മലബാർ ഡയറി ഫാർമേഴ്സ് അസോസിയേഷൻ മാർച്ചും ധർണയും നടത്തി

കൽപ്പറ്റ : കാലിതീറ്റ, സൈലേജ്, ചോളം, പുല്ല് എന്നിവയ്ക്ക് മിൽമ നൽകി വന്നിരുന്ന സബ്സിഡി നിർത്തലാക്കിയത് പുന:സ്ഥാപിക്കണമെന്ന് ആവശ്യപെട്ടു കൊണ്ട് മലബാർ ഡയറി ഫാർമേഴ്സ് അസോസിയേഷൻ വയനാട് ജില്ല കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മിൽമ ഓഫീസിലേയ്ക്ക് മാർച്ചും ധർണയും നടത്തി. സബ്‌സിഡി നിർത്തലാക്കിയതോടെ ക്ഷീരകർഷകർ വലിയ ദുരിതത്തിലാണ്. പലരും കന്നുകാലി വളർത്തൽ ഉപേക്ഷിക്കാൻ നിർബദ്ധിതരായിരിക്കുകയാണ്. സബ്സിഡി പുന:സ്ഥാപിച്ചില്ലെങ്കിൽ ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകും. മാർച്ച് സംസ്ഥാന സെക്രട്ടറി താജ്മൺസൂർ ഉദ്ഘാടനം ചെയ്തു. മിൽമ ഓഫീസിന് മുന്നിൽ നടത്തിയ…

Read More

ഒന്നേകാൽ കിലോയോളം കഞ്ചാവുമായി യുവാക്കൾ പിടിയിൽ

തൊണ്ടർനാട് : ഒന്നേകാൽ കിലോയോളം കഞ്ചാവുമായി കോഴിക്കോട് സ്വദേശികളായ യുവാക്കളെ തൊണ്ടർനാട് പോലീസ് പിടികൂടി. തൊട്ടിൽപ്പാലം, പയ്യന്റെവിട താഴെക്കുനിയിൻ വീട്ടിൽ പി.ടി. ശ്രീഷ് (25), കുറ്റ്യാടി, പുത്തൻപുരയിൽ പി.പി. സുബൈർ (41) എന്നിവരെയാണ് തൊണ്ടർനാട് എസ്.എച്ച്.ഒ രാജീവ് കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ അബ്ദുൾ ഖാദർ അറസ്റ്റ് ചെയ്തത്. 1.204 കിലോഗ്രാം കഞ്ചാവാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്നാലെ രാത്രി പതിനൊന്നോടെ വാളാന്തോട് ഫോറസ്റ്റ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിലാണ് ഇവർ പിടിയിലാകുന്നത്. എസ്.സി.പി.ഒമാരായ…

Read More

റിസോഴ്‌സ് സെന്റര്‍ ഉദ്ഘാടനം ചെയ്തു

മാനന്തവാടി : മാനന്തവാടി ബ്ലോക്ക് പഞ്ചായത്തില്‍ ബ്ലോക്ക് പഞ്ചായത്ത് റിസോഴ്‌സ് സെന്റര്‍ പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എ.കെ ജയഭാരതി അധ്യക്ഷത വഹിച്ചു. ജില്ലാ ഫെസിലിറ്റേറ്റര്‍ പി.ടി ബിജു റിസോഴ്‌സ് സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. കുടുംബശ്രീ ജില്ലാ മിഷന്‍ കോഡിനേറ്റര്‍ പി.കെ ബാലസുബ്രഹ്മണ്യന്‍ മുഖ്യാതിഥിയായി. ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.വി. വിജോള്‍, ആരോഗ്യ,വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി കല്യാണി, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സല്‍മ മോയിന്‍,…

Read More

അത്ലറ്റിക്സ് മത്സര വിജയികളെയും കായിക പരിശീലകരെയും ആദരിച്ചു

കൽപ്പറ്റ : ജില്ലാ അത്ലറ്റിക്സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാനതല ജൂനിയര്‍, സീനിയര്‍ ചാമ്പ്യന്‍ഷിപ്പ്, സംസ്ഥാന ജാവലിന്‍ ത്രോ ചാമ്പ്യന്‍ഷിപ്പ്, സംസ്ഥാന സ്‌കൂള്‍ കായിക മേള എന്നിവയില്‍ മെഡലുകള്‍ നേടിയ കായിക താരങ്ങളെ ആദരിച്ചു. ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ ഹാളില്‍ നടന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. അത്ലറ്റിക് അസോസിയേഷന്‍ കെ.പി വിജയി അദ്ധ്യക്ഷത വഹിച്ചു. സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് എം.മധു മുഖ്യാതിഥിയായിയിരുന്നു. സംസ്ഥാന അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിലും സ്‌കൂള്‍ മീറ്റിലും സ്വര്‍ണ്ണ മെഡല്‍…

