പ്രവാസി കോൺഗ്രസ്‌ മണ്ഡലം കൺവൻഷൻ നടത്തി.

മേപ്പാടി :പ്രവാസി കോൺഗ്രസ്‌ മേപ്പാടി മണ്ഡലം കൺവൻഷൻ ഫാരിസ് ടവറിൽ വച്ച് നടത്തുകയുണ്ടായി. പ്രവാസി കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ അഷ്‌റഫ്‌ ചെമ്പോത്തറ അധ്യക്ഷത വഹിച്ച ചടങ്ങിൽ കൽപറ്റ ബ്ലോക്ക് കോൺഗ്രസ്‌ പ്രസിഡന്റ് സുരേഷ് ബാബു ഉദ്ഘാടനം നിർവഹിച്ചു. പ്രവാസി കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌ സജി മണ്ഡലത്തിൽ മുഖ്യ പ്രഭാഷണം നടത്തി. നോർക്ക കെയർ ഇൻഷുറൻസ്, ക്ഷേമനിധി, ചികിത്സാ സഹായം, എന്നീ ഒട്ടനവധി വിഷയങ്ങളെ ആസ്പദമാക്കി സംസാരിച്ചു. മേപ്പാടി പഞ്ചായത്ത്‌ യുഡിഫ് കൺവീനർ ഒ. ഭാസ്ക്കരൻ, ഗ്രാമ പഞ്ചായത്ത്‌…

Read More

ലൈബ്രറികളെ ഹരിത ഗ്രന്ഥാലയമായി പ്രഖ്യാപിച്ചു

മാനന്തവാടി :- മുൻ സിപ്പാലിറ്റിയിലെ ഇരുപത് ലൈബ്രറികളെ ഹരിത ഗ്രന്ഥാലയമായി പ്രഖ്യാപിച്ചു. പ്രഖ്യാപനത്തിൻ്റെ ഉൽഘാടനവും സർട്ടിഫിക്കറ്റ് വിതരണവും ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി പി.കെ സുധീർ നിർവ്വഹിച്ചു. പി.രാജൻ അധ്യക്ഷത വഹിച്ചു. ആർ.അജയകുമാർ, എ.വി മാത്യം ,പി.സുരേഷ് ബാബു ,പി.ജെസെബാസ്റ്റ്യൻ, കെ.ഷബി തപ്രസംഗിച്ചു.

Read More

നിര്യാതനായി

തരുവണ: പീച്ചങ്കോട് കുണ്ടിലോട്ട് നാസർ (57) നിര്യാതനായി. ഭാര്യ ജമീല. മക്കൾ: നദീറ,നൗഷിദ,നജീഹ,നാജീയ. മരുമക്കൾ: റാഷിദ് തേറ്റമല, ഇബ്രാഹിം അഞ്ചാംപീടിക, നസ്റുദ്ദീൻ, ഷുഹൈബ്. പീച്ചങ്കോട് മഹല്ല് വൈസ് പ്രസിഡന്റ്, ജബലുറഹ്മ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ, എസ്.ഡി.പി.ഐ ബ്രാഞ്ച് പ്രസിഡന്റ് എന്നീ ഉത്തരവാദിത്തങ്ങൾ നിർഹിച്ചു വരികയായിരുന്നു

Read More

    ദേശീയ വനിതാ സുബ്ജൂനിയർ ഫുട്ബോൾ അർപ്പിതാ സാറാ ബിജു കേരളാ ടീം വൈസ് ക്യാപ്റ്റൻ 

    ദേശീയ വനിതാ സുബ്ജൂനിയർ ഫുട്ബോൾ അർപ്പിതാ സാറാ ബിജു കേരളാ ടീം വൈസ് ക്യാപ്റ്റൻ. ഛത്തീസ്‌ഗർഡിൽ വെച്ച് നടക്കുന്ന ദേശീയ വനിതാ സബ്ജൂനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന കേരളാ ടീമിന്റെ വൈസ് ക്യാപ്റ്റനായി മീനങ്ങാടി ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിലെ എട്ടാം ക്ലാസ്സ്‌ വിദ്യാർത്ഥിനി അർപ്പിതാ സാറാ ബിജുവിനെ തിരഞ്ഞെടുത്തു. മീനങ്ങാടി ഫുട്ബോൾ അക്കാദമിയിലെ പരിശീലകൻ സി. പി ബിനോയിയുടെ കീഴിൽ കളിച്ചു വളർന്ന അർപ്പിത ഇത് രണ്ടാം തവണയാണ് സംസ്ഥാനത്തിന്റെ ജേഴ്‌സി അണിയുന്നത്.മീനങ്ങാടി ചെമ്മണ്ണാകുഴി പൊട്ടിക്കൽ…

