ചെളിയിലൊരു കളി; കാൽപ്പന്തുകളിയുടെ ലഹരി പടർത്തി എം ജി എം ഫുട്ബോൾ ടീം

മാനന്തവാടി: കാൽപ്പന്തുകളിയുടെ ലഹരി പടർത്തി എം ജി എം ഫുട്ബോൾ ടീം ആവേശത്തോടെ വള്ളിയൂർക്കാവ് പാടത്ത് പോരാടി. ചെളി നിറഞ്ഞ വയലിൽ മഴയത്തും ഫുട്ബോൾ ആവേശത്തിലായിരുന്നു എം ജി എമ്മിലെ കുട്ടികളും അധ്യാപകരും. ചെളിയും വെള്ളവും നിറഞ്ഞ വയൽ ഫുട്ബോൾ കളിക്കാരുടെ ആവേശമായി. കഴിഞ്ഞവർഷവും ചെളി എന്ന പേരിൽ മഡ് ഫുട്ബോൾ മത്സരം നടത്തുകയുണ്ടായി. മണ്ണിനെ അറിഞ്ഞ്, മണ്ണിൽ കുളിച്ച്, മണ്ണിൽ കളിച്ച് മണ്ണിന്റെ മഹത്വം തിരിച്ചറിയുക എന്ന ലക്ഷ്യത്തോടെയാണ് കുട്ടികൾ മഡ് ഫുട്ബോൾ നടത്തിയത് നിരവധി…

Read More

നദീസംരക്ഷണ പ്രവർത്തന ദിനം ആചരിച്ചു

മാനന്തവാടി: വയനാട് സാമൂഹ്യ വനവത്കരണ വിഭാഗവും സാമൂഹ്യ വനവത്കരണ വിഭാഗം മാനന്തവാടി റെയ്ഞ്ചും ചേർന്ന് കണ്ണൂർ സർവകലാശാല മാനന്തവാടി ക്യാമ്പസ് ടീച്ചർ എജ്യുക്കേഷൻ സെന്ററിൽ അന്തർദേശീയ നദീസംരക്ഷണ പ്രവർത്തന ദിനം ആചരിച്ചു. സാമൂഹ്യ വനവത്കരണ വിഭാഗം ഉത്തരമേഖലാ സിസിഎഫ് ആർ. കീർത്തി ദിനാചരണം ഉദ്ഘാടനം ചെയ്തു. ടീച്ചർ എജ്യുക്കേഷൻ സെന്റർ കോഴ്സ് ഡയറക്ട‌ർ ഡോ.എം.പി. അനിൽ അധ്യക്ഷത വഹിച്ചു. വയനാട് വൈൽഡ് ലൈഫ് എസിഎഫ് എ. ഷജ്ന മുഖ്യപ്രഭാഷണം നടത്തി.സാമൂഹ്യ വനവത്കരണ വിഭാഗം എസിഎഫ് എം.ടി. ഹരിലാൽ,…

Read More

വയനാട് പുനരധിവാസം ചർച്ച ചെയ്യാൻ സർവകക്ഷി യോഗം 29ന്

കൽപ്പറ്റ : വയനാട് ഉരുൾപൊട്ടലിൽ ദുരിതബാധിതരായവരുടെ പുനരധിവാസം സംബന്ധിച്ച് ചർച്ച ചെയ്യുന്നതിന് മുഖ്യമന്ത്രി പിണറായി വിജയൻ സർവ്വകക്ഷി യോഗം വിളിച്ചു. 29ന് വ്യാഴാഴ്‌ച വൈകുന്നേരം 4.30ന് ഓൺലൈനായാണ് യോഗം ചേരുക. റവന്യൂ-ഭവനനിർമ്മാണം, വനം-വന്യജീവി, ജല വിഭവം, വൈദ്യുതി, ഗതാഗതം, രജിസ്ട്രേഷൻ-പുരാരേഖ, ധനകാര്യം, പൊതുമരാമത്ത്-വിനോദസഞ്ചാരം, പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്കവിഭാഗക്ഷേമ വകുപ്പ് മന്ത്രിമാർ, ചീഫ് സെക്രട്ടറി, അഡീഷണൽ ചീഫ് സെക്രട്ടറിമാർ എന്നിവരും പങ്കെടുക്കും.

Read More

ശ്രേയസ് അംഗങ്ങളേയും പുല്‍പള്ളി ഓഫ് റോഡേഴ്‌സിനേയും ആദരിച്ചു.

