സ്വകാര്യ ബസ് സർവീസ് മേഖലയിലെ പ്രതിസന്ധി പരിഹരിരിച്ച് ജനങ്ങളുടെ യാത്രാസൗകര്യം ഉറപ്പാക്കാൻ സർക്കാർ അടിയന്തിരമായി ഇടപെടണം: സിപിഐ എം
ജില്ലയിലെ സ്വകാര്യ ബസ് സർവീസ് മേഖലയിലെ പ്രതിസന്ധി പരിഹരിക്കണമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു. തിങ്കളാഴ്‌ച ബസ് ജീവനക്കാർ ഉടമകളുടെ പിന്തുണയോടെ സൂചനാ പണിമുടക്ക് നടത്തുകയാണ്. ജൂലൈ ഒന്നുമുതൽ അനിശ്ചിതകാലം സർവീസ് നിർത്തിവയ്‌ക്കാനാണ് തീരുമാനം. ഒന്നുമുതൽ ഓട്ടം നിർത്താൻ മുന്നൂറോളം ബസ് ഉടമകൾ മോട്ടോർ വാഹന വകുപ്പിന് ഫീസ് അടച്ച് ജി ഫോം നൽകി. ഒരുവർഷത്തേക്ക് സർവീസ് നിർത്താണ് ജി ഫോം നൽകിയത്. വരും ദിവസം കൂടുതൽപേർ നൽകും. സർവീസ് നിർത്തിയാൽ ജില്ലയിലെ യാത്രാപ്രശ്‌നം ഗുരുതരമാകും….
