ആതുര സേവനത്തിനായി ആയുർ വനം പദ്ധതി ഉദ്ഘാടനം ചെയ്തു

കൽപ്പറ്റ : ആതുര സേവനത്തിനായി ആയുർ വനം പദ്ധതി സിനിമാതാരം വിജിലേഷ് കാരയാട് ആയുർവേദ തൈകൾ സ്വീകരിച്ചുകൊണ്ട് ഉദ്ഘാടനം നടത്തി അന്യം നിന്നു പോയ ആയുർവേദ സസ്യങ്ങളെ സംരക്ഷിക്കുന്നതിനും സാമൂഹ്യ സേവന പദ്ധതികൾക്കും വേണ്ടി യുവാക്കളുടെ സംഘടനയായ ദിശ എജുക്കേഷൻ ആൻഡ് ചാരിറ്റബിൾ ഫൗണ്ടേഷനും ആശ്രയ ബാലിക സദനം പയ്യമ്പള്ളിയും ചേർന്ന് ആയുർവനം പദ്ധതി ഉദ്ഘാടനം ചെയ്തു. പാരമ്പര്യ ആയുർവേദ തൈകളുടെ സംരക്ഷണത്തിലൂടെ സാമൂഹ്യ സേവനം എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ആശ്രയ ബാലികാ സദനം സെക്രട്ടറി അരീഷ…

Read More

    ബത്തേരി ഉപജില്ലാ കായിക മേളയിൽ മീനങ്ങാടി ജിവിഎച്ച്എസ്എസ് ഓവറോൾ ചാമ്പ്യന്മാർ.

    ബത്തേരി : ബത്തേരി ഉപജില്ലാ കായിക മേളയിൽ മീനങ്ങാടി ജിവിഎച്ച്എസ്എസ് ഓവറോൾ ചാമ്പ്യന്മാർ. 240 പോയിന്റ് നേടിയാണ് തുടർച്ചയായ രണ്ടാം വർഷവും മീനങ്ങാടി ജേതാക്കളായത്. 30 സ്വർണവും 16 വെള്ളിയും 13 വെങ്കലവും നേടി. ജൂനിയർ ബോയ്സ് വിഭാഗത്തിൽ സ്കൂളിലെ വി എം മഹാദേവ്, സബ്ജൂനിയർ ഗേൾസ് വിഭാഗത്തിൽ ദേവശ്രീ, നന്ദന ശിവൻ എന്നിവർ വ്യക്തിഗത ചാമ്പ്യന്മാരായി. ജ്യോതികുമാർ, രാമചന്ദ്രൻ, ഉമ്മർ അലി, പ്രിൻസിപ്പൽ ശിവി കൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലാണ് പരിശീലനം. ആനപ്പാറ ജിഎച്ച്എസ്എസ് 152, കാക്കവയൽ ജിഎച്ച്എസ്എസ്…

    Read More

      ജില്ലയിൽ മാല പൊട്ടിക്കുന്ന കവർച്ചാ സംഘം സജീവം; ജാഗ്രതാ നിർദ്ദേശവുമായി വയനാട് പോലീസ്

      കൽപ്പറ്റ: തിരക്കേറിയ സ്ഥലങ്ങളു പൊതുഗതാഗത സംവിധാനങ്ങളും കേന്ദ്രീകരിച്ച് സ്ത്രീകളെയും വയോധികരെയും ലക്ഷ്യമിട്ട് മാലപൊട്ടിക്കൽ കവർച്ച നടത്തുന്ന സംഘം ജില്ലയിൽ സജീവമാണെന്നും പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും വയനാട് പോലീസ് നിർദ്ദേശം നൽകി.   സി.സി.ടി.വി ദൃശ്യങ്ങളും അന്വേഷണ വിവരങ്ങളും പരിശോധിച്ച് പ്രതികളെന്ന് സംശയിക്കുന്നവരുടെ ചിത്രങ്ങൾ പോലീസ് പുറത്തുവിട്ടിട്ടുണ്ട്. രണ്ടോ അതിലധികമോ പേരടങ്ങുന്ന സംഘമാണ് കവർച്ചയ്ക്ക് പിന്നിൽ. ബസുകളിലും ഓട്ടോറിക്ഷകളിലും തിരക്കുള്ള ഇടങ്ങളിലും സ്ത്രീകളെയും വയോധികരെയും പിന്തുടർന്ന് അവസരം നോക്കി ആഭരണങ്ങൾ കവർന്ന് കടന്നുകളയുന്നതാണ് ഇവരുടെ രീതി.  …