പുല്‍പള്ളി: ചൂരല്‍മല, മുണ്ടകൈ ദുരിത മേഖലയില്‍ മാതൃകാപരമായി സേവനം ചെയ്ത ശ്രേയസ് അംഗങ്ങളേയും പുല്‍പള്ളി ഓഫ് റോഡേഴ്‌സിനേയും ശ്രേയസ് ചെറ്റപ്പാലം യുണിറ്റിന്റെ നേതൃത്വത്തില്‍ സ്വകരണം നല്‍കി ആദരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.എസ് ദിലീപ് കുമാര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. യുണിറ്റ് ഡയ്‌റക്ടര്‍ ഫാ.കുര്യാക്കോസ് പുവത്തും കുന്നേല്‍ അദ്ധ്യക്ഷത വഹിച്ചു. ശ്രോയസ് എക്‌സിക്യൂട്ടീവ് ഡയറ്കടര്‍ ഫാ.ഡേവിഡ് ആലിങ്കല്‍ മുഖ്യ പ്രഭാഷണം നടത്തി. മേഖല ഡയ്‌റ്കടര്‍ ഫാ. മാത്യു മുണ്ടോക്കുടിയില്‍, ഗ്രാമപഞ്ചായത്തംഗം ബാബു കണ്ടത്തിക്കര, കെ.ഒ ഷാന്‍സണ്‍, ബിനി തോമസ്,…

Read More

    നാടൻ ഫലവൃക്ഷങ്ങളുടെ കമനീയ തോട്ടം ഒരുക്കി പാലിയാണ എൽ.പി സ്കൂൾ

    നാടൻ ഫലവൃക്ഷങ്ങളുടെ കമനീയ തോട്ടം ഒരുക്കി പാലിയാണ എൽ.പി സ്കൂൾ. സംസ്ഥാന ജൈവ വൈവിധ്യ ബോർഡിന്റെ സഹകരണത്തോടെ വെള്ളമുണ്ട ഗ്രാമപഞ്ചായത്താണ് ജൈവവൈവിധ്യ സംരക്ഷണം ലക്ഷ്യമിട്ട് ഹരിത ഗ്രാമം പദ്ധതി നടപ്പാക്കുന്നത്. സ്കൂൾ പരിസരത്തുള്ള ജൈവവൈവിധ്യം സംരക്ഷിക്കുന്നതിലൂടെ വിദ്യാർത്ഥികൾക്കും സ്കൂളുമായി ബന്ധപ്പെടുന്നവർക്കും പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കാനും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു. നാട്ടുമാവ്, ഒട്ടുമാവ്, വയനാടൻ ചക്കകൾ, ചാമ്പക്ക, ഫാഷൻ ഫ്രൂട്ട്, തുടങ്ങിയ ഫലവൃക്ഷങ്ങൾ നട്ടു പരിപാലിക്കുകയാണ് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണൻ ഫല വൃക്ഷങ്ങൾ…

    Read More

      ബത്തേരി ഉപജില്ലാ കായിക മേളയിൽ മീനങ്ങാടി ജിവിഎച്ച്എസ്എസ് ഓവറോൾ ചാമ്പ്യന്മാർ.

      ബത്തേരി : ബത്തേരി ഉപജില്ലാ കായിക മേളയിൽ മീനങ്ങാടി ജിവിഎച്ച്എസ്എസ് ഓവറോൾ ചാമ്പ്യന്മാർ. 240 പോയിന്റ് നേടിയാണ് തുടർച്ചയായ രണ്ടാം വർഷവും മീനങ്ങാടി ജേതാക്കളായത്. 30 സ്വർണവും 16 വെള്ളിയും 13 വെങ്കലവും നേടി. ജൂനിയർ ബോയ്സ് വിഭാഗത്തിൽ സ്കൂളിലെ വി എം മഹാദേവ്, സബ്ജൂനിയർ ഗേൾസ് വിഭാഗത്തിൽ ദേവശ്രീ, നന്ദന ശിവൻ എന്നിവർ വ്യക്തിഗത ചാമ്പ്യന്മാരായി. ജ്യോതികുമാർ, രാമചന്ദ്രൻ, ഉമ്മർ അലി, പ്രിൻസിപ്പൽ ശിവി കൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലാണ് പരിശീലനം. ആനപ്പാറ ജിഎച്ച്എസ്എസ് 152, കാക്കവയൽ ജിഎച്ച്എസ്എസ്…

      Read More

        ഐശ്വര്യ തമന്നയെ ആദരിച്ചു

        കമ്മന : ജേർണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ എന്ന വിഷയത്തിൽ ഡോക്ടറേറ്റ് നേടിയ ഐശ്വര്യ തമന്നയെ എടവക പഞ്ചായത്ത് പതിനൊന്നാം വാർഡ് കോൺഗ്രസ് കമ്മിറ്റി ആദരിച്ചു പ്രസിഡന്റ് കെ വി സിജോ കക്കാട്ട് അധ്യക്ഷത വഹിച്ചു ഭാരവാഹികളായl തോമസ് കാവനാൽ, ബിനോയ് കുരിശിൽമൂട്ടിൽ, സുധി നെല്ലിക്കൽ, ഷാജി കൈരളി, തുടങ്ങിയവർ സംസാരിച്ചു

