പാചകത്തിനിടെ ഗ്യാസ് സ്റ്റൗവിന്റെ ഗ്ലാസ് പൊട്ടിത്തെറിച്ച് യുവതിക്ക് പരിക്ക്

മീനങ്ങാടി: പാചകം ചെയ്യുന്നതിനിടെ ഗ്ലാസ് ടോപ്പ് ഗ്യാസ് സ്റ്റൗ ഭീകരശബ്ദത്തോടെ പൊട്ടിത്തെറിച്ച് യുവതിക്ക് സാരമായി പരിക്കേറ്റു . മീനങ്ങാടി 54 സ്വദേശിനി വിസ്മയ അമലിനാണ് നെറ്റിയിൽ ആഴത്തിൽ മുറിവേറ്റത്.സ്റ്റൗവിന്റെ കട്ടിയുള്ള ഗ്ലാസ് ചില്ലുകൾ വൻ ശബ്ദത്തോടെ ചിതറിത്തെറിച്ചതിനൊപ്പം, സ്റ്റൗവിന് മുകളിൽ ഇരുന്നിരുന്ന പ്രഷർ കുക്കർ മുകളിലേക്ക് ഉയർന്നുപൊങ്ങി വിസ്മയയുടെ നെറ്റിയിലേക്ക് ശക്തമായി ഇടിക്കുകയായിരുന്നു വലിയ ശബ്ദവും നിലവിളിയും കേട്ടെത്തിയ കുടുംബാംഗങ്ങളും സമീപവാസികളും ചേർന്ന് രക്തത്തിൽ കുളിച്ച വിസ്മയയെ ഉടൻതന്നെ മീനങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് പരിക്ക് സാരമായതിനാൽ വിദഗ്ദ്ധ ചികിത്സയ്ക്കായി മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *