മഴക്കെടുതി നേരിടുന്നവര്‍ക്ക് അടിയന്തര സഹായം അനുവദിക്കണം:ജനശക്തി കോണ്‍ഗ്രസ്-കേരള വെട്രി കഴകം മുന്നണി കണ്‍വന്‍ഷന്‍

    കല്‍പ്പറ്റ: മഴക്കെടുതി നേരിടുന്നവര്‍ക്ക് അടിയന്തര സഹായം അനുവദിക്കണമെന്ന്് ജനശക്തി കോണ്‍ഗ്രസ്-കേരള വെട്രി കഴകം മുന്നണി ജില്ലാ കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. കൃഷിയും ജീവനോപാധികളും നഷ്ടപ്പെട്ട കര്‍ഷകര്‍ക്ക് പരിഹാരധനം നല്‍കുക, വന്യമൃഗശല്യം കുറയ്ക്കുന്നതിന് നടപടികള്‍ സ്വീകരിക്കുക, സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സാ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് സെപ്റ്റംബര്‍ ഏഴ്, എട്ട്, ഒമ്പത് തീയതികളില്‍ പ്രചാരണ വാഹനജാഥ സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. എംജിടി ഹാളില്‍ ജനശക്തി കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് മനോജ് ശങ്കരനെല്ലൂര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ശ്രീധരന്‍ അധ്യക്ഷത…

    Read More

    ഫിദ ഫൈസലിന്റെ കവിതാസമാഹാരം ‘തുടിപ്പിന്റെ ദൂരം’ പ്രകാശനം സെപ്റ്റംബർ 6ന്

    മുട്ടിൽ:  ജീവിതത്തിലെ നേരനുഭവങ്ങളുടെ നേർസാക്ഷ്യമുള്ള രചനാ വൈഭവത്താൽ ശ്രദ്ധേയായ യുവ എഴുത്തുകാരി ഫിദ ഫൈസലിന്റെ ആദ്യ കവിതാസമാഹാരം ‘തുടിപ്പിന്റെ ദൂരം’ പ്രകാശനത്തിന് ഒരുങ്ങുന്നു. സെപ്റ്റംബർ 6ന് വൈകിട്ട് 3 മണിക്ക് മുട്ടിൽ ഡബ്ല്യു.എം.ഒ ആർട്സ് ആൻഡ് സയൻസ് കോളേജിൽ വെച്ചാണ് പുസ്തകപ്രകാശന ചടങ്ങ് സംഘടിപ്പിക്കുന്നത്.     ഡോ. റാഷിദ് ഗസ്സാലി ഉദ്ഘാടനം നിർവഹിക്കുന്ന ചടങ്ങിൽ പുസ്തകത്തിന്റെ പ്രകാശനം അർഷാദ് ബത്തേരി നിർവ്വഹിക്കും   അധ്യാപകരും സാഹിത്യ-സാംസ്കാരിക രംഗത്തെ പ്രമുഖരും ചടങ്ങിൽ പങ്കെടുക്കും.   ജീവിതാനുഭവങ്ങളും മനുഷ്യബന്ധങ്ങളും വികാരങ്ങളും…

    Read More

    കോറോം പള്ളി പെരുന്നാളിന് ഒരുക്കങ്ങളായി

    മാനന്തവാടി: പരിശുദ്ധ ദൈവമാതാവിൻ്റെ സൂനോറോയാൽ അനുഗ്രഹിക്കപ്പെട്ട കോറോം സെൻ്റ് മേരീസ് യാക്കോബായ സുറിയാനി സൂനോറോ പള്ളിയിൽ പരിശുദ്ധ ദൈവമാതാവിൻ്റെ ജനനത്തിരുനാളും 8 നോമ്പാചരണവും,ധ്യാന ശുശ്രൂഷയും,വചന പ്രഘോഷണവും സെപ്റ്റംബർ 1 ഒന്ന് മുതൽ നടക്കും. ഒന്ന് മുതൽ സെപ്റ്റംബർ 8 വരെയുള്ള ദിവസങ്ങളിൽ ഭക്തിപുരസ്‌ക്കരമായ ചടങ്ങുകളോടെയാണ് 8 നോമ്പ് ആചരിക്കുക. സെപ്റ്റംബർ 1 ന് ഇടവക വികാരി ഫാ. സോജൻ വാണാക്കുടിയിൽ തിരുന്നാൾ കൊടി ഉയർത്തും. സെപ്റ്റംബർ 1 മുതൽ 7 വരെയുള്ള ദിവസങ്ങളിൽ വിശുദ്ധ മൂന്നിൻമേൽ കുർബ്ബാനയും…

    Read More

    മുണ്ടക്കൈ ദുരന്തം കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ സമീപനങ്ങൾക്കെതിരെ യുഡിഎഫ് ധർണ്ണ നടത്തി

