കേരള പോലീസ് അസോസിയേഷൻ സംഘടനാ പാഠശാല സംഘടിപ്പിച്ചു 

    കാവുമന്ദം : കേരള പോലീസ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി കണ്ണൂർ റേഞ്ചിലെ സംസ്ഥാന കമ്മിറ്റി അംഗങ്ങൾക്കായി സംഘടിപ്പിക്കുന്ന സംഘടനാ പാഠശാല കാവുംമന്ദം സാജ് റിസോർട്ടിൽ വയനാട് ജില്ലാ അഡീഷണൽ പോലീസ് സൂപ്രണ്ട് ശ്രീ. എൻ. ആർ. ജയരാജ് ഉദ്ഘാടനം ചെയ്തു. KPA സംസ്ഥാന പ്രസിഡന്റ്‌ ശ്രീ. ജി. പി. അഭിജിത്ത് അധ്യക്ഷത വഹിച്ച ഉദ്ഘാടന സെഷനിൽ കെ.പി.ഒ.എ ജില്ലാ സെക്രട്ടറി ശ്രീ. പി.സി. സജീവ്, ജില്ലാ പോലീസ് സഹകരണ സംഘം പ്രസിഡന്റ്‌ ശ്രീ. കെ. എം. ശശിധരൻ…

    Read More

      ആയുർവ്വേദ മെഗാ മെഡിക്കൽ ക്യാമ്പും ഔഷധ പ്രദർശനവും

      ഭാരതീയ ചികിത്സാ വകുപ്പിന്റെ ആഭിമുഖ്യത്തിൽ വളളിയൂർക്കാവ് ക്ഷേത്ര മഹോത്സവത്തിന്റെ ഭാഗമായി ആയുർവ്വേദ മെഡിക്കൽ ക്യാമ്പ് നടത്തി. താഴെക്കാവ് സ്റ്റേജിൽ അസ്ഥിരോഗ- സ്ത്രീരോഗ- ജീവിതശൈലീ രോഗ-നേത്ര രോഗ വിഭാഗങ്ങൾ ഉൾപ്പെടെ പത്തോളം വിദഗ്‌ധ ഡോക്‌ടർമാരുടെ സേവനം ലഭ്യമാക്കി. ജീവിതശൈലീ രോഗ നിർണയ രക്തപരിശോധനയും സൗജന്യ മരുന്നു വിതരണവും നടത്തി. മെഡിക്കൽ ക്യാമ്പിൽ 300 ഓളം ആളുകൾ പങ്കെടുത്തു.   മേളയിൽ ആയുർവ്വേദ വകുപ്പിന്റെ പ്രത്യേക പ്രദർശന സ്റ്റാളും ഒരുക്കിയിട്ടുണ്ട്. ആയുർവ്വേദ സേവനങ്ങൾ, വിവിധ സ്പെഷ്യാലിറ്റികൾ, മരുന്നുകളുടെ പ്രയോഗം എന്നിവയെക്കുറിച്ചുള്ള…

      Read More

        എസ്‌കെഎസ്ബിവി ലഹരിവിരുദ്ധ കാമ്പയിന്‍ തുടങ്ങി

        കല്‍പ്പറ്റ: തിരിച്ചറിവിലൂടെ ലഹരിമുക്ത ഭാവി എന്ന പ്രമേയവുമായി എസ്‌കെഎസ്ബിവി(സമസ്ത കേരള സുന്നി ബാല വേദി)സംഘടിപ്പിച്ച െ്രെതമാസ ലഹരിവിരുദ്ധ കാമ്പയിന്‍ എംജിടി ഹാളില്‍ കൊച്ചി മെട്രോ ചീഫ് വിജിലന്‍സ് ഓഫീസര്‍ കെ.കെ. അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. ലഹരിക്കെതിരായ പോരാട്ടം പോലീസിന്റെയും എക്‌സൈസിന്റെയും മാത്രമല്ല, സമൂഹത്തിന്റെ ആകെ ഉത്തരവാദിത്വമാണെന്ന് അദ്ദേഹം പറഞ്ഞു. രാസലഹരി ഇടപാടുകാര്‍ യുവതലമുറയെ ലക്ഷ്യമിടുന്ന സാഹചര്യത്തില്‍ ബോധവത്കരണവും മൂല്യവത്തായ വിദ്യാഭ്യാസവും ശക്തിപ്പെടുത്തേണ്ടത് അനിവാര്യതയാണെന്നു അഷ്‌റഫ് പറഞ്ഞു. ബാലവേദി ജില്ലാ ചെയര്‍മാന്‍ ഷെഫീഖ് ഫൈസി അധ്യക്ഷത വഹിച്ചു. സംസ്ഥാന…

