പടിഞ്ഞാറത്തറ : വയനാട് ജില്ലയിലെ ചുരം യാത്ര പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുന്നതിനുവേണ്ടി 1994ൽ അന്നത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി കെ ബാവയുടെ അധ്യക്ഷതയിൽ അന്നത്തെ മുഖ്യമന്ത്രി കെ കരുണാകരൻതുടക്കം കുറിച്ച വയനാട്ടിലെ പ്രധാന ചുരം ബദൽ പാതയായ പടിഞ്ഞാറത്തറ പൂഴിത്തോട് ബദൽ പാത എത്രയും പെട്ടെന്ന് യാഥാർത്ഥ്യമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വയനാട് ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റി കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി കെ ബഷീറിന് നിവേദനം നൽകി. പടിഞ്ഞാറത്തറയിൽ നിന്നും കോഴിക്കോട് എത്താൻഏതാണ്ട് ചുരുങ്ങിയ കിലോമീറ്റർ മാത്രമുള്ള ബദൽ പാതയ്ക്ക് നിലവിൽ വലിയ ഹെയർപിൻ വളവുകളോ കയറ്റമോ ചരിവുകളോ ഒന്നുമില്ല.പാതയുടെ പടിഞ്ഞാറത്തറ ഭാഗത്തുള്ള ഏതാണ്ട് 7 കിലോമീറ്റർ ഭാഗവും പൂഴിത്തോട് ഭാഗത്തുള്ള ഏതാണ്ട് 7 കിലോമീറ്റർ ഭാഗവും പ്രവർത്തി പൂർത്തീകരിച്ചിട്ടുണ്ട്.ബാക്കി വരുന്ന ഭാഗം വന മേഖല ആയതിനാൽ അവിടെ പ്രവർത്തികൾ ഒന്നും നടന്നിട്ടില്ല.കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിക്കാത്തതാണ് ഇതിന് കാരണം.കഴിഞ്ഞ സർക്കാർ ബദൽ പാതയുടെ സർവ്വേ പൂർത്തീകരിക്കുന്നതിന് വേണ്ടി ഒന്നരക്കോടി രൂപ അനുവദിക്കുകയും വനം പൊതുമരാമത്ത് റവന്യൂ പഞ്ചായത്ത് വകുപ്പുകളുടെ സംയുക്ത ആഭിമുഖ്യത്തിൽ.സർവ്വേ നടപടികൾ പൂർത്തിയാക്കുകയും പാതയുടെ മുഴുവൻ വിവരങ്ങളും അടങ്ങിയ റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കുകയും ചെയ്തിട്ടുള്ളതാണ് .റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സർക്കാർ പാതയുടെ ഡി പി ആർ തയ്യാറാക്കുകയും ചെയ്തതാണ്.പാതയുടെ പൂർത്തീകരണത്തിന് ഏതാണ്ട് 500 കോടി രൂപയിൽ താഴെ മാത്രം ചെലവ് വരുന്ന വയനാട്ടിലെ ഏറ്റവും എളുപ്പത്തിൽ പൂർത്തിയാക്കാൻ കഴിയുന്ന ഏക ബദൽ പാതയാണ് പടിഞ്ഞാറത്തറ പൂ ഴിത്തോട് ചുരം ബദൽ പാത.ബദൽ പാതയുടെ പൂർത്തീകരണത്തിന് സർക്കാർ മുൻകൈയെടുക്കണം എന്നും പുതിയ സർക്കാരിൽ ജനങ്ങൾക്ക് വലിയ പ്രതീക്ഷ ഉണ്ടെന്നും ഉടൻ പാത യാഥാർത്ഥ്യമാക്കി വയനാടിന്റെ ചുരം യാത്ര പരിഹാരത്തിന് നടപടികൾ കൈക്കൊള്ളണമെന്നും വയനാട് ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റി മന്ത്രിയോട് ആവശ്യപ്പെട്ടു. വയനാട് ജില്ലക്ക് അകത്തുള്ള വന മേഖലയിലെ സർവ്വേ നടപടികൾ പൂർത്തിയായതാണ്. ഇനി കോഴിക്കോട് ജില്ലയിലെ വനമേഖലയിലെ സർവ്വേ നടപടികളാണ് പൂർത്തിയാക്കാൻ ഉള്ളത്. സർവ്വേ നടപടികൾ ആരംഭിക്കുന്നതിന് നവംബർ മാസം ആദ്യവാരത്തിൽ വനമന്ത്രി ഉൾപ്പെടെയുള്ള മന്ത്രി തല മീറ്റിംഗ് തിരുവനന്തപുരത്ത് ചേരുമെന്നും പാത യാഥാർത്ഥ്യമാക്കുന്നതിന് ആവശ്യമായിട്ടുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി മുസ്ലിം ലീഗ് നേതാക്കൾക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി ഉറപ്പു നൽകി മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് കെ കെ അഹമ്മദ് ഹാജി. ജനറൽ സെക്രട്ടറി ടി മുഹമ്മദ് ഭാരവാഹികളായ റസാ കൽപ്പറ്റ എം മുഹമ്മദ് ബഷീർ ഹാരിസ് കണ്ടിയൻ മണ്ഡലം ഭാരവാഹികളായ സലീം മേമന എം എ അസൈനാർ സി കെ ഹാരിഫ് അവറാൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് മന്ത്രിക്ക് നിവേദനം നൽകിയത്.
പടിഞ്ഞാറത്തറ പൂഴിത്തോട് ബദൽ റോഡ് ഉടൻ യാഥാർത്ഥ്യമാക്കണം പൊതുമരാമത്ത് വകുപ്പുമന്ത്രിക്ക് നിവേദനം നൽകി: മുസ്ലിം ലീഗ്
