മാനന്തവാടിയിൽ വൺവേ സമയം മാറ്റി

    *മാനന്തവാടിയിൽ വൺവേ സമയം മാറ്റി*     മാനന്തവാടി: മാനന്തവാടി ടൗണിൽ പ്രവേശിക്കുന്ന വാഹനങ്ങൾക്ക് വൺവേ സമയത്തിൽ മാറ്റം വരുത്തിയതായി നഗരസഭ അധികൃതർ അറിയിച്ചു. നിലവിൽ രാവിലെ 8 മണി മുതൽ രാത്രി 8 മണി വരെ ഏർപ്പെടുത്തിയ നിയന്ത്രണം ഇനി മുതൽ രാത്രി 9 മണി വരെയായിരിക്കുമെന്ന് നഗരസഭചെയർപേഴ്സൺ ജേക്കബ് സെബാസ്റ്റ്യൻ വ്യക്തമാക്കി. രാത്രി 9 ന് ശേഷം മാത്രമേ വള്ളിയൂർക്കാവ് റോഡ്, മൈസൂർ റോഡ് എന്നിവിടങ്ങളിൽ നിന്നും ഇനി ഗാന്ധി പാർക്കിലേക്ക് നേരിട്ട് പോകാൻ…

    Read More

    ജില്ലയിലെ റോഡ് നിര്‍മ്മാണ പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണം :- ജില്ലാ വികസന സമിതി

    കൽപ്പറ്റ :   ജില്ലയിലെ വിവിധ റോഡ് നിര്‍മ്മാണ പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് ജില്ലാ വികസന സമിതി യോഗത്തില്‍ ആവശ്യപ്പെട്ടു. ജില്ലാ ആസ്ഥാനത്തടക്കമുള്ള റോഡുകളുടെ ശോചനീയാവസ്ഥ, പുനരുദ്ധാരണം എന്നിവ അടിയന്തിരമായി പരിഹരിക്കണമെന്ന് ജില്ലാ കലക്ടര്‍ ഡോ.രേണുരാജ് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ജില്ലയിലേക്ക് ചോള തണ്ട്, തീറ്റപ്പുല്‍, വൈക്കോല്‍ എന്നിവ കൊണ്ടുവരുന്നത് കര്‍ണ്ണാടക സര്‍ക്കാര്‍ നിരോധിച്ച സാഹചര്യത്തില്‍ ക്ഷീര കര്‍ഷകര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ അടിയന്തിര നടപടി സ്വീകരിക്കുമെന്ന് യോഗത്തില്‍ ആവശ്യപ്പെട്ടു. തീറ്റപ്പുല്‍ കൃഷി…

    Read More

    പനമരം ചുണ്ടക്കുന്ന് അബേദ്ക്കർ ഗ്രാമവികസന പദ്ധതി പ്രവർത്തനോദ്ഘാടനം നിർവഹിച്ചു

    പനമരം ചുണ്ടക്കുന്ന് അബേദ്ക്കർ ഗ്രാമവികസന പദ്ധതി പ്രവർത്തനോദ്ഘാടനം നിർവഹിച്ചു. പനമരം ഗ്രാമപഞ്ചായത്തിലെ ചുണ്ടക്കുന്ന് ഉന്നതിയിൽ ഒരു കോടി രൂപയുടെ അംബേദ്കര്‍ ഗ്രാമവികസന പദ്ധതിയുടെ പ്രവർത്തനോദ്ഘാടനം പട്ടികജാതി പട്ടികവർഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളു നിർവഹിച്ചു. പ്രദേശത്ത് കുടിവെള്ള പദ്ധതികൾ, കിണർ നിർമാണം, റോഡുകൾ, നടപ്പാതകൾ, വീടുകളുടെ പുനരുദ്ധാരണം, സോളാർ സ്ട്രീറ്റ് ലൈറ്റ്, പമ്പ് ഹൗസ് നിർമാണം തുടങ്ങിയ പദ്ധതികളാണ് നടപ്പാക്കുക. പട്ടികജാതി വിഭാഗത്തിൽപ്പെട്ടവർ കൂടുതലായി അധിവസിക്കുന്ന നഗറുകളുടെ സമഗ്രവികസനം ലക്ഷ്യമിടുന്നതാണ് അംബേദ്‌കർ ഗ്രാമ വികസന…

