ദയ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് ക്ലിനിക് നാളെ മുതല്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കും

കല്‍പ്പറ്റ: പിണങ്ങോട് ദയ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് ക്ലിനിക് നാളെ മുതല്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കും. കെട്ടിടം ഉദ്ഘാടനം വൈകുന്നേരം നാലിന് പട്ടികജാതി-വര്‍ഗ-പിന്നാക്ക ക്ഷേമ മന്ത്രി ഒ.ആര്‍. കേളു നിര്‍വഹിക്കും. ടി. സിദ്ദിഖ് എംഎല്‍എ മുഖ്യാതിഥിയാകും. പൊഴുതന പഞ്ചായത്ത് പ്രസിഡന്റ് അനസ് റോസ്‌ന സ്റ്റെഫി, വെങ്ങപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. രേണുക, ജില്ലാ പഞ്ചായത്തംഗം എന്‍.സി. പ്രസാദ്, ബ്ലോക്ക് പഞ്ചായത്തംഗം ലക്ഷ്മി കേളു, പൊഴുതന പഞ്ചായത്തംഗം സി. മമ്മി, വെങ്ങപ്പള്ളി പഞ്ചായത്തംഗം കെ.പി. അന്‍വര്‍, ജില്ലാ ലൈബ്രറി…

Read More

സഞ്ചാരികളേ ഇതിലേ വരൂ; വയനാടിനായി സൈക്കിള്‍ ചവിട്ടി എസ്പിയും

കൽപ്പറ്റ:ഉരുള്‍പൊട്ടലിന് പിന്നാലെ നിശ്ചലമായ വയനാട്ടില്‍ വിനോദ സഞ്ചാരത്തെ ഉണർത്താൻ, സൈക്കിള്‍ റൈഡുമായി വയനാട് ബൈക്കേഴ്സ് ക്ലബ്‌. നാടിനെ ചേർത്തു പിടിക്കുന്ന പരിപാടിയില്‍ സൈക്കിള്‍ ചവിട്ടി വയനാട് എസ്പിയും ഒപ്പം ചേർന്നു. പരിപാടിയുടെ ഉദ്ഘാടനത്തിന് വന്നതാണ് വയനാട് ജില്ലാ പൊലീസ് മേധാവി തബോഷ് ബസുമതാരി. പിന്നെ കണ്ടത് സൈക്കിളില്‍. ഉരുള്‍പൊട്ടലിന്‍റെ ആഘാതം ടൂറിസത്തെയും ബാധിച്ചു. ആശ്രയ മേഖലയും പ്രതിസന്ധിയിലാണ്. നിരവധി പേരുടെ വരുമാനത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. ഓണക്കാലം പടിവാതില്‍ക്കല്‍ നില്‍ക്കെ, സഞ്ചാരികളെ ക്ഷണിക്കുകയാണ് വയനാട് ബൈക്കേഴ്സ് ക്ലബ്. ഉരുള്‍പൊട്ടല്‍…

Read More

വനം വകുപ്പിൽ ജില്ലാതല കമാൻഡ് സെന്റർ സജ്ജമാക്കും: മന്ത്രി ഷിബു ബേബി ജോൺ

ബത്തേരി: ജനവാസ മേഖലകളിലേക്ക് പ്രവേശിക്കുന്ന വന്യമൃഗങ്ങളുടെ സാന്നിധ്യം കാര്യക്ഷമമായി നിരീക്ഷിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിന് ജില്ലാതലത്തിൽ റിയൽ ടൈം കമാൻഡ് സെന്റർ സ്ഥാപിക്കുമെന്ന് വനം വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ. വനം വകുപ്പിലെ എല്ലാ ഡിവിഷനുകളെയും ഏകോപിപ്പിച്ചാണ് കമാൻഡ് സെന്റർ സ്ഥാപിക്കുന്നത്. സുൽത്താൻ ബത്തേരി ഗസ്റ്റ് ഹൗസിൽ മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന എം.എൽ.എമാർ, വനം വകുപ്പ് ഉദ്യോഗസ്ഥർ പങ്കെടുത്ത യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.   മനുഷ്യ- വന്യജീവി സംഘർഷം തടയാൻ ജനവാസ മേഖലയിലെത്തുന്ന വന്യ മൃഗങ്ങളുടെ നീക്കം…

Read More

പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

കോട്ടത്തറ ഗ്രാമപഞ്ചായത്ത് 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി രനീഷ് ഉദ്ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ 20,0000 രൂപ വകയിരുത്തിയാണ് പദ്ധതി നടപ്പിലാക്കിയത് .ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എ നസീമ, മെമ്പര്‍മാരായ ഇ.കെ വസന്ത, പുഷ്പ സുന്ദരന്‍, സുരേഷ്, ആന്റണി ജോര്‍ജ്, മുരളിദാസന്‍ തങ്കച്ചന്‍, അനില്‍ ചന്ദ്രന്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ എ മിനി, പ്രധാനാധ്യാപിക കെ .എ അമ്മുജ തുടങ്ങിയവര്‍ പങ്കെടുത്തു.

