പി.ഏ.ആലി ഹാജി നിര്യാതനായി

    വാരാമ്പറ്റ: – വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് പൗര മുഖനും മുസ്ലിം ലീഗ് നേതാവുമായിരുന്ന പി.ഏ.ആലിഹാജി (82 വയസ്സ് ) നിര്യാതനായി.

    ഭാര്യ – മൊട്ടത്ത് ഫാത്തിമ

    മക്കൾ – മുജീബ്, ശംസു, നസീമ

    മരുമക്കൾ – സൽമ, ഫർ സത്ത്, ഉസ്മാൻ കണ്ടത്തുവയൽ.

    സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങളിൽ നിന്നും മുസ്ലിം ലീഗിൽ അംഗത്വം സ്വീകരിച്ച ആലിഹാജി പാർട്ടിയിലും പൊതുരംഗത്തുംപടിപടിയായി വളർന്നു. സി.എച്ച്.മുഹമ്മത് കോയ, സയ്യിദ്മുഹമ്മദലി ശിഹാബ് തങ്ങൾ, ഇ.അഹമ്മദ് എന്നീ പ്രമുഖ നേതാക്കൾക്കൊപ്പം പ്രവർത്തിച്ചു.

    യൂത്ത് ലീഗ് അവിഭക്ത കണ്ണൂർ ജില്ല ട്രഷറർ, വയനാട് ജില്ലാ പ്രസിഡണ്ട്, മുസ്ലിംലീഗ് വയനാട് ജില്ലാ വൈസ് പ്രസിഡണ്ട്, മാനന്തവാടി നിയോ: മണ്ഡലംപ്രസിഡണ്ട് തുടങ്ങിയ സ്ഥാനങ്ങൾ പാർട്ടിയിലും രണ്ട് തവണ വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്, വെള്ളമുണ്ട സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട്, വാരാമ്പറ്റ മഹല്ല് പ്രസിഡണ്ട് എന്നീ സ്ഥാനങ്ങളും വഹിച്ചിറ്റുണ്ട്.

    *മയ്യത്ത് നിസ്കാരം ഇന്ന് ആഗസ്റ്റ് 12 ബുധൻ ഉച്ചക്ക് 1.30 ന് വാരാമ്പറ്റ ജുമാ മസ്ജിദിലും അനുശോചന യോഗം വൈ: 5 മണിക്ക് വെള്ളമുണ്ട 8/4 സിറ്റി യിലും നടക്കുന്നതാണ്*

    Leave a Reply

    Your email address will not be published. Required fields are marked *