സ്കൂളിലേക്ക് സ്പോർട്സ് ജെഴ്സി കൈമാറി

    കമ്പളക്കാട് : കമ്പളക്കാട് ഗവൺമെൻറ് യുപി സ്കൂൾ വിദ്യാർത്ഥികളുടെ കായിക വിദ്യാഭ്യാസം ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ CATALYST SPORTS APPARELS ഉടമകളായ സവാദ് പുലവർ, ഹാരിസ് EA എന്നിവർ സ്കൂളിലേക്ക് സൗജന്യമായി സ്പോർട്സ് ജെഴ്സികൾ കൈമാറി. ചടങ്ങിൽ എസ്.എം സി ചെയർമാൻ കെ പി ഷമീർ സുൽത്താൻ, പിടിഎ പ്രസിഡണ്ട് ഹാരിസ് അയ്യാട്ട്, എച്ച് എം ഒ.സിഎമ്മാനുവൽ, എം പിടിഎ പ്രസിഡൻ്റ് ജമീല കുനിങ്ങാരത്ത്, പിടിഎ വൈസ് പ്രസിഡണ്ട് സിഎ നയീം, സീനിയർ അസിസ്റ്റൻറ് റോസ്മേരി പി.എൽ, എസ്…

    Read More

    ദേശീയ ജൈവ വൈവിധ്യ സെമിനാർ ആരംഭിച്ചു.

    മാനന്തവാടി : മേരി മാതാ കോളേജ് സൂവോളജി ഗവേഷണ വിഭാഗവും കേരള ബയോ ഡൈവേഴ്സിറ്റി ബോർഡും സംയുക്തമായി സംഘടിപ്പിക്കുന്ന ദ്വി ദിന ദേശീയ സെമിനാർ മേരി മാതാ കോളേജിൽ ആരംഭിച്ചു. കണ്ണൂർ യൂണിവേഴ്സിറ്റി സൂവോളജി വിഭാഗം മുൻ മേധാവി പ്രൊഫസർ പി കെ പ്രസാദൻ സെമിനാർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ ഡോ. ഗീത ആന്റണി പുല്ലൻ അധ്യക്ഷത വഹിച്ചു. കോളേജ് അസോസിയേറ്റ് മാനേജർ ഫാ. സിബിച്ചൻ ചേലക്കാപ്പള്ളിൽ മുഖ്യ പ്രഭാഷണം നടത്തി. സൂവോളജി വിഭാഗം മേധാവി ഡോ….

    Read More

    ശാസ്ത്ര സാഹിത്യ പരിഷത്ത് സമ്മേളനം നടത്തി

    വെള്ളമുണ്ട: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് വെള്ളമുണ്ട യൂണിറ്റ് സമ്മേളനം വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. എം സുധാകരൻ അധ്യക്ഷത വഹിച്ചു. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി. എം അനിൽകുമാർ, പി. സുരേഷ് ബാബു, മണികണ്ഠൻ എം, കെ. കെ സുരേഷ്, വിവേക് മോഹൻ,സജി കെ.ജെ, രാജു ഒ.കെ,എം.സതീശൻ, എം.മോഹനകൃഷ്ണൻ, എം.നാരായണൻ എന്നിവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികൾ മിഥുൻ മുണ്ടക്കൽ സെക്രട്ടറി പ്രസിഡണ്ട്. ത്രേസ്സ്യ…

    Read More

    കിണറിൽ വീണ് യുവാവ് മരിച്ചു

    കൽപ്പറ്റ : കമ്പളക്കാട് പൂവനാരിക്കുന്നിൽ കിണറിൽ വീണ് യുവാവ് മരിച്ചു. ചുണ്ടേൽ കുഞ്ഞങ്ങോട് നാല് സെൻ്റ് കോളനിയിലെ പ്രകാശ് (42) ആണ് മരിച്ചത്. വീട് പണിക്ക് സഹായത്തിന് ജോലിക്ക് പോയതായിരുന്നു. ആൾമറയില്ലാത്ത കിണറിൽ കാൽ വഴുതി വീണാണ് അപകടം രാവിലെ 9 മണിക്കായിരുന്നു അപകടം. ഉടൻ ൈ കൈനാട്ടി ജനറൽ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സനൽകിയതിന് ശേ ശേഷമാണ് മരണം സംഭവിച്ചത്. ഭാര്യ: ജയ മക്കൾ: രാഹുൽ, രാഗിത മരുമക്കൾ: നമിത, സുധീഷ്. മൃതദ്ദേഹം കൈ നാട്ടി ജനറൽ…