    Read More

    “മടിത്തട്ട് “ലഹരി വിരുദ്ധ ക്യാമ്പയ്ൻ്റെ ഭാഗമായി സെമിനാറും ചർച്ചയും സംഘടിപ്പിച്ചു

    കണിയാമ്പറ്റ : കബ്ലക്കാട് പതിമൂന്നാം വാർഡ് വെസ്റ്റ് കനാൽപ്രദേശം അംഗൻവാടിയിൽ വച്ച് വനിതാ ലീഗിൻ്റെ “മടിത്തട്ട് ” ലഹരി വിരുദ്ധ ക്യാമ്പയ് ൻ്റെ ഭാഗമായി അമ്മമാർക്കുള്ള ലഹരി വിരുദ്ധ സെമിനാറും ചർച്ചയും സംഘടിപ്പിച്ചു. വനിത ലീഗ് പഞ്ചായത്ത് സെക്രട്ടറി പി.നഫീസത്ത് സ്വാഗതം ആശംസിച്ചു. വാർഡ് മെമ്പറും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻൻ്റിങ് കമ്മറ്റി ചെയർപേർസണുമായ സീനത്ത് തൻവീർ അദ്ധ്യക്ഷത വഹിച്ചു. വിമുക്തി മിഷൻ വയനാട് ജില്ല കോ -ഓർഡിനേറ്റർ എൻ.സി.സജിത്ത്കുമാർ അച്ചൂരാനം അമ്മമാർക്കായി ലഹരി വിരുദ്ധ സെമിനാറും ചർച്ചയും…

    Read More

    ആയുഷ് വയോജന മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

    തരുവണ: നാഷണൽ ആയുഷ് മിഷൻ കേരള ഹോമിയോപതി വകുപ്പിന്റെ ആയുഷ് വയോജന മെഡിക്കൽ ക്യാമ്പ് തരുവണയിൽ വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണൻ ഉൽഘാടനം ചെയ്തു.വാർഡ് മെമ്പർ സീനത് വൈഷ്യൻ അദ്ധ്യക്ഷം വഹിച്ചു.ഡോ.വിനീത സ്വാഗതവും എച്.എം.സി.മെമ്പർ ഉസ്മാൻ പള്ളിയാൽ നന്ദിയും പറഞ്ഞു.കെ.എം.അബ്ദുള്ള ഹാജിയെ ക്യാമ്പിൽ വെച്ചു സുധി രാധാകൃഷ്ണൻ ആദരിച്ചു.സി.മമ്മുഹാജികെ.എം.അബ്ദുല്ലഹാജി രവീന്ദ്രൻ,തുടങ്ങിയവർ സംസാരിച്ചു.

    Read More

    അന്താരാഷ്ട്ര വനിതാ ദിനം: സംസ്ഥാനതല സിംപോസിയം ജില്ലയിൽ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും

    കൽപ്പറ്റ : അന്താരാഷ്ട്ര വനിതാ ദിനത്തിൽ ലിംഗനീതി ഉൾച്ചേർത്ത വികസന മാതൃകകൾ എന്ന വിഷയത്തിൽ കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സംസ്ഥാനതല സിംപോസിയം രജിസ്‌ട്രേഷൻ-പുരാവസ്തു-പുരാരേഖ-മ്യൂസിയം വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ സംസ്ഥാനത്താകെ നടത്തിയ ലിംഗാധിഷ്ഠിത അതിക്രമങ്ങൾക്കെതിരെയും തുല്യതയ്ക്കുമായി സംഘടിപ്പിച്ച നയി ചേതന ദേശീയ ക്യാമ്പെയിൻ അടിസ്ഥാനമാക്കിയ ജില്ലാതല ഓപ്പൺ ഫോറങ്ങളിൽ തയ്യാറാക്കിയ പ്രബന്ധങ്ങളാണ് വനിതാദിന സിംപോസിയത്തിൽ അവതരിപ്പിക്കുക. കൽപ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ മാർച്ച് ഏട്ടിന് രാവിലെ 10 ആരംഭിക്കുന്ന സിംപേസിയത്തിൽ…

    Read More

      വയനാട്ടിലെ കെ.എസ്.ആർ.ടി.സി. ഡിപ്പോകളിലെ ഡീസൽ ക്ഷാമം പരിഹരിക്കണമെന്ന് ടി. സിദ്ദീഖ് എം.എൽ.എ. 

