വയനാട് എന്‍ജിനീയറിങ് കോളെജ് ഓണ്‍ലൈന്‍ പരീക്ഷ കേന്ദ്രം മന്ത്രി ആര്‍. ബിന്ദു ഉദ്ഘാടനം ചെയ്യും

മാനന്തവാടി: വയനാട് എന്‍ജിനീയറിങ് കോളേജ് ക്യാമ്പസില്‍ വയനാട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി നിര്‍മ്മാണം പൂര്‍ത്തീകരിച്ച ഓണ്‍ലൈന്‍ പരീക്ഷാ കേന്ദ്രത്തിന്റെയും സെന്റര്‍ ഫോര്‍ കണ്‍സ്ട്രക്ഷന്‍ ടെക്‌നോളജി ഡവലപ്മെന്റ് ആന്‍ഡ് ട്രെയിനിങ് സെന്ററിന്റെയും പ്രവര്‍ത്തനോദ്ഘാടനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു 26 നു രാവിലെ 11.30 ന് നിര്‍വഹിക്കും. തലപ്പുഴ എന്‍ജിനീയറിങ് കോളജില്‍ നടക്കുന്ന പരിപാടിയില്‍ മന്ത്രി ഒ. ആര്‍ കേളു അധ്യക്ഷനാകും. പ്രിയങ്ക ഗാന്ധി എം പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍,…

Read More

വിദ്യാർത്ഥികള്‍ക്ക് ലാപ്ടോപ്പുകളും, സ്കോളർഷിപ്പും വിതരണം ചെയ്തു

മുള്ളന്‍കൊല്ലി: മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിദ്യാർത്ഥികള്‍ക്ക് സ്കോളർഷിപ്പിപ്പും ലാപ്ടോപ്പുകളും വിതരണം ചെയ്തു. പ്രഫഷണല്‍ ബിരുദം, ബിരുദം, ബിരുദാനന്തര കോഴ്സുകള്‍ക്ക് സർക്കാർ അംഗീകൃത കോളേജുകളിലും, യൂണിവേഴ്സിറ്റികളിലും പഠിക്കുന്ന 16 പട്ടികജാതി വിദ്യാർത്ഥികള്‍ക്കാണ് ലാപ്ടോപ്പുകളും, സ്കോളർഷിപ്പും വിതരണം ചെയ്തത്. ഗ്രാമ പഞ്ചായത്ത് ഈ ഇനത്തില്‍ പത്ത് ലക്ഷം രൂപയാണ് വകയിരുത്തി ചെലവഴിച്ചത്. ഗ്രാമസഭകള്‍ തെരഞ്ഞെടുത്ത അർഹരായ വിദ്യാർത്ഥികള്‍ വിദ്യാഭ്യാസത്തിനായി ഈ പദ്ധതി ഏറെ പ്രയോജനം ചെയ്തുവെന്ന് ഗ്രാമ പഞ്ചായത്തില്‍ സംഘടിപ്പിച്ച വിതരണോദ്ഘാടന ചടങ്ങിനെ അഭിസംബോധന…

Read More

ജില്ലാതല പട്ടയമേള 26 ന് : 759 പട്ടയങ്ങള്‍ വിതരണം ചെയ്യും

എല്ലാവര്‍ക്കും ഭൂമി എല്ലാ ഭൂമിക്കും രേഖയെന്ന ലക്ഷ്യത്തോടെ ജില്ലാതല പട്ടയ മേളയില്‍ 795 പട്ടയങ്ങള്‍ വിതരണം ചെയ്യും. സുല്‍ത്താന്‍ ബത്തേരി നഗരസഭ ഹാളില്‍ ഫെബ്രുവരി 26 ന് രാവിലെ 10.30 ന് നടക്കുന്ന ജില്ലാതല പട്ടയ മേള മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും. 1964- ലെ കേരള ഭൂപതിവ് ചട്ടപ്രകാരം 188 പട്ടയങ്ങള്‍, മിച്ചഭൂമി വിഭാഗത്തില്‍ 77, 300 ക്രയ സര്‍ട്ടിഫിക്കറ്റ്, 13 കൈവശ രേഖ, മൂന്ന് ദേവസ പട്ടയങ്ങള്‍ ജില്ലാതല പട്ടയ മേളയില്‍…

