Headlines

    സ്കൂൾ കായിക താരങ്ങൾക്ക് ജേഴ്സി കൈമാറി

    പനമരം: പനമരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ കായിക താരങ്ങൾക്ക് മത്സരങ്ങളിൽ പങ്കെടുക്കുന്നതിനായുള്ള ജേഴ്സികൾ കൈമാറി. പനമരത്തെ പ്രമുഖ സ്വർണ്ണവ്യാപാര സ്ഥാപനമായ ലൈഖ ജ്വല്ലറിയാണ് ജേഴ്സികൾ സ്പോൺസർ ചെയ്തത്. സ്കൂളിൽ നടന്ന ചടങ്ങിൽ ലൈഖ ജ്വല്ലറി മാർക്കറ്റിംഗ് മാനേജർ ദീപക് എം.ആർ, സ്കൂൾ എച്ച്.എം ഷീജ ജെയിംസ് എന്നിവരുടെ സാന്നിധ്യത്തിൽ ദേശീയ സൈക്കിൾ പോളോ താരങ്ങളായ നെസ്‌ല വി, ആൽവിൻ ആർ എന്നിവർ ജേഴ്സികൾ ഏറ്റുവാങ്ങി.കായികരംഗത്ത് മികവ് തെളിയിക്കുന്ന വിദ്യാർത്ഥികൾക്ക് പ്രോത്സാ ഹനമേകുക എന്ന ലക്ഷ്യത്തോ ടെയാണ്…

    Read More

    ഇന്ത്യയിലെ ജനതപരിവാറുകളെ ഒന്നിപ്പിക്കാൻ നേതൃത്വം കൊടുക്കും: ജെ.ഡി.എസ്

    കൽപ്പറ്റ : മതേതര പക്ഷത്ത് ഉറച്ചു നിൽക്കുകയും ഇന്ത്യയിലെ സോഷ്യലിസ്റ്റ് പുനരേകീകരണ പ്രക്രിയയുടെ ഭാഗമായി ജനത പരിവാറുകളെ ഒന്നിപ്പിക്കാൻ നിലകൊള്ളുകയും ചെയ്യുമെന്ന് ജനതാദൾ എസ് ദേശീയ സീനിയർ നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ സി.എം ഇബ്രാഹിം പറഞ്ഞു. കൽപ്പറ്റയിൽ സ്വകാര്യ സന്ദർശനത്തിനു എത്തിയ അദ്ദേഹം മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു. ജനതാദൾ നേതാവും വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ജുനൈദ് കൈപ്പാണിയും കൂടെയുണ്ടായിരുന്നു. ബംഗളുരുവിൽ വിളിച്ചു ചേർത്ത ജെ. ഡി. എസ് ദേശീയ പ്ലീനറി സമ്മേളനത്തിന്റെ…

    Read More

    സ്വകാര്യ ബസ് ദേഹത്ത് കയറിയിറങ്ങി ഗുരുതര പരിക്കേറ്റ വയോധിക മരിച്ചു

    കൽപ്പറ്റ: സ്വകാര്യ ബസ് ദേഹത്ത് കയറിയിറങ്ങി ഗുരുതര പരിക്കേറ്റ വയോധിക മരിച്ചു. മുണ്ടേരി സ്വദേശിനി മേരി (65)ആണ് മരിച്ചത്. ഇന്ന് രാവിലെ വീട്ടിൽ നിന്നും പള്ളിയിലേക്ക് ആയി ഇറങ്ങിയതെന്നാണ് വിവരം. ചുണ്ടയിൽ ടൗണിൽ വെച്ച് അപകടം ഉണ്ടാവുകയായിരുന്നു. തുടർന്ന് ഇവരെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