    Read More

    മാലിന്യ ശേഖരണം: യൂസര്‍ ഫീ വര്‍ധിപ്പിക്കരുതെന്ന് ആം ആദ്മി പാര്‍ട്ടി

    കല്‍പ്പറ്റ: സ്ഥാപനങ്ങളില്‍നിന്നു അജൈവ മാലിന്യം ശേഖരിക്കുന്നതിന് ഹരിത കര്‍മ സേനയ്ക്കു നല്‍കുന്ന യൂസര്‍ ഫീസ് വര്‍ധിപ്പിക്കാനുള്ള തീരുമാനം പിന്‍വലിക്കണമെന്ന് ആം ആദ്മി പാര്‍ട്ടി മണ്ഡലം കമ്മിറ്റി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പ്രസിഡന്റ് റഫീഖ് കമ്പളക്കാട് അധ്യക്ഷത വഹിച്ചു. സല്‍മാന്‍ എന്‍. റിപ്പണ്‍, എ.സി. ആല്‍ബര്‍ട്ട് എ.സി വൈത്തിരി, എ. കൃഷ്ണന്‍കുട്ടി, അഷറഫ് കല്‍പ്പറ്റ എന്നിവര്‍ പ്രസംഗിച്ചു.

    Read More

    പശ്ചിമഘട്ടത്തില്‍ ഗവേഷണത്തിനു ആഗോള സംഘടനകള്‍ ലഭ്യമാക്കുന്ന ഫണ്ടുകള്‍ പരിശോധനയ്ക്കു വിധേയമാക്കണം: ജനകീയ സെമിനാര്‍

    കല്‍പ്പറ്റ: പശ്ചിമഘട്ടത്തില്‍ ഗവേഷണത്തിനു ആഗോള സംഘടനകള്‍ ലഭ്യമാക്കുന്ന ഫണ്ടുകള്‍ സാധാരണക്കാരും കര്‍ഷകരുമടങ്ങുന്ന ഭൂരിപക്ഷ സമൂഹത്തിന്റെ നിലനില്‍പ്പിനെയും വളര്‍ച്ചയെയും ബാധിക്കുന്നതു അന്വേഷിക്കണമെന്ന് പുത്തൂര്‍വയലില്‍ നടന്ന ജനകീയ സെമിനാര്‍ കേന്ദ്ര ആഭ്യന്തര, പരിസ്ഥിതി, ധനകാര്യ മന്ത്രാലയങ്ങളോടും റിസര്‍വ് ബാങ്കിനോടും ആവശ്യപ്പെട്ടു. ഗവേഷണത്തിനു ലഭ്യമാക്കുന്ന പണം രാജ്യതാത്പര്യ വിരുദ്ധ പ്രവര്‍ത്തനത്തിനുള്ള ഫണ്ടിംഗ് ആകുന്നുണ്ടോയെന്നു പരിശോധിക്കണമെന്ന ആവശ്യവും സെമിനാറില്‍ ഉയര്‍ന്നു. പുഞ്ചിരിമട്ടം ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ സ്വതന്ത്ര കര്‍ഷക സംഘടനകളുടെയും പഠന-ഗവേഷണ കേന്ദ്രങ്ങളുടെയും സംയുക്താഭിമുഖ്യത്തില്‍ ‘സുരക്ഷിതമാണ് വയനാട്’ മുദ്രാവാക്യം ഉയര്‍ത്തിയാണ് സെമിനാര്‍ സംഘടിപ്പിച്ചത്….