Read More

മെത്താംഫിറ്റാമിൻ പിടികൂടിയ കേസ്; ഒരാൾ കൂടി അറസ്റ്റിൽ

തോൽപ്പെട്ടി: തോൽപ്പെട്ടി ചെക്ക് പോസ്റ്റിൽ നിന്നും 388 ഗ്രാം മെത്താംഫിറ്റാമിൻ പിടികൂടിയ കേസിൽ പ്രധാന പ്രതി അറസ്റ്റിലായി. കോഴിക്കോട്, മാനിപുരം, മുച്ചിലോട്ടുകുഴിയിൽ വീട്ടിൽ അബൂബക്കർ മകൻ മുഹമ്മദ് മിദ്ല‌ാജ് ആണ് അറസ്റ്റിൽ ആയത്. നിലവിൽ നാല് കോമേഴ്ഷ്യൽ ക്വാണ്ടിറ്റി കേസിലെ പ്രതി യാണ് ഇയാൾ. ഈ കേസിൽ 2 പേർ നേരത്തെ പിടിയിലായിരുന്നു. വയനാട് അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർ എസ്.നിജുമോൻ്റെ നേതൃത്വത്തിൽ സിവിൽ എക്സൈസ് ഓഫീസർമാരായ ശ്രീജ മോൾ പി.എൻ, സുഷാദ് പി.എസ്, ബേസിൽ സി.എം എന്നിവർ…

Read More

പി എസ് സി പ്രായപരിധി കൂട്ടി; 40 വയസ് വരെ അപേക്ഷിക്കാം

തിരുവനന്തപുരം: പിഎസ് സി പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള ഉദ്യോഗാര്‍ഥികളുടെ പ്രായപരിധി കൂട്ടി. ജനറല്‍ വിഭാഗത്തില്‍ നാലുവര്‍ഷം കൂട്ടി ഉദ്യോഗാര്‍ഥികളുടെ പ്രായപരിധി 40 വയസാക്കി. അതായത് ജനറല്‍ വിഭാഗത്തിലുള്ളവര്‍ക്ക് പിഎസ് സി പരീക്ഷയ്ക്ക് 40 വയസ് വരെ അപേക്ഷിക്കാം. പ്രായപരിധി വര്‍ധിപ്പിക്കണമെന്ന ജസ്റ്റിസ് ജെ ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം അംഗീകരിക്കുകയായിരുന്നു. നിലവില്‍ ജനറല്‍ വിഭാഗത്തില്‍ നിന്നുള്ളവര്‍ക്ക് 36 വയസ് വരെ മാത്രമാണ് അപേക്ഷിക്കാനാവുക. ഇതാണ് നാലുവര്‍ഷം കൂട്ടി 40 വയസാക്കിയത്. ആനുപാതികമായി ഒബിസി, എസ്…

Read More

ദേശീയ തലത്തിൽ 14 റാങ്കുകളുമായി മലബാർ ഭദ്രാസനം

കൽപ്പറ്റ:എം.ജെ.എസ്.എസ്.എ യുടെ 2025ലെ വാർഷിക പരീക്ഷയിൽ ദേശീയ തലത്തിൽ 14 റാങ്കുകൾ മലബാർ ഭദ്രാസനത്തിന് ലഭിച്ചു. അഞ്ച് മുതൽ + 2 വരെ ക്ലാസുകളിലെ ദേശീയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചപ്പോഴാണ് ഉജ്ജ്വല വിജയം കരസ്ഥമാക്കിയത്. അഞ്ചാം ക്ലാസിൽ മീനങ്ങാടി സെൻ്റ് മേരീസിലെ എൽ നിമ ജോർജ് , ആറാം ക്ലാസിൽ കണിയാമ്പറ്റ സെൻ്റ് ജോർജിലെ ഡിവൈന വിനു , താളൂർ സെൻ്റ് ജോർജിലെ എൻ മരിയ ഷിനു എന്നിവർ മൂന്നാം റാങ്കുകൾ നേടി. ഏഴാം ക്ലാസിൽ ചെതലയം…

Read More

വയനാട് കോഫീ ഗ്രോവേഴ്സ് അസോസിയേഷൻ്റെ “കോഫീ ടോക്ക്” മാഗസിൻ പ്രകാശനം ചെയ്തു.

ചുണ്ടേൽ : വയനാടൻ കാപ്പിയും മറ്റനുബന്ധ കൃഷിയുമായി ബന്ധപ്പെട്ട കാർഷിക അറിവുകൾ കൃഷിക്കാരിലേക്ക് എത്തിക്കുന്നതിനു വേണ്ടിയുള്ള മാഗസിനാണ് കോഫീ ടോക്ക് ‘ കോഫീ ബോർഡ് ജോ. ഡയറക്ടർ കറുത്ത മണി വയനാട് പ്രിൻസിപ്പാൾ കൃഷി ഓഫീസർ രാജി വർഗീസിന് നൽകി കോഫീ ടോക്ക് പ്രകാശനം ചെയ്തു. ബാലഗോപാൽ ഐ എ എസ് (റിട്ടയേർഡ്) ഡോ. രുദ്ര ഗൗഡ ( ഡപ്യൂട്ടി ഡയറക്ടർ, റിസേർച്ച്) ബാസവരാജ് എം ചുളക്കി ( ഡപ്യൂട്ടി ഡയറക്ടർ എക്സ്റ്റൻഷൻ) മാഗസിൻ ചീഫ് എഡിറ്റർ…

