കോളരി ക്ഷേത്രം പുനരുദ്ധാരണം: ശ്രീകോവില്‍ ശിലാസ്ഥാപനം മേയ് ഒന്നിന്

    കല്‍പ്പറ്റ: പുനരുദ്ധരിക്കുന്ന കോളേരി ശ്രീനാരായണ ഷണ്‍മുഖ ക്ഷേത്രത്തില്‍ ശ്രീകോവില്‍ ശിലാസ്ഥാപനം മേയ് ഒന്ന് രാവിലെ 10.10നും 10.30നും ഇടയിലെ ശുഭമുഹൂര്‍ത്തത്തില്‍ പാലക്കാട് ശിവാനന്ദാശ്രം മേധാവി ബ്രഹ്മശ്രീ സ്വരൂപാനന്ദ മഹാരാജ് നിര്‍വഹിക്കും.

     

    പുനരുദ്ധാരണ കമ്മിറ്റി ചെയര്‍മാന്‍ അഡ്വ.കെ.ജി. സിബില്‍, പ്രസിഡന്റ് സന്തോഷ്‌കുമാര്‍ നീരാഞ്ജനം, വൈസ് ചെയര്‍മാന്‍ പി.എ. മുരളീധരന്‍, സെക്രട്ടറി ശ്രീധരന്‍ കൊള്ളികുന്നേല്‍, വൈസ് പ്രസിഡന്റ് ഗോപി മുണ്ടിയാനി, ജനറല്‍ കണ്‍വീനര്‍ മോഹനന്‍ ഇടമനക്കുളം, ജോയിന്റ് കണ്‍വീനര്‍ മോഹനന്‍ പുളിക്കല്‍ എന്നിവര്‍ വര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് വിവരം.

     

    അഞ്ച് കോടി രൂപ മതിപ്പുചെലവിലാണ് ക്ഷേത്രം പുതുക്കിപ്പണിയുന്നത്. രണ്ടുവര്‍ഷത്തിനകം പ്രവൃത്തി പൂര്‍ത്തിയാക്കും. ശിലാസ്ഥാപനച്ചടങ്ങില്‍ ക്ഷേത്ര സമിതി മുന്‍ പ്രസിഡന്റുമാരെയും സെക്രട്ടറിമാരെയും ആദരിക്കും. പുതുക്കിപണിയുന്ന ക്ഷേത്രത്തിന്റെ മാതൃക അനാച്ഛാദനം ചെയ്യും. ക്ഷേത്രം വെബ്‌സൈറ്റ് പ്രകാശനം, മഹാ അന്നദാനം എന്നിവ നടത്തും.

     

    Leave a Reply

    Your email address will not be published. Required fields are marked *