മേപ്പാടി ഉരുൾപൊട്ടൽ ദുരിതാശ്വാസ ക്യാമ്പിൽ കുടുംബശ്രീ കരുതൽ

    മേപ്പാടി : മേപ്പാടി കള്ളാടിയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ ദുരന്ത ബാധിതർക്ക് ആശ്വാസമായി കുടുംബശ്രീ. കുടുംബശ്രീ ജില്ലാമിഷൻ്റെ നേതൃത്വത്തിൽ അടിയന്തര സഹായങ്ങൾ ലഭ്യമാക്കിയതായി ജില്ലാ മിഷൻ കോഓർഡിനേറ്റർ അറിയിച്ചു.   കുടുംബശ്രീ സിഡിഎസിൻ്റെയും എഡിഎസിൻ്റെയും നേതൃത്വത്തിൽ ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിനും അടിയന്തര സഹായങ്ങൾ എത്തിക്കുന്നതിനുംവേണ്ട ഇടപെടലുകൾ നടത്തി വരുന്നു.ദുരന്തബാധിതരെ മാറ്റിപ്പാർപ്പിച്ച മേപ്പാടി ഗവൺമെൻ്റ് പോളി ടെക്നിക് കോളേജിലെ കമ്മ്യൂണിറ്റി കിച്ചണിലും കുടുംബശ്രീ പ്രവർത്തകർ സഹായമായി രംഗത്തുണ്ട്.   ക്യാമ്പിലെ ഭക്ഷണ വിതരണത്തിനും, പാചകം ചെയ്യുന്നതിനുമായി സിഡിഎസിൻ്റെ നേതൃത്വത്തിലുള്ള സംഘം സജീവമായി…

    Read More

      മേപ്പാടി ഇളമ്പലേരിയിൽ കുന്നിൻ മുകളിൽ അനധികൃത കുളനിർമ്മാണം

      മേപ്പാടി – മുണ്ടക്കൈ – ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന്റെ നടുക്കുന്ന ഓർമ്മകൾ വിട്ടുമാറും മുൻപേ, മേപ്പാടി പഞ്ചായത്തിലെ ഇളമ്പലേരിയിൽ പ്രദേശവാസികളെ ഭീതിയിലാഴ്ത്തി സ്വകാര്യ വ്യക്തിയുടെ അനധികൃത കുളനിർമ്മാണം. അതീവ പരിസ്ഥിതിലോലമായ ഇളമ്പലേരിയിലെ ഏലത്തോട്ടത്തിലാണ് സ്വാഭാവിക നീരൊഴുക്ക് തടസ്സപ്പെടുത്തി മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് വൻതോതിൽ കുളങ്ങൾ നിർമ്മിച്ചിരിക്കുന്നത്.   മേപ്പാടി പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിലാണ് ഈ നിയമവിരുദ്ധ നിർമ്മാണം നടക്കുന്നത്. ഇവിടെനിന്ന് ഉൽഭവിക്കുന്ന തോട് താഴെയുള്ള പതിനാറാം വാർഡിലെ എരുമല്ലിയിലെ ജനവാസ മേഖലയിലൂടെയാണ് ഒഴുകുന്നത്. നൂറിലധികം വീടുകളും നിരവധി…

      Read More

        കള്ളാടി ദുരന്തം: പരിസ്ഥിതിയെ മാനിക്കുന്ന വികസനവും ടൂറിസത്തെ രക്ഷിക്കാനുള്ള ഇടപെടലും വേണം