    മാനന്തവാടി: മുണ്ടക്കൈ ദുരന്തവുമായി ബന്ധപ്പെട്ട് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സ്വീകരിക്കുന്ന നിഷേധാത്മക സമീപനത്തിനെതിരെ യുഡിഎഫ് മാനന്തവാടി നിയോജകമണ്ഡലം കമ്മിറ്റി ധർണ സമരം നടത്തി. ദുരന്ത സമയത്ത് മുണ്ടകൈ യിൽ എത്തുകയും ജനങ്ങളെ എല്ലാ പിന്തുണയും ഉണ്ടാകുമെന്ന് പറഞ്ഞ് കബിളിപ്പിക്കുകയും ചെയ്ത പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേന്ദ്രസർക്കാർ ദുരന്തമില്ലാത്ത ഇടങ്ങളിൽ ദുരന്തനിവാരണത്തിനായി കോടികൾ നൽകുകയും വയനാട്ടിലെ ജനതയോട് മുഖം തിരിഞ്ഞു നിൽക്കുന്ന നിലപാടാണ് സ്വീകരിച്ചത്. കേരളത്തിലെ സർക്കാർ മുണ്ടക്കൈ ദുരന്തത്തിന്റെ പേരിൽ സർക്കാരിന് പണം കണ്ടെത്താനുള്ള ഒരു മാർഗമായി ഉപയോഗിക്കുകയും ചെയ്തു…

    Read More

    കേരളോത്സവം സമാപിച്ചു

    മാനന്തവാടി: എടവക ഗ്രാമ പഞ്ചായത്ത് യുവജനക്ഷേമ വകുപ്പിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച കേരളോത്സവം 2023 സമാപിച്ചു. പഞ്ചായത്ത് സ്വരാജ് ഹാളില്‍ നടന്ന സമാപന സമ്മേളനം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എച്ച്.ബി.പ്രദീപ് മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. വിവിധ കലാ കായിക മത്സരങ്ങളില്‍ വിജയികളായവര്‍ക്കുള്ള ട്രോഫികളും ബ്ലോക്ക് കേരളോത്സവത്തില്‍ പങ്കെടുക്കേണ്ട ടീം അംഗങ്ങള്‍ക്കുമുള്ള ജേഴ്സികളും ബ്ലോക്ക് പ്രസിഡണ്ട് വിതരണം ചെയ്തു. വൈസ് പ്രസിഡണ്ട് ജംസീറ ഷിഹാബ്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ…

    Read More

      തോട്ടാമൂല സെന്റ് കുര്യാക്കോസ് പള്ളിയിൽ വിശുദ്ധ മൂറോൻ അഭിഷേകം ഭക്തിനിർഭരമായി നടന്നു

      സുൽത്താൻ ബത്തേരി/തോട്ടാമൂല: പുനർനിർമ്മിച്ച തോട്ടാമൂല സെന്റ് കുര്യാക്കോസ് യാക്കോബായ സുറിയാനി പള്ളിയുടെ വിശുദ്ധ മൂറോൻ അഭിഷേക കൂദാശ ഭക്തിനിർഭരമായ ചടങ്ങുകളോടെ നിർവ്വഹിച്ചു. മോർ കുര്യാക്കോസ് സഹദായുടെ നാമധേയത്തിലുള്ള മലബാറിലെ ഏക ദൈവാലയമാണിത്. വെള്ളിയാഴ്ച വൈകിട്ട് 4.30-ഓടെ പള്ളിയിലെത്തിയ മെത്രാപ്പോലീത്തമാർക്ക് ഇടവകാംഗങ്ങൾ ഉജ്ജ്വല സ്വീകരണം നൽകി. തുടർന്ന് നടന്ന കൊടിമര സമർപ്പണത്തിനും കൊടിയേറ്റത്തിനും ശേഷം, ചാത്തുരുത്തിയിൽ പരിശുദ്ധ ഗീവർഗ്ഗീസ് മോര്‍ ഗ്രീഗോറിയോസ് തിരുമേനിയുടെ നാമത്തിലുള്ള കല്‍കുരിശ് കൂദാശയും നിർവ്വഹിക്കപ്പെട്ടു. സന്ധ്യാപ്രാർത്ഥനയ്ക്ക് ശേഷം നടന്ന പ്രധാന ചടങ്ങായ വിശുദ്ധ മൂറോനഭിഷേക…

      Read More

      സ്‌റ്റേഷനറി കടയില്‍ മോഷണം; യുവാവിനെ അറസ്റ്റ് ചെയ്തു

      മാനന്തവാടി: കടമുറിയുടെ പൂട്ട് തകര്‍ത്ത് അകത്ത് കയറി പണം മോഷ്ടിച്ചയാളെ പോലീസ് പിടികൂടി. തരുവണ, കോക്കടവ്, കായലിങ്കല്‍ വീട്ടില്‍ സുര്‍ക്കന്‍ എന്ന സുധീഷി(30)നെയാണ് മാനന്തവാടി പോലീസ് അറസ്റ്റ് ചെയ്തത്. 03.11.2023 തീയതി പുലര്‍ച്ചെ ഒരു മണിക്കും രണ്ടു മണിക്കും ഇടക്കാണ് തവിഞ്ഞാല്‍ സ്വദേശിയായ കിഴക്കേകുടിയില്‍ ജോണ്‍ എന്നയാളുടെ കടമുറിയില്‍ മോഷണം നടന്നത്. മാനന്തവാടി ബീവറേജ് ഔട്ട്‌ലെറ്റിന് ചേര്‍ന്ന സ്‌റ്റേഷനറി കടയുടെ പൂട്ട് തകര്‍ത്ത് അകത്ത് കയറി 5600 രൂപയാണ് മോഷ്ടാവ് അപഹരിച്ചത്. സമീപത്തുള്ള സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍…