      വയനാട്ടിലെ കെ.എസ്.ആർ.ടി.സി. ഡിപ്പോകളിലെ ഡീസൽ ക്ഷാമം പരിഹരിക്കണമെന്ന് ടി. സിദ്ദീഖ് എം.എൽ.എ.   അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ഗതാഗത വകുപ്പ് മന്ത്രിക്ക് കത്തയച്ചു.   വിഷയം:- ഡീസല്‍ പ്രതിസന്ധി മൂലം വയനാട് ജില്ലയില്‍ ബസ് സര്‍വീസുകള്‍ തടസപ്പെട്ടത് സംബന്ധിച്ച്.   വയനാട് ജില്ലയില്‍ കെ.എസ്.ആര്‍.ടി.സി ഡീസല്‍ പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് കഴിഞ്ഞ മൂന്ന് ദിവസമായി നിരവധി സര്‍വീസുകള്‍ പൂര്‍ണ്ണമായും, നിരവധി സര്‍വീസുകള്‍ ഒരു ട്രിപ്പ് മാത്രം നടത്തി ഭാഗികമായി നിര്‍ത്തിവെച്ചതുമൂലം, സാധാരണ ജനങ്ങളുടെ യാത്രാസൗകര്യം പൂര്‍ണ്ണമായും തകരാറിലായിരിക്കുകയാണ്….

      Read More

        പോളിംഗ് ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം മാര്‍ച്ച് 31 മുതല്‍

        നിയമസഭാ പൊതു തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് രണ്ടാംഘട്ട റാന്‍ഡമൈസേഷന്‍ നടത്തിയ പോളിംഗ് ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം മാര്‍ച്ച് 31ന് ആരംഭിക്കും. മാനന്തവാടി നിയോജക മണ്ഡലത്തില്‍ ഡ്യൂട്ടിയുള്ളവര്‍ക്ക് മാര്‍ച്ച് 31ന് മാനന്തവാടി സെന്റ് പാട്രിക്‌സ് ഹൈസ്‌കൂളിലാണ് പരിശീലനം. രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെയും ഉച്ചകഴിഞ്ഞ് 1.30 മുതല്‍ വൈകുന്നേരം അഞ്ച് വരെയും രണ്ട് ബാച്ചുകളായാണ് പരിശീലനം.   കല്‍പറ്റ നിയോജക മണ്ഡലത്തില്‍ ഏപ്രില്‍ ഒന്നിന് രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെയും ഉച്ചകഴിഞ്ഞ് 1.30 മുതല്‍ വൈകുന്നേരം അഞ്ച് വരെയും കല്‍പറ്റ…

        Read More

          നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രില്‍ രണ്ടാം വാരം; മാര്‍ച്ചില്‍ പ്രഖ്യാപിക്കും, സ്ഥാനാര്‍ഥി ചര്‍ച്ചകളില്‍ പാർട്ടികൾ

          തിരുവനന്തപുരം: കേരള നിയമസഭ തെരഞ്ഞെടുപ്പ് ഏപ്രില്‍ രണ്ടാം വാരം നടന്നേക്കുമെന്ന് റിപ്പോർട്ട്. ഏപ്രില്‍ ആറിനും 12നും ഇടയിലോ വിഷുവിന് ശേഷമോ ആകും കേരളത്തില്‍ വോട്ടെടുപ്പ്. തെരഞ്ഞെടുപ്പ് പ്രഖ്യാപനം മാർച്ച്‌ 12ന് ശേഷം നടക്കും. മാർച്ച്‌ അഞ്ചിന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറും പിന്നീട് പ്രധാനമന്ത്രിയും കേരളത്തിലെത്തുന്നുണ്ട്. ഇതിന് ശേഷം പ്രഖ്യാപനം നടന്നേക്കും. തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ കഴിഞ്ഞദിവസം വിലയിരുത്തിയിരുന്നു. ജില്ലാ അടിസ്ഥാനത്തിലും തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്. പ്രധാന രാഷ്ട്രീയ പാർട്ടികളും മുന്നണികളും തെരഞ്ഞെടുപ്പ് ചർച്ചകള്‍ സജീവമാക്കി…

          Read More