Read More

    വിശുദ്ധ വിൻസെന്റ് ഡി പോളിന്റെ തിരുനാൾ ഓസാനം ഭവനിൽ സമുചിതമായി ആചരിച്ചു. 

    നടവയൽ : വിശുദ്ധ വിൻസെന്റ് ഡി പോളിന്റെ തിരുനാൾ ഓസാനം ഭവനിൽ സമുചിതമായി ആചരിച്ചു. തിരുനാൾ ആഘോഷങ്ങൾക്ക് കുറുമ്പാല, മരകാവ് കോൺഫറൻസുകൾ നേതൃത്വം നൽകി. ഇതോടനുബന്ധിച്ച് ഓസാനം ഭവനിൽ ചേർന്ന യോഗത്തിൽ സെന്റ് വിൻസന്റ് ഡി പോൾ സൊസൈറ്റി മാനന്തവാടി സെൻട്രൽ കൗൺസിൽ പ്രസിഡന്റും ഓസാനം ഭവൻ ചെയർമാനുമായ ബ്രദർ ഷൈജൻ തടങ്ങഴി അധ്യക്ഷത വഹിച്ചു. മുൻ സി.സി പ്രസിഡന്റ് ബ്രദർ ബാബു നമ്പുടാകം തിരുനാൾ സന്ദേശം നൽകി .സി.സി. ആത്മീയ ഉപദേഷ്ടാവ് ഫാദർ ജോജോ കുടക്കച്ചിറ…

    Read More

    സാഹിത്യ ലോകത്ത് വയനാടിനെ അടയാളപ്പെടുത്തിയത് പി വത്സല: അശോകൻ ചരുവിൽ.

    മാനന്തവാടി : വയനാടൻ ഉൾഗ്രാമങ്ങളിലെ ഗോത്ര ജീവിതത്തിന്റെ കഥ പറഞ്ഞ് സാഹിത്യലോകത്ത് വയനാടിനെ അടയാളപ്പെടുത്തിയത് പി വത്സലയാണെന്ന് പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന ജനറൽ സെക്രട്ടറി അശോകൻ ചരുവിൽ. മാനന്തവാടി ബ്ലോക്ക് പഞ്ചായത്തും, ജില്ലാ ലൈബ്രറി കൗൺസിലും,പുരോഗമന കലാസാഹിത്യ സംഘവും സംയുക്തമായി സംഘടിപ്പിച്ച പി വത്സല ടീച്ചർ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിൻ ബേബി അധ്യക്ഷത വഹിച്ചു.പുരോഗമന കലാസാഹിത്യ സംഘം ജില്ലാ പ്രസിഡണ്ട് മുസ്തഫ ദ്വാരക,സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ അംഗം എം…

    Read More

    മാപ്പിള സമര ചരിത്ര കോൺഫറൻസ് ഒക്ടോബർ 4 ന്; ഭാരവാഹികൾ പത്രസമ്മേളനം നടത്തി

    കൂളിവയൽ:മാപ്പിള സമരങ്ങളുടെ ചരിത്രം, ആത്മീയത, പ്രതിരോധ വ്യവഹാരങ്ങൾ, സാംസ്കാരിക പൈതൃകം എന്നിവ സമഗ്രമായി ചർച്ച ചെയ്യുന്നതിനായി “മാപ്പിള സമരങ്ങൾ: ചരിത്രം, ആത്മീയത, പ്രതിരോധ വ്യവഹാരങ്ങൾ, സാംസ്കാരിക പൈതൃകം” എന്ന പ്രമേയത്തിൽ ദേശീയ ചരിത്ര കോൺഫറൻസ് സംഘടിപ്പിക്കുമെന്ന് ഇമാം ഗസാലി അക്കാദമി സ്റ്റുഡന്റ് യൂണിയൻ ഇഗാസ ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.   ഒക്ടോബർ 2 ഞായറാഴ്ച്ച ഇമാം ഗസാലി അക്കാദമിയിൽ നടക്കുന്ന കോൺഫറൻസിൽ ചരിത്രകാരന്മാർ, ഗവേഷകർ, അധ്യാപകർ, വിദ്യാർഥികൾ, സാഹിത്യ-സാംസ്കാരിക രംഗത്തുള്ളവർ എന്നിവർ പങ്കെടുക്കും.   മാപ്പിള സമരങ്ങളിലെ…

