“വാക്ക് വിത്ത് റാന്തൽ” പരിപാടി സംഘടിപ്പിച്ചു.

    തിരഞ്ഞെടുപ്പിന്റെ അവസാനഘട്ട പ്രചാരണത്തിന് ആവേശം പകരാൻ കൽപ്പറ്റ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പി.കെ. അനിൽകുമാറിന്റെ നേതൃത്വത്തിൽ മേപ്പാടി ടൗണിൽ “വാക്ക് വിത്ത് റാന്തൽ” പരിപാടി സംഘടിപ്പിച്ചു. പ്രവർത്തകരുടെയും നാട്ടുകാരുടെയും വലിയ പങ്കാളിത്തത്തോടെ നടന്ന പരിപാടി ശ്രദ്ധേയമായി. റാന്തൽ തെളിച്ചുകൊണ്ട് നടത്തിയ കാൽനട പ്രചാരണത്തിൽ നിരവധി പേർ അണിനിരന്നു. വഴിയോരങ്ങളിൽ കാത്തുനിന്നവരും, കാൽനടയാത്രക്കാരും, വാഹനങ്ങളിൽ കടന്നുപോയവരുമെല്ലാം സ്ഥാനാർത്ഥിക്ക് പിന്തുണ അറിയിച്ച് അഭിവാദ്യം ചെയ്തു. തിരക്കുകൾക്കിടയിലും പലരും ഓടിയെത്തി കൈകൊടുത്ത് വിജയാശംസകൾ നേർന്നത് പ്രചാരണത്തിന് കൂടുതൽ ആവേശം നൽകി. ബസ്…

    Read More

      പുകയില വിരുദ്ധ ദിനം; പരിശോധനകളും, ബോധവൽക്കരണവും നടത്തും

      കൽപറ്റ:ലോക പുകയില വിരുദ്ധ ദിനത്തോടനുബന്ധിച്ച് ജില്ലയിൽ വ്യാപകമായ ബോധവൽക്കരണ പരിപാടികളും നിയമലംഘനങ്ങൾ തടയാൻ ശക്തമായ പരിശോധനയും നടത്തും. ജില്ലയിലെ പുകയില നിയന്ത്രണ പരിപാടികളുടെ പുരോഗതി വിലയിരുത്താൻ ജില്ലാ കലക്ടർ ഡി.ആർ മേഘശ്രീയുടെ അധ്യക്ഷതയിൽ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ യോഗം ചേർന്നു. ദേശീയ പുകയില നിയന്ത്രണ പരിപാടിയുടെ ഭാഗമായി പൊതുജനങ്ങളെ ബോധവൽക്കരിക്കുന്നതിനൊപ്പം പുകയില കാരണമായുണ്ടാകുന്ന രോഗങ്ങളും മരണങ്ങളും കുറയ്ക്കാനും കുട്ടികളെയും യുവാക്കളെയും പുകയില ഉപയോഗത്തിൽ നിന്ന് തടയാനും ലക്ഷ്യമിട്ട് വിവിധ പരിപാടികൾ ജില്ലയിൽ സംഘടിപ്പിക്കും.   ലോകാരോഗ്യ സംഘടനയുടെ…

      Read More

      മണ്ണ്, മണല്‍ മാഫിയകളെ ഉടന്‍ അറസ്റ്റ് ചെയ്യണം; യു.ഡി.ഫ് പ്രതിഷേധ പ്രകടനം നടത്തി

      മുട്ടില്‍: അവധി ദിവസങ്ങളില്‍ അനധികൃതമായി മണ്ണ് എടുത്ത് ടിപ്പറില്‍ കടത്തുന്നത് ചോദ്യം ചെയ്ത മുട്ടില്‍ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബിന്ദു മോഹനനെ ടിപ്പര്‍ കയറ്റി കൊല്ലാന്‍ ശ്രമിച്ച ഡ്രൈവറേയും, മണ്ണ് ഉടമസ്ഥനേയും ഉടന്‍ അറസ്റ്റ് ചെയ്ത് നിയമത്തിന് മുന്നില്‍ കൊണ്ടു വരണമെന്ന് യു.ഡി.എഫ് മുട്ടില്‍ പഞ്ചായത്ത് കമ്മിറ്റി ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു. മണ്ണ് മാഫിയകള്‍ ഉദ്യോഗസ്ഥ ലോബിയുടെ മൗനാനുവാദത്തോടെയാണ് ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. സംഭവം നടന്ന് രണ്ട് ദിവസമായിട്ടും…

      Read More

      കാപ്പ: പ്രവേശന വിലക്ക് ലംഘിച്ചയാള്‍ അറസ്റ്റില്‍.