    Read More

      നാലു വയസുകാരിയെ തട്ടിക്കൊണ്ട് പോയ കേസ്: പ്രതി പിടിയിലെന്ന് സൂചന

      നാലു വയസുകാരിയെ തട്ടിക്കൊണ്ട് പോയ കേസ്: പ്രതി പിടിയിലെന്ന് സൂചന മാനന്തവാടി: പുലിക്കാട് ഭാഗത്ത് നിന്നും നാലു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി പിടിയിലായതായി സൂചന. കുപ്പാടിത്തറ സ്വദേശിയായ യുവാവിനെയാണ് അന്വേഷണസംഘം കോഴിക്കോട് നിന്ന് കസ്റ്റഡിയിലെടുത്തതായി സൂചനയുള്ളത്.

      Read More

        വഴിയിൽ വീണുകിട്ടിയ 15,000 രൂപയടങ്ങിയ പേഴ്സ് സ്റ്റേഷനിൽ ഏൽപ്പിച്ചു; ഓട്ടോ ഡ്രൈവർ രാജു മാതൃകയായി

        മാനന്തവാടി: വഴിയിൽ നിന്നും കളഞ്ഞുകിട്ടിയ വൻ തുകയടങ്ങിയ പേഴ്സ് ഒട്ടും മടിക്കാതെ പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ച് ഉടമസ്ഥന് തിരികെ നൽകിയ ഓട്ടോ ഡ്രൈവർ നാടിന് മാതൃകയാകുന്നു. മാനന്തവാടി എരുമത്തെരുവ് പിങ്കു നിവാസിൽ ഓട്ടോ ഡ്രൈവറായ രാജു എം.ഡി ആണ് ഈ കാലത്തും മായാത്ത സത്യസന്ധത ഉയർത്തിപ്പിടിച്ചത്. മാനന്തവാടി കനറാ ബാങ്കിന് സമീപത്തു നിന്നാണ് രാജുവിന് 15,000 രൂപ അടങ്ങിയ പേഴ്സ് കളഞ്ഞുകിട്ടുന്നത്. ഉടൻ തന്നെ അദ്ദേഹം ഇത് മാനന്തവാടി പോലീസ് സ്റ്റേഷനിൽ എത്തിച്ച് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെ ഏൽപ്പിക്കുകയായിരുന്നു….

        Read More

          വയനാട് ടൗൺഷിപ്പ് രാജ്യത്തിന് മാതൃക; തേജ്വസി യാദവ്

          കൽപ്പറ്റ: രാജ്യത്തിന് മാതൃകയായ ടൗൺഷിപ്പാണ് സംസ്ഥാന സർക്കാർ ഉരുൾ ദുരിതബാധിതർക്കായി വയനാട്ടിൽ ഒരുക്കിയതെന്ന് ആർജെഡി ദേശീയ വർക്കിംഗ് പ്രസിഡണ്ടും ബീഹാർ പ്രതിപക്ഷ നേതാവുമായ തേജ്വസി യാദവ്.   കേന്ദ്രം സഹായം നൽകാതെ സംസ്ഥാനത്തെ ഞെരിച്ചപ്പോഴും എൽഡിഎഫ് സർക്കാർ മാതൃകാപരമായി പുനരധിവാസം നടപ്പാക്കി. കേരളത്തിൽ കഴിഞ്ഞ 10 വർഷം കൊണ്ട് ഒട്ടനവധി വികസന പ്രവർത്തനങ്ങൾ എൽഡിഎഫ് നടത്തി.   അതുകൊണ്ട് മൂന്നാം തവണയും എൽഡിഎഫ് തന്നെ വരണമെന്നാണ് തന്റെ ആഗ്രഹം. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളെ കേന്ദ്രസർക്കാർ ധനസഹായം പോലും…

