മേയാൻ വിട്ട പശു കിടാവിനെ കടുവ കൊന്നു.

മേയാൻ വിട്ട പശു കിടാവിനെ കടുവ കൊന്നു. പുൽപ്പള്ളിക്കടുത്ത കുറുവാ ദ്വീപിനടുത്ത് ചെറിയമല രാഘവന്റെ മൂന്നു വയസ്സ് പ്രായമുള്ള പശു കിടാവിനെയാണ് കടുവ കൊലപ്പെടുത്തിയത്. ഇന്ന് വൈകിട്ട് ചെറിയ മല വനമേഖലയിൽ വെച്ചാണ് സംഭവം. വനപാലകർ സ്ഥലത്തെത്തി . പ്രദേശത്ത് കടുവ ശല്യം രൂക്ഷമാണ്. പ്രദേശത്ത് നിരീഷണ ക്യാമറകൾ സ്ഥാപിച്ചു.

Read More

    സ്കൂൾ ബസ്സിൽ അഞ്ചാം ക്ലാസ്സുകാരന്റെ കൈ തല്ലിയൊടിച്ചു; സി.സി.ടി.വി ദൃശ്യങ്ങൾ മറച്ചുവെക്കുന്നതായി പരാതി

    വൈത്തിരി: വൈത്തിരി എച്ച്.ഐ.എം യു.പി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയുടെ കൈ സ്കൂൾ ബസ്സിൽ വെച്ച് തല്ലിയൊടിച്ചു. ‘നീ എന്തിനാടാ ഉറക്കെ സംസാരിക്കുന്നത്’ എന്ന് ചോദിച്ചായിരുന്നു മർദ്ദനമെന്നും, സഹപാഠിയാണ് ആക്രമിച്ചതെന്നും കുട്ടി പറഞ്ഞു.   കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. എന്നാൽ വിഷയത്തിൽ കൃത്യമായ അന്വേഷണം നടക്കുന്നില്ലെന്ന് കുട്ടിയുടെ കുടുംബം ആരോപിച്ചു. സംഭവത്തിന്റെ വ്യക്തമായ തെളിവ് ലഭിക്കേണ്ട സ്കൂൾ ബസ്സിലെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവിടാൻ സ്കൂൾ മാനേജ്മെന്റ് തയ്യാറാകുന്നില്ലെന്നും പരാതിയുണ്ട്.

    Read More

      കള്ളാടി മണ്ണിടിച്ചില്‍; ദുരിതാശ്വാസ ക്യാമ്പിൽ സഹായമായി കുടുംബശ്രീയും ഹരിതകർമ സേനയും

      മേപ്പാടി: കള്ളാടി മണ്ണിടിച്ചിലിനെ തുടർന്ന് ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയവർക്ക് സഹായമായി കുടുംബശ്രീയും ഹരിതകർമസേനയും. മേപ്പാടി ഗവ പോളിടെക്നിക് കോളേജിൽ പ്രവർത്തിക്കുന്ന ക്യാമ്പിൽ സജ്ജമാക്കിയ കമ്മ്യൂണിറ്റി കിച്ചണിൽ കുടുംബശ്രീ പ്രവർത്തകരുടെ സജീവ സാന്നിധ്യമുണ്ട്. കുടുംബശ്രീ സി.ഡി.എസിൻ്റെയും എ.ഡി.എസിൻ്റെയും നേതൃത്വത്തിൽ ക്യാമ്പിൽ പുനരധിവസിപ്പിച്ചവർക്ക് അടിയന്തര സഹായങ്ങൾ എത്തിക്കുന്നതിന് കൃത്യമായ ഇടപെടലാണ് നടത്തുന്നതെന്ന് ജില്ലാ മിഷൻ കോ ഓർഡിനേറ്റർ കെ.പി ജയചന്ദ്രൻ അറിയിച്ചു. ക്യാമ്പിലെ ഭക്ഷണ പാചകം ചെയ്യൽ, വിതരണം ചെയ്യുന്നതിന് സി.ഡി.എസ് പ്രവർത്തകർ സജീവമായി പ്രവർത്തിക്കുന്നുണ്ട്. ക്യാമ്പിലുള്ളവർക്ക് മാനസിക പിന്തുണ…

      Read More

        വയനാട് പുനരധിവാസം മുസ്ലിം ലീഗിന്റെ 51 സ്നേഹ ഭവനങ്ങളുടെ താക്കോൽദാനം നടത്തി.

