രുചിയിടം വിദ്യാർത്ഥികൾക്കുള്ള ഡൈനിങ് ഹാൾ ഉദ്ഘാടനം ചെയ്തു.

കൽപ്പറ്റ: കൽപ്പറ്റ എച്ച്.ഐ.എം .യു .പി സ്കൂൾ പി.ടി.എയുടെ ആഭിമുഖ്യത്തിൽ വിദ്യാലയത്തിൽ രുചിയിടം എന്നപേരിൽ നിർമ്മിച്ച ഡൈനിങ് ഹാളിന്റെ ഉദ്ഘാടനം കൽപ്പറ്റ നിയോജക മണ്ഡലം എംഎൽഎ അഡ്വ: ടി. സിദ്ധിഖ് ഉദ്ഘാടനം ചെയ്തു. കുട്ടികൾക്ക് പ്രഭാതഭക്ഷണവിതരണം, മറ്റു പ്രോഗ്രാമുകളിൽ വിദ്യാർത്ഥികൾക്കുള്ള ഭക്ഷണവിതരണ നടത്താനുമാണ് രുചിയിടം. വിദ്യാർഥികൾക്ക് നല്കുന്ന ഇത്തരം കരുതലുകൾ അവർക്ക് കരുത്ത് പകരാൻ ഉപകരിക്കുമെന്ന് വയനാട് ജില്ലയിലെ ദുരന്തഭൂമിയിലെ കുട്ടികളെ ഓർത്ത് കൊണ്ട് എം.എൽ.എ പറഞ്ഞു. ചടങ്ങിൽ സ്കൂൾ മാനേജർ പയന്തോത്ത് മൂസ ഹാജി, പി.റ്റി.എ….

Read More

    ഷെഫീഖ് ഹസ്സന് സ്വീകരണം നൽകി

    സന്തോഷ് ട്രോഫി ഫുട്ബോൾ ടൂർണമെന്റിനുള്ള കേരള ഫുട്ബോൾ ടീം പരിശീലകനായി നിയമിതനായ വയനാട്ടുകാരൻ ഷെഫീഖ് ഹസ്സന് സ്പോർട്സ് ആൻഡ് കൾച്ചറൽ പ്രമോഷൻ കൗൺസിൽ (എസ്.സി.പി.സി) ആണ് കൽപ്പറ്റയിൽ വച്ച് സ്വീകരണം നൽകിയത്. വയനാട്ടുകാരനായ ഒരാൾ ആദ്യമായാണ് കേരളാ ഫുട്ബോൾ ടീമിന്റെ മുഖ്യ പരിശീലക സ്ഥാനത്ത് എത്തുന്നു എന്നത് വയനാട്ടുകാരെ സംബന്ധിച്ചിടത്തോളം വലിയ അഭിമാനമാണ്. എസ് സി പിസി കൽപ്പറ്റയിൽ വച്ച് സംഘടിപ്പിച്ച പ്രഥമ വയനാട് പ്രീമിയർ ലീഗ് ഫുട്ബോൾ ടൂർണമെന്റിന്റെ ടെക്നിക്കൽ അഡ്വൈസർ ആയിരുന്നു ഷെഫീഖ് ഹസ്സൻ,…

    Read More

      ആരോഗ്യ ബോധവൽക്കരണ ക്യാംപ് നടത്തി.

      പുൽപള്ളി: ആരോഗ്യമേഖലയിൽ 3 പതിറ്റാണ്ട് പ്രവർത്തനം പൂർത്തിയാക്കിയ ജ്യോതി ഡയഗ്നോസ്റ്റിക് സെൻ്ററിൻ്റെ നേതൃത്വത്തിൽ 10 ദിവസം നീണ്ട ആരോഗ്യ ബോധവൽക്കരണ ക്യാംപ് നടത്തി. കുറഞ്ഞ ചെലവിൽ മെച്ചപ്പെട്ട രോഗനിർണയം നടത്താനള്ള സൗകര്യങ്ങളും ഏർപ്പെടുത്തിയിരുന്നു. മാനന്തവാടി രൂപതാ സഹായമെത്രാൻ മാർ. അലക്സ് താരാമംഗലം ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻ്റ് മത്തായി ആതിര അധ്യക്ഷത വഹിച്ചു. ജോസ് കുന്നത്ത്, ബെന്നി അനുപമ, ഇ.എസ്. ബെന്നി, വിൽസൻ തേവർകാട്ടിൽ, പി.എ. പ്രകാശൻ, ഇ.എഫ്. ഡൊമിനിക്, മാത്യു ആക്കാന്തിരി…

      Read More

      പുല്ല് വെട്ടാൻ പോയ യുവാവ് കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു

      ബത്തേരി : കടുവയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു. വാകേരി കൂടല്ലൂർ മൂടക്കൊല്ലി സ്വദേശി മാരോട്ടിതടത്തിൽ പ്രജീഷ് (36) ആണ് മരിച്ചത്. സുൽത്താൻ ബത്തേരി വാകേരി മൂടക്കൊല്ലി കൂടല്ലൂരിലാണ് സംഭവം. പുല്ലരിയാൻ പോയപ്പോഴായിരുന്നു കടുവയുടെ ആക്രമണം ഉണ്ടായത്. സഹോ​ദരൻ നടത്തിയ തെരച്ചിലിലാണ് പ്രജീഷിന്റെ മൃതദേഹം കണ്ടെത്തിയത്. ഏറെ സമയം കഴിഞ്ഞിട്ടും പ്രജീഷ് തിരിച്ചുവരാത്തതിനെ തുടർന്നായിരുന്നു സഹോദരൻ അന്വേഷിച്ചിറങ്ങിയത്. തലയുടെ ഒരുഭാഗവും കാലിന്റെ ഒരു ഭാഗവും ഭക്ഷിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മേഖലയിലേക്ക് വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി. നാട്ടുകാർ…

      Read More

        കൗൺസിലറെ ഒറ്റപ്പെടുത്താനുള്ള ശ്രമം വിലപ്പോവില്ല: മുസ്‌ലിം ലീഗ്

        മാനന്തവാടി: മാനന്തവാടി നഗരസഭയിൽ കൂനാർ വയലിൽ പ്രവർത്തിക്കുന്ന യാർഡ് സമീപ വാസികൾക്കുണ്ടാകുന്ന പ്രായാസം പരിഹരിക്കാനുള്ള ജനകീയ പോരാട്ടത്തിന് നേതൃത്വം കൊടുക്കുന്ന അമ്പുകുത്തി ഡിവിഷൻ കൗൺസിലർ റസീന സിദ്ദീഖിനെ ഒറ്റപ്പെടുത്തി സോഷ്യൽ മീഡിയയിൽ ആക്രമിക്കാനുള്ള ശ്രമം വിലപ്പോവില്ലെന്ന് മാനന്തവാടി മുനിസിപ്പൽ മുസ്‌ലിം ലീഗ് കമ്മിറ്റി അഭിപ്രായപ്പെട്ടു. സമരത്തിന്റെ ഭാഗമായി ചെയർമാന്റെ സാന്നിധ്യത്തിൽ ചർച്ച നടത്തി നിയമ വിരുദ്ധമായി പ്രവർത്തിക്കുന്ന ഭാഗം അടച്ച് പൂട്ടാൻ തീരുമാനിച്ചിരുന്നു. അതിന് ശേഷം യാർഡ് ഉടമ ഡിവിഷൻ കൗൺസിലറെ സോഷ്യൽ മീഡിയയിൽ അപമാനിക്കുകയാണ് ചെയ്തത്….

        Read More

          “നാടിൻ്റെ വികസനം- മുഖാമുഖം” പരിപാടി സംഘടിപ്പിച്ചു.

          പുൽപ്പള്ളി,മുള്ളൻകൊല്ലി, പൂതാടി പ്രദേശങ്ങളിൽ നിന്ന് ജില്ലാ -ബ്ലോക്ക്- ഗ്രാമ പഞ്ചായത്തുകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ട് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ “നാടിൻ്റെ വികസനം- മുഖാമുഖം” സംവാദ പരിപാടി സംഘടിപ്പിച്ചു. ജനപ്രതിനിധികളായി വിജയിച്ച് വന്നവർ പൊതുജനങ്ങളോട് പ്രതിബദ്ധതയുള്ളവരും, അവരെ കേൾക്കാൻ സമയവും,മനസ്സും ഉള്ളവരാകണമെന്ന് പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് വ്യാപാരി വ്യവസായി ഏകോപന സമിതി വയനാട് ജില്ലാ ജനറൽ സെക്രട്ടറി കെ. ഉസ്മാൻ പറഞ്ഞു. പ്രദേശത്തുനിന്ന് തെരഞ്ഞെടുത്ത മുഴുവൻ ജനപ്രതിനിധികളെയും വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ച് ആനയിക്കുകയുണ്ടായി. നാടിൻ്റെ വികസന…

          Read More

          കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും പുക; ആളുകളെ ഒഴുപ്പിക്കുന്നു

