വയനാട് ഫ്ളവര്‍ഷോ; അവലോകനയോഗം ചേര്‍ന്നു

കല്‍പ്പറ്റ: വയനാട് അഗ്രി-ഹോര്‍ട്ടിക്കള്‍ച്ചറല്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍  2023 ഡിസംബര്‍ 20 മുതല്‍ ജനുവരി 10 വരെ കല്‍പ്പറ്റയില്‍ നടത്തുന്ന ഫ്ളവര്‍ഷോയുടെ അവലോകന യോഗം വയനാട് എ.ഡി.എം ഷാജു എന്‍.ഐയുടെ അധ്യക്ഷതയില്‍ നടന്നു. ഫ്ളവര്‍ഷോയുടെ വിജയത്തിനായി സമൂഹത്തിന്റെ നാനാതുറകളിലുള്ളവരുടെയും വിവിധ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക സംഘടനകളുടേയും, ജനപ്രതിനിധികളുടേയും സഹകരണം എ.ഡി.എം അഭ്യര്‍ത്ഥിച്ചു. യോഗത്തില്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ സി.എസ് അജിത്കുമാര്‍ മുഖ്യപ്രഭാഷണം നടത്തി, അഡീഷണല്‍ എസ് പി വിനോദ്പിള്ള, അഗ്രി-ഹോര്‍ട്ടി കള്‍ച്ചറല്‍ ജന.സെക്രട്ടറി കെ.എസ് രമേശ്, കണ്‍വീനര്‍ എം.എ ബിമല്‍കുമാര്‍,…

Read More

    പഠനത്തോടൊപ്പം സർഗ വാസനകളും പരിപോഷിപ്പിക്കണം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

    കൽപറ്റ: മാറുന്ന കാലത്ത് പഠനത്തോടൊപ്പം കുട്ടികളുടെ സർഗവാസനകളെ പരിപോഷിപ്പിക്കുന്നതിനും അതിലൂടെ അവരുടെ കഴിവുകളെ മെച്ചപ്പെടുത്തുന്നതിനും ഉതകുന്ന പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്താൻ അധ്യാപകർ മുൻകൈ എടുക്കണമെന്ന്ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ അഭ്യർഥിച്ചു. കൽപറ്റ എം.സി.എഫ് പബ്ലിക് സ്കൂൾ വിദ്യാർഥികളുടെ ആർട്സ് ഡേ സ്പെക്ട്ര 2026 ന്റെയും സ്കൂൾ പാർലമെന്റ് പ്രതിനിധികളുടെ സ്ഥാനാരോഹണ ചടങ്ങിന്റെയും ഉദ്‌ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അവർ. ചടങ്ങിൽ എം.സി.എഫ് പ്രസിഡന്റ് ഡോ.ജമാലുദ്ദീൻ ഫാറൂഖി അധ്യക്ഷത വഹിച്ചു. എം.സി.എഫ് ജനറൽ സെക്രട്ടറി ഡോ.മുസ്തഫ ഫാറൂഖി മുഖ്യപ്രഭാഷണം നടത്തി….

    Read More

      വയനാട്ടിലെ നിലക്കാത്ത വന്യമൃഗ ആക്രമണം അധികൃതർ ഉണർന്ന് പ്രവർത്തിക്കണം: അമൽ ജോയ്

      പുൽപ്പള്ളി: വയനാട്ടിൽ ഒരിടവേളക്ക് ശേഷം വന്യമൃഗ ആക്രമണം തുടർക്കഥയാവുന്ന സാഹചര്യത്തിൽ അധികൃതർ ഉണർന്നു പ്രവർത്തിക്കണമെന്ന് നിയുക്ത ജില്ലാപഞ്ചായത്ത് അംഗം അമൽ ജോയ് ആവശ്യപ്പെട്ടു. വന്യമൃഗ ആക്രമണങ്ങളിൽ നിന്നും മനുഷ്യരുടെ സ്വത്തിനും ജീവനും സംരക്ഷണം നൽകണമെന്ന കാലങ്ങളായുള്ള വയനാട്ടുകാരുടെ ആവശ്യത്തിന് മുന്നിൽ അധികൃതർ മുഖം തിരിച്ചു നിൽക്കുന്നതിന്റെ മറ്റൊരു ഇരയാണ് ദേവർഗദ്ദയിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട കൂമൻ. കാപ്പിസെറ്റ് ചെട്ടിമറ്റം പ്രദേശത്ത് ഇറങ്ങിയ കടുവ കൂമനെ പുഴക്കരയിൽ നിന്നും കാട്ടിലേക്ക് വലിച്ചുകൊണ്ടുപോയാണ് കൊലപ്പെടുത്തിയത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കുമ്പോൾ മനസിലാകുന്നത്…

