വയനാട് മെഡിക്കൽ കോളേജിൽ അത്യാധുനിക ചികിത്സാ സൗകര്യങ്ങൾ വരുന്നു; ആർ.ജി.സി.ബി സംഘം സന്ദർശനം നടത്തി

    മാനന്തവാടി: കായകൽപ്പം നൂറുദിന പദ്ധതിയുടെ ഭാഗമായി വയനാട് ഗവൺമെന്റ് മെഡിക്കൽ കോളേജിൽ കൂടുതൽ അത്യാധുനിക ചികിത്സാ സൗകര്യങ്ങൾ ഒരുങ്ങുന്നു. ഇതിന്റെ മുന്നോടിയായി രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി (RGCB) സംഘം മെഡിക്കൽ കോളേജിൽ സന്ദർശനം നടത്തി സ്ഥിതിഗതികൾ വിലയിരുത്തി. മെഡിക്കൽ കോളേജ് അധികൃതരുമായി സംഘം ചർച്ചകൾ നടത്തുകയും ചെയ്തു.

    Read More

    വായനക്കാർ അത്ഭുതങ്ങൾ കാത്തിരിക്കുന്നവരാണ് കൽപ്പറ്റ നാരായണൻ

    മാനന്തവാടി : ദസ്തേവ്സ്കിയും, ക്രിസ്തുവും നിറഞ്ഞു നിൽക്കുന്നതായിരുന്നു “ഒരു മലയാളി വായനക്കാരന്റെ ആത്മകഥ” എന്ന കല്പറ്റ നാരായണന്റെ പ്രഭാഷണം. വയനാട് സാഹിത്യോത്സവത്തിൽ മൂന്നാം ദിനത്തെ പൂർണമാക്കാൻ വയനാടിന്റെ പ്രിയ എഴുത്തുകാരന് കഴിഞ്ഞു. മനുഷ്യർ അദ്ഭുതങ്ങൾ കാത്തിരിക്കുന്നവരാണെന്നും എന്നും, എഴുത്തുകാർ നിഗൂഢതകൾ ഇല്ലാത്ത ലോകത്ത് നിന്ന് ആശ്ചര്യമുള്ളത് സൃഷ്ടിക്കുന്നവരാണെന്ന് കൽപ്പറ്റ നാരായണൻ പറഞ്ഞു. ഭാഷ മനുഷ്യന് കിട്ടിയ ഏറ്റവും വിലപ്പെട്ട വരമാണ്. എല്ലാവരും കഥപറയുന്നവരാണെന്നും, ഒരു സംഭവത്തെ ഓരോരുത്തരും വിശദീകരിക്കുന്നത് ഓരോ രീതികളിലാവും, അതിൽ ഭാവനയുടെ വ്യത്യസമുണ്ടാകുന്നു.ഈ ഭാവന…

    Read More

      ബിരുദ പ്രവേശനോത്സവം സംഘടിപ്പിച്ചു

      പനമരം: സി എം കോളേജ് വയനാടിൻ്റെ ഈ വർഷത്തെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥികളുടെ പ്രവേശനോത്സവം വിവിധ പരിപാടികളോടു കൂടെ ആരംഭിച്ചു. പരിപാടികളുടെ ഔപചാരികമായ ഉദ്ഘാടനം മാനന്തവാടി എംഎൽഎ ഉഷ വിജയൻ നിർവഹിച്ചു. നിർമ്മിത ബുദ്ധിയുടെ കാലഘട്ടത്തിൽ സാമൂഹിക പ്രതിബദ്ധതയുള്ള സമൂഹമായി മാറാൻ വിദ്യാർത്ഥികളിൽ ശ്രദ്ധയുണ്ടാകണം , മാരകമായ ലഹരിവസ്തുക്കളുടെ ഉപയോഗവും വിപണനവും തടയുന്നതിനും അതിനെതിരെ ശബ്ദിക്കുന്നതിനും വിദ്യാർഥികൾക്ക് സാധിക്കണമെന്നും അവർ അഭിപ്രായപ്പെട്ടു. സി എം കോളേജ് ഡയറക്ടർ ടി കെ സൈനുദ്ദീൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ…