        വയനാട് ജില്ലയിലെ കള്ളാടിയിൽ ഉണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്കുണ്ടായ ദുരിതത്തിലും തീരാ ദുഃഖത്തിലും വയനാട് ഇക്കോ ടൂറിസം അസോസിയേഷൻ പങ്കുചേരുന്നു.പ്രകൃതിയോട് ഇടപഴകി ജീവിക്കുന്ന നമ്മുടെ ജില്ലയിൽ ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കുന്നത് അതീവ ആശങ്കയുണ്ടാക്കുന്നു. ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്കും പരിക്ക് പറ്റിയവർക്കും മറ്റു നഷ്ടങ്ങൾ ഉണ്ടായവർക്കും നീതിപൂർവ്വമായ നഷ്ടപരിഹാരം ഉറപ്പാക്കണമെന്നും അസോസിയേഷൻ സർക്കാരിനോട് ആവശ്യപ്പെടുന്നു   ഞങ്ങൾ *വികസനത്തിന് എതിരല്ല*. റോഡ്, ടൂറിസം, തൊഴിൽ – ഇതെല്ലാം ജനങ്ങൾക്ക് ആവശ്യമാണ്. പക്ഷേ ആ വികസനം *പ്രകൃതിയെ…

        Read More

          പിണങ്ങോട് ദയ ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ തൂഫാൻ ഷൂട്ടൗട്ട് മത്സരവും ലഹരിവിരുദ്ധ സെമിനാറും സംഘടിപ്പിച്ചു

          പിണങ്ങോട്: ദയ ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ പാൽമറ റിസോർട്ട് ടർഫിൽ വച്ച് തൂഫാൻ ഷൂട്ടൗട്ട് മത്സരവും ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാറും സംഘടിപ്പിച്ചു. പ്രദേശത്തെ യുവജനങ്ങളെ ലഹരി വിപത്തിനെതിരെ അണിനിരത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. ചടങ്ങിൽ എൻ.അബ്‌ദുൾ ജലീൽ അദ്ധ്യക്ഷത വഹിച്ചു.ദയാ ഗ്രന്ഥശാല സെക്രട്ടറി എം.ജിംഷാദ് സ്വാഗതം ആശംസിച്ചു. വെങ്ങപ്പള്ളി പഞ്ചായത്ത് പ്രസിഡണ്ട് ജാസർ പാലക്കൽ പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം നിർവഹിച്ചു.കൽപ്പറ്റ റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ ജി.ജിഷ്ണു ഫുട്ബോൾ കിക്കോഫ് നിർവഹിച്ചുകൊണ്ട് ഷൂട്ടൗട്ട് മത്സരത്തിന് തുടക്കം കുറിച്ചു….

          Read More

            വയനാട് ടൗണ്‍ഷിപ്പ്; കൂട്ടിയിട്ടിരിക്കുന്ന മണ്ണ് അടിയന്തിരമായി നീക്കം ചെയ്യാൻ സാങ്കേതിക സമിതി നിർദേശം

            വയനാട് ടൗണ്‍ഷിപ്പില്‍ കൂട്ടിയിട്ടിരിക്കുന്ന മണ്ണു്, നിര്‍മ്മാണ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് സാങ്കേതിക സമിതി നടത്തിയ സ്ഥലപരിശോധനയില്‍ മേഖലയില്‍ കൂട്ടിയിട്ടിരിക്കുന്ന മണ്ണ് നീക്കം ചെയ്യാന്‍ സമിതി നിര്‍ദേശിച്ചു. സോണ്‍ അഞ്ച് ഇ ക്ലസ്റ്റര്‍ വീടുകളുടെ പിന്‍ഭാഗത്ത് സ്വകാര്യ വീടുകളിലേക്ക് പുതുതായി നിര്‍മ്മിച്ച റോഡും ക്ലസ്റ്ററിന്റെ താഴെ ഭാഗത്തുള്ള വീടുകളും ക്ലസ്റ്ററിന്റെ പുറകു ഭാഗത്ത് കൂട്ടിയിട്ടിരിക്കുന്ന മണ്ണും അന്വേഷണ സംഘം സന്ദര്‍ശിച്ചു. മണ്ണ് ലെവല്‍ ചെയ്തതിന്റെ മുകളില്‍ ഷീറ്റ് വിരിച്ച് വെള്ളം തടയാനും കെട്ടികിടക്കുന്ന വെള്ളം തൊട്ടടുത്ത തോട്ടിലേക്ക്…

