മലബാർ ദേവസ്വം എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു) സംസ്ഥാന പഠന ക്യാമ്പിന് തിരുനെല്ലിയിൽ തുടക്കമായി

തിരുനെല്ലി: മലബാർ ദേവസ്വം എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു) സംസ്ഥാന പഠന ക്യാമ്പ് തിരുനെല്ലി ക്ലോവ് റിസോർട്ടിൽ ആരംഭിച്ചു. സി.ഐ.ടി.യു സംസ്ഥാന കൗൺസിൽ അംഗം സന്തോഷ് പി. ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു. സംഘാടക സമിതി ചെയർമാൻ പി.എൻ. ഹരീന്ദ്രൻ ചടങ്ങിൽ സ്വാഗതം ആശംസിച്ചു. മലബാർ ദേവസ്വം ബോർഡ് എംപ്ലോയീസ് യൂണിയൻ നേതാവ് എ. പ്രദീപ് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സി.ഐ.ടി.യു സംസ്ഥാന സമിതി അംഗം എം. ഗിരീഷ്, പ്രൊഫ. ചന്ദ്രൻ നായർ എന്നിവർ മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ പി.വി. സഹദേവൻ, കെ.ടി. അനിൽകുമാർ, ടി. സന്തോഷ് കുമാർ, ശശികുമാർ പേരാമ്പ്ര, സി.വി. ദാമോദരൻ തുടങ്ങിയവർ പങ്കെടുത്തു. 2026 ഒക്ടോബർ 26, 27 തീയതികളിലായാണ് പഠന ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *