രക്ത ദാന ക്യാംപും യാത്രയയപ്പും നടത്തി കോറോം : നന്മ ജീവകാരുണ്യ കൂട്ടായ്മയും മാനന്തവാടി മെഡിയ്ക്കൽ കോളജ് ബ്ലഡ് ബാങ്കുമായി ചേർന്ന് രക്ത ദാന ക്യാംപ് നടത്തി. നന്മ പ്രസിഡൻ്റ് കെ.കെ. ഷംസു സ്വാഗതം പറഞ്ഞു തൊണ്ടർനാട് എഫ്എച്ച് മെഡിയ്ക്കൽ ഓഫിസർ ഡോ. നസീഫ് രക്തം നൽകി ഉദ്ഘാടനം ചെയ്തു. തൊണ്ടർനാട് പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷ മൈമൂന അബ്ദുള്ള അധ്യക്ഷത വഹിച്ചു. സ്ഥലം മാറിപ്പോകുന്ന കാനറാ ബാങ്ക് മാനേജർ സി.ജെ. ജോയിക്ക് എ. സി. ഹാഷിം ഉപഹാരം നൽകി. നന്മ പ്രസിഡൻ്റ് കെ.കെ. ഷംസു , ജ്യോതിർഗമയ കോ-ഓർഡിനേറ്റർ കെ.എം. ഷിനോജ്, പഞ്ചായത്ത് അംഗം കെ.വി.ഗണേശൻ, വി.പി. മുഹമ്മദലി, റംല ജമാൽ, കെ. ജാഫർ എന്നിവർ പ്രസംഗിച്ചു. ക്യാംപിന് ബ്ലഡ് ബാങ്ക് മെഡിയ്ക്കൽ ഓഫിസർ ഡോ. ദിവ്യ, സിബി മാത്യു, മുസ്തഫ പാണ്ടിക്കടവ് മുതലായവർ നേതൃത്വം നൽകി.

കോറോം : നന്മ ജീവകാരുണ്യ കൂട്ടായ്മയും മാനന്തവാടി മെഡിയ്ക്കൽ കോളജ് ബ്ലഡ് ബാങ്കുമായി ചേർന്ന് രക്ത ദാന ക്യാംപ് നടത്തി. നന്മ പ്രസിഡൻ്റ് കെ.കെ. ഷംസു സ്വാഗതം പറഞ്ഞു തൊണ്ടർനാട് എഫ്എച്ച് മെഡിയ്ക്കൽ ഓഫിസർ ഡോ. നസീഫ് രക്തം നൽകി ഉദ്ഘാടനം ചെയ്തു. തൊണ്ടർനാട് പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷ മൈമൂന അബ്ദുള്ള അധ്യക്ഷത വഹിച്ചു. സ്ഥലം മാറിപ്പോകുന്ന കാനറാ ബാങ്ക് മാനേജർ സി.ജെ. ജോയിക്ക് എ. സി. ഹാഷിം ഉപഹാരം നൽകി. നന്മ പ്രസിഡൻ്റ് കെ.കെ. ഷംസു…

Read More

    ദാതാവിനും രോഗിക്കും റോബോട്ടിക് ശസ്ത്രക്രിയ; വൃക്ക മാറ്റിവെക്കലില്‍ പുതുചരിത്രവുമായി കിംസ് ശ്രീചന്ദ്

    കണ്ണൂര്‍: ഇന്ത്യയില്‍ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയാ രംഗത്ത് പുതുചരിത്രം കുറിച്ച് കിംസ് ശ്രീചന്ദ് ആശുപത്രി. ദാതാവിനും രോഗിക്കും റോബോട്ട് ഉപയോഗിച്ച് വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ഒരേ സമയം വിജയകരമായി പൂര്‍ത്തിയാക്കി. രാജ്യത്ത് ആദ്യമായാണ് ഇരുവര്‍ക്കും റോബോട്ട് ഉപയോഗിച്ചുള്ള ഹൈബ്രിഡ് ടോട്ടല്‍ റോബോട്ടിക് വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ പൂര്‍ത്തിയാക്കുന്നത്.   റോബോട്ട് ഉപയോഗിച്ചുള്ള ശസ്ത്രക്രിയായതിനാല്‍ ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഇരുവരും ആരോഗ്യത്തിലേക്ക് എത്തി എന്നത് പ്രത്യേകതയാണ്.ലാപ്രോസ്‌കോപിക് സര്‍ജറിയുടെ ചിലവില്‍ ഇനി കിംസ് ശ്രീചന്ദില്‍ റോബോട്ടിക് ശസ്ത്രക്രിയ ചെയ്യാനാകും….

