മീനങ്ങാടി:കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപറേഷനും, നാഷണൽ എസ് ടി ഫിനാൻസ് ആൻഡ് ഡെവലപ്മെൻറ് കോർപ്പറേഷനും , മീനങ്ങാടി സിഡിഎസും സംയുക്തമായി മീനങ്ങാടി പഞ്ചായത്ത് ഹാളിൽ വച്ച് എസ് ടി വിഭാഗക്കാർക്ക് സാമ്പത്തിക സാക്ഷരത ക്ലാസും കെ എസ് ഡി സി ഡി ഡിഎസ് ലോൺ പദ്ധതി അവതരണവും സംഘടിപ്പിച്ചു. മീനങ്ങാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി കെ സജീവൻ അധ്യക്ഷത വഹിച്ച ചടങ്ങ് മീനങ്ങാടി പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീജ സുരേഷ് ഉദ്ഘാടനം ചെയ്തു. എൻ എസ് ടി എഫ് ഡി എസ് സൗത്ത് സോൺ ചീഫ് മാനേജർ കൃഷ്ണവേണി മൊത, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ടി.ബിനു, റിനു ജോസ്, ഹൗസത്ത്, വിമല കുമാർ, സിന്ധു തുടങ്ങിയവർ സംസാരിച്ചു. പട്ടികജാതി കോർപറേഷൻ ജില്ലാ മാനേജർ ജെറിൻ സി ബോബൻ സ്വാഗതവും സിഡിഎസ് ചെയർപേഴ്സൺ സിന്ധു ശ്രീധരൻ നന്ദിയും അർപ്പിച്ചു.
