മുണ്ടേരിയില്‍ ജില്ലാതല ക്വിസ് മത്സരം ആറിന്

കല്‍പ്പറ്റ : മുണ്ടേരി കാരുണ്യം സ്വാശ്രയ സംഘം ജില്ലയില്‍ 10,11,12 ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ക്വിസ് മത്സരം നടത്തുന്നു. മുണ്ടേരി സപ്ലൈകോ ഗോഡൗണില്‍ രാവിലെ 10.30ന് മുനിസിപ്പല്‍ ചെയര്‍മാന്‍ ടി.ജെ. ഐസക് ഉദ്ഘാടനം ചെയ്യും. വിദ്യാലയങ്ങളെ പ്രതിനിധാനം ചെയ്ത് രണ്ടു പേരടങ്ങുന്ന ടീമാണ് മത്സരത്തില്‍ പങ്കെടുക്കുക. വിദ്യാര്‍ഥികളില്‍ പൊതുബോധം വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മത്സരം സംഘടിപ്പിച്ചതെന്ന് സംഘം പ്രസിഡന്റും മുനിസിപ്പല്‍ കൗണ്‍സിലറുമായ എം.കെ. ഷിബു, സെക്രട്ടറി പി. ഷിജു, ട്രഷറര്‍ കെ. അനില്‍കുമാര്‍, കണ്‍വീനര്‍ കെ. രഞ്ജിത്ത് എന്നിവര്‍…

Read More

ശിശുദിനാഘോഷം ജില്ലാ കളക്ടര്‍ ഉദ്ഘാടനം ചെയ്യും

കല്‍പ്പറ്റ: ശിശുദിനാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം നവബംര്‍ 14 ന് പൂതാടി യു.പി സ്‌കൂളില്‍ ജില്ലാ കളക്ടര്‍ ഡോ.രേണുരാജ് നിര്‍വ്വഹിക്കും. കളരി പരിശീലകന്‍ ജയിന്‍ സെല്‍ഫ് ഡിഫെന്‍സ് ക്ലാസ്സെടുക്കും. സുല്‍ത്താന്‍ ബത്തേരി ഡോണ്‍ബോസ്‌കോ കോളേജ് സൈക്കോളജി വിഭാഗം വിദ്യാര്‍ത്ഥികള്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ മുകാഭിനയം നടത്തും. ലഹരി വിരുദ്ധ പോസ്റ്റര്‍ മത്സരം, ഷോര്‍ട്ട് ഫിലിം മത്സര വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്യും.

Read More

    നീന്തൽ പരിശീലന ക്യാമ്പിന് കൽപറ്റയിൽ തുടക്കമായി.

    കൽപറ്റ: അവധിക്കാലത്ത് വിദ്യാർഥികൾക്കായി നിഷാദ് തുർക്കിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന നീന്തൽ പരിശീലന ക്യാമ്പിന് കൽപറ്റയിൽ തുടക്കമായി. എക്സൈസ് വിമുക്തി മിഷൻ വയനാട് ജില്ലാ കോർഡിനേറ്റർ എൻ.സി.സജിത്ത്കുമാർ അച്ചൂരാനം ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ​തെറ്റായ ലഹരികളോട് ‘നോ’ പറഞ്ഞ്,നീന്തൽ പോലുള്ള പോസിറ്റീവ് ലഹരികളോട് ‘യസ്’ പറയാൻ വിദ്യാർഥികൾ തയ്യാറാകണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. രക്ഷിതാക്കളുടെയും പരിശീലകരുടെയും നേതൃത്വത്തിൽ സുരക്ഷിതമായ രീതിയിൽ നടത്തുന്ന ഇത്തരം കായിക വിനോദങ്ങൾ വ്യക്തിത്വ വികാസത്തിന് ഉത്തമ ഉദാഹരണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .പരിശീലകൻ നിഷാദ് തുർക്കി ചടങ്ങിൽ…

    Read More

    ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ ചെണ്ടുമല്ലിക വിളവെടുപ്പ് നടത്തി