      Read More

        സുപ്രീംകോടതി ഉത്തരവ് പ്രകാരം ഖരമാലിന്യ ചട്ടം ഇന്ന് നിലവില്‍ വരും

        തിരുവനന്തപുരം: സുപ്രീംകോടതി ഉത്തരവ് പ്രകാരം ഖരമാലിന്യ പരിപാലന ചട്ടം, 2026 പ്രകാരമുള്ള മാറ്റങ്ങള്‍ ഇന്ന് മുതല്‍ നിലവില്‍ വരും. മാലിന്യം നാലായി തരംതിരിക്കണമെന്നതാണ് പ്രധാന നിര്‍ദേശം. മാലിന്യ ശേഖരണവും സംസ്‌കരണവും നിരീക്ഷിക്കാന്‍ കേന്ദ്രീകൃത ഓണ്‍ലൈന്‍ പോര്‍ട്ടലും ഇന്ന് മുതല്‍ നിലവില്‍ വരും. ജൈവമാലിന്യം, അജൈവമാലിന്യം, സാനിറ്ററി മാലിന്യം, പ്രത്യേക പരിചരണം ആവശ്യമുള്ള മാലിന്യം എന്നിങ്ങനെ നാലായി തരംതിരിച്ചിട്ടുണ്ട്. മാലിന്യങ്ങള്‍ വീടുകളില്‍ നിന്ന് ശേഖരിക്കുന്നവര്‍ക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നിശ്ചയിച്ചിട്ടുള്ള സേവന നിരക്കുകള്‍ കൃത്യമായി നല്‍കണം. ബയോമെഡിക്കല്‍ മാലിന്യങ്ങള്‍…

        Read More

          വയനാട് മെഡിക്കൽ കോളേജ് സ്റ്റാഫ് കൗൺസിൽതിരഞ്ഞെടുപ്പ് നടത്തി

          വയനാട് മെഡിക്കൽ കോളേജ് സ്റ്റാഫ് കൗൺസിൽതിരഞ്ഞെടുപ്പ് നടത്തി. വയനാട് മെഡിക്കൽ കോളേജിലെ സ്കിൽ പാർക്കിൽ നടന്ന വാർഷിക പൊതുയോഗത്തിലാണ് 2026-27 വർഷത്തെ സ്റ്റാഫ് കൗൺസിൽ ഭാരവാഹികളെ തിരഞ്ഞെടുത്തത്. ചെയർമാൻ ഡോ .സക്കീർ . സി ,ജനറൽ സെക്രട്ടറി ടിറ്റോ സേവ്യർ, ട്രഷറർ മിനി പി എസ് ,വൈസ് ചെയർമാൻ ഡോ: റൈജീഷ് ലാൽ ,ജൊയിൻ്റ്സെക്രട്ടറി ദിവ്യ പികെ എന്നിവരെ തിരഞ്ഞെടുത്തു. ഇവർക്ക് പുറമെ മെഡിക്കൽ കോളേജിലെ വിവിധ വിഭാഗങ്ങളിൽ നിന്നുള്ള പ്രതിനിധികളെ ഉൾപ്പെടുത്തി 21 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയും…

          Read More

          വയനാട് പാർലമെൻറ് മണ്ഡലം എം.പി.രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ജില്ലയിൽ ഡിസ്ട്രിക്ട് ഡെവലപ്മെന്റ് കോർഡിനേഷൻ ആൻഡ് മോണിറ്ററിംഗ് കമ്മിറ്റി (ദിശ) യോഗം ചേർന്നു.

          കൽപ്പറ്റ : വയനാട് പാർലമെൻറ് മണ്ഡലം എം.പി.രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ജില്ലയിൽ ഡിസ്ട്രിക്ട് ഡെവലപ്മെന്റ് കോർഡിനേഷൻ ആൻഡ് മോണിറ്ററിംഗ് കമ്മിറ്റി (ദിശ) യോഗം ചേർന്നു. എം.എൽ.എ.മാരായ ഐ.സി. ബാലകൃഷ്ണൻ , അഡ്വ.ടി.സിദ്ദിഖ്, ഡോ.രേണു രാജ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാര്‍, വിവിധ ഡിപ്പാർട്ട്മെൻറുകളെ പ്രതിനിധീകരിച്ചുള്ള ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. ജില്ലയിലെ വിവിധ കേന്ദ്രാവിഷ്കൃത പദ്ധതികളുടെ അവലോകനം, അതോടൊപ്പം എംപി.യുടെ പ്രാദേശിക വികസന നിധി പദ്ധതിയുടെ പുരോഗതി തുടങ്ങിയവ വിലയിരുത്തി. നാഷണൽ ഹൈവേയുമായി ബന്ധപ്പെട്ട പദ്ധതികളുടെ…

          Read More

            ലഹരിവിരുദ്ധ ക്യാമ്പയിന്‍ ആരംഭിച്ചു.