        Read More

        പുഴയിൽ കുളിക്കാൻ ഇറങ്ങിയ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു

        മാനന്തവാടി: വാളാട് പുഴയിൽ കുളിക്കാൻ ഇറങ്ങിയ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു വാളാട് വാഴപ്ലക്കുടി ബിനുവിന്റെ മകൻ അജിൻ ബിനു (15) കളപ്പുരക്കൽ വിനീഷിന്റെ മകൻ ക്രിസ്റ്റി ബിനീഷ് (15) എന്നീ രണ്ട് കുട്ടികൾ ആണ് മരണപ്പെട്ടത്

        Read More

          മുന്നറിയിപ്പുകൾ അവഗണിച്ച ഭരണ പരാജയം: മാനന്തവാടി മെഡിക്കൽ കോളേജ് വിഷയത്തിൽ കെ.സി.വൈ.എം പ്രതിഷേധം

          മാനന്തവാടി: മാനന്തവാടി ഗവ. മെഡിക്കൽ കോളേജിൽ പ്രസവ ശേഷം ശസ്ത്രക്രിയയ്ക്കിടെ ഉപയോഗിച്ച തുണി യുവതിയുടെ ശരീരത്തിൽ കുടുങ്ങിയതായി പുറത്തുവന്ന സംഭവം, ആശുപത്രിയിലെ ദീർഘ കാല ദുരവസ്ഥയുടെ ഗുരുതരമായ ഉദാഹരണമാണെന്ന് കെ.സി.വൈ.എം മാനന്തവാടി രൂപത ആരോപിച്ചു.   ഡോക്ടർമാരുടെയും നഴ്‌സിംഗ് സ്റ്റാഫിന്റെയും കുറവ്, അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത, തിരക്കേറിയ വാർഡുകൾ, കാര്യക്ഷമമല്ലാത്ത മേൽ നോട്ട സംവിധാനങ്ങൾ തുടങ്ങിയ പ്രശ്നങ്ങൾ പലതവണ പൊതുജനങ്ങളും സാമൂഹിക സംഘടനകളും ചൂണ്ടിക്കാണിച്ചിട്ടും ബന്ധപ്പെട്ട അധികാരികൾ ഫലപ്രദമായ നടപടികൾ സ്വീകരിച്ചില്ലെന്ന് കെ.സി.വൈ.എം വിമർശിച്ചു.   ഇന്നുണ്ടായ…

          Read More

          ശുചീകരണ തൊഴിലാളികൾക്ക് ആനുകൂല്യവും സൗകര്യങ്ങളും ഉറപ്പാക്കണം: സഫായി കർമ്മചാരി കമ്മീഷൻ ചെയർമാൻ

          കൽപ്പറ്റ: ജില്ലയിലെ നഗരസഭകളിൽ ജോലി ചെയ്യുന്ന ശുചീകരണ തൊഴിലാളികൾക്ക് ഏല്ലാ ആനുകൂല്യങ്ങളും സൗകര്യങ്ങളും ഉറപ്പാക്കണമെന്ന് സഫായി കർമ്മചാരി ദേശീയ കമ്മീഷൻ ചെയർമാൻ എം. വെങ്കിടേശൻ. കളക്ടറേറ്റ് ആസൂത്രണ ഭവൻ എ.പി.ജെ ഹാളിൽ നടന്ന ശുചീകരണ തൊഴിലാളികളുടെയും ഉദ്യോഗസ്ഥരുടെയും സംയുക്ത യോഗത്തിൽ സംസാരിക്കുകയായിരുന്നു കമ്മീഷൻ ചെയർമാൻ. നമസ്തേ രജിസ്ട്രേഷൻ, മാനുവൽ സ്‌കാവഞ്ചേഴ്സ് സർവ്വെ പുരോഗതിയും യോഗത്തിൽ വിലയിരുത്തി. തൊഴിലാളികളുടെ സുരക്ഷ, വേതനം, ആരോഗ്യം തുടങ്ങിയ മേഖലകളിൽ ഉദ്യോഗസ്ഥർ കൃത്യമായി പരിശോധനകൾ നടത്തണമെന്ന് ചെയർമാൻ നിർദേശിച്ചു. ശുചീകരണ തൊഴിലാളികളുടെ ക്ഷേമം,…

          Read More