തുരങ്ക പാത വിരുദ്ധ സമിതി പ്രചാരണ ജാഥ നടത്തി

കൽപ്പറ്റ : തുരങ്ക പാത വിരുദ്ധ സമിതിയുടെ നേതൃത്വത്തിൽ പ്രചരണ ജാഥ നടത്തി. തുരങ്ക പാത വികസനമല്ല വിനാശമാണ്, മുണ്ടക്കൈ , ചൂരൽമല ദുരിത ബാധിതർക്ക് വാസയോഗ്യമായ സ്ഥലവും വീടും ലഭ്യമാകുന്നതിനാവശ്യമായ പണം നൽകി പുനരധിവാസം അടിയന്തരമായി നടപ്പിലാക്കുക, ആനക്കാംപൊയിൽ – കള്ളാടി തുരങ്ക പാത പദ്ധതി ഉപേക്ഷിക്കുക, വയനാടിന്റെ യാത്രാ പ്രശ്നം പരിഹരിക്കുക, വടുവൻചാൽ – പരപ്പൻപാറ- മുണ്ടേരി – നിലമ്പൂർ ചുരമില്ലാത്ത പാത നിർമിക്കുക, ചിപ്പിലിത്തോട് – മരുതിലാവ് – തളിപ്പുഴ റോഡ് നിർമിക്കുക,…

Read More

    എം.ജെ.എസ്.എസ്.എ മീനങ്ങാടി മേഖലാ കലോത്സവം; തൃക്കൈപ്പറ്റ ജേതാക്കൾ

    മീനങ്ങാടി:എം.ജെ.എസ്.എസ്.എ മീനങ്ങാടി മേഖലാ കലോത്സവം തൃക്കൈപ്പറ്റ സെൻറ് തോമസ് പള്ളിയിൽ നടത്തി. വികാരിഫാ. ജോർജ്ജ് നെടുന്തള്ളി അദ്ധ്യക്ഷത വഹിച്ചു. മലബാർ ഭദ്രാസന മെത്രാപ്പോലീത്ത ഗീവർഗ്ഗീസ് മോർ സ്തേഫാനോസ് അനുഗ്രഹപ്രഭാഷണം നടത്തി സമ്മാനങ്ങൾ വിതരണം ചെയ്തു. വൈസ് പ്രസിഡൻ്റ് ഫാ. ബേബി പൗലോസ്, കേന്ദ്ര സെക്രട്ടറി ടി.വിസജീഷ് , ഭദ്രാസന ഡയറക്ടർ അനിൽ ജേക്കബ് എന്നിവർ പ്രസംഗിച്ചു.തൃക്കൈപ്പറ്റ സെൻ്റ് തോമസ് സൺഡേസ്കൂൾ 121 പോയിൻ്റ് നേടി ഒന്നാം സ്ഥാനം കരസ്ഥമാക്കി. കൊളഗപ്പാറ സെൻറ് തോമസ് സൺഡേസ്കൂൾ 114 പോയിൻറ്…

    Read More

    ചെന്നലോട്-ഊട്ടുപാറ റോഡ് നിര്‍മ്മാണത്തിലെ അനാസ്ഥ: ജനകീയ പ്രക്ഷോഭം നടത്തും

    കല്‍പ്പറ്റ: സി ആര്‍ ഐ എഫ് ഫണ്ടില്‍ 15 കോടി രൂപ ചിലവഴിച്ച് പ്രവര്‍ത്തി ആരംഭിച്ച ചെന്നലോട്-ഊട്ടുപാറ റോഡ് നിര്‍മ്മാണം ആരംഭിച്ച രണ്ടുവര്‍ഷം കഴിഞ്ഞിട്ടും ഇഴഞ്ഞു നീങ്ങുന്ന സാഹചര്യത്തില്‍ നാഷണല്‍ ഹൈവേ അതോറിറ്റിയുടെ കൊടുവള്ളിയിലെ ഓഫീസിലേക്ക് ജനകീയപ്രക്ഷോഭം നടത്തുമെന്ന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കോട്ടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി റെനീഷ്, തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷമീം പാറക്കണ്ടി, ചന്ദ്രന്‍ മടത്തുവയല്‍, സൂന നവീന്‍, രാധ പുലിക്കോട്, മുരളീധരന്‍, സോമന്‍ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിച്ചു.പൊതുമരാമത്ത് വകുപ്പ് മന്ത്രി, വയനാട്ടില്‍…

    Read More

      സംസ്ഥാന യൂത്ത് വോളിബോൾ ചാമ്പ്യൻഷിപ്പ് 13ന് തുടങ്ങും.