      Read More

      കർണാടക മദ്യം കടത്താൻ ശ്രമിച്ച ബാംഗ്ലൂർ സ്വദേശി പിടിയിൽ

      ബത്തേരി: കെ.എസ്.ആർ.ടി.സി ബസിൽ കർണാടക മദ്യം നികുതി വെട്ടിച്ച് കടത്താൻ ശ്രമിച്ച ബാംഗ്ലൂർ സ്വദേശി പിടിയിൽ. കദിരപ്പ റോഡ്, ആന്റണി ജോൺസനെ(37)യാണ് ബത്തേരി പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ഉച്ചയോടെ തകരപ്പാടി ചെക്ക് പോസ്റ്റിന് സമീപം നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. 23 കുപ്പി കർണ്ണാടക മദ്യമാണ് പിടിച്ചെടുത്തത്.

      Read More

        60 വയസ് കഴിഞ്ഞ ഫോട്ടോഗ്രാഫര്‍മാരുടെകൂട്ടായ്മ രൂപീകരിച്ചു.

        കല്‍പ്പറ്റ: 60 വയസ് കഴിഞ്ഞ ഫോട്ടോഗ്രാഫര്‍മാരുടെ കൂട്ടായ്മ വയനാട്ടില്‍ രൂപീകരിച്ചു. മീനങ്ങാടിയില്‍ ചേര്‍ന്ന യോഗത്തിലാണ് സീനിയര്‍ ഫോട്ടോഗ്രാഫേഴ്‌സ് വയനാട് എന്ന പേരില്‍ കൂട്ടായ്മ രൂപീകരിച്ചത്. ഭാരവാഹികളായി പുരുഷോത്തമന്‍ ബത്തേരി(ചെയര്‍മാന്‍), എന്‍. രാമാനുജന്‍ കല്‍പ്പറ്റ(കണ്‍വീനര്‍), രവീന്ദ്രന്‍ മീനങ്ങാടി(ട്രഷറര്‍)എന്നിവരെ തെരഞ്ഞെടുത്തു.

        Read More

          പ്രവാസി ക്ഷേമ പദ്ധതികൾക്ക് കേന്ദ്രവിഹിതം അനുവദിക്കണം: കേരള പ്രവാസി സംഘം

          മേപ്പാടി: പ്രവാസി ക്ഷേമപദ്ധതികൾക്ക് കേന്ദ്രസർക്കാരിന്റെ വിഹിതം അനുവദിക്കണമെന്ന് കേരള പ്രവാസി സംഘം കൽപറ്റ ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. 2009 മുതൽ അറുപത് വയസ്സ് കഴിഞ്ഞ പ്രവാസികൾക്ക് പെൻഷൻ അനുവദിക്കുന്ന സംസ്ഥാന സർക്കാരിന്റെ ക്ഷേമപ്രവർത്തനങ്ങളെ സമ്മേളനം സ്വാഗതം ചെയ്തു. മേപ്പാടി ഇ എം എസ് മന്ദിരത്തിൽ ചേർന്ന സമ്മേളനം സംസ്ഥാന കമ്മിറ്റിയംഗവും ജില്ലാ പ്രസിഡന്റുമായ കെ കെ നാണു ഉദ്‌ഘാടനം ചെയ്തു. അബ്ദുൾ റഷീദ് അധ്യക്ഷത വഹിച്ചു.   ജില്ലാ സെക്രട്ടറി അഡ്വ: സരുൺ മാണി സംഘടനാ റിപ്പോർട്ട്…

          Read More

          പ്രസ് ഫോറം അവാർഡ് എസ്. മൊയ്തുവിന്

          മാനന്തവാടി: തൃക്കരിപ്പൂർ പഞ്ചായത്ത് ബോർഡ് പ്രസിഡണ്ടും മലയാള മനോരമ ലേഖകനുമായിരുന്ന ടി.വി ചമണിയന്റെ സ്മരണയ്ക്കായുള്ള മികച്ച പത്രപ്രവർത്തകനുള്ള ഈ വർഷത്തെ സംസ്ഥാന തല അവാർഡിന് മാധ്യമം വയനാട് ലേഖകൻ എസ്.മൊയ്തു അർഹനായി. മികച്ച പരിസ്ഥിതി റിപ്പോർട്ടിനാണ് അവാർഡ്. ജൂൺ 18ന് വാരാദ്യമാധ്യമം പ്രസിദ്ധീകരിച്ച വള്ളിക്കുടിലിലെ സ്വർഗം എന്ന ഫീച്ചറിനാണ് അവാർഡ്. മാനന്തവാടി അഞ്ചാംപീടിക സ്വദേശിയാണ്.