      ബത്തേരി : കാപ്പ നിയമ പ്രകാരം വയനാട് ജില്ലയിലേക്ക് പ്രവേശന വിലക്കുള്ള പ്രതി വിലക്ക് ലംഘിച്ചതിനെ തുടര്‍ന്ന് അറസ്റ്റ് ചെയ്ത് പോലീസ്. നെന്മേനി, കോളിയാടി, പാറക്കുഴി വീട്ടില്‍ സനു സാബു(24)വിനെയാണ് ബത്തേരി പോലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച ബത്തേരി ചുള്ളിയോട് റോഡില്‍ വെച്ചായിരുന്നു അറസ്റ്റ്. ഡി.ഐ.ജിയൂടെ ഉത്തരവ് പ്രകാരം 12.04.2024 തീയതി മുതല്‍ ഒരു വര്‍ഷത്തേക്ക് വയനാട് ജില്ലയിലേക്ക് പ്രവേശിക്കാന്‍ വിലക്ക് ഏര്‍പ്പെടുത്തി നാടു കടത്തിയ പ്രതിയാണ് ഇയാള്‍. ഇയാള്‍ക്ക് ബത്തേരി, അമ്പലവയല്‍ സ്റ്റേഷനുകളിലായി കേസുകളുണ്ട്. ഇയാളെ…

      Read More

      കുറുവാ ഇക്കോ ടൂറിസം കേന്ദ്രം: മന്ത്രി ഓ.ആർ.കേളു മൗനം വെടിയണം – യൂത്ത് കോൺഗ്രസ്

      മാനന്തവാടി : കുറുവാ ഇക്കോ ടൂറിസം കേന്ദ്രം വന്യമൃഗ ശല്യത്തിൻ്റെ പേര് പറഞ്ഞ് പ്രധാന കവാടം ഒഴിവാക്കി വന്യമൃഗശല്യം രൂക്ഷമായ പാക്കം കവാടം തുറന്നു കൊടുത്തത് വനം വകുപ്പിന്റെ നടപടി ദുരൂഹമാണെന്നും ഇത് കണ്ടില്ലെന്ന് നടിക്കുന്ന ഡി എം സി ചെയർമാൻ കൂടിയായിട്ടുള്ള മന്ത്രി ഓ.ആർ.കേളു മൗനം വെടിയണമെന്ന് കോൺഗ്രസ് മാനന്തവാടി നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. വനം വകുപ്പിനെ ഉപയോഗിച്ച് കുറുവാ ടൂറിസത്തെ മുരടിപ്പിക്കുന്ന നടപടിയാണ് മന്ത്രി സ്വീകരിക്കുന്നത്.കഴിഞ്ഞ ഫെബ്രുവരിയിൽ കാട്ടാനയുടെ അക്രമത്തിൽ കൊല്ലപ്പെട്ട പനച്ചിയിൽ…

      Read More

      പ്രദേശിക കുടിവെള്ള വിതരണ പദ്ധതി മന്ത്രി ഒ.ആർ.കേളു ഉദ്ഘാടനം ചെയ്തു

      പടിഞ്ഞാറത്തറ: പുതുശ്ശേരിക്കടവ് മർകസ്-ആർ.സി.എഫ്.ഐ ചാരിറ്റി ഫണ്ട് കൊണ്ട് നിർമിച്ച പൊതുകിണർ-ശുദ്ധജല വിതരണ പദ്ധതി ഉദ്ഘാടനം മന്ത്രി ഒ.ആർ.കേളു നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് പി. ബാലൻ അധ്യക്ഷത വഹിച്ചു. കിണറിനുള്ള സ്ഥലം സൗജന്യമായി നൽകിയ എടവെട്ടൻ അമ്മദ് ഹാജിയെ ആദരിച്ചു. വാർഡ് മെമ്പർ ഇ. മുഹമ്മദ് ബഷീർ, റവ.ഫാദർ ബാബു നീറ്റുങ്കര, മുഹ്യുദ്ധീൻ സഅദി,ഉബൈദുള്ള സഖാഫി, സയ്യിദ് മിസ്ഹബ് നൂറാനി, സതീഷ്കുമാർ എം.ജി, നൗഫൽ.കെ, ജോൺബേബി, ഹംസ ദാരിമി, കോമ്പി അബ്ദുള്ള എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ 2024 നീറ്റ്…

      Read More

      കമ്പളക്കാട് എസ്റ്റേറ്റ് ഗോഡൗണില്‍ ജോലിക്കാരന്റെ കഴുത്തില്‍ കത്തി വെച്ച് കുരുമുളകും കാപ്പിയും കവര്‍ച്ച ചെയ്ത സംഭവം; സഹോദരങ്ങള്‍ പിടിയില്‍

