അളവിൽ കൂടുതൽ മദ്യം സൂക്ഷിച്ച കേസ്; ആന്റോ അഗസ്റ്റിനുമായി വാഴവറ്റയിലെ വീട്ടിൽ തെളിവെടുപ്പ്
കൽപ്പറ്റ: അളവിൽ കൂടുതൽ മദ്യം കൈവശം വച്ചെന്ന കേസിൽ അറസ്റ്റിലായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി എംഡി ആന്റോ അഗസ്റ്റിനുമായി വാഴവറ്റയിലെ വീട്ടിൽ എക്സൈസ് തെളിവെടുപ്പ് നടത്തി. വാഴവറ്റയിലെ മൂങ്ങനാനിയിൽ വീട്ടിലെത്തിച്ചാണ് അന്വേഷണ സംഘം നടപടികൾ പൂർത്തിയാക്കിയത്. വീട്ടിന്റെ ഉടമസ്ഥത സംബന്ധിച്ച് ആന്റോയുടെ അഭിഭാഷകർ നേരത്തെ കോടതിയിൽ വാദം ഉന്നയിച്ചിരുന്നു. (Anto Augustine Wayanad evidence collection) വീട്ടിൽ നിന്ന് പിടിച്ചെടുത്ത മദ്യത്തിന്റെ ഉറവിടം കണ്ടെത്തുന്നതിനും അത് എവിടെനിന്നാണ് എത്തിച്ചതെന്ന് അന്വേഷിക്കുന്നതിനുമാണ് ആന്റോയെ കസ്റ്റഡിയിൽ വാങ്ങിയതെന്ന് എക്സൈസ്…