Read More

മാനന്തവാടിയിൽ വിഖായ ഇഫ്താർ ടെന്റ്ന് തുടക്കമായി

മാനന്തവാടിയിൽ വിഖായ ഇഫ്താർ ടെന്റ്ന് തുടക്കമായി. skssf വിഖായയുടെ നേതൃത്വത്തിൽ വർഷങ്ങളായി സംഘടിപ്പിച്ചുവരുന്ന ഇഫ്താർ ടെന്റ്മാനന്തവാടിയിലും ആരംഭിച്ചു. എസ് കെ എസ് എസ് എഫ് വിഖായ സംസ്ഥാന ചെയർമാൻ മുഹ്‌യിദ്ദീൻ കുട്ടി യമാനി ടെന്റിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. നൗഫൽ മാനന്തവാടി,ഉനൈസ് ഗസ്സാലി,ഇബ്രാഹിം തരുവണ ,മുജീബ് അഞ്ചുകുന്ന് തുടങ്ങിയവർ സംബന്ധിച്ചു. ജില്ലയിലെ പ്രധാന റോഡുകളും ടൗണുകളും കേന്ദ്രീകരിച്ചാണ് യാത്രക്കാർക്ക് നോമ്പുതുറക്കാനായി ഇഫ്താർ ടെന്റുകൾ സംഘടന സംവിധാനിക്കുന്നത്. കഴിഞ്ഞ വർഷം പതിനായിരത്തിലേറെ ആളുകൾക്ക് ഇഫ്താർ ടെന്റിലൂടെ നോമ്പ് തുറക്കാനുള്ള സംവിധാനം…

Read More

വയനാട് മെഡിക്കൽ കോളേജ്: ജീവനക്കാരുടെ ക്ഷാമം അടിയന്തിരമായി പരിഹരിക്കണം: എസ്‌ഡിപിഐ

മാനന്തവാടി: വയനാട് മെഡിക്കൽ കോളേജിൽ നിലനിൽക്കുന്ന ഗുരുതരമായ ജീവനക്കാരുടെ ക്ഷാമം അടിയന്തരമായി പരിഹരിക്കണമെന്ന് എസ്‌ഡിപിഐ മാനന്തവാടി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. 261 നഴ്സിംഗ് ഓഫീസർമാർ ആവശ്യമുള്ള സ്ഥാനത്ത് 127 പേർ മാത്രമാണ് നിലവിലുള്ളത്. കൂടാതെ 40 സീനിയർ നഴ്സുമാരിൽ 20 പേരും, 82 നഴ്സിംഗ് അസിസ്റ്റന്റ്സിൽ 43 പേരും, 110 ക്ലീനിംഗ് സ്റ്റാഫിൽ 58 പേരും മാത്രമാണ് നിലവിൽ സേവനമനുഷ്ഠിക്കുന്നത്. ഇത് ആശുപത്രിയുടെ പ്രവർത്തനത്തെ സാരമായി ബാധിക്കുന്നുണ്ടെന്ന് കമ്മിറ്റി ചൂണ്ടിക്കാട്ടി. തീവ്രപരിചരണ വിഭാഗത്തിൽ (ICU) ഒരു നഴ്സിന്…

Read More

ബാങ്ക് കരസ്ഥപ്പെടുത്തിയ വീട്ടില്‍ കുടുംബം താമസം പുനരാരംഭിച്ചു

സുല്‍ത്താന്‍ ബത്തേരി: വായ്പ തിരിച്ചടവ് മുടങ്ങിയതിനെത്തുടര്‍ന്ന് ബാങ്ക് കരസ്ഥപ്പെടുത്തിയ വീട്ടില്‍ കുടുംബം തിരികെ കയറി. മൂലങ്കാവ് ചാന്തിയം കവലയിലെ ഭിന്നശേഷിക്കാരനായ ചേനമൂല ജയനും കുടും ബവുമാണ് സര്‍ഫാസി വിരുദ്ധ ജനകീയ പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം വീട്ടില്‍ താമസം പുനരാരംഭിച്ചത്. 2018ലാണ് ജയന്‍ അഞ്ച് സെന്റ് സ്ഥലവും വീടും വാങ്ങുന്നതിന് സാലറി സര്‍ട്ടിഫിക്കറ്റ് ഈട് നല്‍കി യൂണിയന്‍ ബാങ്കിന്റെ ബത്തേരി ശാഖയില്‍നിന്ന് 18,30,000 രൂപ വായ്പയെടുത്തത്. ഇതില്‍ 1,65,846 രൂപ ഗഡുക്കളായി തിരിച്ചടച്ചു. അമ്മയും ഭാര്യയും രോഗികളായതോടെ…

Read More