    Read More

    പ്രധാനമന്ത്രിയുടെ വസതിക്ക്‌ മുന്നിൽ രാപകൽ സമരം എൽഡിഎഫ്‌ വാഹനപ്രചാരണ ജാഥ തുടങ്ങി

    കൽപ്പറ്റ: എൽഡിഎഫ്‌ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ ഡൽഹിയിൽ പ്രധാനമന്ത്രിയുടെ വസതിക്കുമുന്നിൽ നടത്തുന്ന രാപകൽ സമരത്തിന്റെ വാഹന പ്രചാരണ ജാഥ തുടങ്ങി. മുണ്ടക്കൈ–-ചൂരൽമല ദുരന്തബാധിതരോടുള്ള കേന്ദ്ര അവഗണനക്കും വന്യമൃഗ ആക്രമണം ഉൾപ്പെടെ ജില്ല നേരിടുന്ന നീറുന്ന പ്രശ്‌നങ്ങളും ഉയർത്തിയാണ്‌ രാജ്യതലസ്ഥാനത്തെ പ്രക്ഷോഭം. എൽഡിഎഫ്‌ ജില്ലാ കൺവീനർ സി കെ ശശീന്ദ്രൻ ക്യാപ്‌റ്റനും സിപിഐ ജില്ലാ സെക്രട്ടറി ഇ ജെ ബാബു വൈസ്‌ ക്യാപ്‌റ്റനുമായ ജാഥ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജൻ ബുധൻ രാവിലെ വടുവഞ്ചാലിൽ…

    Read More

      നാഷണൽ ടൂറിസം സമ്മിറ്റ് 2027 സെപ്റ്റംബറിൽ വയനാട്ടിൽ

      കൽപ്പറ്റ: നാഷണൽ ടൂറിസം സമ്മിറ്റ് ( എൻ.ടി എസ് ) 2027 സെപ്റ്റംബർ 25 മുതൽ 28 വരെ വയനാട്ടിൽ വെച്ച് നടക്കുമെന്ന് ടൂർ ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ ദേശീയ പ്രസിഡന്റ് അബ്ദുൽ നാസിർ എം.എം. കേരള ചാപ്റ്റർ ചീഫ് അഡ്വൈസർ കെ.എസ്.എ. ഷംസുദ്ദീൻ, സപ്ത റിസോർട്ട്സ് ആൻ്റ് സ്പാ ജനറൽ മാനേജർ സി. രാമനുണ്ണി നായർ എന്നിവർ അറിയിച്ചു. ചടങ്ങിൽ ടൂർ ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ കേരള ചാപ്റ്റർ പ്രസിഡന്റ് എം. അനീഷ്…

      Read More

      ഹരിതമിത്രം ആപ്പ്; ജില്ലാതല പരിശീലനം നടത്തി

      കൽപ്പറ്റ : തദ്ദേശ സ്വയം ഭരണ വകുപ്പിന്റെയും ശുചിത്വ മിഷന്റെയും നേതൃത്വത്തില്‍ ടെക്നിക്കല്‍ ഓഫീസര്‍മാര്‍ക്കും ടെക്നിക്കല്‍ അസിസ്റ്റന്റ്മാര്‍ക്കുമുള്ള ജില്ലാ തല പരിശീലനം നടത്തി. മാലിന്യ മുക്തം നവകേരളം ക്യാമ്പയിനിന്റെ രണ്ടാം ഘട്ടം പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഹരിത മിത്രം ആപ്പ് സംബന്ധിച്ച് തദ്ദേശ സ്ഥാപന തലത്തില്‍ നടത്തുവാനുള്ള വിവിധ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച സാങ്കേതിക പരിശീലനമാണ് നടന്നത്. ഹരിതമിത്രം ആപ്ലിക്കേഷന്‍ ആദ്യ ഘട്ടത്തില്‍ നടപ്പിലാക്കിയ കല്‍പ്പറ്റ നഗരസഭ, മുട്ടില്‍, കോട്ടത്തറ, അമ്പലവയല്‍, തൊണ്ടര്‍നാട്, പടിഞ്ഞാറത്തറ, മീനങ്ങാടി, മുള്ളന്‍കൊല്ലി, എടവക, കണിയാമ്പറ്റ…

      Read More

      ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് പ്രഥമ പി ജി ബാച്ചിന്റെയും ആറാം ബാച്ച് എം ബി ബി എസിന്റെയും കോൺവൊക്കേഷൻ ശനിയാഴ്ച

      മേപ്പാടി: ആസ്റ്റർ ഡി.എം. ഹെൽത്ത്‌കെയർ സ്ഥാപക ചെയർമാനും മാനേജിങ് ഡയറക്‌ടറുമായ ഡോ. ആസാദ് മൂപ്പൻ ചെയർമാനായ ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ 2021-22 അദ്ധ്യായന വർഷത്തിൽ അനസ്തേഷ്യോളജി, ജനറൽ മെഡിസിൻ, റേഡിയോ ഡയഗ്നോസിസ് തുടങ്ങിയ വിഷയങ്ങളിൽ പ്രവേശനം നേടി മികച്ച വിജയം കൈവരിച്ച ആദ്യത്തെ മെഡിക്കൽ പി ജി വിദ്യാർത്ഥികൾക്കും 2019-ൽ പ്രവേശനം നേടി ഹൗസ് സർജൻസി പൂർത്തിയാക്കിയ 145 എം ബി ബി എസ് വിദ്യാർത്ഥികൾക്കുമുള്ള ബിരുദദാനം ചെയർമാൻ ഡോ. ആസാദ്‌ മൂപ്പന്റെ സാന്നിധ്യത്തിൽ ശനിയാഴ്ച…