    Read More

      വിഷൻ 2031: സംഘാടകസമിതി സബ് കമ്മിറ്റി യോഗം ചേർന്നു

      മാനന്തവാടി: പട്ടികജാതി പട്ടികവർഗ വികസന വകുപ്പ് സംഘടിപ്പിക്കുന്ന വിഷൻ 2031 സെമിനാറിന് മുന്നോടിയായി സംഘാടകസമിതി സബ്‍കമ്മിറ്റി യോഗം ചേർന്നു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബിയുടെ അധ്യക്ഷതയിൽ മാനന്തവാടി ട്രൈസം ഹാളിൽ നടന്ന യോഗത്തിൽ വിവിധ കമ്മിറ്റികളുടെ പ്രവര്‍ത്തന പുരോഗതി ചർച്ച ചെയ്തു. ആയിരത്തോളം പേരെ പങ്കെടുപ്പിച്ചുകൊണ്ട് ഒക്ടോബര്‍ 25ന് മാനന്തവാടിയിൽ വെച്ചാണ് സെമിനാര്‍ നടക്കുന്നത്. ഐ.ടി.ഡി.പി പ്രോജക്ട് ഓഫീസർ ജി. പ്രമോദ്, മാനന്തവാടി ട്രൈബൽ ഡെവലപ്മെന്റ് ഓഫീസർ എം. മജീദ്, ജില്ലാ പട്ടിക ജാതി…

      Read More

        പുതിയ ഭൂമിക്ക് വേണ്ടിയുള്ള നെട്ടോട്ടം പരിഹാസ്യമുളവാക്കുന്നു; മടക്കിമല മെഡിക്കൽ കോളേജ് ആക്ഷൻ കൗൺസിൽ

        കമ്പളക്കാട്: സാധാരണക്കാരന് ആശ്രയമായ സർക്കാർ മെഡിക്കൽ കോളേജിന് ജില്ലയുടെ മധ്യഭാഗത്ത് 50 ഏക്കർ ദാന ഭൂമി ഉണ്ടായിരിക്കേ പുതിയ ഭൂമിക്ക് വേണ്ടിയുള്ള നെട്ടോട്ടം പരിഹാസ്യമാണെന്ന് മടക്കിമല മെഡിക്കൽ കോളേജ് ആക്ഷൻ കമ്മിറ്റി കുറ്റപ്പെടുത്തി. ഇക്കാര്യത്തിൽ വയനാട്ടിലെ ജന ഹിതം മാനിക്കാൻ സർക്കാർ തയ്യാറാകണം. അല്ലാത്തപക്ഷം ശക്തമായ ജനകീയ സമരങ്ങൾക്ക് ആക്ഷൻ കമ്മിറ്റി നേതൃത്വം കൊടുക്കും. യോഗത്തിൽ ആക്ഷൻ കമ്മിറ്റി ചെയർമാൻ പി. പി രനീഷ് അദ്ധ്യക്ഷത വഹിച്ചു. കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി.പി യൂസഫ് ഉദ്ഘാടനം…

        Read More

          കടകള്‍-സംരംഭങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക് ധനസഹായം വിതരണം ചെയ്യും: മന്ത്രി ഒ.ആര്‍ കേളു

          മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തില്‍ കടകള്‍, സംരംഭങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ ധനസഹായം വേഗത്തില്‍ വിതരണം ചെയ്യുമെന്ന് പട്ടികജാതി- പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു. ടൗണ്‍ഷിപ്പില്‍ ആദ്യഘട്ടത്തില്‍ നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്ന 178 വീടുകള്‍ ഗുണഭോക്താക്കള്‍ക്ക് കൈമാറുന്നതിനുള്ള നറുക്കെടുപ്പില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. നറുക്കെടുപ്പ് സുതാര്യവും കൃത്യതയും ഉറപ്പാക്കുന്നതില്‍ സര്‍ക്കാര്‍ നിതാന്ത ജാഗ്രതയാണ് പുലര്‍ത്തിയത്.ഗുണഭോക്താക്കള്‍ നറുക്കെടുപ്പില്‍ തിരഞ്ഞെടുക്കുന്ന വീടുകള്‍ മറ്റു ഗുണഭോക്താക്കള്‍ക്ക് വെച്ചു മാറാന്‍ സാധിക്കില്ലെന്നും മന്ത്രി പറഞ്ഞു. ദുരന്തത്തില്‍ വീടുകള്‍ പൂര്‍ണ്ണമായി നഷ്ടപ്പെട്ട 178 കുടുംബങ്ങള്‍ക്കാണ് ആദ്യഘട്ടത്തില്‍ ടൗണ്‍ഷിപ്പില്‍ വീടുകള്‍ കൈമാറുന്നത്….

          Read More

            ദേശീയ സെമിനാർ നാളെ മുതൽ

            കൽപ്പറ്റ: ബത്തേരി സെൻ്റ് മേരീസ് കോളജ്, നാഷനൽ ലോ സ്കൂൾ ഓഫ് ഇന്ത്യ സർവകലാശാല, ബെംഗളൂരു സെൻ്റർ ഫോർ ദ് സ്റ്റഡി ഓഫ് സോഷ്യൻ ഇൻക്ലൂഷൻ എന്നിവർ ചേർന്ന്, ‘ആദിവാസി ലോകത്തിലെ സ്വയംനിർണയ ആശയങ്ങൾ: പരസ്‌പര ബന്ധവും ഉപജീവനത്തിലെ സ്വയംപര്യാപ്തതയും’ എന്ന വിഷയത്തെ ആസ്‌പദമാക്കി സംഘടിപ്പിക്കുന്ന ദേശീയ സെമിനാർ നാളെ (11) മുതൽ 13 വരെ കോളജിൽ നടക്കും. നാളെ വൈകിട്ടു 3ന് ഐ.സി.ബാലകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. ചാമരാജനഗർ ജില്ലാ മജിസ്ട്രേറ്റും ഡപ്യൂട്ടി കമ്മിഷണറുമായ ശ്രീരൂപ…

            Read More

              മന്ത്രിയുടെ മണ്ഡലത്തിൽ ഒരു പതിറ്റാണ്ടായി നീതി തേടി ഗോത്ര ജനത.

              കൽപ്പറ്റ:വനാവകാശ നിയമപ്രകാരം അവകാശപ്പെട്ട ഭൂമിക്ക് പട്ടയം അനുവദിക്കുന്നതില്‍ അധികാരികള്‍ക്ക് വിമുഖത. ഇതില്‍ പ്രതിഷേധിച്ച് പട്ടികവര്‍ഗ കുടുംബങ്ങള്‍ നിയമപ്രകാരം ലഭിക്കേണ്ട ഭൂമിയില്‍ കാര്‍ഷിക വൃത്തി തുടങ്ങുമെന്ന് വനാവാകാശ കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പട്ടിക വർഗ്ഗ ക്ഷേമ വകുപ്പ് മന്ത്രിയുടെ സ്വന്തം മണ്ഡലത്തിൽ ഗോത്ര ജനത നീതിക്കായി നടത്തുന്ന പോരാട്ടത്തിൽ മന്ത്രി ഇടപെടുന്നില്ലന്നും ഇവർ പറഞ്ഞു.     തവിഞ്ഞാല്‍ പഞ്ചായത്തിലെ മേലേ തലപ്പുഴ വനാവകാശ കമ്മിറ്റിയുടേതാണ് കൃഷി ഇറക്കാനുള്ള തീരുമാനം. തവിഞ്ഞാല്‍ പഞ്ചായത്തിലെ മക്കിമല, കൈതക്കൊല്ലി…

              Read More