കൽപ്പറ്റ: കേരള തമിഴ്നാട് അതിർത്തി പ്രദേശമായ നമ്പ്യാർകുന്നിൽ ലോട്ടറി കടയുടമയായ യുവതിയെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വയനാട് ജില്ലാ കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു.
കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്കാണ് പുങ്കാവനം ലോട്ടറി റീട്ടെയിലിൽ ഉടമ വിനീത രജീഷ് (32) ന് നേരെയാണ് ആക്രമണം ഉണ്ടായത്.
പതിവായി ലോട്ടറി എടുത്തിട്ടും സമ്മാനം ലഭിച്ചില്ലെന്ന് ആരോപിച്ച് തമിഴ്നാട് പാട്ടവയൽ സ്വദേശിയായ ശിവകുമാർ (44) ആണ് കടയിൽ ഒറ്റയ്ക്കായിരുന്ന വിനീതയെ കത്തികൊണ്ട് ആക്രമിച്ചത്.
തലയ്ക്കും കഴുത്തിനും ഗുരുതരമായി പരിക്കേറ്റ വിനീത മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
അതിർത്തി പ്രദേശങ്ങളിലെ വ്യാപാര സ്ഥാപനങ്ങൾക്ക് പോലീസ് സംരക്ഷണം ഉറപ്പാക്കുക, പരിക്കേറ്റ വ്യാപാരിക്ക് സർക്കാർ അടിയന്തര ധനസഹായം നൽകുക എന്നീ ആവശ്യങ്ങളും യോഗം ആവശ്യപ്പെട്ടു.