      Read More

      കബനി നദിക്ക് കുറുകെ പാലം; രാഹുൽ ഗാന്ധി എം പിക്ക് നിവേദനം നൽകി: പുൽപ്പള്ളി മർച്ചന്റ്സ് അസോസിയേഷൻ

      പുൽപ്പള്ളി : ബൈരക്കുപ്പയിൽ പാലം പണിയുന്നതിന് എതിർപ്പ് ഉയർന്ന സാഹചര്യത്തിലാണ് ഇത് മരക്കടവിലേക്ക് മാറ്റി പുതിയ അലൈൻമെന്റ് തയ്യാറാക്കി പാലം പണിയാൻ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് അസോസിയേഷൻ രാഹുൽ ഗാന്ധി എംപിക്ക് നിവേദനം നൽകിയത്. കേരള കർണാടക അതിർത്തിയായ ബൈരക്കുപ്പയിൽ കബനി നദിക്ക് കുറുകെ പാലം പണിയുന്നതിന് പ്രധാന തടസ്സം തുടർന്നുവരുന്ന റോഡ് വനത്തിലൂടെ കടന്നു പോകുന്നുവെന്നതായിരുന്നു. ഇക്കാരണം ചൂണ്ടിക്കാട്ടിയാണ്  കർണാടക സർക്കാർ പാലം പണിയുന്നതിന് താൽപര്യം പ്രകടിപ്പിക്കാത്തത്. എന്നാൽ ബൈരക്കുപ്പയിൽ നിന്നും 5 കിലോമീറ്റർ താഴെ മരക്കടവ്…

      Read More

      ഇന്ത്യ എ ടീം ക്യാപ്റ്റനായി മലയാളി താരം മിന്നുമണി

        മാനന്തവാടി : ഇന്ത്യ എ ടീം ക്യാപ്റ്റനായി മലയാളി താരം മിന്നുമണിയെ തിരഞ്ഞെടുത്തു. ഇംഗ്ലണ്ട് എ ടീമിനെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ഇന്ത്യൻ വനിതാ ടീമിനെയാണ് മിന്നുമണി നയിക്കുക. 3 മത്സരങ്ങളടങ്ങിയ പരമ്പര മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലാണ് നടക്കുക. നവംബർ 29, ഡിസംബർ 1, 3 തീയതികളിലാണ് മത്സരങ്ങൾ. കേരളത്തില്‍നിന്ന് ഇന്ത്യന്‍ സീനിയര്‍ ടീമിലെത്തിയ ആദ്യ വനിതാ താരം കൂടിയാണ് വയനാട് മാനന്തവാടി സ്വദേശിനിയായ മിന്നുമണി. ഓഫ് സ്പിന്നറായ മിന്നുമണി മികച്ച ഒരു ഓൾറൗണ്ടർ കൂടിയാണ്….

      Read More

      പി കെ കാളൻ മെമ്മോറിയൽ കോളേജിന് ഡെസ്ക്ടോപ്പുകൾ നൽകി.

      മാനന്തവാടി : പി.കെ. കാളൻ മെമ്മോറിയൻ കോളേജ് ഓഫ്അപ്ലൈഡ് സയൻസിന് മണപ്പുറം ഫൗണ്ടേഷൻ സി.എസ്.ആർ ഫണ്ടിൽ നിന്നും ഡെസ്ക്ടോപ്പുകൾ വിതരണം ചെയ്തു. ചടങ്ങിൽ എച്ച്.ഒ.ഡി. ഇംഗ്ലീഷ് വിഭാഗം ലിറ്റി ആർ സ്വാഗതം പറഞ്ഞു.കോളേജ് പ്രിൻസിപ്പൽ ഷീബ ജോസഫ് അധ്യക്ഷത വഹിച്ചു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്തു.മണപ്പുറം ഫൗണ്ടേഷൻ സി.ഇ.ഒ. ജോർജ്ജ് ഡി ദാസ് പദ്ധതി സമർപ്പിച്ചു. എടവക ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ ലിസി ജോൺ, സി. എസ്. ആർ. ഹെഡ് ശില്പ…

      Read More

      ഉദ്യോഗസ്ഥര്‍ക്ക് അവധി

      വയനാട് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ പോളിങ് ഡ്യൂട്ടി നിര്‍വഹിച്ച ഉദ്യോഗസ്ഥര്‍ക്ക് നാളെ (നവംബര്‍ 14) ഡ്യൂട്ടി ഓഫ് അവധിയാണെന്ന് തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡി. ആര്‍ മേഘശ്രീ അറിയിച്ചു.  

