മാപ്പിള സമര ചരിത്ര കോൺഫറൻസ് ഒക്ടോബർ 4 ന്; ഭാരവാഹികൾ പത്രസമ്മേളനം നടത്തി

കൂളിവയൽ:മാപ്പിള സമരങ്ങളുടെ ചരിത്രം, ആത്മീയത, പ്രതിരോധ വ്യവഹാരങ്ങൾ, സാംസ്കാരിക പൈതൃകം എന്നിവ സമഗ്രമായി ചർച്ച ചെയ്യുന്നതിനായി “മാപ്പിള സമരങ്ങൾ: ചരിത്രം, ആത്മീയത, പ്രതിരോധ വ്യവഹാരങ്ങൾ, സാംസ്കാരിക പൈതൃകം” എന്ന പ്രമേയത്തിൽ ദേശീയ ചരിത്ര കോൺഫറൻസ് സംഘടിപ്പിക്കുമെന്ന് ഇമാം ഗസാലി അക്കാദമി സ്റ്റുഡന്റ് യൂണിയൻ ഇഗാസ ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.

 

ഒക്ടോബർ 2 ഞായറാഴ്ച്ച ഇമാം ഗസാലി അക്കാദമിയിൽ നടക്കുന്ന കോൺഫറൻസിൽ ചരിത്രകാരന്മാർ, ഗവേഷകർ, അധ്യാപകർ, വിദ്യാർഥികൾ, സാഹിത്യ-സാംസ്കാരിക രംഗത്തുള്ളവർ എന്നിവർ പങ്കെടുക്കും.

 

മാപ്പിള സമരങ്ങളിലെ പാരമ്പര്യ പണ്ഡിതന്മാരുടെ ഇടപെടലുകൾ, സൂഫി പാരമ്പര്യവും സമരബോധവും, സമരങ്ങൾ ബാക്കിവെച്ച സാമൂഹിക-സാംസ്കാരിക പൈതൃകം, മാപ്പിളപ്പാട്ടുകൾ ഉൾപ്പെടെയുള്ള സമരസാഹിത്യങ്ങൾ എന്നിവ വിവിധ സെഷനുകളിലായി ചർച്ച ചെയ്യും.

 

കോൺഫറൻസിന്റെ ഭാഗമായി ചരിത്ര പ്രദർശനം,മാപ്പിളപ്പാട്ട് മത്സരം,പ്രബന്ധാവതരണം, ചരിത്ര ക്വിസ്, ഓപ്പൺ ഫോറം തുടങ്ങിയ അനുബന്ധ പരിപാടികളും സംഘടിപ്പിക്കും.

 

ചരിത്രത്തെ ഏകപക്ഷീയമായ ഒരു വായനയിൽ ഒതുക്കാതെ വിവിധ സ്രോതസ്സുകളും അക്കാദമിക സമീപനങ്ങളും ഉപയോഗപ്പെടുത്തി മാപ്പിള സമരങ്ങളെ പുനർവായിക്കുകയാണ് കോൺഫറൻസിന്റെ ലക്ഷ്യമെന്ന് ഭാരവാഹികൾ പറഞ്ഞു.

 

ഇഗാസ ജനറൽ സെക്രട്ടറി അൻസാർ ഏച്ചോം,പ്രസിഡണ്ട്‌ സഹൽ മുണ്ടക്കുറ്റി, പ്രോഗ്രാം കോർഡിനേറ്റർ സിനാൻ മില്ലുമുക്ക്, ഫിനാൻസ് കോർഡിനേറ്റർ നസീം കുപ്പാടിത്തറ എന്നിവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *