നോളജ് ഇക്കോണമി മിഷന്‍, കുടുംബശ്രീ മിഷന്‍ എന്നിവര്‍ സംയുക്തമായി അട്ടപ്പാടി, നൂല്‍പ്പുഴ, തിരുനെല്ലി, നിലമ്പൂര്‍, ആറളം എന്നിവിടങ്ങളില്‍ നടപ്പിലാക്കുന്ന പ്രത്യേക വിജ്ഞാന പദ്ധതിയാണ് ഒപ്പറ. പദ്ധതിയുടെ ഭാഗമായി തിരുനെല്ലി സ്‌പെഷ്യല്‍ പ്രോജക്ടിന്റെ ഭാഗമായുള്ള ആനിമേറ്റര്‍മാര്‍, ബ്രിഡ്ജ് കോഴ്‌സ് അധ്യാപകര്‍, യൂത്ത് ക്ലബ് അംഗങ്ങള്‍ എന്നിവര്‍ക്കായി ഏകദിന പരിശീലനം നടത്തി. ഗോത്ര മേഖലയിലെ അഭ്യസ്തവിദ്യര്‍ക്ക് വൈജ്ഞാനിക തൊഴില്‍ അവസരങ്ങള്‍ ലഭിക്കുന്നതിനാവശ്യമായ  പിന്തുണകളും നൈപുണ്യ പരിശീലനവും…

Read More

ബദൽപാത: എൽഡിഎഫ് കൺവൻഷൻ ഇന്ന്

കൽപ്പറ്റ : ബദൽ പാതകൾക്കായി  എൽഡിഎഫ്‌ നേതൃത്വത്തിൽ ഇന്ന് (വെള്ളി) കൽപ്പറ്റയിൽ ബഹുജന കൺവൻ നടത്തും. പകൽ രണ്ടിന്‌ സഹകരണ ബാങ്ക്‌ ഓഡിറ്റോറിയത്തിലാണ്‌ പരിപാടി. ബദൽ റോഡുകൾ, തുരങ്കപാത, വയനാട്‌ റെയിൽവേ, എയർസ്‌ട്രിപ്പ്‌ എന്നിവ യാഥാർഥ്യമാക്കുന്നതിന്‌ ഇടപെടലുകൾ നടത്താനുള്ള തീരുമാനങ്ങളെടുക്കും.

Read More

കാരാപ്പുഴയില്‍ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു

 കൽപറ്റ: ജില്ലാപഞ്ചായത്തിന്റെയും ഫിഷറീസ് വകുപ്പിന്റെയും നേതൃത്വത്തില്‍  കാരാപ്പുഴ നെല്ലാറച്ചാല്‍ റിസര്‍വോയറില്‍ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു.  ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ഉഷാ തമ്പി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തിന്റെ ധനസഹായത്തോടെ നടപ്പിലാക്കുന്ന ഈ പദ്ധതിയില്‍ 15 ലക്ഷം കാര്‍പ്പ് മത്സ്യകുഞ്ഞുങ്ങളെയാണ് നിക്ഷേപിക്കുന്നത്. പദ്ധതിയുടെ ഭാഗമായി ആദ്യ ഘട്ടം 6 ലക്ഷം മത്സ്യകുഞ്ഞുങ്ങളെ വീതം ബാണാസുര സാഗര്‍ ഡാം റിസര്‍വോയറിലും കാരാപ്പുഴ റിസര്‍വോയറിലും നിക്ഷേപിച്ചിരുന്നു. തുടര്‍നിക്ഷേപങ്ങളുടെ ഭാഗമായി രണ്ടാം ഘട്ടം കാരാപ്പുഴ…

