കേരള പ്രദേശ് പ്രവാസി കോൺഗ്രസ് വയനാട് ജില്ല കമ്മിറ്റി സമാധാന സന്ദേശ ജ്വാല സംഘടിപ്പിച്ചു

    കൽപ്പറ്റ: യുദ്ധത്തിനെതിരെ ലോക മന:സാക്ഷി ഉണരുക എന്ന സന്ദേശവുമായി പ്രവാസി കോൺഗ്രസ്സ് വയനാട് ജില്ലാ കമ്മറ്റി കാക്കവയൽ ജവാൻ സ്മൃതിയിൽ യുദ്ധവിരുദ്ധ സമാധാന സന്ദേശ ജ്വാല സംഘടിപ്പിച്ചു. മുൻ ജില്ലാ കോൺഗ്രസ്സ് കമ്മറ്റി അധ്യക്ഷൻ ND അപ്പച്ചൻ Ex MLA മൺചിരാത് തെളിയിച്ച് ഉത്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് സജി മണ്ടലത്തിൽ അധ്യക്ഷത വഹിച്ചു. പി.ഇ ഷംസുദ്ദീൻ യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.പി. സി. അസൈനാർ, പി.വി. ആൻ്റണി, പത്മനാഭൻ, നിഷിദ് ചാഴിക്കാടൻ , ബ്ലോക്ക് പഞ്ചായത്തംഗം ഉഷ വാഴവറ്റ, സിദ്ദീഖ് ഓണാട്ട്,പി. കൃഷ്ണൻ,ജോഷി.കെ,ഷാഹുൽ കാര്യം പാടി, കുഞ്ഞമ്മദ്,ജെയിംസ് മരിയാലയിൽ,അഖിൽ കെ , സുദീഷ് പരിയാരം, ഷാജു കീഴച്ചേരി,സാജൻ കാക്കവയൽ, ഉമ്മർ പൂ പറ്റ,രാജൻ കാക്കവയൽ,എന്നിവർ സംസാരിച്ചു.

    Leave a Reply

    Your email address will not be published. Required fields are marked *