            Read More

              കള്ളാടി മണ്ണിടിച്ചിൽ പ്രദേശത്ത് മൂന്നാം ദിവസം നടത്തിയ തെരച്ചിലിൽ ആണ് രണ്ട് മൃതദേഹം കൂടി

              മേപ്പാടി കള്ളാടി മണ്ണിടിച്ചിൽ പ്രദേശത്ത് മൂന്നാം ദിവസം നടത്തിയ തെരച്ചിലിൽ ആണ് രണ്ട് മൃതദേഹം കൂടി കണ്ടെത്തിയത്. ഹിമാചൽപ്രദേശ് സ്വദേശി രാഹുൽ ശർമ്മ (എൻജിനീയർ), ബിഹാർ സ്വദേശി മുഹമ്മദ് ഇമ്രാൻ (എസ്കവേറ്റർ ഓപറേറ്റർ) എന്നിവരുടെ മൃതദേഹങ്ങളാണ് ലഭിച്ചത്. മൃതദേഹം വൈത്തിരി താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്മോർട്ടം പൂർത്തിയാക്കി എംബാമിങ്ങിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും. ശേഷം മൃതദേഹങ്ങൾ അതത് സംസ്ഥാനങ്ങളിലേക്ക് അയക്കുമെന്നും അധികൃതർ അറിയിച്ചു. മണ്ണിടിച്ചിലില്‍ ഇതുവരെ അഞ്ച് പേരുടെ മൃതദേഹമാണ് ലഭിച്ചത്.

              Read More

                കള്ളാടി മണ്ണിടിച്ചിൽ: മേഖലയിൽ ശാസ്ത്രീയ-നിയമ പരിശോധന നടത്തും: മുഖ്യമന്ത്രി വി.ഡി സതീശൻ

                കള്ളാടി മണ്ണിടിച്ചിൽ പ്രദേശത്ത് ശാസ്ത്രീയ-നിയമ പരിശോധന നടത്തുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ പറഞ്ഞു. തുരങ്കപാത നിർമാണത്തിനായി കേന്ദ്ര സർക്കാ‍‍ർ നൽകിയ പാരിസ്ഥിതി അനുമതിയിലെ കർശന വ്യവസ്ഥകൾ കമ്പനി പാലിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കും. അന്വേഷണം പൂർത്തിയാകുന്നതു വരെ കള്ളാടി-ആനക്കാംപൊയിൽ തുരങ്കപാതാ നിർ‍മാണം ഇരുവശങ്ങളിലും താത്ക്കാലികമായി നിർത്തിവെയ്ക്കുമെന്നും അന്വേഷണത്തിനുള്ള വിദഗ്ധ സമിതിയെ ഉടൻ രൂപീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.   മണ്ണിടിച്ചിലില്‍ കാണാതായ അഞ്ച് പേരെ കണ്ടെത്തുന്നതിന് എന്‍.‍ഡി. ആര്‍….

                Read More

                  കള്ളാടി മണ്ണിടിച്ചില്‍; ദുരിതാശ്വാസ ക്യാമ്പിൽ സഹായമായി കുടുംബശ്രീയും ഹരിതകർമ സേനയും