    Read More

    കടമാന്‍ തോട് പദ്ധതി പ്രാവര്‍ത്തികമാക്കണം: സിപിഐ എം

    പുല്‍പ്പള്ളി: കടമാന്‍തോട് ജല പദ്ധതി എത്രയുംവേഗം യാഥാര്‍ഥ്യമാക്കണമെന്ന് സിപിഎം ഏരിയ സമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വേനല്‍ക്കാലങ്ങളിൽ പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളില്‍ അനുഭവപ്പെടുന്ന ജലക്ഷാമത്തിന്റെ പരിഹാരത്തിന് പദ്ധതി ആവശ്യമാണെന്ന് സമ്മേളനം അഭിപ്രായപ്പെട്ടു. ഏരിയ സെക്രട്ടറിയായി ബൈജു നമ്പിക്കൊല്ലിയെ തെരഞ്ഞെടുത്തു. എം.എസ്. സുരേഷ് ബാബു, എ.വി. ജയന്‍, പി.ജെ. പൗലോസ്, പി.എ. മുഹമ്മദ്, ബിന്ദു പ്രകാശ്, ബിന്ദു ബാബു, കെ.ജെ. പോള്‍ ,ടി.കെ. ശിവന്‍, സജി മാത്യു, ബൈജു നമ്പിക്കൊല്ലി, മുഹമ്മദ് ഷാഫി, ഇ.കെ. ബാലകൃഷ്ണന്‍, സി.പി. വിന്‍സന്റ്, അജിത്…

    Read More

    രക്തദാന ക്യാപ് നടത്തി

    കണിയാമ്പറ്റ : സെൻ്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ സെൻ്റ് ജോർജ് ചാരിറ്റബിൾ സൊസൈറ്റിയും ടീം ജ്യോതിർഗമയയും ചേർന്ന് രക്തദാന ക്യാപ് നടത്തി. ബത്തേരി താലൂക്ക് ആശുപത്രി ബ്ലഡ് ബാങ്കുമായി സഹകരിച്ച് നടത്തിയ ക്യാംപിൽ നിരവധിപേർ രക്തം ദാനം ചെയ്തു. ടീം ജ്യോതിർഗമയ കോ-ഓർഡിനേറ്റർ കെ.എം. ഷിനോജ് കോപ്പുഴ ക്യാംപ് ഉദ്ഘാടനം ചെയ്തു. വികാരി ഫാ. സിനു ചാക്കോ അധ്യക്ഷത വഹിച്ചു. ട്രസ്റ്റി ഇ.പി. ഫിലിപ്കുട്ടി ഇരട്ടിയാനിക്കൽ, സെക്രട്ടറി സ്നിജേഷ് ചങ്ങനാ മoത്തിൽ, സെൻ്റ് ജോർജ് ചാരിറ്റബിൾ…

    Read More

    വ്യാപരി വ്യവസായി സമിതി പഠന സാമഗ്രികൾ വിതരണം ചെയ്തു

    മാനന്തവാടി: വ്യാപരി വ്യവസായി സമിതി മാനന്തവാടി ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ മൈത്രി നഗർ അംഗണവാടി കുട്ടിക്കൾക്ക് പഠന സാമഗ്രകൾ നൽകി. സമിതി ഏരിയാ പ്രസിഡൻ്റ് കെ.പി.ശ്രീധാരൻ ഉപകരണങ്ങൾ ടീച്ചർ ജിഷ വർഗ്ഗീസിന് നൽകി ഉദ്ഘാടനം നിർവ്വഹിച്ചു.മാനന്തവാടി യൂണിറ്റ് സെക്രട്ടറി സുനിൽ കെ.ജി., കൗൺസിലർ സിനി ബാബു,ഹെൽപ്പർ, നസീമ, വെൽഫെയർ കമ്മറ്റി അംഗംഷെജീറ, എന്നിവർ പങ്കെടുത്തു.

    Read More

      സോഷ്യല്‍ മീഡിയ ഉപയോഗിക്കുമ്പോള്‍ ജാഗ്രത വേണം: ജില്ലാ കളക്ടര്‍

      2026ലെ കേരള നിയമസഭാ പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നിരിക്കുന്ന സാഹചര്യത്തില്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുമ്പോള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ഡി ആര്‍ മേഘശ്രീ അറിയിച്ചു. സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ വരുന്ന മെസ്സേജുകള്‍, ചിത്രങ്ങള്‍, വീഡിയോകള്‍, ഓഡിയോ ക്ലിപ്പുകള്‍ എന്നിവ അഡ്മിന്‍മാര്‍ കൃത്യമായി നിരീക്ഷിക്കണം.   ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) ഉപയോഗിച്ച് നിര്‍മ്മിച്ച വ്യാജ വീഡിയോകള്‍, ഓഡിയോകള്‍ എന്നിവ പ്രചരിപ്പിക്കരുത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരമുള്ള ‘AI-Generated’ എന്ന ലേബല്‍ ഇല്ലാത്ത…

