പേര്യ: മതനിരപേക്ഷത തകർക്കുന്ന പി.എം. ശ്രീ പദ്ധതിയിൽ നിന്ന് സർക്കാർ പിന്മാറണമെന്ന് ആവശ്യപ്പെട്ടും മതേതര മൂല്യങ്ങൾ സംരക്ഷിക്കണമെന്ന് ആഹ്വാനം ചെയ്തും എസ്.ഡി.പി.ഐ മാനന്തവാടി മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന വാഹന പ്രചാരണ ജാഥയ്ക്ക് തുടക്കമായി. പേര്യയിൽ നടന്ന ചടങ്ങിൽ എസ്.ഡി.പി.ഐ ജില്ലാ വൈസ് പ്രസിഡന്റ് ഇ. ഉസ്മാൻ പ്രചാരണ ജാഥ ഫ്ലാഗ് ഓഫ് ചെയ്തു.
രാജ്യത്തിന്റെ മതേതര ഘടന തകർക്കാൻ ആർ.എസ്.എസ് ആവിഷ്കരിച്ച അജണ്ടയാണ് പി.എം. ശ്രീ പദ്ധതിയെന്നും, ഇതിനെതിരായ പോരാട്ടത്തിൽ പൊതുജനങ്ങൾ അണിനിരക്കണമെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ ആവശ്യപ്പെട്ടു.
ചടങ്ങിൽ മണ്ഡലം വൈസ് പ്രസിഡന്റ് കുഞ്ഞബ്ദുല്ല എം.ടി, ജോയിന്റ് സെക്രട്ടറി നൗഫൽ പി.കെ, കമ്മിറ്റിയംഗങ്ങളായ സകരിയ്യ കെ.എസ്, ആലി പി,എടവക പഞ്ചായത്ത് പ്രസിഡന്റ് കരീം, പെരിയ ബ്രാഞ്ച് ഭാരവാഹികളായ അസീസ് പി വി, നൗഫൽ എം വി തുടങ്ങിയവർ പങ്കെടുത്തു.
മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലെ പര്യടനത്തിനു ശേഷം പ്രചാരണ ജാഥ നാളെ വൈകുന്നേരം പീച്ചങ്കോട് സമാപിക്കും