                  മേപ്പാടി: കള്ളാടി മണ്ണിടിച്ചിലിനെ തുടർന്ന് ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയവർക്ക് സഹായമായി കുടുംബശ്രീയും ഹരിതകർമസേനയും. മേപ്പാടി ഗവ പോളിടെക്നിക് കോളേജിൽ പ്രവർത്തിക്കുന്ന ക്യാമ്പിൽ സജ്ജമാക്കിയ കമ്മ്യൂണിറ്റി കിച്ചണിൽ കുടുംബശ്രീ പ്രവർത്തകരുടെ സജീവ സാന്നിധ്യമുണ്ട്. കുടുംബശ്രീ സി.ഡി.എസിൻ്റെയും എ.ഡി.എസിൻ്റെയും നേതൃത്വത്തിൽ ക്യാമ്പിൽ പുനരധിവസിപ്പിച്ചവർക്ക് അടിയന്തര സഹായങ്ങൾ എത്തിക്കുന്നതിന് കൃത്യമായ ഇടപെടലാണ് നടത്തുന്നതെന്ന് ജില്ലാ മിഷൻ കോ ഓർഡിനേറ്റർ കെ.പി ജയചന്ദ്രൻ അറിയിച്ചു. ക്യാമ്പിലെ ഭക്ഷണ പാചകം ചെയ്യൽ, വിതരണം ചെയ്യുന്നതിന് സി.ഡി.എസ് പ്രവർത്തകർ സജീവമായി പ്രവർത്തിക്കുന്നുണ്ട്. ക്യാമ്പിലുള്ളവർക്ക് മാനസിക പിന്തുണ…

                  Read More

                    കള്ളാടി ദുരന്തം; ദുരന്ത മേഖല സന്ദര്‍ശിച്ച്‌ പ്രതിപക്ഷ നേതവ് പിണറായി വിജയൻ

                    വയനാട് കള്ളാടി ദുരന്ത മേഖല സന്ദർശിച്ച്‌ പ്രതിപക്ഷ നേതവ് പിണറായി വിജയൻ. പ്രതിപക്ഷ നേതാവിനൊപ്പം എംവി ഗോവിന്ദൻ മാസ്റ്ററും എംവി ജയരാജനും സ്ഥലത്തെത്തി. ദുരന്തമേഖല സന്ദർശിച്ച ശേഷം പ്രതിപക്ഷ നേതാവ് ക്യാമ്പും സന്ദർശിച്ചു. ശേഷം ആശുപത്രിയില്‍ എത്തി ചികിത്സയില്‍ കഴിയുന്നവരേയും കണ്ടു. അതേസമയം, ക്യാമ്പില്‍ തങ്ങള്‍ ബുന്ധിമുട്ട് നേരിടുന്നതായി ക്യാമ്പില്‍ കഴിയുന്നവർ പ്രതിപക്ഷ നേതാവിനെ അറിയിച്ചു. ദുരിതാശ്വാസ ക്യാമ്പില്‍ ഭക്ഷണം അല്ലാതെ മറ്റൊന്നും കിട്ടിയില്ലെന്നും 3 ദിവസ മായി മാറിയിടാൻ വസ്ത്രങ്ങള്‍ പോലും കിട്ടിയില്ലെന്ന് ക്യാമ്പ് വാസികള്‍…

                    Read More

                      കള്ളാടി ദുരന്തത്തിൽ കാണാതായവരിൽ ഒരാളുടെ മൃതദേഹം കൂടെ കണ്ടെത്തി

                      കള്ളാടി ദുരന്തത്തിൽ കാണാതായവരിൽ ഒരാളുടെ മൃതദേഹം കൂടെ കണ്ടെത്തി. മീനാക്ഷി പുഴയ്ക്ക് സമീപം നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. തിരിച്ചറിയാനുള്ള നടപടി ക്രമങ്ങൾ ആരംഭിച്ചു. കാണാതായ 4 പേർക്കായുള്ള തെരച്ചിൽ ഊർജിതമാക്കി. കാണാതായ നാല് പേരും അതിഥിത്തൊഴിലാളികളാണ്. ജെസിബി മണ്ണ് മാറ്റുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. പ്രദേശത്ത് മഴ കുറഞ്ഞത് രക്ഷാപ്രവർത്തനത്തിന് സഹായകമാകുന്നുണ്ട്. മുമ്പ് ശക്തമായ മഴ തുടർന്നത് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായിരുന്നു..

                      Read More