      മേപ്പാടി : ഡോ മൂപ്പൻസ് മെഡിക്കൽ കോളേജിലെ നസീറ ബൊട്ടാണിക്കൽ ഗാർഡനിൽ ഒരുക്കിയ ചെണ്ടുമല്ലിക പൂകൃഷിയുടെ വിളവെടുപ്പ് എക്സിക്യൂട്ടീവ് ട്രസ്റ്റി യു. ബഷീർ ഉദ്ഘാടനം ചെയ്തു. ഡീൻ ഡോ. ഗോപകുമാരൻ കർത്ത,ഡോ മൂപ്പൻസ് കോളേജ് ഓഫ് ഫാർമസി പ്രിൻസിപ്പാൾ ലാൽ പ്രശാന്ത് എം എൽ, ഡോ മൂപ്പൻസ് നഴ്സിംഗ് കോളേജ് പ്രിൻസിപ്പാൾ ശ്രീമതി ലിഡാ ആന്റണി, എന്നിവർ ചടങ്ങിന് സാക്ഷ്യം വഹിച്ചു. നസീറ ബൊട്ടാണിക്കൽ ഗാർഡനിൽ ആയിരത്തിലധികം വരുന്ന മഞ്ഞയും ഓറഞ്ചും നിറത്തിലുള്ള പൂക്കളുടെ കാഴ്ച…

    Read More

      കാലവർഷത്തിന് മുന്നോടിയായി സമഗ്രമായ ഒരുക്കങ്ങൾ പൂർത്തിയാക്കണം: മുഖ്യമന്ത്രി

      അപ്രതീക്ഷിത കാലാവസ്ഥാ വ്യതിയാനങ്ങളും മണ്ണിടിച്ചിൽ ഉൾപ്പെടെയുള്ള ദുരന്തസാധ്യതകളും മുന്നിൽ കണ്ട് എല്ലാ വകുപ്പുകളും കാലവർഷത്തിന് മുന്നോടിയായുള്ള പ്രവൃത്തികൾ അടിയന്തരമായി പൂർത്തിയാക്കണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിർദേശിച്ചു. കാലവർഷ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി മുഖ്യമന്ത്രിയുടെ കോൺഫറൻസ് ഹാളിൽ ചേർന്ന ഉന്നതതല യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പ്രസിദ്ധീകരിച്ച ഓറഞ്ച് ബുക്കിലെ നിർദേശങ്ങൾ എല്ലാ വകുപ്പുകളും കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. കാലാവസ്ഥാ പ്രവചനങ്ങൾ കൂടുതൽ ശാസ്ത്രീയമാക്കുന്നതിനായി കേന്ദ്ര ഏജൻസികളുമായും കാലാവസ്ഥാ നിരീക്ഷണ സംവിധാനങ്ങളുമായും ഏകോപനം ശക്തമാക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി…

      Read More

      വയനാട്ടുക്കാരും.തൃക്കൈപ്പറ്റ മുളഗ്രാമത്തിലെ സംരംഭകരും താരങ്ങളായ കൊച്ചി മുള മഹോത്സവം.

      കൊച്ചി : വയനാട്ടിലെ മുണ്ടക്കൈ ചൂരൽ മല ഉരുൾ ആഘാതത്തിന് ശേഷം, സംരംഭക മേഖല പ്രത്യേകിച്ചും, വിനോദ സഞ്ചാര മേഖലയുംഅനുബന്ധ മേഖലയായ കരകൗശല മേഖലയും പ്രതിസന്ധിയിലായ പശ്ചാത്തലത്തിലാണ് കൊച്ചിയിൽ മുള മഹോത്സവം നടക്കുന്നത്. വ്യവസായ വകുപ്പും കേരള ബാംബൂ മിഷനും സംഘടിപ്പിച്ച മുള മഹോഝവത്തിൽ വിവിധ മേഖലകളിലായി എൻപതോളം പേരാണ് പങ്കെടുത്തത്. മേളയിലെ പ്രധാന സ്റ്റാളുകളെല്ലാം തൃക്കൈപ്പറ്റക്കാരുടേയും വയനാട്ടുകാരുടേയും.     ഓരോ മുള മഹോത്സവം കഴിയുമ്പോഴും അടുത്ത മുള മഹോഝവത്തിനായി തൃക്കൈപ്പറ്റ ഗ്രാമത്തിലെ അടുത്ത വർഷത്തേക്ക്…

      Read More

        മേപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടു.

