കിച്ചണ്‍ വേസ്റ്റ് ഡൈജസ്റ്റര്‍ പോട്ടുകള്‍ വിതരണം ചെയ്തു
മാനന്തവാടി :പൊതുസ്ഥാപനങ്ങളില്‍ ജൈവമാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിനുളള മാലിന്യസംസ്‌കരണ ഉപാധികള്‍ ഒരുക്കി മാനന്തവാടി നഗരസഭ. മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും അംഗന്‍വാടികളിലും കിച്ചണ്‍ വേസ്റ്റ് ഡൈജസ്റ്റര്‍ പോട്ടുകള്‍ വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്‌സണ്‍ സി.കെ.രത്‌നവല്ലി, തഹസില്‍ദാര്‍ എം.ജെ.അഗസ്റ്റിന് കൈമാറി നിര്‍വ്വഹിച്ചു. വൈസ് ചെയര്‍മാന്‍ ജേക്കബ് സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. നഗരസഭാ പ്രദേശത്തെ മുഴുവന്‍ വീടുകളിലും ഉണ്ടാകുന്ന ജൈവമാലിന്യങ്ങള്‍ സംസ്‌ക്കരിക്കുന്നതിന് ജി ബിന്‍ നല്‍കുന്നതോടൊപ്പം ഓഫീസുകളിലെ ജീവനക്കാരുടെയും, മറ്റുളളവരുടെയും ഭക്ഷണാവശിഷ്ടങ്ങളും മറ്റും ശാസ്ത്രീയമായി സംസ്‌ക്കരിക്കുന്നതിനായാണ്…