      കമ്പളക്കാട്: എസ്റ്റേറ്റ് ഗോഡൗണില്‍ അതിക്രമിച്ചു കയറി ജോലിക്കാരന്റെ കഴുത്തില്‍ കത്തി വെച്ച് ഭീഷണിപ്പെടുത്തി കാപ്പിയും കുരുമുളകും കവര്‍ന്ന കേസില്‍ സഹോദരങ്ങളെ വയനാട് പോലീസ് കോഴിക്കോട് നിന്ന് പിടികൂടി. കോഴിക്കോട്, പൂനൂര്‍, കുറുപ്പിന്റെക്കണ്ടി പാലംതലക്കല്‍ വീട്ടില്‍ അബ്ദുള്‍ റിഷാദ്(29), കെ.പി. നിസാര്‍(26) എന്നിവരെയാണ് വയനാട് ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. കവർച്ച നടത്തിയ ശേഷം കുന്ദമംഗലം, പെരിങ്ങളത്ത് വാടക വീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതികളെ ചൊവ്വാഴ്ച പുലര്‍ച്ചെ പോലീസ് വീടു വളഞ്ഞ് സാഹസികമായി പിടികൂടുകയായിരുന്നു….

      Read More

        സ്വർണവില ഇടിയുകയാണോ? പ്രതീക്ഷകള്‍ക്ക് വിപരീതം; സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു

        കൽപ്പറ്റ:സ്വർണാഭരണ പ്രേമികള്‍ക്ക് ആശ്വാസമായി സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇന്ന് ഇടിവ് രേഖപ്പെടുത്തി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഉയർന്ന നിലയിലായിരുന്ന വിലയിൽ ഇന്ന് 1640 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. 22 കാരറ്റ് സ്വർണ്ണത്തിന് പവന് 1640 രൂപ കുറഞ്ഞതോടെ വില 117400 രൂപയിലെത്തി. ഇന്നലെ ഒരു പവൻ സ്വർണ്ണത്തിന് 119040 രൂപയായിരുന്നു വില. ഗ്രാമിന് 205 രൂപയുടെ കുറവാണ് ഇന്ന് ഉണ്ടായിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വർണ്ണത്തിന് 14,675 രൂപ എന്ന നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്. 18…

        Read More

        സർക്കാർ ജീവനക്കാരും അധ്യാപകരും പണിമുടക്കും: ജോയിൻ്റ് കൗൺസിൽ

        കൽപ്പറ്റ: സംസ്ഥാന സർക്കാർ ജീവനക്കാരും അധ്യാപകരും തങ്ങളുടെ മേഖലയിൽ നടക്കുന്ന അവകാശ നിഷേധങ്ങൾക്ക് എതിരായി പണിമുടക്ക് അടക്കമുള്ള വലിയ പ്രക്ഷോഭങ്ങളിലേക്ക് കടക്കാൻ നിർബന്ധിത മാവുകയാണെന്ന് ജോയിൻ്റ് കൗൺസിൽ സംസ്ഥാന വൈസ് ചെയർമാൻ നരേഷ്കുമാർ കുന്നിയൂർ പറഞ്ഞു. ജോയിൻ്റ് കൗൺസിൽ വയനാട് ജില്ലാ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇതിനു മുന്നോടിയായി തിരുവനന്തപുരത്ത് സംസ്ഥാന സെക്രട്ടേറിയേറ്റിനു മുമ്പിൽ ഡിസംബർ മാസം 10 തീയതി മുതൽ 36 മണിക്കൂർ സംഘടിപ്പിക്കുന്ന രാപ്പകൽ സമരം വിജയിപ്പിക്കുവാൻ കൺവെൻഷൻ തീരുമാനിച്ചു. ജീവനക്കാരുടെ പങ്കാളിത്തപെൻഷൻ…

        Read More

          ചിരാത് എസ് പി സി ഓണം ക്യാമ്പ് സംഘടിപ്പിച്ചു 

          പിണങ്ങോട്: കുട്ടികളിൽ നേതൃഗുണം വർദ്ധിപ്പിക്കുക, ലക്ഷ്യബോധം ഉണ്ടാക്കിയെടുക്കുക, ആത്മവിശ്വാസത്തോടെ പ്രവർത്തിക്കാൻ പ്രാപ്തരാക്കുക എന്നീ ലക്ഷ്യങ്ങളോടെ പിണങ്ങോട് വയനാട് ഓർഫനേജ് ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡൻസ് പോലീസ് കേഡറ്റുകൾക്ക് വേണ്ടി ചിരാത് എന്ന പേരിൽ സംഘടിപ്പിച്ച ത്രിദിന ഓണം ക്യാമ്പ് അഡ്വ ടി സിദ്ദിഖ് എംഎൽഎ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് ഷമീം പാറക്കണ്ടി അധ്യക്ഷത വ ഹിച്ചു. വെങ്ങപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഇ കെ രേണുക മുഖ്യാതിഥിയായി. സൈബർ സുരക്ഷ എന്ന വിഷയത്തിൽ അബ്ദുൽസലാം ക്ലാസ്…

          Read More