        കല്‍പ്പറ്റ: പുഞ്ചിരിമട്ടം ഉരുള്‍ ദുരന്തബാധിതരുടെ പുരനധിവാസത്തിന് തൃക്കൈപ്പറ്റ വെള്ളിത്തോടില്‍ മുസ്‌ലിം ലീഗ് നിര്‍മിക്കുന്ന 105 വീടുകളില്‍ പ്രവൃത്തി പൂര്‍ത്തിയായ 51 എണ്ണത്തിന്റെ കൈമാറ്റം നടത്തി. പ്രോജക്ട് സൈറ്റില്‍ ഇന്നു വൈകുന്നേരം നടന്ന ചടങ്ങില്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങളില്‍നിന്ന് വീടുകളുടെ രേഖകളും താക്കോലും ഗുണഭോക്തൃ കുടുംബങ്ങള്‍ ഏറ്റുവാങ്ങി. മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി അധ്യക്ഷത വഹിച്ചു. എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി മുഖ്യാതിഥിയായി. പുനരധിവാസ പദ്ധതി ഉപസമിതി കണ്‍വീനര്‍ പി.കെ….

        Read More

          ചെതലയം കുടുംബാരോഗ്യ കേന്ദ്രം ഒ പി പ്രവർത്തനം ഇനിമുതൽ വൈകുന്നേരം 6 മണി വരെ.

          ബത്തേരി : ചെതലയം കുടുംബാരോഗ്യ കേന്ദ്രം ഒ പി പ്രവർത്തനം ഇനിമുതൽ വൈകുന്നേരം 6 മണി വരെ. കേരള സർക്കാരിന്റെ ആർദ്രം മിഷൻ്റെ ഭാഗമായി കേരളത്തിലെ പൊതുജനാരോഗ്യ സംവിധാനത്തെ ജനസൗഹൃദവും കാര്യക്ഷമവും ഗുണനിലവാരമുള്ളതുമായ ഒരു സേവന ശൃംഖലയാക്കി മാറ്റുന്നതിന്റെ ഭാഗമായി ചെതലയം കുടുംബാരോഗ്യ കേന്ദ്രത്തിലെ ഒപി സമയം 9 മുതൽ 6 മണി വരെയും ഞായറാഴ്ച ഉൾപ്പടെയുള്ള പൊതുഅവധി ദിവസങ്ങളിൽ 9 മുതൽ 12.30 വരെയും പരിശോധന സമയം പുനക്രമീകരിച്ചതിന്റെ ഉദ്ഘാടനം സുൽത്താൻബത്തേരി നഗരസഭ ആരോഗ്യകാര്യ സ്റ്റാൻഡിങ്…

          Read More

            എം. ജെ അഗസ്റ്റിൻ എ.ഡി.എമ്മായി ചുമതലയേറ്റു

            വയനാട് അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റായി എം.ജെ അഗസ്റ്റിൻ ചുമതലയേറ്റു. മാനന്തവാടി തോണിച്ചാൽ സ്വദേശിയാണ്. ജില്ലാ ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടറായിരുന്നു. മാനന്തവാടി തഹസിൽദാറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

            Read More

              ഐക്കൺ ഓഫ് ഇന്ത്യ ഫാഷൻ ഷോയിൽ കിരീടം കൃതികക്ക്

              കണ്ണൂർ :ബെംഗളൂരുവിൽ സംഘടിപ്പിച്ച ഫാഷൻ ദിവ യുടെ “ഐക്കൺ ഓഫ് ഇന്ത്യ ” ഫാഷൻ ഷോയിൽ 2 മുതൽ 5 വയസ് വരെയുള്ള വിഭാഗത്തിൽ കൃതിക കിരീടം സ്വന്തമാക്കി.   കണ്ണൂർ സ്വദേശികളായ ശ്യാമ – രാജേഷ് ദമ്പതികളുടെ മകളായ കൃതിക, ചെറുപ്പത്തിൽ തന്നെ മികച്ച റാംപ് പ്രകടനവും ആത്മവിശ്വാസവും കൊണ്ട് ശ്രദ്ധ നേടിയിരുന്നു.   എറിക് കിഡ്സ്‌ കമ്പനി യുടെ മോഡലായ കൃതിക, മെന്റർ ദൃശ്യമിന്റെയും, കൊറിയോഗ്രാഫർ തൻവിൻ താജിന്റെയും മാർഗനിർദേശത്തിലാണ് ഈ നേട്ടം കൈവരിച്ചത്….