        കൽപ്പറ്റ : സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം. വയനാട് മേപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടു. പുത്തുമല സ്വദേശി ജെസ്സിയാണ് മരിച്ചത്. ഭർത്താവുമായി സ്‌കൂട്ടറിൽ പോകുമ്പോഴാണ് കാട്ടാന ആക്രമിച്ചത്. മേപ്പാടി കള്ളാടിയിൽ വച്ചാണ് കാട്ടാന ആക്രമണമുണ്ടായത്. ഇവരുടെ ഭർത്താവ് ഷാജിക്കും പരിക്കേറ്റു. സംഭവത്തെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. പ്രദേശത്ത് മനുഷ്യ-മൃഗ സംഘർഷം പതിവാകുകയാണെന്നും, ജനങ്ങളുടെ ജീവന് സംരക്ഷണം നൽകാൻ വനംവകുപ്പ് അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും നാട്ടുകാർ നേരത്തെയും ആവശ്യപ്പെട്ടിരുന്നു.

        Read More

        ബസും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു

        മഞ്ചേരി : ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ വിദ്യാർത്ഥി മരിച്ചു. നെല്ലിയമ്പം എരുവങ്കിൽ അബൂബക്ക൪ – റംല ദമ്പതികളുടെ മകൻ അഷ്‌നാദ് [21] ആണ് മരിച്ചത്. ഇന്നലെ രാവിലെ മഞ്ചേരി കോളേജിലേക്ക് പോകും വഴിയാണ് അപകടം. ഗുരുതര പരിക്കേറ്റ അഷ്‌നാദിനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്നു രാവിലെയാണ് മരണപ്പെട്ടത്. സഹോദരി: അഷ്‌മില.

        Read More

        ആളൊഴിഞ്ഞ പറമ്പിൽ കഞ്ചാവ് ചെടികള്‍ കണ്ടെത്തി

        കല്‍പ്പറ്റ: കൽപ്പറ്റ എമിലിയില്‍ ആളൊഴിഞ്ഞ പറമ്പിൽ കഞ്ചാവ് ചെടികള്‍ കണ്ടെത്തി. ഇന്നലെ ഉച്ചയോടെ കല്‍പ്പറ്റ എമിലി ഭാഗത്തുള്ള ആളൊഴിഞ്ഞ സ്ഥലത്താണ് 11 കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്. രഹസ്യ വിവരത്തെ തുടർന്ന് കൽപ്പറ്റ പോലീസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന് നടത്തിയ പരിശോധനയിലാണ് 472/2 സർവേ നമ്പറിലുള്ള ആളൊഴിഞ്ഞ പുരയിടത്തിനോട് ചേർന്ന് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. സംഭവത്തിൽ കൽപ്പറ്റ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.

        Read More

        യൂണിവേഴ്‌സിറ്റി ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പ്‌: മാനന്തവാടി ഗവണ്മെന്റ് കോളേജിന് മൂന്നാം സ്ഥാനം

        മാനന്തവാടി: കണ്ണൂരില്‍ വെച്ച് നടന്ന കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ മാനന്തവാടി ഗവണ്മെന്റ് കോളേജ് മൂന്നാം സ്ഥാനം കരസ്ഥമാക്കി. 54 കി.ഗ്രാം വിഭാഗത്തില്‍ മുഹമ്മദ് നിയാസ്, 67 കി.ഗ്രാം വിഭാഗത്തില്‍ അഭിനവ് കൃഷ്ണ എന്നിവര്‍ ഗോള്‍ഡ് മെഡലും, 48 കി.ഗ്രാം വിഭാഗത്തില്‍ പ്രവീണ്‍കുമാര്‍, 71 കി ഗ്രാം വിഭാഗത്തില്‍ ആകാശ് പ്രകാശ് എന്നിവര്‍ സില്‍വര്‍ മെഡലും, 51 കി.ഗ്രാം വിഭാഗത്തില്‍ ഋഷികേഷ് കെ എസ്,75 കി.ഗ്രാം വിഭാഗത്തില്‍ റിത്വിക് കൃഷ്ണ,9 2 കി.ഗ്രാം വിഭാഗത്തില്‍ അഭിലാഷ് എ.വി…

        Read More