      ചുള്ളിയോട് ഗാന്ധി സ്‌മാരക സ്പോർട്‌സ് ക്ലബ്ബും സംസ്ഥാന വോളിബോൾ ടെക്നിക്കൽ കമ്മിറ്റിയുടെയും വയനാട് ജില്ലാ ടെക്നിക്കൽ കമ്മിറ്റിയും സംയുക്തമായി നടത്തുന്ന സംസ്ഥാന യൂത്ത് വോളിബോൾ ചാമ്പ്യൻഷിപ്പ് 13 – ന് തുടങ്ങും.   ഫെബ്രുവരി 13,14,15 തീയതികളിൽ ചുള്ളിയോട് ഗാന്ധി സ്മാരക ക്ലബ്ബ് ഇൻഡോർ സ്റ്റേഡിയത്തിലാണ് ചാമ്പ്യൻഷിപ്പ് നടക്കുന്നതെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കേരളത്തിലെ 14 ജില്ലകളിൽ നിന്നുമായി 450 ഓളം കുട്ടികളും 50ൽ പരം ഒഫീഷ്യലും പങ്കെടുക്കുന്ന ചാമ്പ്യൻഷിപ്പ് ജില്ല സ്പോർട്സ് കൗൺസിലിൻ്റെ പൂർണ്ണ സഹകരണത്തോടുകൂടിയാണ്…

      Read More

      ബ്ലഡ് ഡോണഷൻ ക്യാമ്പ് സംഘടിപ്പിച്ചു

      മാനന്തവാടി: ജി വി എച്ച് എസ് എസ്   മാനന്തവാടിയിലെ എൻ സി സി, എൻ എസ് എസ്, സ്കൗട്ട് ആൻ്റ് ഗൈഡ്, സൗഹൃദ ക്ലബ്ബ് എന്നിവയുടെ ആഭിമുഖ്യത്തില്‍ മാനന്തവാടി മെഡിക്കൽ കോളജ് ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ ബ്ലഡ് ഡോണഷൻ ക്യാമ്പ് സംഘടിപ്പിച്ചു. പി ടി എ പ്രസിഡൻ്റ് എൻ. ജെ.ഷജിത്ത് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജിങ് കമ്മിറ്റി ചെയർമാൻ മൊയ്തൂട്ടി അധ്യക്ഷത വഹിച്ചു. ജ്യോതിർഗമയ കോ-ഓർഡിനേറ്റർ കെ. എം.ഷിനോജ് രക്തദാന സന്ദേശം നൽകി.പ്രിൻസിപ്പൽ സലീം അൽത്താഫ്, എൻ എസ്…

      Read More

        “നാടിൻ്റെ വികസനം- മുഖാമുഖം” പരിപാടി സംഘടിപ്പിച്ചു.

        പുൽപ്പള്ളി,മുള്ളൻകൊല്ലി, പൂതാടി പ്രദേശങ്ങളിൽ നിന്ന് ജില്ലാ -ബ്ലോക്ക്- ഗ്രാമ പഞ്ചായത്തുകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ട് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ “നാടിൻ്റെ വികസനം- മുഖാമുഖം” സംവാദ പരിപാടി സംഘടിപ്പിച്ചു. ജനപ്രതിനിധികളായി വിജയിച്ച് വന്നവർ പൊതുജനങ്ങളോട് പ്രതിബദ്ധതയുള്ളവരും, അവരെ കേൾക്കാൻ സമയവും,മനസ്സും ഉള്ളവരാകണമെന്ന് പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് വ്യാപാരി വ്യവസായി ഏകോപന സമിതി വയനാട് ജില്ലാ ജനറൽ സെക്രട്ടറി കെ. ഉസ്മാൻ പറഞ്ഞു. പ്രദേശത്തുനിന്ന് തെരഞ്ഞെടുത്ത മുഴുവൻ ജനപ്രതിനിധികളെയും വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ച് ആനയിക്കുകയുണ്ടായി. നാടിൻ്റെ വികസന…

        Read More

        ഇന്ത്യാനക്കുന്ന് നടപ്പാത: പ്രവൃത്തി ഉദ്ഘാടനം നടത്തി.