      Read More

      എലസ്റ്റന്‍ എസ്റ്റേറ്റ് തൊഴിലാളികള്‍ക്ക് അടിയന്തിരമായി തൊഴിലും വേതനവും നല്‍കണം- ടി സിദ്ദിഖ് എം എല്‍ എ

      കല്‍പ്പറ്റ: ദീര്‍ഘകാലമായി എലസ്റ്റന്‍ എസ്റ്റേറ്റ് തൊഴിലാളികള്‍ക്ക് ശമ്പളവും ജോലിയും മറ്റ് ആനുകൂല്യങ്ങളും നല്‍കാത്തതില്‍ പ്രതിഷേധിച്ച് സമരം നടത്തി വരികയാണ്. ഇതേ തുടര്‍ന്ന് കല്‍പ്പറ്റ നിയോജകമണ്ഡലം എം എല്‍ എ അഡ്വ: ടി. സിദ്ധിഖ് തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടിയെ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയായ റോസ് ഹൗസില്‍ വച്ച് ഇന്ന് (23.12.2023)രാവിലെ കൂടിക്കാഴ്ച നടത്തി. സംയുക്ത സമരസമിതിയുടെ ഭാഗമായി ഐഎന്‍ടിയുസി ജില്ലാ പ്രസിഡണ്ട് പി.പി ആലി നല്‍കിയ അപേക്ഷ ഉള്ളടക്കം ചെയ്തു കൊണ്ട് മന്ത്രിക്ക് എംഎല്‍എ കത്ത്…

      Read More

      മെത്തഫിറ്റാമിനുമായി യുവാവ് അറസ്റ്റിലായി.

      ബത്തേരി : ക്രിസ്തുമസ് പുതുവത്സര സ്പെഷൽ ഡ്രൈവിനോട് അനുബന്ധിച്ച് ബത്തേരി എക്സൈസ് റേഞ്ച് പാർട്ടി സംസ്ഥാന അതിർത്തിയായ പൊൻകുഴിയിൽ നടത്തിയ വാഹന പരിശോധനയിൽ മൈസൂരിൽ നിന്നു തൃശൂരിലേക്കുള്ള കേരള ആർ. ടി. സി.ബസ്സിലെ യാത്രക്കാരനിൽ നിന്ന് 30 ഗ്രാം അതിമാരക മയക്കു മരുന്നായ മെത്താ ഫിറ്റമിൻ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ലയിൽ അടിവാരം പൂവിലേരി വീട്ടിൽ മുഹമ്മദ് ഫയാസ് (29) അറസ്റ്റിലായി. ബത്തേരി എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ പി. ബാബുരാജിന്റെ നേതൃത്വത്തിലുള്ള പരിശോധന സംഘത്തിൽ അസി….

      Read More

      “മിദാദ്”ജില്ലാ തല ശില്പശാല നടത്തി; വിദ്യാഭാസ രംഗത്ത് കാലോചിത മാറ്റങ്ങൾക്ക് സമസ്ത നേതൃത്വം നൽകി : കെ. വി. എസ് തങ്ങൾ

      പനമരം : രാജ്യത്ത് ആദ്യമായി “മിദാദ്” എന്ന പേരിൽ വിദ്യാഭ്യാസ ആപ്പ് രൂപ കൽപ്പന ചെയ്ത് സമസ്ത നടത്തിക്കൊണ്ടിരിക്കുന്ന മുന്നേറ്റങ്ങൾ മാതൃകാ പരമാണെന്ന് എസ്. കെ. ജെ. എം ജില്ലാ പ്രസിഡണ്ട് സയ്യിദ് കെ. വി. എസ് തങ്ങൾ അഭിപ്രായപ്പെട്ടു. എസ് .കെ.എം.എം.എ , എസ്. കെ. ജെ.എം ജില്ലാ കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ പനമരം മൻസൂറുൽ ഇസ് ലാം മദ്‌റസയിൽ നടത്തിയ “മിദാദ്” ആക്ടിവേഷൻ സമ്മിറ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ്. കെ. എം. എം….

      Read More