Read More

സുരക്ഷ 2023; ധനസഹായം വിതരണം ചെയ്തു

കൽപ്പറ്റ : സുരക്ഷ 2023 പദ്ധതി പ്രകാരം കുടുംബങ്ങള്‍ക്ക് ധനസഹായം കൈമാറി. ലീഡ് ബാങ്കിന്റെ നേതൃത്വത്തില്‍ ജില്ലാ ഭരണകൂടം, നബാര്‍ഡ്, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുടെ സഹകരണത്തോടെ നടപ്പാക്കുന്ന സാമൂഹിക സുരക്ഷാ പദ്ധതിയിലൂടെയാണ് ധനസഹായം നല്‍കിയത്.കേരള ഗ്രാമീണ ബാങ്കില്‍ ചേര്‍ന്ന സുരക്ഷാ പദ്ധതിയിലൂടെ മരണാനന്തരം ഷിജി ജോസഫിന്റെ കുടുംബത്തിന് അര്‍ഹമായ നാലര ലക്ഷം രൂപയും രജി തോമസിന്റെ കുടുംബത്തിന് രണ്ടു ലക്ഷം രൂപയുമാണ് അനുവദിച്ചത്. കളക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ ഡോ. രേണു രാജ്…

Read More

മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം തുടങ്ങി.

മാനന്തവാടി : മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്തു. തൃശ്ശിലേരി വോളിബോള്‍ ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.വി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. നവംബര്‍ 2 വരെയാണ് കേരളോത്സവം നടക്കുക. ഉദ്ഘാടന ദിവസം വോളിബോള്‍, കളരിപയറ്റ്, എന്നീ മത്സര ഇനങ്ങള്‍ നടന്നു. കളരിപ്പയറ്റ് മത്സരം എടവക ഗ്രാമപഞ്ചായത്ത് ക്ഷേമ കാര്യസ്റ്റാന്റിംഗ് കമ്മറ്റി ചേയര്‍പേഴ്‌സണ്‍ ജെന്‍സി ബിനോയ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഇന്ദിര പ്രേമചന്ദ്രന്‍…

Read More

നവകേരള സദസ്സ്: കൽപ്പറ്റ മണ്ഡലത്തിൽ വീട്ടുമുറ്റ സദസ്സിന് തുടക്കമായി

കൽപ്പറ്റ: മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സ് വിജയിപ്പിക്കുന്നതിനായുള്ള വീട്ടുമുറ്റ സദസ്സിന് കൽപ്പറ്റ മണ്ഡലത്തിൽ തുടക്കമായി. എൽ ഡി എഫ് നേതൃത്വത്തിലാണ് വീട്ടുമുറ്റ സദസ്സ് സംഘടിപ്പിക്കുന്നത്. അച്ചൂർ അത്തിമൂലയിൽ നടന്ന പരിപാടി എൽ ഡി എഫ് കൽപ്പറ്റ മണ്ഡലം കൺവീനർ കെ റഫീഖ് ഉദ്ഘാടനം ചെയ്തു. എം സെയ്ദ് , സി എം ശിവരാമൻ, കിഷോർ കാരാട്ട്, ബാബു തുടങ്ങിയവർ സംസാരിച്ചു.

Read More

വെള്ളമുണ്ട സ്ട്രൈക്കേഴ്സ് ക്ലബിന് ഫുട്ബോളുകൾ കൈമാറി.

വെള്ളമുണ്ട: സ്ട്രൈക്കേഴ്സ് ക്ലബിന് വയനാട് ജില്ലാ പഞ്ചായത്ത്‌ വെള്ളമുണ്ട ഡിവിഷന്റെ ആഭിമുഖ്യത്തിൽ നൽകുന്ന ഫുട്ബോളുകൾ ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഭാരവാഹികൾക്ക് കൈമാറി. ക്ലബ്‌ പ്രസിഡന്റ്‌ ഹാരിസ് മണിമ, സാബു പി ആന്റണി, കെ. കെ ചന്ദ്രശേഖരൻ, ഡോ. മനു വർഗീസ്, വിജിത്ത് വെള്ളമുണ്ട, ഷുഹൈബ് സി.വി,ഉമ്മർ,ഫവാസ്എം തുടങ്ങിയവർ സംബന്ധിച്ചു. സ്ട്രൈക്കേഴ്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന അഖില കേരള ഫൈവ്സ് ഫ്ലഡ്‌ലൈറ്റ് ഫുട്ബോൾ ടൂർണമെന്റിന് ആവശ്യമായ ബോളുകളാണ് കൈമാറിയത്. ലൈഫ് ഈസി…

Read More

ജല സംരക്ഷണ ശില്‍പ്പശാല നടത്തി.* കൽപ്പറ്റ : നവകേരളം കര്‍മ്മ പദ്ധതിയില്‍ ഹരിത കേരളം മിഷന്റെയും മഹാത്മ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെയും നേതൃത്വത്തില്‍ ജില്ലാ ബ്ലോക്ക് തല സാങ്കേതിക സമിതി അംഗങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമായി ജല സംരക്ഷണ ജില്ലാതല ശില്‍പ്പശാല നടത്തി. ജില്ലാ കലക്ടര്‍ ഡോ.രേണു രാജ് ഉദ്ഘാടനം ചെയ്തു. മഹാത്മ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി ജോയിന്റ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ പി.സി. മജീദ് അധ്യക്ഷത വഹിച്ചു. ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ വരള്‍ച്ചയെ നേരിടാന്‍ സമഗ്രവും ശാസ്ത്രീയവുമായ മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യുക എന്നതാണ് ശില്‍പ്പശാലയുടെ ലക്ഷ്യം. ഒരു പ്രദേശത്ത് ലഭിക്കുന്ന ജലം പാഴാക്കാതെ പൂര്‍ണമായും പ്രയോജനപ്പെടുത്താനുള്ള ക്യാമ്പെയിന്‍ പ്രവര്‍ത്തനങ്ങളും ശില്‍പശാലയുടെ ഭാഗമായി നടന്നു. ഹരിതകേരളം മിഷന്റെയും ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെയും നേതൃത്വത്തില്‍ ജില്ലയില്‍ നടന്നു വരുന്ന നീരുറവ്, കബനിക്കായ് വയനാട് എന്നീ ക്യാമ്പെയിനുകളുടെ അവതരണവും നടന്നു. ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ ബിന്ദു മേനോന്‍, സോയില്‍ സര്‍വ്വേ അസി.ഡയറക്ടര്‍ ബി.സി ദീപ, ചെറുകിട ജലസേചന വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ പി.ഡി. അനിത, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ എച്ച്. ഷബീന, ഭൂജല വകുപ്പ് ജില്ലാ ഓഫീസര്‍ ഉദയകുമാര്‍, എല്‍.എസ്.ജി.ഡി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ശ്രീനിവാസന്‍, നവകേരളം ജില്ലാ കോര്‍ഡിനേറ്റര്‍ ഇ.സുരേഷ് ബാബു തുടങ്ങിയവര്‍ വിഷയാവതരണം നടത്തി.

കൽപ്പറ്റ : നവകേരളം കര്‍മ്മ പദ്ധതിയില്‍ ഹരിത കേരളം മിഷന്റെയും മഹാത്മ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെയും നേതൃത്വത്തില്‍ ജില്ലാ ബ്ലോക്ക് തല സാങ്കേതിക സമിതി അംഗങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമായി ജല സംരക്ഷണ ജില്ലാതല ശില്‍പ്പശാല നടത്തി. ജില്ലാ കലക്ടര്‍ ഡോ.രേണു രാജ് ഉദ്ഘാടനം ചെയ്തു. മഹാത്മ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി ജോയിന്റ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ പി.സി. മജീദ് അധ്യക്ഷത വഹിച്ചു. ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ വരള്‍ച്ചയെ നേരിടാന്‍ സമഗ്രവും ശാസ്ത്രീയവുമായ മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യുക എന്നതാണ്…

Read More

അതിർത്തി തര്‍ക്കത്തിനിടെ ജ്യേഷ്ഠന്‍ അനുജനെ കത്തികൊണ്ട് കുത്തിപരിക്കേല്‍പ്പിച്ചു.

തൃശ്ശിലേരി: സ്ഥലവുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ ജ്യേഷ്ഠന്‍ അനുജനെ കത്തികൊണ്ട് കുത്തിപരിക്കേല്‍പ്പിച്ചു. തൃശ്ശിലേരി മൊട്ടയിലെ മരട്ടി വീട്ടില്‍ മാത്യു (ബേബി 55) വിനെയാണ് സഹോദരന്‍ തോമസ് (കുഞ്ഞ്) കുത്തിയത്. ഭൂസര്‍വ്വേയുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നുണ്ടായി അടിപിടിക്കിടെ തോമസ് കത്തിവെച്ച് ആക്രമിച്ചതായാണ് പ്രാഥമീക വിവരം. ഇന്നുച്ചയോടെയാണ് സംഭവം. നെഞ്ചില്‍ ആഴത്തിലും, മുഖത്തും, കൈക്കുമാണ് കുത്തേറ്റത്. സാരമായി പരിക്കേറ്റ മാത്യുവിനെ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. അടിയന്തര ശസ്ത്രക്രിയക്ക് വിധേയനായ ശേഷം മാത്യു നിരീക്ഷണത്തില്‍ കഴിയുകയാണ്. തിരുനെല്ലി പോലീസ് സ്ഥലത്തെത്തി നടപടികള്‍…

Read More