            പുൽപ്പള്ളി: കോര്‍പ്പറേറ്റ്‌ വിദ്യാഭ്യാസ ഏജന്‍സി മാനന്തവാടി രൂപതയും മദ്യലഹരി വിമുക്‌ത സമിതി മാനന്തവാടി രൂപതയും കാത്തലിക്ക്‌ ടീച്ചേഴ്‌സ് ഗില്‍ഡ്‌ മാനന്തവാടി രൂപതയും സംയുക്‌തമായി സംഘടിക്കുന്ന ലഹരി വിരുദ്ധ മാസാചരണ പരിപാടി ബിയോണ്ട്‌ ദ ബസ്സിന്റെ ലോഗോ പ്രകാശനവും ലഹരി വിമുക്‌തം എന്റെ കബനിഗിരി ക്യാമ്പയിനിങ്ങിന്റെ ഉദ്‌ഘാടനവും സംഘടിപ്പിച്ചു.സ്‌കൂളുകളില്‍ സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ മാസാചരണത്തിന്റെ ഔദ്യോഗിക ലോഗോ പുല്‍പള്ളി പോലീസ്‌ സ്‌റ്റേഷന്‍ സബ്‌ ഇന്‍സ്‌പെക്‌ടര്‍ ഓഫ്‌ പോലീസ്‌ ബെന്നി തോമസ്‌ പ്രകാശനം ചെയ്‌തു. കബനിഗിരിയെ ലഹരി വിമുക്‌തമാക്കാനുള്ള പദ്ധതിയായ…

            Read More

            വണ്ടിപെരിയാർ ബാലികക്ക് നീതി ലഭിക്കണം; അഞ്ചുകുന്ന് മണ്ഡലം കോൺഗ്രസ് കമ്മിറ്റി സായാഹ്നധർണ നടത്തി

            അഞ്ചുകുന്ന്: വണ്ടിപ്പെറിയാറിലെ ബാലികക്ക് നീതി വേണം എന്നാവശ്യപ്പെട്ടുകൊണ്ട് അഞ്ചുകുന്ന് മണ്ഡലം കോൺഗ്രസ് കമ്മിറ്റി സായാഹ്ന ധർണ സമരം കൂളിവയൽ ടൗണിൽ വെച്ച് നടത്തി. പനമരം പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ തോമസ് പാറക്കാലായിൽ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. അഞ്ചുകുന്ന് മണ്ഡലം പ്രസിഡന്റ്‌ ജോസ് നിലമ്പനാട്ട് അദ്ധ്യഷത വഹിച്ചു, കോൺഗ്രസ് നേതാക്കളായ കെ എം ഹരിദാസൻ, വി ജെ ആന്റണി, എറമ്പയിൽ ബഷീർ, സലാം കുണ്ടാല, മാത്യു കൂളിവയൽ, അന്ത്രു, ബാലൻ ആറുമൊട്ടംകുന്ന്,തങ്കച്ചൻ കാരക്കുന്നേൽ, മത്തായി തേമാകുഴി എന്നിവർ പ്രസംഗിച്ചു.

            Read More

            മാനന്തവാടി മുനിസിപ്പാലിറ്റി കേരളോത്സവം; ക്രിക്കറ്റ് ടൂർണമെന്റിൽ റിബൽസ് മാനന്തവാടി ജേതാക്കൾ

            മാനന്തവാടി : മാനന്തവാടി മുനിസിപ്പാലിറ്റി കേരളോത്സവത്തിൽ ക്രിക്കറ്റ് ടൂർണമെന്റിൽ റിബൽസ് മാനന്തവാടി ജേതാക്കളായി. തുടർച്ചയായി എട്ടാം വർഷമാണ് ക്ലബ്ബ് ഈ നേട്ടം കരസ്ഥമാക്കുന്നത്. ടൂർണമെന്റിൽ 17 ടീമുകൾ മത്സരിച്ചു. ഗിരീഷ് കോറോം, ചിക്കു, ശ്രേയസ് കാന്ത് എന്നിവർ ടൂർണമെന്റിലെ മത്സരങ്ങൾ നിയന്ത്രിച്ചു

            Read More

            മുഅല്ലിം ഡേയും പ്രാർത്ഥനാ സദസ്സും സംഘടിപ്പിച്ചു.

            വെള്ളിലാടി : സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമിൻ്റെ പതിനൊന്നായിരത്തോളം മദ്രസകളിൽ ഇന്ന് മുഅല്ലിം ഡെ ആഘോഷിച്ചു. വെസ്റ്റ് വെള്ളിലാടി മഖ്സനുൽ ഉലൂം മദ്രസയിൽ നടന്ന പരിപാടിയിൽ മഹല്ല് ഖത്തീബും വെള്ളമുണ്ട റൈഞ്ച് സെക്രട്ടറിയുമായമുഹമ്മദലി റഹ്മാനി അദ്ധ്യക്ഷനായി. മദ്രസ ആദ്യാപകർക്കുള്ള ശാഖ എസ് കെ എസ് എസ് എഫ് കമ്മിറ്റിയുടെ സ്നേഹോപഹാരം നൽകി. നൗഫൽ യമാനി , സിദ്ധീഖ് അസ്ഹരി’ അജ്നാസ് മൗലവി ജലീൽ മൗലവി അസ്ഹർ അലി തുടങ്ങിയവർ സംസാരിച്ചു. മഹല്ല് സെക്രട്ടറി അഷ്റഫ് ‘ കമ്മിറ്റി…

            Read More