        Read More

          ടൗണ്‍ഷിപ്പ് നിര്‍മാണം അതിവേഗം പുരോഗമിക്കുന്നു; 122 വീടുകളുടെ വാര്‍പ്പ് പൂര്‍ത്തിയായി

          മുണ്ടക്കൈ-ചൂരല്‍മല ദുരന്ത ബാധിതര്‍ക്ക് സുരക്ഷിതവും സമഗ്രവുമായ പുനരധിവാസം ഉറപ്പാക്കാന്‍ എല്‍സ്റ്റണ്‍ എസ്‌റ്റേറ്റില്‍ ഒരുക്കുന്ന ടൗണ്‍ഷിപ്പ് നിര്‍മാണം അതിവേഗം പുരോഗമിക്കുന്നു.എല്‍സ്റ്റണില്‍ 122 സ്വപ്ന ഭവനങ്ങളുടെ വാര്‍പ്പ് പൂര്‍ത്തിയായി. അഞ്ചു സോണുകളിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് പുരോഗമിക്കുന്നത്. 344 വീടുകള്‍ക്കുള്ള സ്ഥലമൊരുക്കല്‍ പൂര്‍ത്തിയായി. 326 വീടുകളുടെ അടിത്തറയൊരുക്കലും 126 വീടുകളുടെ എര്‍ത്ത് വര്‍ക്ക്, 305 വീടുകള്‍ക്കായുള്ള പ്ലെയിന്‍ സിമന്റ് കോണ്‍ക്രീറ്റ് പ്രവൃത്തികളും ഇതിനോടകം പൂര്‍ത്തിയായി.   303 വീടുകളുടെ അടിത്തറ നിര്‍മ്മാണം, 302 വീടുകളിലെ സ്റ്റമ്പ്, 287 വീടുകളുടെ പ്ലിന്ത്, 243…

          Read More

            ത്രിദിന ക്രിസ്തുമസ് ക്യാമ്പ് സ്റ്റാർസ് 2k26ന് തുടക്കമായി.

            കാട്ടിക്കുളം: കാട്ടിക്കുളം ഗവ. ഹയർ സെക്കൻ്ററി സ്കൂൾ ത്രിദിന ക്രിസ്തുമസ് ക്യാമ്പ് സ്റ്റാർസ് 2k26ന് തുടക്കമായി. Dec . 31 മുതൽ Jan 2 വരെ നടക്കുന്ന ക്യാമ്പിൻ്റെ ഉദ്ഘാടനം തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കുമാരി അഞ്ജു ബാലൻ നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ. കെ.ടി ഗോപിനാഥൻ അധ്യക്ഷത വഹിച്ചു. വയനാട് ജില്ലാ പഞ്ചായത്ത് തിരുനെല്ലി ഡി വിഷൻ മെമ്പർ ജിതിൻ മുഖ്യപ്രഭാഷണം നടത്തി. HM സബ്രിയാ ബീഗം. പി.ടി.എ പ്രസിഡണ്ട് സിജിത്ത് കെ, വൈസ്…

            Read More

              പനമരം പ്രദേശത്തെ കള്ളനെ പിടികൂടി

              പനമരം : കഴിഞ്ഞ രണ്ട് മാസമായി പനമരം പ്രദേശത്തുകാരുടെ ഉറക്കം കെടുത്തിയ കള്ളനെ പനമരം പോലീസ് പിടികൂടി. കൂത്താളി സ്വദേശി നവാസ് മൻസിലിൽ മുജീബാണ് പിടിയിലായത്. ഇന്ന് ബത്തേരിയിൽ നിന്നുമാണ് പ്രത്യേക അന്വേഷണ സംഘം ഇയ്യാളെ പിടികൂടിയത്. കഴി ഞ്ഞരണ്ട് മാസമായി പനമരത്തും പരിസരത്തും നിരവധി വീടുകളിലും, സ്ഥാപനങ്ങളിലും, ആരാധനാലയങ്ങളിലും മോഷണം നടത്തിയ വ്യക്തി യാണിയാൾ. കൂടാതെ ജില്ലയ്ക്ക് അകത്തും പുറത്തും നിരവധി കേസു കളിൽ പ്രതിയുമാണ് ഇയാൾ . പനമരം പോലീസ് തുടർ നടപടികൾ സ്വീകരിച്ച് വരികയാണ്.

