വിദ്യാർത്ഥികൾക്ക് തെരുവുനായുടെ കടിയേറ്റു; അധ്യാപകർ ചികിത്സ വൈകിപ്പിച്ചെന്ന് ആക്ഷേപം

    അമ്പലവയൽ ഗവ: വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂളിന് മുൻവശത്ത് വച്ചാണ് 3 വിദ്യാർത്ഥികൾക്ക് ഇന്നലെ തെരുവുനായയുടെ ആക്രമണമുണ്ടായത്. കടിയേറ്റ ഉടനെ വിദ്യാർത്ഥികൾ അധ്യാപരെ ബന്ധപ്പെട്ടു എന്നാൽ കഴുകികളഞ്ഞാൽ മതിയെന്നും നിങ്ങൾക്ക് നിർബന്ധമുണ്ടെങ്കിൽ നിങ്ങൾ ആശുപത്രിയിൽ പോകാൻ പറയുകയായിരുന്നു. എന്നാൽ തനിച്ച് ആശുപത്രിയിലെത്തിയ വിദ്യാർത്ഥികളെ പരിശോധിച്ച ഡോക്റ്റർ പോലീസിനെയും രക്ഷിതാക്കറെയുമറിയിക്കുയായിരുന്നു. സംഭവത്തിൽ പ്രധിഷേധവുമായി രക്ഷിതാക്കൾ രംഗത്തെത്തി. വിഷയത്തിൽ PTA ഭാരവാഹികൾ യോഗം ചേർന്ന് വീഴ്ച പറ്റിയ അധ്യാപകർക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാദ്യാസ വകുപ്പിന് പരാതി നൽകും.

    Leave a Reply

    Your email address will not be published. Required fields are marked *