Read More

കനല്‍ ഫെസ്റ്റ് നടത്തി

 വനിതാ ശിശു വികസന വകുപ്പ്, ജില്ലാ വനിതാ ശിശു വികസന ഓഫീസ് എന്നിവരുടെ നേതൃത്വത്തില്‍ കനല്‍ ഫെസ്റ്റ് ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. ലക്കിടി ഓറിയന്റല്‍ സ്‌കൂള്‍ ഓഫ് മാനേജ്മെന്റില്‍ നടന്ന ഫെസ്റ്റ് പ്രിന്‍സിപ്പാള്‍ സുബൈദ നൗഷാദ് ഉദ്ഘാടനം ചെയ്തു. ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ ജെ. മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു. മനുഷ്യാവകാശ പ്രവര്‍ത്തക സില്‍സില കാലടി വിഷയാവതരണം നടത്തി. ഡബ്ല്യു.ഡി.സി കോര്‍ഡിനേറ്റര്‍ എ.പി.സജ്ന, ആര്‍ട്സ് കോളേജ് വൈസ് പ്രിന്‍സിപ്പല്‍ അഡ്വ. ഹരിപ്രസീത, മിഷന്‍ ശക്തി കോര്‍ഡിനേറ്റര്‍…

Read More

കരണിയിലെ കൊലപാതകശ്രമം; അക്രമിസംഘത്തിലെ എട്ടാമനെയും പിടികൂടി

കരണിയിലെ കൊലപാതകശ്രമം; അക്രമിസംഘത്തിലെ എട്ടാമനെയും പിടികൂടി – കുറ്റ്യാടിയില്‍ നിന്നാണ് ഇയാളെ സാഹസികമായി വയനാട് ജില്ലാ പോലീസ് പിടികൂടിയത്. – അക്രമം നടന്ന് ഒരു മാസത്തിനുള്ളില്‍ നാല് പേരെ എറണാകുളത്ത് നിന്നും മൂന്ന് പേരെ തമിഴ്‌നാട്ടില്‍ നിന്നും പിടികൂടിയിരുന്നു മീനങ്ങാടി: കരണിയില്‍ യുവാവിനെ വീട്ടില്‍ കയറി ഗുരുതരമായി വെട്ടി പരിക്കേല്‍പ്പിച്ച് കടന്നു കളഞ്ഞ അക്രമിസംഘത്തിലെ എട്ടാമനെയും സാഹസികമായി വയനാട് ജില്ലാ പോലീസ് പിടികൂടി. ഒളിവില്‍ കഴിയുകയായിരുന്ന എറണാകുളം നോര്‍ത്ത് പറവൂര്‍ സ്വദേശിയായ ചെല്ലപ്പുറത്ത്് വീട്ടില്‍ സി. ജാഷിര്‍(24)നെയാണ്…

Read More

ദേശീയ നവജാത ശിശു സംരക്ഷണ വാരാചരണം; ബോധവല്‍ക്കരണ സെമിനാര്‍ നടത്തി

 മാനന്തവാടി: ആരോഗ്യവകുപ്പിന്റെയും ദേശീയ ആരോഗ്യദൗത്യത്തിന്റെയും ആഭിമുഖ്യത്തില്‍ ദേശീയ നവജാത ശിശു സംരക്ഷണ വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനവും ബോധവല്‍ക്കരണ സെമിനാറും നടത്തി. മാനന്തവാടി ഗവ. മെഡിക്കല്‍ കോളേജില്‍ ആശുപത്രി സൂപ്രണ്ട് ഡോ വി.പി രാജേഷ് ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പാള്‍ ഇന്‍ചാര്‍ജ് ഡോ കെ .മുഹമ്മദ് അഷ്റഫ് അദ്ധ്യക്ഷത വഹിച്ചു.ശിശുരോഗ വിദഗ്ദ്ധന്‍ ഡോ ചന്ദ്രശേഖരന്‍ വാരാചരണ സന്ദേശ പ്രഭാഷണം നടത്തി. ‘നവജാത ശിശു ജീവിതങ്ങളെ സാമൂഹ്യ- സ്ഥാപന ഇടപെടലുകളിലൂടെ പരിപോഷിപ്പിക്കാം ‘ എന്ന ഈ വര്‍ഷത്തെ വാരാചരണ പ്രമേയത്തെ അടിസ്ഥാനമാക്കി…

Read More