    Read More

    ആദിവാസി കർഷകരുടെ സുസ്ഥിര കാർഷിക വികസനത്തിന് ആധുനിക ശാസ്ത്രവും പരമ്പരാഗത അറിവും കൈകോർക്കണം: കൃഷിമന്ത്രി

    പുത്തൂർവയൽ : ആദിവാസി കർഷകരുടെ സുസ്ഥിര കാർഷിക വികസനത്തിന് ആധുനിക ശാസ്ത്രവും പരമ്പരാഗത അറിവും കൈകോർക്കണമെന്ന് കൃഷിമന്ത്രി അഡ്വ. ടി. സിദ്ദീഖ് അഭിപ്രായപ്പെട്ടു. വയനാട്ടിലെ ആദിവാസി കർഷകരുടെ ഉത്പാദനം വർധിപ്പിക്കുന്നതിനും, അതിലൂടെ സുസ്ഥിര ഉപജീവനം ഉറപ്പുവരുത്തുന്നതിനും എം എസ് സ്വാമിനാഥൻ ഗവേഷണ നിലയത്തിൽ ഐസിഎആർ- കേന്ദ്ര കിഴങ്ങുവിള ഗവേഷണ സ്ഥാപനം, തിരുവനന്തപുരം, ഐസിഎആർ – കേന്ദ്ര സുഗന്ധവിള ഗവേഷണ സ്ഥാപനം, കോഴിക്കോട്, എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ നടന്ന ഗോത്രജ്യോതി – ആദിവാസി കർഷക  ശാക്തീകരണ പരിപാടി ഉദ്ഘാടനം ചെയ്തു…

    Read More

      വള്ളിയൂർക്കാവിൽ സർവെ വകുപ്പിന്റെ സ്റ്റാൾ ഉദ്ഘാടനം ചെയ്തു

      വള്ളിയൂർക്കാവ് എക്സിബിഷൻ ആൻ്റ് ട്രേഡ് ഫെയറിൽ സർവേ വകുപ്പിന്റെ സ്റ്റാൾ ഡിജിറ്റൽ സർവേ നോഡൽ ഓഫീസർ കൂടെയായ സബ്‌ കളക്ടർ അതുൽ സാഗർ ഉദ്ഘാടനം ചെയ്തു. ഡിജിറ്റൽ സർവെ സംബന്ധിച്ചും ആധുനിക സർവെ രീതികൾ, സർവേ ഉപകരണങ്ങൾ എന്നിവയെ കുറിച്ചുമുള്ള അറിവുകൾ സ്റ്റാളിൽ നിന്നും ലഭിക്കും. വയനാട് സർവെ ഡെപ്യൂട്ടി ഡയറക്ടർ ആർ ബാബു, റീ സർവേ അസിസ്റ്റന്റ് ഡയറക്ടർ കെ ബാലകൃഷ്ണൻ, സർവേ സൂപ്രണ്ടുമാരായ മുഹമ്മദ് ഷെരീഫ്, ഇസുദ്ദീൻ, ടെക്നിക്കൽ അസിസ്റ്റൻ്റ് പി.വി ജെന്നി, ഭൂരേഖാ…

      Read More

      ഭിന്നശേഷി വാരാചരണം സമാപിച്ചു

      മാനന്തവാടി: സമഗ്ര ശിക്ഷ കേരള വയനാട് ജില്ലാ തലത്തിൽ നടത്തിയ ഭിന്നശേഷി വാരാചരണം സമാപിച്ചു. നവം 27 മുതൽ ആരംഭിച്ച പരിപാടിയിൽ സ്കൂൾ തല , ബി.ആർ.സി തല പരിപാടികൾ സംഘടിപിച്ചു. സമാപന പരിപാടി മാനന്തവാടി ലിറ്റിൽ ഫ്ലവർ യു.പി സ്കൂളിൽ നിന്നും ആരംഭിച്ച ഭിന്നശേഷി ഐക്യദാർഡ്യ വിളംബര റാലി എൽ എഫ് സ്കൂളിലെ സ്കൗട്ട് ആൻഡ് ഗൈഡ് കുട്ടികളുടെ മെഗാ ഫ്ലാഷ് മോബോടുകൂടി മാനന്തവാടി ബി.ആർ.സി യിൽ സമാപിച്ചു. സമാപന പരിപാടി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌…

      Read More