          Read More

          ‘ന്യൂമാനിയസ് ടുഗെദർ’ സ്റ്റാഫ് സംഗമം സംഘടിപ്പിച്ചു

          മാനന്തവാടി: മാനന്തവാടി ന്യൂമാൻസ് കോളേജിൽ 1971 മുതൽ 2025 വരെ വിവിധ കാലഘട്ടങ്ങളിൽ സേവനം അനുഷ്ഠിച്ച അധ്യാപകരുടെയും ജീവനക്കാരുടെയും സംഗമം ‘ന്യൂമാനിയസ് ടുഗെദർ’ എന്ന പേരിൽ നടന്നു. കോളേജിന്റെ സ്ഥാപകനും പ്രഥമ പ്രിൻസിപ്പലുമായ കെ.യു. ചെറിയാൻ സാറിനെ ചടങ്ങിൽ ആദരിച്ചു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള എൺപത്തിയഞ്ചിലധികം മുൻകാല അധ്യാപകർ സംഗമത്തിൽ പങ്കെടുത്തു. ഫാ. മത്തായി പള്ളിച്ചാൻകുടിയിൽ, ഇ.എം. ജോസ്, അന്നമ്മ കെ.വി., ഒ.എം. സെബാസ്റ്റ്യൻ, ഷാജി തോമസ്, പോൾ ജോസഫ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

          Read More

          മാനന്തവാടിയിൽ സംരംഭകസഭ സംഘടിപ്പിച്ചു

          മാനന്തവാടി: താലൂക്ക് വ്യവസായ കേന്ദ്രം സംരംഭകസഭ നടത്തി. മാനന്തവാടി കോൺഫറൻസ് ഹാളിൽ വച്ചു നടത്തിയ സംരംഭക സഭ വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്‌തു. തിരുനെല്ലി ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രാധാകൃഷ്ണൻ ആദ്യക്ഷത വഹിച്ച സംരംഭക സഭയിൽ നൂറോളം പേര് പങ്കെടുത്തു, ബ്ലോക്ക്‌ പഞ്ചായത്ത്‌ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. വി വിജോൾ,താലൂക് ജില്ലാ വ്യവസായ വകുപ്പ് ഓഫീസർ രഹിമുദ്ധീൻ ബ്ലോക്ക്‌ വ്യവസായ വകുപ്പ് ഓഫീസർ…

          Read More

          എസ്എസ്എഫ് നൈറ്റ് മാര്‍ച്ച് നടത്തി

          കല്‍പ്പറ്റ: എസ്എസ്എഫ് ജില്ലാ കമ്മിറ്റി ഗോള്‍ഡന്‍ ഫിഫ്റ്റി നാഷണല്‍ കോണ്‍ഫറന്‍സിന്റെ പ്രചാരണാര്‍ത്ഥം ‘നമ്മള്‍ ഇന്ത്യന്‍ ജനത’ എന്ന പ്രമേയത്തില്‍ കമ്പളക്കാട് ടൗണില്‍ നൈറ്റ് മാര്‍ച്ച് നടത്തി. കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് കെ.ഒ. അഹമ്മദുകുട്ടി ബാഖവി ഫ്‌ളാഗ് ഓഫ് ചെയ്തു. സമാപന യോഗത്തില്‍ എസ്എസ്എഫ് ജില്ലാ പ്രസിഡന്റ് സഅദ് ഖുതുബി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി റഷാദ് ബുഖാരി സന്ദേശം നല്‍കി. സംസ്ഥാന സെക്രട്ടറി സഈദ് ഷാമില്‍ ഇര്‍ഫാനി, കെ.കെ. മുഹമ്മദലി ഫൈസി, കെ.എസ്. മുഹമ്മദ്…

          Read More