      Read More

      സ്റ്റുഡന്റ്സ് കോൺക്ലേവ് സംഘടിപ്പിച്ചു

      കരിമ്പുമ്മൽ: പനമരം യൂണിറ്റി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് പാരാമെഡിക്കൽസ് സംഘടിപ്പിച്ച സ്റ്റുഡന്റ്സ് കോൺക്ലേവ് വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ സബിൻ എടവലത്ത് അധ്യക്ഷത വഹിച്ചു. ഡയറക്ടർ ശ്രീഹരി കാടേങ്ങര, കെ. നിധിൻ,വിഷ്ണു പ്രിയ, റോണിയ വർഗീസ് തുടങ്ങിയവർ സംബന്ധിച്ചു.

      Read More

        സലാല കെഎംസിസി റിലീഫ് വിതരണം ചെയ്തു.

        കൽപ്പറ്റ: വയനാട് ജില്ലയിലെ നിർധനരായ കിഡ്നി, ക്യാൻസർ പോലുള്ള മാരകരോഗികൾക്കുള്ള സലാല കെഎംസിസി കേന്ദ്ര കമ്മിറ്റിയുടെ സാമ്പത്തിക സഹായം വിതരണം ചെയ്തു.നിർദ്ധനരും ആശ്രയറ്റവരുമായ രോഗികൾ ഉൾപ്പെടെ യുള്ളവർക്ക് കെഎംസിസി കൾ ചെയ്യുന്ന ഇത്തരം സേവനങ്ങൾ സ്ത്യുത്യർഹമാണെന്ന് യോഗം ഉദ്ഘാടനം ചെയ്ത മുസ്ലിം ലീഗ് വയനാട് ജില്ല ട്രഷറർ പി കെ അബൂബക്കർ അഭിപ്രായപ്പെട്ടു.കല്പറ്റ ലീഗ് ഹൗസിൽ ചേർന്ന യോഗത്തിൽ സലാല കെഎംസിസി സ്ഥാപക പ്രസിഡന്റും വയനാട് ജില്ല മുസ്ലിം ലീഗ് ഉപാധ്യക്ഷനുമായ റസാഖ് കൽപ്പറ്റ അധ്യക്ഷൻ ആയിരുന്നു….

        Read More

        മൈക്രോബിയല്‍ പ്രതിരോധം ബോധവത്കരണ വാരാചരണം

        കൽപ്പറ്റ : ലോക ആന്റി മൈക്രോബിയല്‍ റസിസ്റ്റന്‍സ് ബോധവത്ക്കരണ വാരാചരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. നിര്‍വഹിച്ചു. കല്‍പ്പറ്റ നഗരസഭ ചെയര്‍മാന്‍ മുജീബ് കേയംതൊടി അദ്ധ്യക്ഷത വഹിച്ചു. ഡി.എം.ഒ ഡോ. പി ദിനീഷ് മുഖ്യപ്രഭാഷണം നടത്തി. ഡി.പി.എം ഡോ.സമീഹ സൈയ്തലവി വാരാചരണ സന്ദേശം നല്‍കി. എ.ഡി.എം എന്‍.ഐ ഷാജു, ഡെപ്യൂട്ടി ഡി.എം.ഒ പ്രീയസേനനന്‍, ജില്ലാ മാസ്സ് മീഡിയ ഓഫീസര്‍ ഹംസ ഇസ്മാലി, ടെക്‌നിക്കല്‍ അസിസ്റ്റന്റ് കെ.എം ഷാജി, സ്റ്റോര്‍ വെരിഫിക്കേഷന്‍ ഓഫീസര്‍ കെ.ഗിരീഷ്…

        Read More

        സ്വച്ഛതാ ഹി സേവ ക്യാമ്പയിന് ജില്ലയില്‍ തുടക്കം

        കൽപറ്റ: നഗര ഗ്രാമീണ മേഖലയില്‍ ശുചിത്വത്തിനായുള്ള ശ്രമങ്ങള്‍ ത്വരിതപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയുള്ള സ്വച്ഛതാ ഹി സേവ ക്യാമ്പയിന് ജില്ലയില്‍ തുടക്കമായി. മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പയിനിന്റെയും സ്വച്ഛ് ഭാരത് മിഷന്‍ സ്‌കീമിന്റെയും ഭാഗമായാണ് ഒക്ടോബര്‍ രണ്ട് വരെ ക്യാമ്പയിന്‍ നടത്തുന്നത്. പരിപാടിയുടെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയില്‍ ബഹുജന പങ്കാളിത്തത്തോടെ റാലികള്‍, മേളകള്‍, ശുചിത്വ മനുഷ്യ ചങ്ങലകള്‍, ശുചിത്വ മാരത്തോണുകള്‍ ,ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും നടക്കും. ഓഫിസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ബസ് സ്റ്റാന്‍ഡുകള്‍, മാര്‍ക്കറ്റുകള്‍, ടൂറിസം…

        Read More