              Read More

                തിലംഗ് ’26 സ്കൂൾ വാർഷികം ശ്രദ്ധേയമായി

                തരുവണ.: കരിങ്ങാരി ഗവ. യു.പി. സ്കൂൾ നൂറ്റിയൊന്നാം വാർഷികാഘോഷ പരിപാടികൾ തിലംഗ് ’26 വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഖമർ ലൈല ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ഉണ്ണാച്ചി മൊയ്തു അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ ജോൺസൺ എം.എ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. മാനന്തവാടി ബി.പി.സി കെ.കെ സുരേഷ് പുസ്തക മധുരം പദ്ധതി സമർപ്പിച്ചു.വാർഡ് മെമ്പർമാർമാരായ നാസർ.എസ്, രാകേഷ് പാലിയാണ എന്നിവർ സമ്മാന ദാനം നിർവ്വഹിച്ചു. മദർ പി.ടി.എ പ്രസിഡണ്ട് അശ്വിനി, എസ്.എം.സി വൈസ് ചെയർമാൻ റഷീദ് കാരപ്പറമ്പൻ, സീനിയർ…

                Read More

                  വ്യാപാരി വ്യവസായി സമിതി പോസ്റ്റ് ഓഫിസുകള്‍ക്ക് മുമ്പില്‍ അടുപ്പ് കൂട്ടി സമരം നടത്തി.

                  കല്‍പറ്റ: വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടര്‍ ലഭ്യത ഉറപ്പുവരുത്തിന് അടിയന്തര നടപടി ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തില്‍ പോസ്റ്റ് ഓഫിസുകള്‍ക്ക് മുമ്പില്‍ അടുപ്പ് കൂട്ടി സമരം നടത്തി. കല്‍പറ്റയില്‍ ഏരിയ സെക്രട്ടറി സി. മനോജ്, മാനന്തവാടിയില്‍ ഏരിയ സെക്രട്ടറി എം.ആര്‍. സുരേഷ്, പനമരത്ത് ഏരിയ സെക്രട്ടറി സന്തോഷ്, പുല്‍പള്ളിയില്‍ ഏരിയ സെക്രട്ടറി സി.ജെ. പ്രകാശ് എന്നിവര്‍ ഉദ്ഘാടനം ചെയ്തു.

                  Read More

                  പൊള്ളലേറ്റ് മരിച്ച പാലിയാണ കോളനിയിലെ വെള്ളന്റെയും, തേയിയുടേയും മക്കളെ വിമൻ ഇന്ത്യ മൂവ്മെന്റ് നേതാക്കൾ സന്ദർശിച്ചു.

                  തരുവണ :ഷെഡ്ഡിന് തീപ്പിടിച്ച് പൊള്ളലേറ്റ് മരിച്ച പാലിയാണ കോളനിയിലെ വെള്ളന്റെയും, തേയിയുടേയും മക്കളെ വിമൻ ഇന്ത്യ മൂവ്മെന്റ് പ്രതിനിധിസംഘം സന്ദർശിക്കുകയും അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു. ജില്ല വൈസ്പ്രസിഡന്റ് മൈമൂന നാസർ, ജില്ല കമ്മിറ്റി അംഗങ്ങളായ നഫീസ,നജ്ല, ഫൗസിയ,മാനന്തവാടി മണ്ഡലം പ്രസിഡന്റ് ആയിഷ ലത്തീഫ് തുടങ്ങിയവരായിരുന്നു സംഘത്തിൽ ഉണ്ടായത്

                  Read More

                  ഡബ്ല്യുഎംഒ ഇംഗ്ലീഷ് അക്കാദമി; സിൽവർ ജൂബിലി ലോഗോ പ്രകാശനം ചെയ്തു.

                  വെള്ളമുണ്ട: വെള്ളമുണ്ട ഡബ്ല്യുഎംഒ ഇംഗ്ലീഷ് അക്കാദമിയിൽ പിടിഎ ജനറൽ ബോഡി യോഗവും സിൽവർ ജൂബിലി ലോഗോ പ്രകാശനവും 2023-24 ബാച്ച് വിദ്യാർത്ഥികൾക്ക് അനുമോദനവും സംഘടിപ്പിച്ചു. പിടിഎ പ്രസിഡന്റ് ഇബ്രാഹിം മണിമയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം എസ്എംസി കൺവീനർ സി കെ മായൻ ഉദ്ഘാടനം ചെയ്‌തു. ലോഗോ പ്രകാശനം മായൻ മണിമ നിർവഹിച്ചു. ലോഗോ ഡിസൈൻ മത്സര വിജയി നിസാർ അഹമ്മദിനും മറ്റ് മത്സര വിജയികൾക്കും അക്കാദമിക് കൺവീനർ എം അബ്ദുൾ അസീസ് മാസ്റ്റർ ഉപഹാരം നൽകി. പ്രിൻസിപ്പൽ…

                  Read More