          കോഴിക്കോട് :  കോഴിക്കോട് മെഡിക്കല്‍ കോളേജ് കെട്ടിടത്തില്‍ നിന്ന് വീണ്ടും പുക ഉയരുന്നു. സംഭവത്തെ തുടര്‍ന്ന് കെട്ടിടത്തില്‍ നിന്ന് ആളുകളെ ഒഴുപ്പിക്കുകയാണ്. മെഡിക്കല്‍ കോളേജ് അത്യാഹിത വിഭാഗത്തിലെ ആറാം നില കെട്ടിടത്തില്‍ നിന്നാണ് പുക ഉയരുന്നത്. കഴിഞ്ഞ ദിവസത്തെ പൊട്ടിത്തെറി സംബന്ധിച്ച്‌ ഇലക്‌ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് പരിശോധനയ്ക്കിടെയാണ് വീണ്ടും പുക ഉയര്‍ന്നത്. സംഭവത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. കഴിഞ്ഞ ദിവസം ഒന്ന്, രണ്ട് നിലകളില്‍ നിന്നാണ് വലിയ രീതിയില്‍ പുക ഉയര്‍ന്നത്. ഇതിന് പിന്നാലെയാണിപ്പോള്‍ ആറാം നിലയില്‍ നിന്ന്…

          Read More

            രണ്ട് ദിവസം സമ്പൂര്‍ണ മദ്യനിരോധനം

            നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയില്‍ രണ്ട് ദിവസത്തെ സമ്പൂര്‍ണ മദ്യനിരോധനം ഏര്‍പ്പെടുത്തി. പരസ്യ പ്രചരണം അവസാനിക്കുന്ന ചൊവ്വാഴ്ച (ഏപ്രില്‍ 7) വൈകുന്നരം ആറ് മണി മുതല്‍ വോട്ടെടുപ്പ് ദിവസമായ വ്യാഴാഴ്ച (ഏപ്രില്‍ 9) വൈകുന്നേരം ആറ് മണി വരെയാണ് മദ്യനിരോധനം ഏര്‍പ്പെടുത്തിക്കൊണ്ട് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ ഉത്തരവിട്ടത്. മദ്യഷാപ്പുകള്‍, ബിവറേജസ് കോര്‍പറേഷന്‍ ഔട്ട്‌ലെറ്റുകള്‍, ബാറുകള്‍, ക്ലബ്ബുകള്‍, റസ്റ്റോറന്റുകള്‍, ഹോട്ടലുകള്‍ ഉള്‍പ്പെടെ മദ്യം വില്‍ക്കുകയോ വിതരണം ചെയ്യുകയോ ചെയ്യുന്ന എല്ലാ സ്ഥാപനങ്ങള്‍ക്കും മദ്യനിരോധനം ബാധകമാണ്.

            Read More

              സ്കൂൾ പാർലമെന്റ് ഇലക്ഷൻ നടത്തി.

              കോട്ടത്തറ:സെന്റ് ആന്റണീസ് യുപി സ്കൂളിൽ ജൂലൈ 1ന് നടന്ന സ്കൂൾ പാർലമെന്റ് ഇലക്ഷനിൽ 6 പേരാണ് മത്സരരംഗത്ത് ഉണ്ടായിരുന്നത്. ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ഉപയോഗിച്ചാണ് മത്സരം നടന്നത്.പേന അടയാളത്തിൽ മത്സരിച്ച അഭിനന്ദ് കെ എസ് സ്കൂൾ ലീഡറായി തെരഞ്ഞെടുക്കപ്പെട്ടു. ബുക്ക് അടയാളത്തിൽ മത്സരിച്ച എയ്ബൽ റെയാൻ അനീഷ് സാഹിത്യ സമാജം സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. കുയിൽ അടയാളത്തിൽ മത്സരിച്ച നവനിത ശ്രീജിത്ത് അസിസ്റ്റന്റ് ലീഡറായി തെരഞ്ഞെടുക്കപ്പെട്ടു. മയിൽ അടയാളത്തിൽ മത്സരിച്ച ജ്യോതി മരിയ സ്പീക്കറായും തെരഞ്ഞെടുക്കപ്പെട്ടു. പ്രധാനധ്യാപികയും, ഇലക്ഷൻ…

              Read More

                സാമ്പത്തിക സാക്ഷരത ക്ലാസും ലോൺ പദ്ധതി അവതരണവും സംഘടിപ്പിച്ചു

                മീനങ്ങാടി:കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപറേഷനും, നാഷണൽ എസ് ടി ഫിനാൻസ് ആൻഡ് ഡെവലപ്മെൻറ് കോർപ്പറേഷനും , മീനങ്ങാടി സിഡിഎസും സംയുക്തമായി മീനങ്ങാടി പഞ്ചായത്ത് ഹാളിൽ വച്ച് എസ് ടി വിഭാഗക്കാർക്ക് സാമ്പത്തിക സാക്ഷരത ക്ലാസും കെ എസ് ഡി സി ഡി ഡിഎസ് ലോൺ പദ്ധതി അവതരണവും സംഘടിപ്പിച്ചു. മീനങ്ങാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി കെ സജീവൻ അധ്യക്ഷത വഹിച്ച ചടങ്ങ് മീനങ്ങാടി പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീജ സുരേഷ് ഉദ്ഘാടനം ചെയ്തു. എൻ…

                Read More