      Read More

        നീറ്റ് എഴുതാനുള്ള വിദ്യാർഥി നാഗ്‌പുരിൽ; പരീക്ഷാ സെന്റർ അബുദാബിയിൽ! വീണ്ടും തകരാർ

        ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് റദ്ദാക്കിയ നീറ്റ് യുജി പരീക്ഷ നാളെ നടക്കാനിരിക്കെ വീണ്ടും സാങ്കേതിക തകരാർ. നാഗ്‌പുർ സ്വദേശിയായ വിദ്യാർഥിക്ക് പരീക്ഷാ സെന്റർ അനുവദിച്ചത് അബുദാബിയിലെന്നാണ് റിപ്പോർട്ട്. അഡ്മമിറ്റ്‌ കാർഡിലെ പിഴവ് ചൂണ്ടിക്കാട്ടി എൻടിഎയ്ക്ക് പരാതി നൽകിയിട്ടുണ്ട്. അബ്‌ദുല്ല മുഹമ്മദ് താലിബ് എന്ന കുട്ടിയുടെ ഹാൾ ടിക്കറ്റിലാണ് പിഴവ് പറ്റിയത്. ഒഫീഷ്യൽ വെബ്സൈറ്റിൽ നിന്ന് പ്രിന്റെടുത്തപ്പോഴാണ് ഇന്ത്യയിൽ സെന്റർ കൊടുത്ത തനിക്ക് യുഎഇയിലാണ് സെന്റർ കിട്ടിയതെന്ന് കുട്ടി അറിഞ്ഞത്. അബുദാബിയിലെ ഇന്ത്യൻ സ്‌ളാണ് സെന്ററായി അഡ്മിറ്റ് കാർഡിൽ…

        Read More

        ദേശീയ വികസന ഏജൻസി ഭാരത് സേവക് പുരസ്‌കാരം ജുനൈദ് കൈപ്പാണി ഏറ്റുവാങ്ങി

        തിരുവനന്തപുരം: ദേശീയ വികസന ഏജൻസിയായ സെൻട്രൽ ഭാരത് സേവക് സമാജ് ഏർപ്പെടുത്തിയ മികച്ച ജില്ലാപഞ്ചായത്ത്‌ മെമ്പർക്കുള്ള ഭാരത് സേവക് പുരസ്കാരം വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഏറ്റുവാങ്ങി. 1952ൽ കേന്ദ്ര സർക്കാരിന്റെ ആസൂത്രണ കമ്മിഷൻ്റെ കീഴിൽ സ്ഥാപിതമായ ദേശീയ വികസന ഏജൻസിയായ ഭാരത് എസ്.എസ്, നാഷണൽ ഇൻസ്റ്റിറ്റൂഷൻ ഫോർ ട്രാൻസ്ഫോർമിങ് ഇന്ത്യയുടെ അംഗീകാരത്തോടെയുള്ള ഏജൻസിയാണ്‌. സദ്ഭാവനാ ഭവനിൽ നടന്ന ചടങ്ങിൽ ചെയർമാൻ ബി. എസ്. ബാലചന്ദ്ര പുരസ്കാരം സമ്മാനിച്ചു.ന്യൂഡൽഹി സെൻട്രൽ…

        Read More

        മഴക്കെടുതി: ജില്ലയില്‍ മൂന്ന് ക്യാമ്പുകളിലായി 48 പേര്‍

        കൽപ്പറ്റ : ജില്ലയില്‍ മഴ കനത്തതിനെ തുടര്‍ന്ന് മൂന്ന് ദുരിതാശ്വാസ ക്യാമ്പുകളിലായി 48 പേരെ മാറ്റിപ്പാര്‍പ്പിച്ചു. സുല്‍ത്താന്‍ ബത്തേരി താലൂക്കിലെ നെന്മേനി, നൂല്‍പ്പുഴ വില്ലേജ് പരിധിയിലെ ഉന്നതികളില്‍ താമസിക്കുന്നവരെയാണ് ക്യാമ്പുകളിലേക്ക് മാറ്റിയത്. പാമ്പുംകുനി ഉന്നതിയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് നെന്മേനി കോളിയാടി എയുപിഎസ് സ്‌കൂളില്‍ ആരംഭിച്ച ക്യാമ്പില്‍ അഞ്ച് പുരുഷന്മാരും അഞ്ച് സ്ത്രീകളും (1 ഗര്‍ഭിണി) മൂന്ന് കുട്ടികളുമുണ്ട്. ചീരാല്‍ വെള്ളച്ചാല്‍ ഉന്നതിയില്‍ വെള്ളം കയറാന്‍ സാധ്യതയുള്ളതിനാല്‍ ഏഴ് കുടുംബങ്ങളെ കല്ലിങ്കര എയുപി സ്‌കൂളിലേക്കും മാറ്റി. ക്യാമ്പില്‍…

        Read More