          തരുവണ:ജില്ലാ പഞ്ചായത്തിന്റെ പത്ത് ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മിക്കുന്ന ഇന്ത്യാനക്കുന്ന് നടപ്പാതയുടെ പ്രവൃത്തി ഉദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു.കെ.സി.കെ നജുമുദ്ധീൻ,ജംഷീർ കെ.കെ, ബിനീഷ് എ തുടങ്ങിയവർ സംബന്ധിച്ചു. പതിറ്റാണ്ടുകളായുള്ള തരുവണ ഇന്ത്യാനക്കുന്ന് പ്രദേശവാസികളുട യാത്ര പ്രശ്നമാണ് ഈ പദ്ധതിവഴി പരിഹരിക്കപ്പെടുന്നത്.  

        Read More

        എസ് പി സി പരിശീലന ക്യാമ്പ് ആരംഭിച്ചു.

        പിണങ്ങോട്: വയനാട് ഓർഫനേജ് ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡൻസ് പോലീസ് കേഡറ്റുകൾക്കുള്ള മൂന്ന് ദിവസത്തെ പരിശീലന ക്യാമ്പ് ആരംഭിച്ചു. പിടിഎ പ്രസിഡണ്ട് ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു പ്രിൻസിപ്പൽ പി എ ജലീൽ അധ്യക്ഷത വഹിച്ചു. ക്യാമ്പിന്റെ ഭാഗമായി വിവിധ ക്ലാസുകൾ, പരേഡുകൾ, ഫീൽഡ് വിസിറ്റ്, യോഗ പരിശീലനം, പ്രസംഗ പരിശീലനം, സെമിനാർ തുടങ്ങിയവ നടക്കും. വിവിധ വിഷയ വിദഗ്ധർ പരിപാടിയിൽ സംബന്ധിക്കും. സി പി ഓ ഷൈജൽ, എ സി പി ഓ ഉമ്മുൽ ഫലീല…

        Read More

          കൽപ്പറ്റ നഗരത്തിൽ ഗതാഗത പരിഷ്കരണം; ചരക്ക് വാഹനങ്ങൾക്ക് പ്രവേശനം പരിമിതപ്പെടുത്തും

          കൽപ്പറ്റ നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിച്ച് യാത്ര സുഗമമാക്കൽ ലക്ഷ്യമിട്ട് ഗതാഗത പരിഷ്കാര നിർദേശങ്ങളുമായി നഗരസഭ. ചരക്ക് വാഹനങ്ങൾക്ക് രാവിലെ ഒൻപത് മുതൽ ഉച്ചയ്ക്ക് ഒന്ന് വരെയും വൈകിട്ട് 3.30 മുതൽ ആറു വരെയും ടൗണിൽ പ്രവേശിക്കാൻ വിലക്കേർപ്പെടുത്തി. പഴയ ബസ് സ്റ്റാൻഡിനകത്ത് സ്വകാര്യ വാഹനങ്ങൾക്ക് പാർക്കിംഗ് അനുവദിക്കില്ല. ബസുകൾക്ക് മാത്രമായിരിക്കും പ്രവേശനം. നഗരപരിധിയിൽ ബസുകൾ നിശ്ചിത സ്റ്റോപ്പുകളിൽ മാത്രമേ നിർത്താൽ പാടുള്ളൂ. സ്റ്റോപ്പുകൾക്ക് പുറത്ത് യാത്രക്കാരെ കയറ്റുകയോ ഇറക്കുകയോ ചെയ്യുന്ന ബസുകൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും നഗരസഭ അറിയിച്ചു….

          Read More