              Read More

              കോൺഗ്രസ് വിട്ട് വീഴ്ച ചെയ്യുന്നത് രാജ്യത്തെ വീണ്ടെടുക്കാൻ: എൻ.ഡി.അപ്പച്ചൻ

              വെള്ളമുണ്ട: ഇന്ത്യ എന്ന നമ്മുടെ രാജ്യം ബ്രിട്ടീഷുകാരിൽ നിന്നും മോചിപ്പിക്കുന്നതിലും ഇന്ന് കാണുന്ന വികസനങ്ങളും പുരോഗതിയും നേടിയെടുക്കുന്നതിലും മുഖ്യമായ പങ്ക് വഹിച്ച കോൺഗ്രസ് പാർട്ടി ഇപ്പോൾ മുമ്പ് എതിർത്തവരോടും വിട്ട് വീഴ്ച ചെയ്ത് ഒരു മുന്നണിയുടെ ഭാഗമായത് ദൗർബല്യമല്ലെന്നും രാജ്യത്തെ രക്ഷിക്കാനുള്ള കടമയാണ് നിർവഹിക്കുന്നതെന്നും ഡി.സി.സി പ്രസിഡണ്ട് എൻ.ഡി. അപ്പച്ചൻ വ്യക്തമാക്കി. വെള്ളമുണ്ട മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി സംഘടിപ്പിച്ച ശിൽപശാല ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡണ്ട് ഷാജി ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. പി.കെ. ജയലക്ഷമി,…

              Read More

              മാനന്തവാടിയിൽ ലോഡ്ജില്‍ തീപിടിത്തം; റിസപ്ഷനിലെ ഉപകരണങ്ങള്‍ കത്തിനശിച്ചു

              മാനന്തവാടി: നഗരത്തിലെ എ വണ്‍ ലോഡ്ജില്‍ തീപിടിത്തം. ഇന്ന് പുലര്‍ച്ചെ ഒന്നേകാലോടെയാണ് സംഭവം. റിസപ്ഷനിലെ ഉപകരണങ്ങള്‍ കത്തിനശിച്ചു. അഗ്‌നി-രക്ഷാനിലയം സ്റ്റേഷന്‍ ഓഫീസര്‍ പി.കെ. ഭരതന്റെ നേതൃത്വത്തില്‍ രണ്ട് യൂണിറ്റ് എത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. മുറിയില്‍ കുടുങ്ങിയ ഏഴു പേരെ സേന രക്ഷപ്പെടുത്തി. മുകള്‍ നിലയിലെ മുറികളിലുണ്ടായിരുന്ന സ്ത്രീകളടക്കമുള്ളവരെ ലാഡര്‍ ഉപയോഗിച്ചാണ് പുറത്തിറക്കിയത്. ആര്‍ക്കും പരിക്കില്ല. റിസപ്ഷനിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിനു കാരണമെന്നാണ് പ്രാഥിക വിവരം. സീനിയര്‍ ഫയര്‍ ആന്‍ഡ് റസ്‌ക്യു ഓഫീസര്‍ ഒ.ജി. പ്രഭാകരന്‍, വിശാല്‍ അഗസ്റ്റിന്‍,…

              Read More

              ടൈലറിംഗ് പരിശീലനം ഉദ്ഘാടനം ചെയ്തു

              വരയാൽ : കേരള വനം വന്യജീവി സംരക്ഷണ വകുപ്പിന്റെ കീഴിലുള്ള പൂക്കോട് ചപ്പാരം വിവിഎസ് സഹകരിച്ചു കൊണ്ട് നടത്തുന്ന ടൈലറിംഗ് പരിശീലന പരിപാടിയുടെ ഉദ്ഘാടനം തവിഞ്ഞാൽ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി എൽസി ജോയ് നിർവഹിച്ചു. ടൈലറിംഗ് പരിശീലന പരിപാടി വരയാൽ പ്രദേശത്തെ നാൽപതോളം വീട്ടമ്മമാർക്ക് ഉപയോഗപ്രദമാകും. പരിപാടിയിൽ ഡിഎഫ്ഒ മാർട്ടിൻ ലോവൽ മുഖ്യാതിഥിയായിരുന്നു. തുടർന്ന് ടൈലറിംഗ് പരിശീലന ക്ലാസ് നടന്നു.

              Read More