      Read More

      യുവതലമുറ സർക്കാർ ഉദ്യോഗത്തോട് മുഖം തിരിക്കുന്നു: എൻ.ജി.ഒ അസോസിയേഷൻ

      കൽപ്പറ്റ: യുവാക്കളും അഭ്യസ്തവിദ്യരും സംസ്ഥാനം വിടുന്നുവെന്നും സർക്കാർ ജോലിയോട് വിമുഖത കാണിക്കുന്നുവെന്നും ഇതിൻ്റെ ഉത്തരവാതിത്വം ഇടത് സർക്കാരിന് മാത്രമാണെന്നും എൻ.ജി.ഒ അസോസിയേഷൻ് ജില്ലാ പ്രസിഡൻ്റ് കെ.റ്റി ഷാജി ആരോപിച്ചു. 117 മാസത്തെ ക്ഷാമബത്ത കുടിശ്ശിക തടഞ്ഞുവയ്ച്ചതിനെതിരെ എൻ.ജി.ഒ അസോസിയേഷൻ സിവിൽ സ്റ്റേഷൻ ബ്രാഞ്ച് സംഘടിപ്പിച്ച വഞ്ചനാദിനം- പ്രതിഷേധപരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നുഅദ്ദേഹം. ഒൻമ്പത് വർഷമായി സംസ്ഥാന ജീവനക്കാരോടും ഇടത് സർക്കാർ നീതിപുലർത്തുന്നില്ല. 11-ാം ശമ്പള പരിഷ്കരണ കുടിശ്ശിക, ക്ഷാമബത്ത, ഏൺഡ് ലീവ് സറണ്ടർ ഇവയൊക്കെ സമയബന്ധിതയായി സർക്കാർ…

      Read More

      രാജ്യത്തെ പാചക വാതക വില വർധിപ്പിച്ചു. വാണിജ്യ സിലിണ്ടറുകൾക്ക് 39 രൂപയാണ് വർധിപ്പിച്ചത്. ഗാർഹിക പാചക വാതക വിലയിൽ മാറ്റമില്ല.

      ഡൽഹി: രാജ്യത്തെ പാചക വാതക വില വർധിപ്പിച്ചു. വാണിജ്യ സിലിണ്ടറുകൾക്ക് 39 രൂപയാണ് വർധിപ്പിച്ചത്. ഗാർഹിക പാചക വാതക വിലയിൽ മാറ്റമില്ല. കൊച്ചിയിൽ 19 കിലോ സിലിണ്ടറിന്റെ പുതിയ വില 1701 രൂപയായി. പുതിയ വില ഇന്നുമുതൽ നിലവിൽ വരും. വില കൂട്ടിയതോടെ, 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന്റെ വില ഡൽഹിയിൽ 1691.50 രൂപയായി വർധിച്ചു. 14 കിലോ ഗാർഹിക പാചകവാതകത്തിന് ഡൽഹിയിൽ 803 രൂപയാണ്. ജൂലൈ ഒന്നിന് വാണിജ്യ രൂപ സിലിണ്ടർ ഒന്നിന് 30 രൂപ…

      Read More

        മീനങ്ങാടിയിലും ബത്തേരിയിലും യുഡിഎഫ് പ്രതിഷേധപ്രകടനം നടത്തി

        മീനങ്ങാടിയിലും ബത്തേരിയിലും യുഡിഎഫ് പ്രതിഷേധപ്രകടനം നടത്തി   ഷാഫി പറമ്പില്‍ എം പി മര്‍ദ്ദിച്ച സംഭവം: ജില്ലയിലെങ്ങും കോണ്‍ഗ്രസ് പ്രതിഷേധം   കല്‍പ്പറ്റ: കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റും, വടകര എം പിയുമായ ഷാഫി പറമ്പിലിനെ മര്‍ദ്ദിച്ച പൊലീസ് നടപടിയില്‍ വയനാട്ടിലെങ്ങും പ്രതിഷേധവുമായി കോണ്‍ഗ്രസ്. ബ്ലോക്ക്, മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിലും യൂത്ത്‌കോണ്‍ഗ്രസിന്റെ നേതൃത്വത്തിലും ജില്ലയില്‍ പ്രതിഷേധ പ്രടനങ്ങള്‍ നടത്തുകയും യോഗം ചേരുകയും ചെയ്തു. ബത്തേരിയില്‍ യു ഡി എഫ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍…

        Read More