          Read More

            കാട്ടാനയുടെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരിക്ക്

            മാനന്തവാടി: കേരള–കർണാടക അതിർത്തി പ്രദേശമായ കുട്ടയിൽ കാട്ടാനയുടെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരിക്കേറ്റു. കുട്ട നാണിച്ചി ബാളാകോവ് ഉന്നതിയിലെ മാരക്ക (51)യ്ക്കാണ് കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റത്. ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം. കാപ്പിത്തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെ സമീപത്തെത്തിയ കാട്ടാന മാരക്കയെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ ഇവരെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചു. തുടർന്ന് വയനാട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച മാരക്ക ചികിത്സയിൽ തുടരുകയാണ്. സംഭവത്തെ തുടർന്ന് പ്രദേശവാസികൾ ആശങ്കയിലാണ്. കാട്ടാനയുടെ സാന്നിധ്യം പ്രദേശത്ത് പതിവായതോടെ കാപ്പിത്തോട്ടങ്ങളിലും മറ്റും…

            Read More

            കേരളപ്പിറവി ദിനത്തിൽ മധുരമേളയുമായി തരിയോട് ജി എൽ പി സ്കൂൾ

            കാവുംമന്ദം: കേരളത്തിന്റെ അറുപത്തി എട്ടാം ജന്മദിനത്തിൽ പിറന്നാൾ മധുരം ഒരുക്കി തരിയോട് ജി എൽ പി സ്കൂളിൽ സംഘടിപ്പിച്ച മധുരമേളം ഏറെ ശ്രദ്ധേയമായി. ക്യാരറ്റും ബീറ്റ്റൂട്ടും ഉള്ളിയും തൊടിയിലെ പപ്പായയും കാച്ചിലും ചക്കയും നവധാന്യങ്ങളും പായസക്കൂട്ടുകളായി നിരന്നപ്പോൾ കുരുന്നുകളുടെ കണ്ണിലും നാവിലും ഒരേസമയം മധുരം നിറഞ്ഞു. വൈവിധ്യമാർന്ന അമ്പതോളം വ്യത്യസ്ത മാര്‍ന്ന പായസങ്ങൾ രക്ഷിതാക്കൾ തയ്യാറാക്കി സ്കൂൾ അങ്കണത്തിൽ ഒരുക്കി. വിദ്യാലയത്തിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ചു വൈവിദ്ധ്യമാർന്ന പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിന്റെ ഭാഗമായിട്ടാണ് മധുരമേളം സംഘടിപ്പിച്ചത്. വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും…

            Read More

              പടിഞ്ഞാറത്തറയില്‍ കോണ്‍ഗ്രസ് ഗ്രാമ സന്ദേശ യാത്ര ആരംഭിച്ചു

              പടിഞ്ഞാറത്തറ:ഇന്ത്യന്‍ നാഷ്ണല്‍കോണ്‍ഗ്രസ് പടിഞ്ഞാറത്തറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന ഗ്രാമ സന്ദേശ യാത്ര ആരംഭിച്ചു.കേന്ദ്ര-സംസ്ഥാന സര്‍ക്കാരുടെ ജനദ്രോഹനടപടികള്‍ക്കും വര്‍ഗ്ഗീയ ധ്രുവീകരണത്തിനെതിരെയും,അമിതമായ നികുതിവര്‍ദ്ധനവിനും വിലക്കയറ്റത്തിനുമെതിരെയുമാണ് യാത്ര നടത്തുത്.ഇന്ന് രാവിലെ 9 മണിക്ക് 16-ാം മൈലില്‍ ഡി.സി.സി പ്രസിഡന്റ് അഡ്വ : ടി.ജെ ഐസക് യാത്ര ഉദ്ഘാടനം ചെയ്യ്തു.എം.പി ചെറിയാന്‍ സ്വാഗതം ആശംസിച്ചു.എം.വി ജോണ്‍ അധ്യക്ഷനായി. കോണ്‍ഗ്രസ് നേതാക്കളായ പി.പി ആലി, എം.എ ജോസഫ് പി.കെ അബ്ദുറഹ്‌മാന്‍, പോള്‍സണ്‍ കൂവക്കല്‍ എന്നിവര്‍ പങ്കെടുത്തു. ജില്ലാ – ബ്ലോക്ക് മണ്ഡലം നേതാക്കള്‍…

              Read More