വെള്ളമുണ്ട :പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ തൊണ്ണൂറാം വാർഷികത്തോടനുബന്ധിച്ച് കുട്ടികൾക്കായുള്ള 69-ാമത് പുസ്തക പരിചയം നടന്നു. യുവ എഴുത്തുകാരിയായ അർച്ചന ദേവിയുടെ “മധുരനാരങ്ങ” എന്ന പുസ്തക ചർച്ച ചടങ്ങിൽ ലൈബ്രറി സെക്രട്ടറി മണികണ്ഠൻ മാഷ് അധ്യക്ഷത വഹിച്ചു. നിരൂപകനും സംഗീതസംവിധായകനും ആയ മണി രാജഗോപാൽ പുസ്തക അവതരണം നടത്തി.
എ.യു.പി സ്കൂൾ ഹെഡ്മിസ്ട്രസ് ഷൈല ടീച്ചർ, മുൻ എച്ച്.എം ജ്യോതി ടീച്ചർ, ലൈബ്രറി പഞ്ചായത്ത് കമ്മിറ്റി അംഗം ചന്ദ്രശേഖരൻ, മിഥുൻ മുണ്ടക്കൽ എഴുത്തുകാരനായ ജാഫർ അമീർ യുസി
ഷഹർബാൻ, ബാബുരാജ്, ചന്ദ്രശേഖരൻ വനിതാവേദി അംഗം ശാരദ ടീച്ചർ എന്നിവർ സംസാരിച്ചു.
