മേപ്പാടി,തോമാട്ടുചാൽ ജില്ലാ ഡിവിഷനിൽ ആം ആദ്മി പാർട്ടി സ്ഥാനാർഥികൾ 

    കൽപ്പറ്റ: തദ്ദേശ തിരഞ്ഞെടുപ്പിൽ ജില്ലയിലെ മേപ്പാടി, തോമാട്ടുചാൽ ഡിവിഷനിൽ കന്നിയങ്കത്തിന് ആം ആദ്മി പാർട്ടിയും. നിലവിലെ പ്രധാന മൂന്ന് മുന്നണികൾക്ക് പുറമെ ആം ആദ്മി പാർട്ടിയുടെ സ്ഥാനാർഥികളെയും വോട്ടർമാർ ചർച്ച ചെയ്തു തുടങ്ങി. മേപ്പാടിയിലെ കാരുണ്യ പ്രവർത്തന രംഗത്ത് സജീവ സാന്നിധ്യമായ സദീർ കെ.സി യാണ് ആം ആദ്മി പാർട്ടി ക്ക് വേണ്ടി മത്സര രംഗത്ത് ഉള്ളത്. വോട്ടർമാർക്കിടയിൽ വലിയ സ്വീകാര്യത ഉള്ള സദീർ കെ.സി യുടെ സ്ഥാനാർഥിത്വം മറ്റു മുന്നണികളുടെ വിജയ പ്രതീക്ഷയേ എത്ര മാത്രം ബാധിക്കുമെന്ന കണക്കു കൂട്ടലിലാണ് മേപ്പാടിയിലെ വോട്ടർമാർ. എന്നാൽ തോമാട്ടുചാൽ ഡിവിഷനിൽ കാര്യങ്ങൾ ആം ആദ്മി പാർട്ടിക്ക് അനുകൂലമാണെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ മൂപ്പൈനാട് പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനത്തെ ചൊല്ലിയുള്ള വിഭാഗീയ പ്രവർത്തനത്തെ തുടർന്ന് സസ്പെൻഡ് ചെയ്ത വ്യക്തിയെ തിരിച്ചെടുത്ത് സീറ്റ് നൽകിയതും കോൺഗ്രസ് വിമത സ്ഥാനാർഥിയായി ജഷീർ പള്ളിവയലിൻ്റെ വരവും കോൺഗ്രസിൽ നിന്ന് രാജി വെച്ച വ്യക്തിയേ എൽ ഡി എഫ് സ്ഥാനാർഥിആക്കിയതും വലിയ ചർച്ച ചെയ്യുന്നുണ്ട്. ഇവിടെയാണ് യുവാവും വിദ്യാസമ്പന്നനും പ്രദേശത്തെ സാമൂഹിക പ്രവർത്തനങ്ങളിൽ സജീവമായ സൽമാൻ എൻ റിപ്പണിനെ ആം ആദ്മി പാർട്ടി സ്ഥാനാർത്ഥിയാക്കിയിരിക്കുന്നത്. ഡിവിഷനിലെ പ്രതികൂല സാഹചര്യങ്ങൾ ആം ആദ്മി പാർട്ടി സ്ഥാനാർഥിക്ക് വിജയ പ്രതീക്ഷ നൽകുമെന്നും പൊതുജനം ചർച്ച ചെയ്യുന്നു.

    Leave a Reply

    Your email address will not be published. Required fields are marked *